For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയില്‍ രാശിപ്രകാരം ദുര്‍ഗ്ഗാദേവിയുടെ ഈ രൂപങ്ങളെ ആരാധിക്കൂ; ഫലം സുനിശ്ചിതം

|

ഹിന്ദുമതവിശ്വാസപ്രകാരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ആഘോഷമാണ് നവരാത്രി. ശാരദിയ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില്‍ ദുര്‍ഗാ ദേവിയുടെ ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ദേവിയെ ആചാരപരമായി ആരാധിക്കുകയും ചെയ്യുന്നു. നവരാത്രിയിലെ 9 പുണ്യദിനങ്ങള്‍ ശുഭകാര്യങ്ങള്‍ ചെയ്യാനായുള്ള ഏറ്റവും മികച്ച നാളുകളായി കണക്കാക്കപ്പെടുന്നു. ഇത്തവണ സെപ്റ്റംബര്‍ 26 മുതലാണ് ശാരദിയ നവരാത്രി ആരംഭിക്കുന്നത്. ആഘോഷങ്ങളും ചടങ്ങുകളും ഒക്ടോബര്‍ 05 ന് അവസാനിക്കും. ഈ ദിവസങ്ങളിലത്രയും ഭക്തര്‍ ദുര്‍ഗാദേവിയെ വിധിപ്രകാരം ആരാധിക്കുന്നു. ഇതിലൂടെ ഭക്തര്‍ക്ക് ഐശ്വര്യങ്ങള്‍ കൈവരുന്നു.

Most read: പിതൃക്കളുടെ അനുഗ്രഹത്തിനും ജീവിതത്തില്‍ സമാധാനത്തിനും മഹാലയ അമാവാസിയില്‍ ചെയ്യേണ്ടത്Most read: പിതൃക്കളുടെ അനുഗ്രഹത്തിനും ജീവിതത്തില്‍ സമാധാനത്തിനും മഹാലയ അമാവാസിയില്‍ ചെയ്യേണ്ടത്

വേദങ്ങള്‍ പ്രകാരം നവരാത്രിയിലെ ഒമ്പത് ദിനങ്ങളിലും മുഹൂര്‍ത്തം നോക്കാതെ തന്നെ ഏത് മംഗള കര്‍മ്മവും ചെയ്യാവുന്നതാണ്. നവരാത്രി ദിനങ്ങളില്‍, ഒരു വ്യക്തിയുടെ എല്ലാ സങ്കടങ്ങളും വേദനകളും അകറ്റാനായി ദുര്‍ഗാ ദേവിയെ നല്ല മനസ്സോടെയും ശരിയായ രീതിയിലും ആരാധിക്കുക. നവരാത്രിയുടെ പ്രത്യേക പ്രാധാന്യം ജ്യോതിഷത്തിലും പറഞ്ഞിട്ടുണ്ട്. ജ്യോതിഷ പ്രകാരം, രാശി പ്രകാരം ഈ 9 ദിവസങ്ങളില്‍ ദേവിയെ ആരാധിക്കുന്നവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നവരാത്രിയില്‍ ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം ലഭിക്കാനായി രാശിപ്രകാരം ദേവിയുടെ ഏത് രൂപത്തെയാണ് ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ദുര്‍ഗാ ദേവിയുടെ സ്‌കന്ദമാതാ രൂപത്തെ ആരാധിക്കുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കും. മേടം രാശിക്കാര്‍ ദേവിക്ക് പാല്‍ കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങള്‍ ചുവന്ന പൂക്കള്‍ സമര്‍പ്പിച്ച് ആരാധിക്കണം. സിദ്ധകുഞ്ചികാ സ്‌ത്രോത്രവും പാരായണം ചെയ്യണം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ ദുര്‍ഗാ ദേവിയുടെ രൂപമായ മഹാഗൗരിയെ ആരാധിക്കണം. ഇടവ രാശിക്കാര്‍ മഹാഗൗരിക്ക് വെള്ള പൂക്കളും വെള്ള ചന്ദനത്തിരിയും അര്‍പ്പിക്കണം. ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

Most read:കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരുംMost read:കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരും

മിഥുനം

മിഥുനം

മിഥുന രാശിക്കാര്‍ ദുര്‍ഗ്ഗാ ദേവിയുടെ ബ്രഹ്‌മചാരിണി രൂപത്തെ ആരാധിക്കണം. മിഥുന രാശിയിലുള്ളവര്‍ കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയും ആഗ്രഹങ്ങള്‍ നിറവേറ്റാനുമായി ദിവസവും ദേവിയെ സ്മരിക്കണം.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ ദുര്‍ഗാ ദേവിയുടെ രൂപമായ ശൈലപുത്രിയെ ആരാധിക്കണം. ശൈലപുത്രി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ തൈര്, ചോറ് എന്നിവ സമര്‍പ്പിക്കുക. ഇത് ശാരീരിക അസ്വസ്ഥതകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായിരിക്കും.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

ചിങ്ങം

ചിങ്ങം

ഐശ്വര്യത്തിനായി ചിങ്ങം രാശിക്കാര്‍ ദുര്‍ഗ്ഗാദേവിയുടെ കൂഷ്മാണ്ഡ രൂപത്തെ ധ്യാനിക്കണം. ദേവിക്ക് റോളിയും മധുരപലഹാരങ്ങളും അര്‍പ്പിക്കുകയും കര്‍പ്പൂരം ഉപയോഗിച്ച് ആരതി നടത്തുകയും ചെയ്യുക. ഇതോടൊപ്പം നിങ്ങള്‍ ദുര്‍ഗ്ഗാ സപ്തശതിയും പാരായണം ചെയ്യുക. ഇത് നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുന്നതായിരിക്കും.

കന്നി

കന്നി

കന്നി രാശിക്കാര്‍ ദുര്‍ഗാ ദേവിയുടെ ബ്രഹ്‌മചാരിണി രൂപത്തെ ആത്മാര്‍ത്ഥമായ മനസ്സോടെ ആരാധിക്കണം. ദേവിക്കായി പാലും പായസവും നിവേദിക്കണം. ഇതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങള്‍ക്ക് ബിസിനസ്സിലും ജോലിയിലും വിജയം ലഭിക്കുകയും ചെയ്യും.

തുലാം

തുലാം

തുലാം രാശിക്കാര്‍ ദുര്‍ഗാ ദേവിയുടെ രൂപമായ മഹാഗൗരിയെ ആരാധിക്കണം. ദേവിയെ പ്രസാദിപ്പിക്കാന്‍ ചുവന്ന വസ്ത്രം സമര്‍പ്പിക്കണം. ഇതോടൊപ്പം നിങ്ങള്‍ തീര്‍ച്ചയായും ദുര്‍ഗാ സപ്തശതിയും പാരായണം ചെയ്യുക. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം നല്‍കും.

Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാംMost read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ കാളരാത്രി രൂപത്തിലുള്ള ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നത് ശുഭകരമാണ്. നവരാത്രിയില്‍ 9 ദിവസം ദുര്‍ഗാ ദേവിക്കായി രാവിലെയും വൈകുന്നേരവും ആരതി നടത്തണം. ചെമ്പരത്തിപ്പൂക്കള്‍ സമര്‍പ്പിച്ച് ദേവിയെ ആരാധിക്കണം. ആരാധനയില്‍ ശര്‍ക്കര സമര്‍പ്പിക്കാനും നിങ്ങള്‍ മറക്കരുത്.

ധനു

ധനു

ധനു രാശിക്കാര്‍ സമ്പത്ത് ലഭിക്കാനായി നവരാത്രിയില്‍ ദുര്‍ഗാ ദേവിയുടെ രൂപമായ സ്‌കന്ദമാതാവിനെ ആരാധിക്കണം. ഇതിനുശേഷം ദുര്‍ഗാ സപ്തശതി പാരായണം ചെയ്യുക. ദേവിക്ക് മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളും എള്ളെണ്ണയും സമര്‍പ്പിക്കുക.

മകരം

മകരം

മകരം രാശിക്കാര്‍ ആഗ്രഹ സാഫല്യത്തിനായി ദുര്‍ഗാ ദേവിയുടെ രൂപമായ കാത്യായനി ദേവിയെ ആരാധിക്കണം. മകരം രാശിക്കാര്‍ ആരാധനയ്ക്കിടെ തേങ്ങ കൊണ്ടുള്ള പലഹാരങ്ങള്‍ നൈവേദ്യമായി സമര്‍പ്പിക്കണം.

Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെMost read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ ദുര്‍ഗാ ദേവിയുടെ കാളരാത്രി രൂപത്തെ ആരാധിക്കണം. ദേവിക്ക് ഹല്‍വ നിവേദിക്കുന്നതും കവചം ചൊല്ലുന്നതും നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും.

മീനം

മീനം

മീനം രാശിക്കാര്‍ നവരാത്രിയില്‍ ദുര്‍ഗാ ദേവിയുടെ രൂപമായ ചന്ദ്രഘാണ്ഡ ദേവിയെ ആരാധിക്കണം. ഇതോടൊപ്പം ഒമ്പത് ദിവസം ദുര്‍ഗ്ഗാ സപ്തശതിയും പാരായണം ചെയ്യണം. ചന്ദ്രഘാണ്ഡ ദേവിക്ക് നൈവേദ്യമായി വാഴപ്പഴവും മഞ്ഞപ്പൂവും അര്‍പ്പിക്കുക.

English summary

Navratri 2022: Different Forms Of Goddess Durga To Worship According To Zodiac Sign in Malayalam

Goddess Durga is an integral part of the Hindu religion and culture. Here we are discussing different forms of goddess durga to worship according to zodiac sign.
X
Desktop Bottom Promotion