For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയദശമി നാളില്‍ സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് ചെയ്യേണ്ടത് ഈ പ്രതിവിധികള്‍

|

നവരാത്രി നാളുകളില്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ് വിജയദശമി. ഈ ദിവസം ദസ്സറയായും ആഘോഷിക്കുന്നു. കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനമാണ് വിജയദശമി. ദശരാത്രികളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ഈ ദിവസത്തിന് ദസറ എന്ന പേരുവന്നത്.

Most read: മഹാനവമി നാളില്‍ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നേടാന്‍ ഈ പ്രതിവിധിMost read: മഹാനവമി നാളില്‍ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നേടാന്‍ ഈ പ്രതിവിധി

വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഐതിഹ്യങ്ങളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുള്ളത്. ഈ വര്‍ഷത്തെ നവരാത്രി ആഘോഷത്തിന്റെ സമാപനമായി വിജയദശമി വരുന്നത് ഒക്ടോബര്‍ 5 ബുധനാഴ്ചയാണ്. വിജയദശമി ദിനത്തില്‍ ചില പ്രതിവിധികള്‍ ചെയ്യുന്നത് ദേവിയുടെ അനുഗ്രഹം എളുപ്പത്തില്‍ നേടാന്‍ നിങ്ങളെ സഹായിക്കും. അതിനായുള്ള ചില പ്രതിവിധികള്‍ ഇതാ.

സരസ്വതി ദേവി

സരസ്വതി ദേവി

വിദ്യയുടെയും വിദ്യാഭ്യാസത്തിന്റെയും ദേവതയാണ് സരസ്വതി. ലക്ഷ്മിക്കും പാര്‍വതിക്കുമൊപ്പം ഹിന്ദുമതത്തിലെ ഒരു പ്രധാന ദേവതയാണിത്. സരസ്വതി ദേവി സ്വര്‍ണ്ണ നിറമുള്ളതും വെളുത്ത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. നാല് കൈകളുള്ളതില്‍ മുകളിലെ കൈകള്‍ ജപമാലയും വേദങ്ങളും പിടിക്കുന്നു, താഴത്തെ കൈകള്‍ വീണ വായിക്കുന്നു. സരസ്വതി ദേവി ഒരു വെളുത്ത താമരയില്‍ ഇരിക്കുന്നു, കൂടാതെ ദേവിയുടെ മലയില്‍ ഒരു വെളുത്ത ഹംസവും ഇരിക്കുന്നതായി കാണാം. സരസ്വതി ദേവിയുടെ വീണയില്‍ നിന്ന് പുറപ്പെടുന്ന സംഗീതം കേട്ട് മാത്രമേ ബ്രഹ്‌മാവിന് സൃഷ്ടിയുടെ പ്രവര്‍ത്തനം ശരിയായി നിര്‍വഹിക്കാന്‍ കഴിയൂ എന്ന് പറയപ്പെടുന്നു. ദേവിയുടെ വീണ വേദമന്ത്രങ്ങള്‍ പ്രതിധ്വനിക്കുന്നു.

വിജയദശമി 2022

വിജയദശമി 2022

വിജയദശമി അല്ലെങ്കില്‍ ദസറ, തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ്. സന്തോഷകരമായ പ്രവൃത്തികളുടെ തുടക്കമായും ഈ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. ലങ്കാധിപതിയായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതുമായി ബന്ധപ്പെട്ടും മഹിഷാസുരന്‍ എന്ന രാവണനെ ദുര്‍ഗാദേവി വധിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ ഈ ദിവസത്തിന് ഐതിഹ്യമുണ്ട്. കര്‍ണാടകത്തില്‍ ആഹ്‌ളാദപൂര്‍വ്വം ഭക്തര്‍ ദസറ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഐതിഹ്യങ്ങളാണ് വിജയദശമി ദിനവുമായി ബന്ധപ്പെട്ടുള്ളത്.

Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

വിജയദശമിയിലെ ജ്യോതിഷ പരിഹാരങ്ങള്‍

വിജയദശമിയിലെ ജ്യോതിഷ പരിഹാരങ്ങള്‍

നവരാത്രി ഉത്സവത്തിന്റെ പത്താം ദിവസമാണ് ദസറ അഥവാ വിജയ ദശമി. ഇത് നവരാത്രി ഉത്സവത്തിന്റെ അവസാന നാളാണ്. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി ഈ ദിവസം കണക്കാക്കപ്പെടുന്നു. വിജയദശമി പൂജയുമായി ബന്ധപ്പെട്ട ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

ആരാധനയ്ക്കുള്ള ദിശ

ആരാധനയ്ക്കുള്ള ദിശ

ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിനുള്ള ദിശ വീടിന്റെ വടക്ക്-കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയാണ്. ദുര്‍ഗ്ഗാ ദേവി, ജാതകത്തിലെ നവഗ്രഹത്തെ നിയന്ത്രിക്കുന്നതിനാല്‍ ഈ ദിശ ആരാധനയ്ക്ക് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു.

Most read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

ദുര്‍ഗാ സൂക്തം ജപിക്കുക

ദുര്‍ഗാ സൂക്തം ജപിക്കുക

ദിശ തീരുമാനിച്ചതിന് ശേഷം ദുര്‍ഗ്ഗാ സൂക്തം ജപിക്കാന്‍ തുടങ്ങുക. ഇത് നിങ്ങളുടെ വീട്ടിലെ എല്ലാ നെഗറ്റീവ് എനര്‍ജികളില്‍ നിന്നും രക്ഷനേടാനുള്ള ബീജ മന്ത്രമാണ്. സൂക്തം ജപിച്ച ശേഷം, ദേവീ വിഗ്രഹം കിഴക്കോട്ട് അഭിമുഖമായി വയ്ക്കുക. ഇത് നിങ്ങളുടെ ഭക്തി വര്‍ദ്ധിപ്പിക്കും.

പ്രധാന വാതില്‍ അലങ്കരിക്കുക

പ്രധാന വാതില്‍ അലങ്കരിക്കുക

നിങ്ങളുടെ വീടിന് നല്ല ഭാഗ്യവും സന്തോഷവും വിജയവും ആകര്‍ഷിക്കാനായി വീടിന്റെ പ്രധാന വാതില്‍ മാവിന്റെ ഇലകളും ജമന്തി പൂക്കളും കൊണ്ട് അലങ്കരിക്കുക. വാതില്‍ക്കലായി രംഗോലിയും വരയ്ക്കുക. ഇത് അഞ്ച് മൂലകങ്ങളുടെ പോസിറ്റീവ് എനര്‍ജികളെ നിയന്ത്രണത്തിലാക്കും. രംഗോലിക്ക് ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. പ്രത്യേകിച്ച് കറുപ്പും മറ്റേതെങ്കിലും തരത്തിലുള്ള ഇരുണ്ട നിറങ്ങള്‍ വയ്ക്കാതിരിക്കുക.

ഷമി വൃക്ഷത്തെ ആരാധിക്കുക

ഷമി വൃക്ഷത്തെ ആരാധിക്കുക

ഈ ദിവസം ഷമി വൃക്ഷത്തെ ആരാധിച്ചാല്‍ ശനിദേവനെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടാമെന്ന് പറയപ്പെടുന്നു. ഇത് ഭക്തര്‍ക്ക് സന്തോഷം നല്‍കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും.

Most read:ഭാഗ്യവും പുണ്യവും നല്‍കും നവരാത്രി; ഈവിധം ദേവിയെ ആരാധിക്കൂMost read:ഭാഗ്യവും പുണ്യവും നല്‍കും നവരാത്രി; ഈവിധം ദേവിയെ ആരാധിക്കൂ

സരസ്വതി മന്ത്രം

സരസ്വതി മന്ത്രം

''സരസ്വതീ നമസ്തുഭ്യം, വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി, സിദ്ധിര്‍ ഭവതു മേ സദാ''

സരസ്വതി മന്ത്രം ജപിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. കാരണം അത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും പഠിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ വികസിപ്പിക്കുകയും ചെയ്യും. ഇതിന് നിങ്ങളുടെ സംസാരശേഷി വര്‍ദ്ധിപ്പിക്കാനും നിങ്ങളെ കൂടുതല്‍ ബുദ്ധിമാനാക്കാനും കഴിയും. ഈ മന്ത്രം ചൊല്ലുന്നതിലൂടെ, ജ്ഞാനത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് നിങ്ങള്‍ക്ക് അനുഭവപ്പെടും. ആശയക്കുഴപ്പത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും പഠനം എളുപ്പമാക്കുകയും ചെയ്യും.

English summary

Navratri 2022: Astrological Tips To Do On Vijayadashami For Prosperity in Life in Malayalam

Vijaya Dashami marks the conclusion of the Navratri celebration. Here are some astrological remedies to do on vijayadashami day for prosperity in life.
Story first published: Tuesday, October 4, 2022, 14:07 [IST]
X
Desktop Bottom Promotion