For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെ

|

ഏറ്റവും ശക്തയായ സ്ത്രീ ദേവതയായ ദുര്‍ഗ്ഗാ ദേവിയെ ഒന്‍പത് ദിവസം ആരാധിക്കുന്ന ഏറ്റവും വലിയ ഹിന്ദു ആഘോഷമാണ് നവരാത്രി. നവരാത്രി എന്ന വാക്കിന്റെ അര്‍ത്ഥം സംസ്‌കൃതത്തില്‍ 'ഒന്‍പത് രാത്രികള്‍' എന്നാണ്. ഈ ഒന്‍പത് രാത്രികളിലും പത്ത് പകലുകളിലും ശക്തിയുടെ ദേവി അവതാരമായ ദുര്‍ഗയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. ഒന്‍പത് രാത്രിയും പത്ത് പകലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുവിശ്വാസികള്‍ ആഢംബരപൂര്‍വ്വം നവരാത്രി ആഘോഷിക്കുന്നു. ഭയം, മാതൃസ്‌നേഹം, പരിചരണം, സൗന്ദര്യം എന്നിവയുടെ പ്രതീകമാണ് ദുര്‍ഗ. ദേവിയുടെ വിവിധ ഭാവങ്ങളുടെ അവതാരത്തിന്റെ മുഴുവന്‍ കഥയും മാര്‍ക്കണ്ഡേയ പുരാണത്തില്‍ വിശദമായി വിവരിച്ചിരിക്കുന്നു.

Most read: നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ല

തിന്മയ്ക്കെതിരായി നന്‍മ നേടിയമാണ് നവരാത്രി ആഘോഷമായി കണക്കാക്കുന്നത്. ദുര്‍ഗാദേവി മഹിഷാസുരനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. നവരാത്രി പൂജയിലൂടെയും വ്രതത്തിലൂടെയും ഒരാള്‍ക്ക് ദുര്‍ഗാദേവിയുടെ അനുഗ്രഹം നേടാന്‍ സാധിക്കുന്നു. എന്നാല്‍, നവരാത്രി കാലത്ത് നിങ്ങള്‍ പാലിക്കേണ്ട ചില ചിട്ടകളുമുണ്ട്. നവരാത്രി പൂജ നടത്തുന്നതിനുമുമ്പ് പവിത്രമായതും അല്ലാത്തതുമായ കാര്യങ്ങള്‍ എന്താണെന്ന് എപ്പോഴും അറിഞ്ഞിരിക്കണം. ഈ നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനുള്ള ചില വഴികള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ദുര്‍ഗാദേവിയെ പ്രസാദിപ്പിക്കാന്‍

ദുര്‍ഗാദേവിയെ പ്രസാദിപ്പിക്കാന്‍

* രാവിലെ ഉണര്‍ന്ന് താഴെ പറയുന്ന ദുര്‍ഗ്ഗാ ഗായത്രി മന്ത്രം ജപിക്കുക, ഒപ്പം ശരിയായ നടപടിക്രമവും പാലിക്കുക:

'ഓം ഗിരിജയേ വിധേ ശിവ് പ്രിയേ ധീമഹി തന്നോ ദുര്‍ഗേ പ്രചോദയാം'

* നവമിയില്‍, അതിരാവിലെ ഉണര്‍ന്ന്, കുളിച്ചതിനുശേഷം ദുര്‍ഗാ വിഗ്രഹത്തിന് മുമ്പുള്ള ശരിയായ നടപടിക്രമങ്ങള്‍ക്കൊപ്പം ദുര്‍ഗാദേവിയെ ആരാധിക്കുക. പിന്നെ കുങ്കുമം, ചന്ദനപ്പൊടി, ചുവന്ന തുണി, ചെമ്പരത്തി പൂവ്, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. ഇതിനുശേഷം ഒരു ജപമാല എടുത്ത് മുകളില്‍ പറഞ്ഞ മന്ത്രം കുറഞ്ഞത് 108 തവണ ജപിക്കുക.

പൂജാമുറി ശ്രദ്ധിക്കുക

പൂജാമുറി ശ്രദ്ധിക്കുക

* മറ്റുള്ളവരോട് കള്ളം പറയുകയോ മോശമായ വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്, കാരണം ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കുകയും നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുകയും ചെയ്യും.

* നിങ്ങളുടെ വീട്, പ്രത്യേകിച്ച് നിങ്ങളുടെ പൂജാ മുറി വൃത്തികേടാക്കരുത്. പോസിറ്റീവ് എനര്‍ജി പ്രതിഫലിപ്പിക്കുന്നതിനായി ഇത് അഴുക്ക് ഇല്ലാത്തതും ശുദ്ധിയുള്ളതുമായി സൂക്ഷിക്കുക.

Most read:നവരാത്രി നാളില്‍ മഹാസപ്തമി പൂജ നല്‍കും പുണ്യം

ഗ്രന്ഥംവയ്പ്പ്

ഗ്രന്ഥംവയ്പ്പ്

* വീട്ടില്‍ ഉണ്ടാക്കുന്ന നൈവേദ്യമോ പാലും മധുരപലഹാരങ്ങളുമോ ദേവിക്ക് സമര്‍പ്പിക്കുക.

* ഒന്‍പതാം ദിവസം വിദ്യാര്‍ത്ഥികള്‍ പഠനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ പുസ്തകങ്ങളും പേനകളും പെന്‍സിലും മറ്റ് പഠന ഉപകരണങ്ങളും സരസ്വതി ദേവിയുടെ സമീപം പൂജയ്ക്ക് വയ്ക്കുക, അങ്ങനെ നിങ്ങള്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കും.

കന്യാപൂജ

കന്യാപൂജ

* അവിവാഹിതയായ പെണ്‍കുട്ടികള്‍ (കന്യകമാര്‍) ഒന്‍പത് ദിവസം തുടര്‍ച്ചയായി ആരാധിക്കപ്പെടുന്നു. നിങ്ങള്‍ക്ക് ഇവര്‍ക്കായി ഇഷ്ടമുള്ള ഭക്ഷണം, പണം, വളകള്‍ മുതലായവ നല്‍കാം.

* നവരാത്രി സമയത്ത് ആളുകള്‍ക്ക് ഷേവ് ചെയ്യാനും പാദരക്ഷകള്‍ ധരിക്കാനും നിയന്ത്രണമുണ്ട്, ഉറങ്ങാന്‍ വെറും തറ ഉപയോഗിക്കണം.

* നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് അകറ്റുക, ആരെയും മോശമായി ചിന്തിക്കരുത്. ശരീരത്തിന്റെ പുറത്തും അകത്തും ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്‍കുക.

Most read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാം

ദുര്‍ഗാ മന്ത്രം

ദുര്‍ഗാ മന്ത്രം

നിങ്ങള്‍ക്ക് ചുറ്റുമുള്ള സംശയങ്ങളോ നെഗറ്റീവ് ഊര്‍ജ്ജങ്ങളോ ശമിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ശക്തമായ മന്ത്രങ്ങളുണ്ട്. അവയിലേതെങ്കിലും തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് കഴിയുമ്പോഴെല്ലാം ഇത്തരം ദുര്‍ഗാ മന്ത്രങ്ങള്‍ പാരായണം ചെയ്യുക.

Most read:ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

ചെമ്പരത്തി

ചെമ്പരത്തി

അസുരരുമായുള്ള യുദ്ധത്തില്‍ കാളിയുടെ കണ്ണുകള്‍ ചുവപ്പിക്കാന്‍ ചെമ്പരത്തി പുഷ്പത്തിന്റെ നിറം സഹായിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ചെമ്പരത്തിപൂവ് ദുര്‍ഗാദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ഭക്തന് ലഭിക്കാന്‍ സഹായിക്കുന്ന രണ്ട് പ്രമുഖ ഗ്രന്ഥങ്ങളാണ് ചാണ്ഡി പാത്തും ദുര്‍ഗ്ഗാ സപ്തശതിയും. ഇവ പാരായണം ചെയ്യുക

വ്രതം, ദാനം

വ്രതം, ദാനം

പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. നരസേവ നാരായണ സേവയാണെന്ന് പലപ്പോഴും പറയാറുണ്ട്. മനുഷ്യന് ചെയ്യുന്ന സേവനം ദൈവത്തിന് ചെയ്യുന്ന സേവനമാണ്. പ്രത്യേകിച്ച് നവരാത്രങ്ങളില്‍ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ മികച്ചതായിരിക്കും. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഇന്ത്യന്‍ ആചാരങ്ങളുടെ ഭാഗമാണ് വ്രതം. ശാസ്ത്രീയമായും, ഇത് നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം നേടാന്‍ സഹായിക്കുന്നു. ഉപവാസം ദൈവവുമായി കൂടുതല്‍ അടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

Most read:ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരം

English summary

Navratri 2021: Try These Remedies For The Blessings of Goddess Durga in Malayalam

One must always know what are the things that are sacred and what are not, before performing Navratri Puja. Read on to know more.
Story first published: Wednesday, October 13, 2021, 12:52 [IST]
X
Desktop Bottom Promotion