For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി: ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

|

ഭക്തരുടെ പാപങ്ങള്‍ തീര്‍ത്ത് പുണ്യം നുകരാന്‍ സഹായിക്കുന്ന ദൈവീകമായ നാളുകളാണ് നവരാത്രി ദിനങ്ങള്‍. ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം തേടാനായി ഇതിലും പുണ്യനാളുകളില്ല. ഭക്തിയോടെ ഈ ദിനങ്ങളില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വവിധ ഐശ്വര്യങ്ങളും വന്നുചേരുന്നു. ജീവിതത്തില്‍ തടസ്സങ്ങള്‍ നീക്കാനായി ഭക്തര്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്നു. നവരാത്രിയുടെ ഒന്‍പത് നാളുകളിലും ദുര്‍ഗാദേവി തന്റെ ഭക്തര്‍ക്കിടയില്‍ ഇറങ്ങിച്ചെല്ലുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ ഭക്തര്‍ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു.

Most read: നവരാത്രി: സര്‍വ്വപാപവും തീര്‍ക്കാന്‍ 9 നാളുകള്‍Most read: നവരാത്രി: സര്‍വ്വപാപവും തീര്‍ക്കാന്‍ 9 നാളുകള്‍

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ഒന്‍പത് ദിനങ്ങളില്‍ ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി ദിനങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ പ്രത്യേക പൂജയും നടത്തുന്നു. ഓരോ ദിനവും ഭക്തര്‍ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. ഒന്നാം ദിനം ശൈലപുത്രി, രണ്ടാംദിനം ബ്രഹ്മചാരിണി, മൂന്നാം ദിനം ചന്ദ്രഘണ്ഡ, നാലാം ദിനം കുഷ്മാണ്ഡ, അഞ്ചാം ദിനം സ്‌കന്ദമാത, ആറാം ദിനം കാര്‍ത്യായനി, ഏഴാം ദിനം കാലരാത്രി, എട്ടാം ദിനം മഹാഗൗരി, ഒന്‍പതാം ദിനം സിദ്ധധാത്രി എന്നിങ്ങനെയാണത്.

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

നവരാത്രിയുടെ ഏഴാം ദിനത്തില്‍ ആരാധിക്കുന്ന ദുര്‍ഗാ ദേവിയുടെ അവതാരമാണ് കാലരാത്രി ദേവി. നവരാത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാലരാത്രി ദേവിയുടെ ആരാധന. പാര്‍വതി ദേവിയുടെ വിനാശകരമായ പല രൂപങ്ങളിലൊന്നായാണ് കാലരാത്രി ദേവിയെ കണക്കാക്കുന്നത്. കാളി, മഹാകാളി, ഭദ്രകാളി, ഭൈരവി, മൃത്യു, രുദ്രാണി, ചാമുണ്ട, ചണ്ഡി, ദുര്‍ഗ എന്നിവയിലൊന്ന്. ഈ ദേവി ശനി ഗ്രഹത്തെ ഭരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യംMost read:ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യം

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

കാലരാത്രി ദേവി എല്ലാ ദുരാത്മാക്കളെയും, പിശാചുക്കളെയും നെഗറ്റീവ് എനര്‍ജികളെയും നശിപ്പിക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ദേവിയെ 'ശുഭംഗരി' എന്നും വിളിക്കുന്നു. സംസ്‌കൃതത്തില്‍ ശുംഭംഗരി എന്നാല്‍ 'ശുഭം' എന്നാണ് അര്‍ത്ഥം. ഭയത്തില്‍ നിന്ന് മുക്തി നേടാനായി ഭക്തര്‍ ഈ ദിവസം കാലരാത്രി ദേവിയെ ആരാധിക്കുന്നു.

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

അനുഗ്രഹങ്ങള്‍ക്കായി ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തര്‍ ആരാധന നടത്തുന്ന പാര്‍വതി ദേവിയുടെ ഏറ്റവും കഠിനവും ക്രൂരവുമായ രൂപമായാണ് കാലരാത്രിയെ വിശേഷിപ്പിക്കുന്നത്. ചണ്ഡമുണ്ഡ എന്ന അസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. അത്യന്തം വികൃതയും, ഘോരയുമായ ദേവീസ്വരൂപമാണ് കാലരാത്രിയുടേത്. കറുത്ത നിറവും ജടപിടിച്ച മുടിയും ത്രിലോചനങ്ങളുമുള്ള കാലരാത്രി ദേവിയെ ദുര്‍ഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്.

Most read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെMost read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

നാലുകൈകളുള്ള കാലരാത്രി ദേവിയുടെ വലതുകൈകള്‍ ഭക്തരെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇടത് കൈകളില്‍ വാളും മാരകമായ ഇരുമ്പ് കൊളുവും. ഭക്തരെ എല്ലാവിധ ഭയത്തില്‍നിന്നും ക്ലേശങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ ശക്തിയുള്ള ദേവിയാണ് കാലരാത്രി. കഴുതയാണ് ദേവിയുടെ വാഹനം.

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

ദേവിയുടെ ഭീകര രൂപം ദര്‍ശിച്ച ചണ്ഡമുണ്ഡര്‍ എന്ന അസുരന്‍ അലറിവിളിച്ചെന്നാണു പുരാണം. അസുരനെ വധിച്ചശേഷം 'ചാമുണ്ഡ' എന്ന പേരും ദേവിക്കു സ്വന്തമായി. അതുപോലെ രക്തബീജന്‍ എന്ന അസുരന്റെ രക്തം മുഴുവനും കുടിച്ചുവറ്റിച്ചതും കാലരാത്രി ദേവിതന്നെ. നവരാത്രിയുടെ ഏഴാം ദിവസത്തെ നിറം ചാരനിറമാണ്. ഇത് പരിവര്‍ത്തനത്തിന്റെ ശക്തിയെ പ്രതീകപ്പെടുത്തുന്നു. ഈ ദിവസത്തെ ദിവ്യ പുഷ്പമാണ് മുല്ലപ്പൂ.

Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍

English summary

Navratri 2020 Day 7: Colour, Mata Kaalaratri mantra, puja, vidhi and significance

Maa Kalaratri is described as the fiercest and the most ferocious form of Goddess Parvati with devotees worshipping to please the Goddess for her divine blessings.
Story first published: Thursday, October 22, 2020, 12:10 [IST]
X
Desktop Bottom Promotion