For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരക ചതുര്‍ദശി; അറിയാം ചരിത്രവും ഐതിഹ്യവും

|

നരക ചതുര്‍ദശി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ട്. അവയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചാണ്. ദീപാവലിയെന്ന മഹോത്സവത്തിന്റെ ഫലമായി രാജ്യമെങ്ങും ഇരുട്ടിനെ അകറ്റി വെളിച്ചത്തിനെ കൊണ്ട് വരുന്നു. അറിവിന്റേയും നന്മയുടേയും സ്ഥാനം എപ്പോഴും വെളിച്ചത്തില്‍ തന്നെയാണ്. ഇത് ദീപാവലി ദിനത്തില്‍ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ദീപാവലി ദിനത്തിന് മുന്നോടിയായാണ് നാരക ചതുര്‍ദശി ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

Naraka Chaturdashi 2021

നാരകചതുര്‍ദശി ദിനത്തില്‍ കാര്‍ത്തിക കൃഷ്ണ പക്ഷത്തിലെ പതിനാലാം തിഥി നരക ചതുര്‍ദശിയായി ആഘോഷിക്കുന്നു, ഇത് ദീപാവലിയുടെ രണ്ടാം ദിനവും അടയാളപ്പെടുത്തുന്നു. നരകാസുരന്റെ പേരിലുള്ള ഈ ഉത്സവം ശ്രീകൃഷ്ണന്റെ പത്‌നി സത്യഭാമയുടെ പ്രധാനപ്പെട്ട ദിനമായാണ് കണക്കാക്കുന്നത്. ഈ വര്‍ഷം, ഇത് 2021 നവംബര്‍ 3-നാണ് ഇത് സംഭവിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം അതുകൊണ്ട് തന്നെ വളരെയധികം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ചരിത്രവും പ്രാധാന്യവും

Naraka Chaturdashi 2021

ഈ രാശിക്കാരുടെ ജീവിതത്തില്‍ ദീപാവലി നല്‍കും സന്തോഷം; വരും വര്‍ഷത്തെ പ്രവചനംഈ രാശിക്കാരുടെ ജീവിതത്തില്‍ ദീപാവലി നല്‍കും സന്തോഷം; വരും വര്‍ഷത്തെ പ്രവചനം

ഭൂദേവിയുടെയും വരാഹദേവന്റെയും (ശ്രീവിഷ്ണുവിന്റെ അവതാരം) പുത്രനാണ് നരകാസുരന്‍ എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ബ്രഹ്മാവിന്റെ അനുഗ്രഹം പോലെ, തന്റെ അമ്മയായ ഭൂദേവിക്കല്ലാതെ മറ്റാര്‍ക്കും തന്നെ കൊല്ലാന്‍ കഴിയില്ലെന്ന വരമായിരുന്നു നരകാസുരന്റെ ശക്തി. അതിനാല്‍, അവന്‍ സംതൃപ്തനായി നാട് ഭരിക്കുകയായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശ്രീകൃഷ്ണനെ ആക്രമിച്ചു, ഭൂമീദേവിയുടെ അവതാരമായിരുന്ന അദ്ദേഹത്തിന്റെ പത്‌നി സത്യഭാമ വളരെ വീര്യത്തോടെയും ധൈര്യത്തോടെയും തിരിച്ചടിച്ചു. ദേവി നരകാസുരനെ വധിച്ചു, അതുവഴി ബ്രഹ്മാവിന്റെ വരം അന്വര്‍ത്ഥമാവുകയും ചെയ്തു എന്നാണ് വിശ്വാസം.

Naraka Chaturdashi 2021

എന്നിരുന്നാലും, തന്റെ അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ്, നരകാസുരന്‍ ഭൂദേവിയോട് അപേക്ഷിക്കുകയും അവളുടെ അനുഗ്രഹം തേടുകയും ഒരു വരം ആഗ്രഹിക്കുകയും ചെയ്തു. ആളുകളുടെ ഓര്‍മ്മകളില്‍ അനശ്വരനാകാന്‍ അദ്ദേഹം ആഗ്രഹിച്ചു, അതിനാല്‍ ആളുകള്‍ തന്റെ മരണം വിളക്ക് കൊളുത്തി ആഘോഷിക്കാന്‍ നരകാസുരന്‍ ഭൂമിദേവിയോട് പ്രാര്‍ത്ഥിച്ചു. അതിനാല്‍, ആളുകള്‍ നരക ചതുര്‍ദശി ആഘോഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ നരകാസുരന്റെ ഓര്‍മ്മക്കായാണ് എന്നും അറിയപ്പെടുന്നു. അതിനാല്‍ നമുക്ക് ചുറ്റുമുള്ള നെഗറ്റീവുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്.

Naraka Chaturdashi 2021

most read: ദീപാവലി ദിനം പൂജയും വ്രതവും മുഹൂര്‍ത്തവും അറിയാം

മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണത്തെ പ്രതീകപ്പെടുത്തുന്ന അഭ്യംഗ സ്‌നാന്‍ എന്ന പേരില്‍ ആളുകള്‍ കുളിക്കുന്ന ഒരു ചടങ്ങ് ഈ ദിനത്തില്‍ നടത്തുന്നു. ഈ ദിവസം, ആളുകള്‍ ആദ്യം എള്ളെണ്ണ തലയിലും ദേഹത്തും പുരട്ടുന്നു, തുടര്‍ന്ന് കുളിക്കുകയും പുതുവസ്ത്രം ധരിക്കുകയും ചെയ്യുന്നു. കാളി ദേവി നരകാസുരനെ വധിക്കുകയും വിജയിക്കുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. അതിനാല്‍, ചിലര്‍ ഈ ദിവസത്തെ കാളി ചൗദാസ് എന്ന് വിളിക്കുന്നു.

English summary

Naraka Chaturdashi 2021: Date, Puja Timings, Importance And Significance In Malayalam

Here in this article we are discussing about the date, puja timings, importance and significance of naraka chathurdashi in malayalam, Take a look.
Story first published: Tuesday, November 2, 2021, 12:29 [IST]
X
Desktop Bottom Promotion