For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷ്ടതകള്‍ അകറ്റി ഐശ്വര്യം വരാന്‍ നന്ദ സപ്തമി; ആരാധന ഈ വിധമെങ്കില്‍ പൂര്‍ണഫലം

|
Nanda Saptami 2022 Date, Puja Vidhi And Importance In Malayalam

ഹിന്ദുമത വിശ്വാസപ്രകാരം മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ സപ്തമി തിയ്യതി നന്ദ സപ്തമിയായി ആഘോഷിക്കുന്നു. സൂര്യദേവന്‍, ഗണപതി, നന്ദാദേവി എന്നിവരെ ഈ ദിവസം പ്രത്യേകമായി ആരാധിക്കുന്നു. ഈ ദിവസം ഈ ദേവതകളെ ആരാധിക്കുന്നതിലൂടെ ശോഭനമായ ഭാവിയും അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലംMost read: ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

ലോകമാതാവായ പാര്‍വതിയുടെ രൂപമാണ് നന്ദാദേവി. ആരാധന കൂടാതെ ഈ ദിവസം നടത്തുന്ന ദാനകര്‍മ്മങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ നന്ദ സപ്തമിയുടെ ശുഭസമയവും പൂജാ രീതിയും വായിച്ചറിയൂ.

നന്ദ സപ്തമി 2022

ഈ വര്‍ഷം നവംബര്‍ 30നാണ് നന്ദ സപ്തമി ആഘോഷം. ഹിന്ദു പഞ്ചാംഗമനുസരിച്ച്, മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ സപ്തമി തിഥി നവംബര്‍ 29ന് രാവിലെ 11.04 ന് ആരംഭിക്കും. അടുത്ത ദിവസം അതായത് നവംബര്‍ 30ന് രാവിലെ 08.58 ന് സപ്തമി തിഥി അവസാനിക്കും. ജ്യോതിഷ ഗ്രന്ഥങ്ങളില്‍ സൂര്യനെ സപ്തമി തിഥിയുടെ അധിപനായി കണക്കാക്കുന്നു. അതിനാല്‍ ശുക്ലപക്ഷത്തിലെ സപ്തമിയില്‍ ഉദിക്കുന്ന സൂര്യന് വെള്ളം അര്‍പ്പിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ബ്രാഹ്‌മ മുഹൂര്‍ത്തം വരുന്നത് രാവിലെ 05:10 മുതല്‍ 06:04 വരെയാണ്.

Most read: പ്രണയ രാശിഫലം; 12 രാശിക്കും 2023ല്‍ പ്രണയകാര്യങ്ങളില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഇപ്രകാരംMost read: പ്രണയ രാശിഫലം; 12 രാശിക്കും 2023ല്‍ പ്രണയകാര്യങ്ങളില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഇപ്രകാരം

നന്ദ സപ്തമി പ്രാധാന്യം

നാരദപുരാണം അനുസരിച്ച് ഈ ദിവസം സൂര്യന് വേണ്ടി 'മിത്രവ്രതം' ചെയ്യുന്നതിന്റെ വിവരണമുണ്ട്. ഋഷി കശ്യപന്റെയും അദിതിയുടെയും ഗര്‍ഭപാത്രത്തില്‍ നിന്നാണ് മിത്ര എന്ന സൂര്യന്‍ ജനിച്ചതെന്ന് പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അതുകൊണ്ടാണ് നന്ദ സപ്തമി നാളില്‍ സൂര്യന്റെ സൗഹൃദ രൂപത്തെ ആരാധിക്കുന്നത്. ഈ ദിവസം പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിച്ച് സൂര്യനെ ഭജിച്ച് ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ ആത്മവിശ്വാസവും യുവത്വവും വര്‍ധിക്കുകയും രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. നന്ദ സപ്തമി ദിനത്തില്‍ കമ്പിളി വസ്ത്രങ്ങള്‍, ശര്‍ക്കര, ചുവന്ന ചന്ദനം, ചെമ്പ് പാത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് നിങ്ങളുടെ ബുദ്ധിയും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു.

നന്ദ സപ്തമി പൂജാവിധി

നന്ദ സപ്തമി നാളില്‍ രാവിലെ കുളിച്ച് ശുചിയായി ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ സൂര്യന് വെള്ളം സമര്‍പ്പിക്കുക. അതിനായി ഒരു ചെമ്പ് പാത്രത്തില്‍ ചുവന്ന പൂക്കള്‍, ചുവന്ന ചന്ദനം, വെള്ളം, അരി എന്നിവ ഇട്ട് ഓം ഘൃണി സൂര്യായ നമഃ എന്ന മന്ത്രം ജപിച്ച് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. കഴിയുമെങ്കില്‍ ഈ ദിവസം ഉപവസിക്കുക. സൂര്യപൂജയ്ക്ക് ശേഷം ഗണപതിയെയും നന്ദാദേവിയെയും ധ്യാനിക്കുക. സന്തോഷകരമായ ദാമ്പത്യ ജീവിതവും കുടുംബത്തില്‍ ഐശ്വര്യവും വരാന്‍ ഇത് സഹായിക്കും. ഈ ദിവസം നിങ്ങളുടെ കഴിവിന് അനുസരിച്ച് ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. വ്രതമെടുക്കുമ്പോള്‍ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കരുത്.

Most read: മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂMost read: മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

വ്രതാനുഷ്ഠാനവും ദാനവും

നന്ദ സപ്തമി നാളില്‍ സൂര്യനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ കൈവരുന്നു. ഗോതമ്പ്, ശര്‍ക്കര, ചുവന്ന തുണി, പുതപ്പ്, കുങ്കുമം, ചുവന്ന ചന്ദനം, ചെമ്പ് പാത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഈ പ്രതിവിധി നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും പരിഹരിക്കും. സൂര്യനുമായി ബന്ധപ്പെട്ട ശുഭഫലങ്ങള്‍ ലഭിക്കാന്‍, നന്ദ സപ്തമി നാളില്‍ വ്രതം അനുഷ്ഠിക്കുക. ഈ ദിവസം ഉപവസിക്കുക. വൈകുന്നേരങ്ങളില്‍ ഒരിക്കല്‍ പഴങ്ങള്‍ കഴിക്കുക.

English summary

Nanda Saptami 2022 Date, Puja Vidhi And Importance In Malayalam

Nanda Devi is the form of Mother Parvati, the mother of the world. Know about the Nanda Saptami 2022 date, puja vidhi and importance.
Story first published: Wednesday, November 30, 2022, 9:57 [IST]
X
Desktop Bottom Promotion