For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍ നല്‍കുന്ന ഫലം ഇപ്രകാരം

|

ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ എന്നാണ് സര്‍പ്പങ്ങളെ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍പ്പാരാധന എന്നത് ഇന്ത്യയില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ശ്രാവണ മാസത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒരു ദിനമാണ് നാഗപഞ്ചമി. ഈ ദിനത്തില്‍ സര്‍പ്പങ്ങളെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് ഓഗസ്റ്റ് 2-നാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഇത് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. ശ്രാവണ പഞ്ചമി എന്നും ഈ ദിനത്തെ അറിയപ്പെടുന്നു.

Nag Panchami 2022

ഈ ദിനത്തില്‍ സര്‍പ്പാരാധന നടത്തുകയും സര്‍പ്പങ്ങള്‍ക്ക് വേണ്ടി പ്രത്യേക വഴിപാടുകളും പൂജകളും നടത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. ശിവനെ ഈ മാസം ആരാധിക്കുന്നത് കൊണ്ട് തന്നെ സര്‍പ്പകോപം ഇല്ലാതാക്കുന്നതിനും സന്താനസൗഭാഗ്യത്തിനും സര്‍പ്പങ്ങള്‍ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ഭഗവാന്‍ ശിവനെ ആരാധിക്കുന്നതോടൊപ്പം തന്നെ സര്‍പ്പങ്ങളെ ആരാധിക്കുകയും പാല്‍ അര്‍പ്പിക്കുകയും അഭിഷേകം നടത്തുകയും ചെയ്യുന്നു. നമ്മുടെ പുരാണത്തില്‍ തന്നെ ധാരാളം ഐതിഹ്യങ്ങള്‍ സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതിനെക്കുറിച്ച് അറിയുന്നതിനും കൂടുതല്‍ മനസ്സിലാക്കുന്നതിനും ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

 സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍

സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍

നാഗപഞ്ചമി ദിനത്തില്‍ സര്‍പ്പങ്ങളുടെ വിഗ്രഹത്തെ പാല്‍ കൊണ്ടും പായസം കൊണ്ടും അഭിഷേകം ചെയ്യുന്നു. പാമ്പുകളുടെ വംശം നിലനിര്‍ത്തുന്നതിന് വേണ്ടിയും ഭൂമിയെ സംരക്ഷിക്കുന്നതിനും വേണ്ടി ഈ ദിനത്തില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ആക്രമിക്കുമ്പോള്‍ മാത്രമാണ് ഇവ തിരിച്ച് ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ പാമ്പുകളെ കൊല്ലുന്നത് പലരും നിഷിദ്ധമായി കണക്കാക്കുന്നതാണ്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും നാഗപഞ്ചമി ദിനത്തില്‍ സര്‍പ്പ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് നാഗദേവതകളുടെ അനുഗ്രഹം നല്‍കുന്നതിന് സഹായിക്കും എന്നാണ് വിശ്വാസം.

 സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍

സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍

നാഗപഞ്ചമി ദിനത്തില്‍ സര്‍പ്പങ്ങളുടെ വിഗ്രഹത്തെ പാല്‍ കൊണ്ടും പായസം കൊണ്ടും അഭിഷേകം ചെയ്യുന്നു. പാമ്പുകളുടെ വംശം നിലനിര്‍ത്തുന്നതിന് വേണ്ടിയും ഭൂമിയെ സംരക്ഷിക്കുന്നതിനും വേണ്ടി ഈ ദിനത്തില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ആക്രമിക്കുമ്പോള്‍ മാത്രമാണ് ഇവ തിരിച്ച് ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ പാമ്പുകളെ കൊല്ലുന്നത് പലരും നിഷിദ്ധമായി കണക്കാക്കുന്നതാണ്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും നാഗപഞ്ചമി ദിനത്തില്‍ സര്‍പ്പ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് നാഗദേവതകളുടെ അനുഗ്രഹം നല്‍കുന്നതിന് സഹായിക്കും എന്നാണ് വിശ്വാസം.

 സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍ നാഗപഞ്ചമിക്ക് പുറകില്‍

സര്‍പ്പാരാധന നാഗപഞ്ചമി ദിനത്തില്‍ നാഗപഞ്ചമിക്ക് പുറകില്‍

ഉത്തരേന്ത്യയിലാണ് പ്രധാനമായും നാഗപഞ്ചമി ആഘോഷിക്കുന്നത്. ഈ ദിനമാണ് ശ്രീകൃഷ്ണ ഭഗവാന്‍ കാളിയ മര്‍ദ്ദനം നടത്തി കാളിയന് മോക്ഷം നല്‍കിയതും എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഇതിനെ ശ്രാവണ പഞ്ചമി എന്ന് വിളിക്കുന്നത്. ആസ്തിക മുനി നാഗരക്ഷ നടത്തിയും ഈ ദിനത്തിലാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നാഗപൂജ ചെയ്യുന്നതിന് മുമ്പ് പൂര്‍ണമായും ശരീര ശുദ്ധിയും മനശു;ദ്ധിയും നടത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല പൂര്‍ണമായും ഉപവസിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

സര്‍പ്പരൂപങ്ങള്‍ വരക്കുമ്പോള്‍

സര്‍പ്പരൂപങ്ങള്‍ വരക്കുമ്പോള്‍

നാഗപഞ്ചമി ദിനത്തില്‍ സര്‍പ്പ രൂപങ്ങള്‍ വരക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ചാണകം മെഴുകിയ നിലക്ക് സര്‍പ്പപ്പുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് നിലം മെഴുകി അതിന് ശേഷം മഞ്ഞള്‍ അരിമാവില്‍ കലക്കി വേപ്പിന്‍ കമ്പ് കൊണ്ട് വേണം സര്‍പ്പരൂപങ്ങള്‍ വരക്കുന്നതിന്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സര്‍പ്പദേവതകളുടെ അനുഗ്രഹത്തിനും സഹായിക്കുന്നു.

സര്‍പ്പരൂപങ്ങള്‍ വരക്കുമ്പോള്‍

സര്‍പ്പരൂപങ്ങള്‍ വരക്കുമ്പോള്‍

സന്താനസൗഭാഗ്യത്തിനും മക്കളുടെ ആയുരാരോഗ്യത്തിനും ആയുസ്സിനും വേണ്ടി ഈ ദിനത്തില്‍ വ്രതമെടുക്കുന്നതും സര്‍പ്പങ്ങളെ ആരാധിക്കുന്നതും നല്ലതാണ്. നൂറും പാലും നല്‍കുകയും മഞ്ഞള്‍ നിവേദിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും ലഭിക്കും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ പൂര്‍ണമായും ഉപവസിച്ച് നാഗ പ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ വീട്ടില്‍ സര്‍പ്പപ്പാട്ടും പാല്‍ നിവേദ്യവും സമര്‍പ്പിക്കുക.

തിങ്കള്‍ പ്രദോഷം: മഹാദേവനെ ആരാധിക്കാന്‍ അത്യുത്തമം ഈ ദിനം ഫലം നിശ്ചയംതിങ്കള്‍ പ്രദോഷം: മഹാദേവനെ ആരാധിക്കാന്‍ അത്യുത്തമം ഈ ദിനം ഫലം നിശ്ചയം

പിതൃദോഷത്തെ പാടേ അകറ്റും കര്‍ക്കിടക വാവ് ബലിയും ആചാരങ്ങളുംപിതൃദോഷത്തെ പാടേ അകറ്റും കര്‍ക്കിടക വാവ് ബലിയും ആചാരങ്ങളും

English summary

Nag Panchami 2022: Here Is Why Snakes are Worshipped in India In Malayalam

Here in this article we are discussing about why snakes are worshipped in India on Nag Panchami day in malayalam. Take a look.
X
Desktop Bottom Promotion