For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര ദാനം ചെയ്താലും ഈ നക്ഷത്രക്കാര്‍ക്ക് സമ്പത്ത് ചോരില്ല

|

സമ്പത്തിന്റെ കാര്യത്തില്‍ ദരിദ്രരാവാത്ത ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ഒരിക്കലും പണത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ടതായി വരുന്നില്ല. സമ്പത്തിനായുള്ള ഇവരുടെ അധ്വാനത്തിന് വളരെയധികം ഫലം ഉണ്ടാവുന്നുണ്ട്. സമ്പത്തിനായുള്ള ഏറ്റവും ശക്തമായ നക്ഷത്രങ്ങളക്കുറിച്ചും അവരുടെ ഫലത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാവുന്നതാണ്. മൊത്തത്തില്‍ 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതില്‍ സാമ്പത്തികമായി പ്രതിസന്ധികള്‍ ഒന്നും തന്നെ നേരിടാത്ത നല്ല ചില നക്ഷത്രങ്ങള്‍ ഉണ്ട്.

Most Powerful Nakshatras for Wealth

 12 രാശിക്കാരും ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍ 12 രാശിക്കാരും ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍

ഇത്തരം നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് പലര്‍ക്കും അറിയില്ല. വേദ ജ്യോതിഷമനുസരിച്ച്, നമ്മുടെ ജീവിതത്തില്‍ നക്ഷത്രങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സ്വാധീനത്തിന് സമാനമായി, നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗ്രഹങ്ങള്‍ ഒരു നിശ്ചിത നക്ഷത്രത്തെ മറികടക്കുമ്പോള്‍ അവയുടെ പ്രകൃതം അതിന്റെ പ്രത്യേകത എന്നിവയയെല്ലാം നക്ഷത്രത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നു.

അതിനാല്‍, ഇത് ആത്യന്തികമായി ഒരു പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് സ്വാധീനം ചെലുത്തുമോ എന്ന് ഗ്രഹത്തിന്റെ അവസ്ഥ നോക്കി മനസ്സിലാക്കുന്നുണ്ട്. നിങ്ങളുടെ ജനന ചാര്‍ട്ടില്‍ ചില ശക്തമായ നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ സമ്പത്തിനും പദവിക്കും അനുകൂലമായിരിക്കും. അവ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്.

അവിട്ടം

അവിട്ടം

നിങ്ങള്‍ ജനിച്ചത് അവിട്ടം നക്ഷത്രത്തില്‍ ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ സമ്പത്തിനെ സൂചിപ്പിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തെ ചിത്രീകരിക്കുന്ന 23-ാമത്തെ നക്ഷത്രമാണിത്, കൂടാതെ 'സിംഫണിയുടെ നക്ഷത്രം' എന്നും ഇത് അറിയപ്പെടുന്നു. ഇത് ശിവന്റെ ഡമരുവിനേയോ വിഷ്ണുവിന്റെ ശംഖിനേയോ പ്രതീകപ്പെടുത്തുന്നു. മാത്രമല്ല, ഈ നക്ഷത്രത്തിന്റെ ഭരണ ഗ്രഹം ചൊവ്വയാണ്, അഷ്ടദിക് പാലകരെ ദേവതകളായി ഉള്‍ക്കൊള്ളുന്നു. ഈ നക്ഷത്രം സമ്പത്തിനെ സൂചിപ്പിക്കുന്നു, അവിട്ടം നക്ഷത്രത്തിലെ ആളുകള്‍ക്ക് സ്വതസിദ്ധമായ അഭിനിവേശം സംഗീതം, ആലാപനം അല്ലെങ്കില്‍ നൃത്തം എന്നിവയായിരിക്കും ജീവന്‍.

മകം

മകം

മകം നക്ഷത്രത്തിന് 'ശക്തിയുടെ നക്ഷത്രം' എന്നാണ് അറിയപ്പെടുന്നത്. ഈ നക്ഷത്രം സിംഹാസനമോ പല്ലക്കോ ഉള്ള ഒരു രാജകീയ അറയെ പ്രതീകപ്പെടുത്തുന്നു. കേതുവാണ് ഇവരുടെ ഭരണ ഗ്രഹം, അതുകൊണ്ട് തന്നെ ഇവര്‍ രാജാക്കന്മാരെപ്പോലെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന. പാരമ്പര്യമായി ലഭിച്ച സ്വത്തോ സമ്പത്തോ ഈ നക്ഷത്രക്കാര്‍ക്ക് സ്വന്തമാവും. മകം നക്ഷത്രമുള്ള വ്യക്തികള്‍ക്ക് റോയല്‍റ്റി, അധികാരം, പദവി, ബഹുമാനം എന്നിവ പ്രധാനമായിരിക്കാം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുന്നതിന് സാധിക്കുന്നുണ്ട്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്കും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവുന്നില്ല. വ്യാഴമാണ് പുണര്‍തം നക്ഷത്രക്കാരില്‍ ഭരണം നടത്തുന്നത്. മാത്രമല്ല, ഈ നക്ഷത്രത്തിന്റെ പ്രധാന സവിശേഷത അത് ഭാഗ്യത്തിന്റെ നക്ഷത്രമാണ് എന്നതാണ്. സമ്പത്ത് ഇവരെ ഇങ്ങോട്ട് തേടിയെത്തും എന്നുള്ളതാണ് പ്രത്യേകത. ഭാവന, പുതുമ, ആലാപനം, എഴുത്ത് എന്നിവയും പുണര്‍തം നക്ഷത്രക്കാരുടെ ചില ഗുണങ്ങളാണ്. ഇവര്‍ ഒരിക്കലും പണത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ടതായി വരുന്നില്ല. അത് തന്നെയാണ് ഇവര്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും നല്ല കാര്യവും.

പൂരം

പൂരം

'മരത്തിന്റെ ഫലം' എന്നും അറിയപ്പെടുന്ന ഇത് പതിനൊന്നാമത്തെ നക്ഷത്രമാണ്. ശുക്രന്‍ എന്ന ഗ്രഹമാണ് ഈ നക്ഷത്രത്തെ ഭരിക്കുന്നത്. ഭഗനാണ് ഇവരുടെ ദേവത. പൂരം നക്ഷത്രക്കാര്‍ക്ക് അവരുട വലിയ അനന്തരാവകാശങ്ങളെയും പാരമ്പര്യങ്ങളെയും സ്വത്തുക്കളെയും എപ്പോഴും പിടിച്ച് നിര്‍ത്തുന്നതിനും അത് അടുത്ത തലമുറയിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നുണ്ട്. ആലാപനം ഉള്‍പ്പെടെയുള്ള കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഈ നക്ഷത്രക്കാര്‍ അനുകൂലമാണ്. അതുകൊണ്ട് തന്നെ പൂരം നക്ഷത്രക്കാര്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഒരിക്കലും സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ വിഷമിക്കേണ്ടതായി വരുന്നില്ല.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതായി വരുന്നില്ല. ഉള്ളത് പോലെ മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം സ്വത്ത് സമ്പാദിക്കുന്നവരുടെ കൂട്ടത്തില്‍ ഈ നക്ഷത്രക്കാരും എപ്പോഴും മികച്ച് തന്നെ നില്‍ക്കുന്നു. പാരമ്പര്യമായി ഇവരെ കാത്ത് സ്വത്തുക്കള്‍ ഉണ്ടായിരിക്കും എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകത.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ തുടക്കകാലത്ത് ധാരാളം പ്രതിസന്ധികളും സാമ്പത്തിക പ്രശ്‌നങ്ങളും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഇവരുടെ 30 വയസ്സിന് ശേഷം ഇതെല്ലാം ഇല്ലാതായി മികച്ച സാമ്പത്തിക ബലത്തോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതിലുപരി ജീവിതത്തില്‍ സാധാരണക്കാരായി ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ സ്വന്തം അധ്വാനത്തില്‍ സമ്പത്ത് കണ്ടെത്തുന്നതിനും ഇതില്‍ വിജയിക്കുന്നതിനും ഈ നക്ഷത്രക്കാര്‍ എപ്പോഴും മിടുക്കരാണ്.

ചോതി

ചോതി

ചോതി നക്ഷത്രത്തിനും വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന വിഭാഗമാണ്. എന്നാല്‍ ചോതി നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗത്ത് നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനും അതിലൂടെ ഇവര്‍ മുന്നോട്ട് പോവുന്നതിനും ശ്രമിക്കുന്നുണ്ട്. ചോതി നക്ഷത്രക്കാര്‍ക്ക് ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഒരു വിധത്തിലും ഇവര്‍ മറ്റുള്ളവരോട് സാമ്പത്തിക സഹായം ചോദിക്കുകയോ അതിന് വേണ്ടി ശ്രമിക്കുകയോ ചെയ്യുകയില്ല.

English summary

Most Powerful Nakshatras for Wealth

Here in this article we are discussing about the most powerful nakshatras for wealth. Take a look.
X
Desktop Bottom Promotion