For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഗ്രഹപ്പിഴകള്‍ ജാതകത്തിലെങ്കില്‍ ദുരിത - ദു:ഖങ്ങള്‍ വിട്ടൊഴിയില്ല

|

ഗ്രഹപ്പിഴകളും ജാതകദോഷങ്ങളും എല്ലാം നമ്മള്‍ കേട്ട് പരിചയിച്ച വാക്കുകളാണ്. ജീവിതത്തില്‍ ഗ്രഹപ്പിഴകള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഇതിനെ മറികടന്ന് മുന്നോട്ട് പോവുക എന്നതാണ് നാം ഓരോരുത്തരും ഓര്‍ക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍. അപ്രതീക്ഷിതമായ ആപത്തുകള്‍, അലച്ചില്‍, തടസ്സങ്ങള്‍, മനോവിഷമം, കാര്യതടസ്സം എന്നിവയാണ് ഇത്തരം ഗ്രഹപ്പിഴകള്‍ ജീവിതത്തില്‍ നമുക്ക് സമ്മാനിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ഏത് ഗ്രഹത്തിന്റെ മാറ്റമാണ് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് മനസ്സിലാക്കി വേണം അതിനെ പ്രതിരോധിക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും.

 Graha Doshas

ഭൂമിയിലെ ഓരോ മനുഷ്യനും തന്റെ ജീവിത കാലം മുഴുവന്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍, വ്യാഴം, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇതിനെക്കുറിച്ചും നവഗ്രഹദോഷത്തിന് പരിഹാരം കാണുന്നതിനും വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

കാളസര്‍പ്പ ദോഷം

കാളസര്‍പ്പ ദോഷം

നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ളതും ചിലരെങ്കിലും അനുഭവിച്ചിട്ടുള്ളതുമായ ദോഷമാണ് കാളസര്‍പ്പ ദോഷം. ഏറ്റവും കൂടുതല്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ദോഷങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കാളസര്‍പ്പ ദോഷം. 12 ഭാവങ്ങളിലും 12 വിധത്തിലാണ് ഈ ദോഷം ശംഭവിക്കുന്നത്. ഗ്രഹനില പ്രകാരം രാഹുവിനും കേതുവിനും ഇടയില്‍ വരുന്ന ദോഷങ്ങളാണ് കാളസര്‍പ്പദോഷം എന്ന് പറയുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന ദുരിതങ്ങളും പ്രശ്‌നങ്ങളും തന്നെയാണ് കാളസര്‍പ്പയോഗം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ഇതിന്റെ ഫലമായി കുടുംബത്തില്‍ ശത്രുത, ധനനഷ്ടം, അമ്മക്ക് അസുഖം, സന്താനദുരിതം, ശത്രുദോഷം എന്നിവയെല്ലാം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ ആവര്‍ത്തിച്ചുള്ള പരിഹാരങ്ങളും ഇത് മൂലം സംഭവിക്കുന്നു.

പരിഹാരം

പരിഹാരം

കാളസര്‍പ്പ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സര്‍പ്പപൂജ നടത്താവുന്നതാണ്. ഇത് കൂടാതെ ശിവക്ഷേത്ര ദര്‍ശനം നടത്തുക, ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക, ദുര്‍ഗ്ഗാദേവിയെ പൂജിക്കുക എന്നിവയെല്ലാം പരിഹാരം കാണുന്നു. പൗര്‍ണമി ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിയെ പൂജിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ കുറക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ രാഹുവിന്റെ ദോഷത്തെ മറികടക്കുന്നതിന് വേണ്ടി ഉഴുന്ന് തലക്ക് മുകളില്‍ മൂന്ന് പ്രാവശ്യം ചുഴറ്റി ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിക്കളയേണ്ടതാണ്.

പിതൃദോഷം

പിതൃദോഷം

ഇത് ഒരു ഗ്രഹദോഷമായാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ പൂര്‍വ്വകരോടുള്ള കടമായാണ് ഇത് പറയുന്നത്. ഈ സമയം ആ വ്യക്തി വളരെവലിയ ദോഷങ്ങളിലൂടെയെല്ലാം കടന്ന് പോവേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. പൂര്‍വ്വികരുടെ ദോഷങ്ങളെ ചുമക്കേണ്ടി വരുന്ന അവസ്ഥ ഇവരില്‍ ഉണ്ടാവുന്നു എന്നത് തന്നെയാണ് കാര്യം. മരണാനന്തര ജീവിതത്തില്‍ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിച്ചില്ലെങ്കില്‍ ആ ദോഷഫലങ്ങള്‍ നമ്മളെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും എന്നാണ് വിശ്വാസം. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യനോ ചന്ദ്രനോ രാഹുവുമായോ കേതുവുമായോ സംയോജനമോ ഭാവമോ മുഖേന സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ് പിതൃദോഷം സംഭവിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജാതകത്തിന്റെ 1, 5, 8 അല്ലെങ്കില്‍ 9 ഭാവങ്ങളില്‍ സംഭവിക്കുകയാണെങ്കില്‍ കഠിനമായ ദോഷഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ജാതകത്തില്‍ പിതൃദോഷം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ജ്യോതിഷിയെ ബന്ധപ്പെട്ട് വേണ്ട പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്.

നാഡി ദോഷം

നാഡി ദോഷം

ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് ജാതകങ്ങള്‍ തമ്മില്‍ പൊരുത്തം നോക്കുമ്പോള്‍ കാണപ്പെടുന്നതാണ് നാഡി ദോഷം. ഈ പൊരുത്തം നോക്കല്‍ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. എങ്കിലും ചിലരെങ്കിലും ഇന്നും ഇത് പിന്തുടര്‍ന്ന് വരുന്നുണ്ട്. ജീവിതം പങ്കുവെക്കുന്നതിന് ജ്യോതിഷപരമായി പ്രശ്‌നങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് ഈ ജാതകപ്പൊരുത്തം നോക്കല്‍. ഈ സമയം കാണപ്പെടുന്ന ദോഷമാണ് നാഡി ദോഷം എന്ന് പറയുന്നത്. ഇത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സന്താനസൗഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുകയും സന്താനങ്ങള്‍ ഉണ്ടായാല്‍ പ്രസവ സമയത്ത് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നാഡിദോഷത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം.

മംഗല്യ ദോഷം

മംഗല്യ ദോഷം

ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് മംഗല്യ ദോഷം. ചൊവ്വാദോഷം എന്ന് നാം എപ്പോഴും കേട്ടിട്ടുണ്ട്. എന്താണ് അതെന്ന് നമുക്ക് നോക്കാം. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വ ഗ്രഹം മോശമായി നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്രഹദോഷമാണ് മംഗല്യ ദോഷത്തിന് കാരണമാകുന്നത്. ഇത് നമ്മുടെ സന്തോഷത്തേയും സമാധാനത്തേയും ഇല്ലാതാക്കുന്നു. പലപ്പോഴും ചൊവ്വാദോഷം ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അത് മാത്രമല്ല ഈ ദോഷം പങ്കാളിയുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. അതോടൊപ്പം തന്നെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും സന്താനസൗഭാഗ്യത്തിന് വരെ തടസ്സം നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ പലപ്പോഴും നമ്മുടെ വൈവാഹിക ജീവിതത്തെ ബാധിക്കുന്നു.

മംഗല്യ ദോഷം

മംഗല്യ ദോഷം

ദേഷ്യവും അഹങ്കാരവും സൂചിപ്പിക്കുന്ന ഒരു സ്ഥിരതയില്ലാത്ത ഗ്രഹമാണ് ചൊവ്വ. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്. ജാതകത്തില്‍ ചൊവ്വ ദോഷം ഉണ്ടെങ്കില്‍ അതിനെ നിസ്സാരമായി കണക്കാക്കരുത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ 1, 2, 4, 7, 8 അല്ലെങ്കില്‍ 12 ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുമ്പോഴാണ് ചൊവ്വാ ദോഷം കണക്കാക്കുന്നത്. തിങ്കളാഴ്ചവ്രതം എടുക്കുന്നതും, നവഗ്രഹ ക്ഷേത്ര ദര്‍ശനവും ദോഷത്തെ പരിഹരിക്കുന്നതിന് നല്ലതാണ്. ഗണപതിഭഗവാന് ശര്‍ക്കര സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ലഘൂകരിക്കുന്നു എന്നാണ് വിശ്വാസം.

ഗ്രഹണ ദോഷം

ഗ്രഹണ ദോഷം

ഒരു ഗ്രഹണം പോലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഗ്രഹദോഷമാണ് ഗ്രഹണദോഷം. നമ്മുടെ വളര്‍ച്ചയും വിജയത്തിലും എല്ലാം ഈ ദോഷ തടസ്സങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോഴും അത് നടക്കാതെ പരാജയത്തിലേക്ക് പോവുന്ന അവസ്ഥയുണ്ടാവുന്നു. ഇത് കൂടാതെ നിരന്തരമായ വെല്ലുവിളികളും അനുഭവിക്കേണ്ടി വരുന്നു. ഒരു ജാതകത്തിലെ 12 ഭാവങ്ങളില്‍ ഏതിലെങ്കിലും രാഹുവോ കേതുവോ ചന്ദ്രനോ കൂടിച്ചേരുകയോ ദൃഷ്ടപ്പെടുകയോ ചെയ്താല്‍ ചന്ദ്രഗ്രഹണദോഷവും ഒരു ജാതകത്തിലെ ഏതെങ്കിലും 12 ഗൃഹങ്ങളില്‍ രാഹുവോ കേതുവോ സൂര്യനോ കൂടിച്ചേര്‍ന്നോ ദൃഷ്ടിയോ ആയിരിക്കുമ്പോള്‍ സൂര്യഗ്രഹണ ദോഷവും രൂപപ്പെടുന്നു. ഇത്തരം ദോഷങ്ങള്‍ നിങ്ങളുടെ എല്ലാ പ്രയത്‌നങ്ങളിലും തടസ്സം സൃഷ്ടിക്കുകയും ഫലം കാണാതെ പോവുകയും ചെയ്യുന്നു. ഗ്രഹണ ദോഷ പരിഹാരത്തിനായ് നവഗ്രഹ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും നവഗ്രഹ മന്ത്രം ജപിക്കുകയും വേണം.

കഠിന ദോഷം തീര്‍ക്കും നവഗ്രഹ പരിഹാരംകഠിന ദോഷം തീര്‍ക്കും നവഗ്രഹ പരിഹാരം

ആയുരാരോഗ്യവും സമ്പത്തും; നവഗ്രഹങ്ങള്‍ അനുഗ്രഹം ചൊരിയാന്‍ ഇവആയുരാരോഗ്യവും സമ്പത്തും; നവഗ്രഹങ്ങള്‍ അനുഗ്രഹം ചൊരിയാന്‍ ഇവ

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Most Dangerous And Troubling Graha Doshas And Its Remedies In Malayalam

Here in this article we are discussing about the five most dangerous and troubling graha doshas that can bring problems in your life in malayalam. Take a look.
Story first published: Thursday, November 17, 2022, 11:01 [IST]
X
Desktop Bottom Promotion