ആധുനിക രീതിയിൽ ഓണം ആഘോഷിക്കാം

By: Jibi Deen
Subscribe to Boldsky

കേരളത്തിന്റെ ദേശീയഉത്സവമായ ഓണം ആധുനിക രീതിയിൽ എങ്ങനെ ആഘോഷിക്കാമെന്ന് ഈ ലേഖനത്തിൽ പറയുന്നു.പരമ്പരാഗത ആഘോഷം എന്ന് പരിഗണിക്കുന്ന ഈ ഉത്സവത്തെ ഈ ലേഖനത്തിൽ ശക്തമായി വിമർശിക്കുന്നു.ആധുനിക രീതിയെക്കാൾ മികച്ചരീതിയിലാണ് പണ്ട് ആഘോഷിച്ചിരുന്നതെന്നും പറഞ്ഞുകൊണ്ട് ഈ ചെറിയ ലേഖനം അവസാനിപ്പിക്കുന്നു.

നമുക്ക് ഓണത്തെ സംബന്ധിച്ച് റെക്കോർഡുകൾ ഒന്നുമില്ല.എന്നാൽ കഴിഞ്ഞ കുറച്ചു വർഷമായി നാം ഓണം ആഘോഷിക്കുന്ന രീതിയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. മഹാബലി ചക്രവർത്തിയുടെ സന്ദർശനത്തെ ആദരിക്കാനായി ഒരുങ്ങുന്ന ഈ ഉത്സവം കേരളത്തിൽ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ ആഘോഷം കൂടിയാണ്.

എന്നാൽ ഓണം ആഘോഷിക്കുന്ന ഭൂരിഭാഗം പേർക്കും വിളവെടുപ്പിന്റെ 'എ ബി സി ഡി ' പോലും അറിയില്ല.മലയാളികൾക്ക് ഓണം കൂടിച്ചേരലിന്റെ ആഘോഷം മാത്രമാണ്.

 വലിയ മീശയും വയറുമുള്ള അങ്കിൾ

വലിയ മീശയും വയറുമുള്ള അങ്കിൾ

സമകാലിക കുട്ടികൾക്ക് ഓണം വലിയ മീശയും വയറുമുള്ള ഒരു അങ്കിളുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്.നമുക്ക് അവരെ കുറ്റം പറയാനാകില്ല.ചിത്രങ്ങളിലെല്ലാം മഹാബലി ചക്രവർത്തിയെ ഒരു കോമഡി കഥാപാത്രമായി ചിത്രീകരിക്കുന്നു.ഓണസമയത്തും രക്ഷിതാക്കൾക്ക് മഹാബലിയുടെ കഥ പറയാൻ സമയമില്ല.ഇത് നല്ല സന്ദേശവും എന്തുകൊണ്ട് നാം ഓണം ആഘോഷിക്കുന്നുവെന്നും കുട്ടികൾക്ക് മനസിലാക്കാനും സഹായിക്കും.പണ്ടുകാലത്തു ഇത് മുത്തശ്ശിമാരുടെ ചുമതലയായിരുന്നു.എന്നാൽ ഇന്ന് ഇത് കേൾക്കാൻ കുട്ടികൾ വൃദ്ധസദനത്തിൽ പോകേണ്ട അവസ്ഥയിലാണ്.

 പൂക്കളം ഒരുക്കാൻ സമയമില്ല

പൂക്കളം ഒരുക്കാൻ സമയമില്ല

കുട്ടികൾ പൂക്കൾ പറിച്ചു അത്തപ്പൂക്കളമൊരുക്കുക എന്നത് ഇന്ന് ടെലിവിഷനിലോ ചിത്രത്തിലോ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ്.സത്യത്തിൽ കുട്ടികൾക്കും ഇതിൽ താല്പര്യമില്ല.അവർ കമ്പ്യൂട്ടറുo ടി വി യുമായി സമയം ചെലവിടുന്നു.പഴയകാല സ്ത്രീകൾ ഇവയെല്ലാം ഒരുക്കുന്നതിന് സമയം കണ്ടെത്തുമെന്നതിനു അവർക്ക് നന്ദി പറയണം.സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും നമ്മുടെ പരമ്പരാഗത ആചാരങ്ങൾ മറക്കാതിരിക്കാൻ അവർ പൂക്കളമത്സരം നടത്തുന്നു.എന്നാൽ ഈ സമകാലിക യുഗത്തിൽ അവർ കൃത്രിമ പൂക്കൾ കൊണ്ട് പൂക്കളം ഇടുന്നു എന്നത് ദുഖകരമാണ്.

വാണിജ്യാടിസ്ഥാനത്തിലുള്ള ഓണം

വാണിജ്യാടിസ്ഥാനത്തിലുള്ള ഓണം

ഓണക്കോടി അല്ലെങ്കിൽ പുതിയ വസ്ത്രങ്ങൾ, കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ മറ്റുള്ളവർക്ക് സമ്മാനിക്കുന്നത് ഓണുമായി ബന്ധിപ്പെട്ടുള്ള ഒരു ആചാരമാണ്.ആ പുതിയ വസ്ത്രങ്ങൾ എല്ലാവര്ക്കും ഇഷ്ടവുമാണ്.ഇത് ഇന്നും നിലനിൽക്കുന്നു.എന്നാൽ പഴയ മുണ്ടും സാരിയുമല്ല,ആധുനിക വസ്ത്രങ്ങളാണ് എന്ന് മാത്രം.

ഓണക്കോടി

ഓണക്കോടി

ഇത് വസ്ത്രശാലകൾ നന്നായി പ്രയോജനപ്പെടുത്തുന്നു.അവർ ഓണം ഓഫറുകൾ കൊടുത്തു എല്ലാവരെയും ആകർഷിക്കുന്നു.തുണിക്കടകളിൽ മാത്രമല്ല ഇലക്ട്രോണിക്, ഓട്ടോമൊബൈലുകൾ തുടങ്ങി എല്ലാ ഷോപ്പുകളിലും ഓഫറുകൾ നൽകുന്നു.ഓണത്തിന്റെ മറ്റൊരു പ്രധാന ആകർഷണം ഓണസദ്യയാണ്.ഇതും ഇന്ന് ആധുനികവൽക്കരിച്ചിരിക്കുന്നു.സ്ത്രീകൾക്ക് ഭക്ഷണം പാചകം ചെയ്യാൻ സമയമില്ലാത്തതിനാൽ അവർ വിവിധ കാറ്ററിംഗ് / ബേക്കറികൾ നൽകുന്ന ഇൻസ്റ്റന്റ് സദ്യയെ ആശ്രയിക്കുന്നു.

 ഓണം ബ്രേക്കിംഗ് ന്യൂസ്

ഓണം ബ്രേക്കിംഗ് ന്യൂസ്

ഓണദിവസം പ്രത്യേക ബ്രെക്കിങ് ന്യൂസ് കാണാൻ മലയാളികൾ ആഗ്രഹിക്കുന്നു.മറ്റൊന്നുമല്ല 'ഓണത്തിന് സംസ്ഥാനത്തു മദ്യവിൽപ്പന റെക്കോർഡിൽ '. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുരുഷന്മാർ എങ്ങനെ ഓണം ആഘോഷിക്കുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

ഓണം സ്പെഷ്യൽ പ്രോഗ്രാമുകളും ചലച്ചിത്ര റിലീസുകളും

ഓണം സ്പെഷ്യൽ പ്രോഗ്രാമുകളും ചലച്ചിത്ര റിലീസുകളും

ഓണമടുക്കുമ്പോൾ മലയാളികൾ പുതിയ സിനിമ റിലീസുകളും, ചലച്ചിത്ര പരിപാടികളും ശ്രദ്ധയോടെ നിരീക്ഷിക്കും.ടിവിയിൽ ഓണപ്പരിപാടികൾ കാണാതെയുള്ള ഓണാഘോഷം പുതിയ തലമുറയ്ക്ക് ആലോചിക്കാനേ പറ്റില്ല.ഓണാവധി ദിവസങ്ങളിൽ കൂടുതൽ ആളുകൾ ടിവി കാണുന്നതിനാൽ ചാനലുകൾ കൂടുതൽ പരസ്യം നൽകി ഈ അവസരം പ്രയോജനപ്പെടുത്തുന്നു.

ഉപസംഹാരം

ഉപസംഹാരം

ഒറ്റ വാക്കിൽ പറഞ്ഞാൽ ഓണത്തെ ഇപ്പോൾ വാണിജ്യവൽക്കരിച്ചിരിക്കുകയാണ്.ഇത് മാത്രമല്ല കേരളത്തിലെ എല്ലാ ഉത്സവങ്ങളും നാം എവിടെ ആഘോഷിച്ചാലും വാണിജ്യവൽക്കരിച്ചു അതിന്റെ ആത്യന്തിക ഭംഗി കളയാതിരിക്കാൻ ശ്രദ്ധിക്കുക.ആഘോഷങ്ങൾക്ക് ചില മാറ്റങ്ങൾ ഉണ്ടാകാം. ആഘോഷങ്ങളുടെ പഴക്കമുള്ള വഴികൾ വളരെ വർണാഭമായതും ഗൃഹാതുരവും ആയിരുന്നു.ഇപ്പോൾ ആ ഒരു ദിവസo ആഘോഷിക്കുക ,മറക്കുക എന്നതാണ് അവസ്ഥ.

English summary

Modern Ways Of Celebrating Onam

Ancient ways of celebrating festivals are much superior to modern ways.
Subscribe Newsletter