For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടസ്സം നീങ്ങി സൗഭാഗ്യം കൈവരാന്‍ പുണ്യദിനം മിഥുന സംക്രാന്തി

|

ഇടവം രാശിയില്‍ നിന്ന് സൂര്യന്‍ മിഥുന രാശിയിലേക്ക് കടക്കുന്ന ദിവസമാണ് മിഥുന സംക്രാന്തി. ജ്യോതിഷമനുസരിച്ച് ഈ മാറ്റം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു ശുഭദിനമായിതിനാല്‍, ഭക്തര്‍ ഈ ദിനത്തില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ പേരുകളില്‍ മിഥുന സംക്രാന്തി അറിയപ്പെടുന്നു. വിവിധ സാംസ്‌കാരികങ്ങളിലുള്ള ആളുകള്‍ വ്യത്യസ്ത ആചാരങ്ങളോടെ ഈ ദിവസം ആഘോഷിക്കുന്നു.

Most read: കേതുവിന്റെ നക്ഷത്രമാറ്റം; അടുത്ത 6 മാസക്കാലം ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പംMost read: കേതുവിന്റെ നക്ഷത്രമാറ്റം; അടുത്ത 6 മാസക്കാലം ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

ഈ വര്‍ഷം 2021ല്‍ മിഥുന സംക്രാന്തി വരുന്നത് ജൂണ്‍ 15 ചൊവ്വാഴ്ചയാണ്. ഈ ദിനത്തില്‍ ഭക്തര്‍ സമൃദ്ധിക്കും ഐശ്വര്യത്തിനുമായി സൂര്യ ഭഗവാനോട് പ്രാര്‍ത്ഥിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. മിഥുന സംക്രാന്തിയുടെ പ്രാധാന്യവും ആരാധനാ രീതികളും എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മിഥുന സംക്രാന്തി: പ്രാധാന്യം

മിഥുന സംക്രാന്തി: പ്രാധാന്യം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മിഥുന സംക്രാന്തി 2021 ജൂണ്‍ 15 ന് വരുന്നു. ഈ ദിനത്തില്‍ ഭക്തര്‍ മഹാവിഷ്ണുവിനെയും ദേവി ഭൂമിയെയും ആരാധിക്കുന്നു. ഈ പുണ്യദിനത്തില്‍ ഇടവ രാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക് സൂര്യന്‍ സഞ്ചരിക്കുന്നു. ജ്യോതിഷമനുസരിച്ച്, മിഥുന രാശിയിലേക്കുള്ള സൂര്യന്റെ യാത്ര വളരെ നിര്‍ണായകമായാണ് കണക്കാക്കുന്നത്. മിഥുന സംക്രാന്തിക്ക് ശേഷം പ്രാര്‍ത്ഥനകളും ദാനങ്ങളും നടത്തുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു.

മിഥുന സംക്രാന്തിയില്‍ ചെയ്യേണ്ടത്

മിഥുന സംക്രാന്തിയില്‍ ചെയ്യേണ്ടത്

വിഷ്ണുവിനും ഭൂമി ദേവിക്കുമായി ഈ ദിവസം പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ഒരു വ്യക്തിക്ക് ശുഭഫലങ്ങള്‍ നല്‍കുന്നു. ഈ ദിവസം ദരിദ്രര്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. മിഥുന സംക്രാന്തിയില്‍ പശുക്കളെ ദാനമായി നല്‍കുന്നത് വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. പലയിടത്തും മഴയെ സ്വാഗതം ചെയ്യുന്നതിനായി ആളുകള്‍ ഈ പുണ്യ വേളയില്‍ നഗ്‌നപാദരായി നടക്കുന്നു. ഒപ്പം മനോഹരമായ ഗാനങ്ങള്‍ ആലപിച്ച് നൃത്തവും ചെയ്യുന്നു.

Most read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതിMost read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

മിഥുന സംക്രാന്തി ആരാധനയുടെ ഗുണങ്ങള്‍

മിഥുന സംക്രാന്തി ആരാധനയുടെ ഗുണങ്ങള്‍

മിഥുന സംക്രാന്തിയില്‍ ഭഗവാന്‍ വിഷ്ണുവിനെയും ഭൂമീദേവിയെയും ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു.

* ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും നല്‍കുന്നു.

* ചുമ, ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് മിഥുന സംക്രാന്തിയില്‍ പ്രാര്‍ത്ഥന നടത്തിയാല്‍ ആശ്വാസം ലഭിക്കും.

* ഭക്ഷണവും കൃഷിയില്‍ നല്ല വിളവും ലഭിക്കുന്നു

* വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അറിവും ഏകാഗ്രതയും ലഭിക്കുന്നു

സൂര്യന്റെ രാശിമാറ്റം

സൂര്യന്റെ രാശിമാറ്റം

2021 ജൂണ്‍ 15 ന് ചൊവ്വാഴ്ച സൂര്യന്‍ രാവിലെ 06.17 ന് മിഥുനം രാശിയില്‍ പ്രവേശിക്കും.

മിഥുന സംക്രാന്തി പുണ്യകാലം- രാവിലെ 06.17 മുതല്‍ 01.43 വരെ

ആകെ ദൈര്‍ഘ്യം- 07 മണിക്കൂര്‍ 27 മിനിറ്റ്

മിഥുന സംക്രാന്തി മഹാപുണ്യകാലം- രാവിലെ 06.17 മുതല്‍ 08.36 വരെ

ആകെ ദൈര്‍ഘ്യം- 02 മണിക്കൂര്‍ 20 മിനിറ്റ്

Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്

സൂര്യദേവനെ ആരാധിക്കാന്‍

സൂര്യദേവനെ ആരാധിക്കാന്‍

മിഥുന സംക്രാന്തി ദിനത്തില്‍ ആളുകള്‍ പുണ്യനദികളില്‍ കുളിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇത് സൂര്യദേവന്റെ അനുഗ്രഹം നല്‍കുന്നു. പല സ്ഥലങ്ങളിലും ആളുകള്‍ സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനായി ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നു. വിശ്വാസമനുസരിച്ച്, സൂര്യദേവന്റെ കൃപയാല്‍ ഒരാള്‍ക്ക് അന്തസ്സും ഉയര്‍ന്ന പദവിയും ലഭിക്കുമെന്നാണ്.

ഒഡീഷയിലെ രാജ പര്‍ബ

ഒഡീഷയിലെ രാജ പര്‍ബ

ജ്യോതിഷപരമായ പ്രഭാവം അനുസരിച്ച് സൂര്യന്റെ ഈ സ്ഥാനമാറ്റം നിര്‍ണായകമാണ്. ഭക്തര്‍ ഈ ദിവസം വിവിധ പൂജകള്‍ നടത്തുന്നു. ഒഡീഷയില്‍ 'രാജ പര്‍ബ' എന്ന പേരില്‍ മിഥുന സംക്രാന്തിയില്‍ ഉത്സവം ആഘോഷിക്കുന്നു. അവിടങ്ങളില്‍ ഭക്തര്‍ മഴയെ സ്വാഗതം ചെയ്യുന്നതിനായി നാല് ദിവസം ഈ ഉത്സവം ആഘോഷിക്കുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഈ ദിവസം മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു. 'രാജഗീത' എന്ന പ്രശസ്തമായ നാടോടി ഗാനം ഭക്തര്‍ ആലപിച്ച് നൃത്തവുമായി മഴയെ സ്വീകരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും നഗ്‌നപാദരായി നടക്കുന്നു.

Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്Most read:കറുത്ത നായ വീട്ടിലുണ്ടെങ്കില്‍ നല്ലതോ ദോഷമോ? വാസ്തു പറയുന്നത്

മികച്ച വിളവിനായി പ്രാര്‍ത്ഥിക്കുന്നു

മികച്ച വിളവിനായി പ്രാര്‍ത്ഥിക്കുന്നു

ഹിന്ദു പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ച് സൂര്യന്‍ മിഥുന രാശിയിലേക്ക് നീങ്ങുന്ന സന്ദര്‍ഭം ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. മിഥുന സംക്രാന്തി സമയത്ത് വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. മഴയ്ക്കുശേഷം മികച്ച വിളവെടുപ്പിനായി ആളുകള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. രാജ പര്‍ബയിലോ മിഥുന സംക്രാന്തിയിലോ ഉപവസിക്കുന്നത് ജീവിതത്തില്‍ സമൃദ്ധിയും സമാധാനവും സന്തോഷവും ഉറപ്പാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Mithun Sankranti 2021 Date, Timing, Shubh Muhrat, Importance And Puja Vidhi Of Sankranti Tithi in Malayalam

Mithuna Sankranti is an important Hindu festival as per traditions. This year it will be observed on June 15. Learn its Meaning, Significance, Celebration.
X
Desktop Bottom Promotion