For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ 5 മുതല്‍ ലക്ഷ്മീ നാരായണ രാജയോഗം; ഈ 4 രാശിക്ക് സൗഭാഗ്യങ്ങളുടെ ശുഭകാലം

|

ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ സ്ഥാനം മാറുന്നു. ഇതിന്റെ ഗുണദോഷ ഫലങ്ങള്‍ എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഗ്രഹങ്ങളുടെ സഞ്ചാരം കാരണം കാലാകാലങ്ങളില്‍ ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ ഉണ്ടാക്കുന്നു. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്വാധീനമാണ് മനുഷ്യജീവിതത്തിലും ലോകത്തിലും കാണുന്നത്. ജ്ഞാനത്തിന്റെയും ബിസിനസ്സിന്റെയും ദാതാവായ ധനുവിലെ ബുദ്ധന്‍ ഡിസംബര്‍ 3ന് ധനു രാശിയില്‍ പ്രവേശിച്ചു.

Most read: കഷ്ടതകളും ഭാഗ്യമാറ്റങ്ങളും; 2023ല്‍ 12 രാശിക്കാരെയും രാഹു ബാധിക്കുന്നത് ഇപ്രകാരംMost read: കഷ്ടതകളും ഭാഗ്യമാറ്റങ്ങളും; 2023ല്‍ 12 രാശിക്കാരെയും രാഹു ബാധിക്കുന്നത് ഇപ്രകാരം

അതേസമയം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദാതാവായ ശുക്രന്‍ ഡിസംബര്‍ അഞ്ചിന് ധനു രാശിയിലേക്ക് സംക്രമിച്ചുകഴിഞ്ഞു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ധനു രാശിയില്‍ ലക്ഷ്മീ നാരായണ യോഗത്തിന് രൂപംനല്‍കും. എല്ലാ രാശികളിലും ഇതിന്റെ സ്വാധീനം കാണും. എന്നാല്‍ 4 രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗത്തിന്റെ ഫലമായി ഭാഗ്യവും ശുഭകരവുമായ നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഈ സമയം ലക്ഷ്മി നാരായണ രാജയോഗം ഐശ്വര്യവും ഫലദായകവുമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കാന്‍ കഴിയും. നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് കാണാനാകും. കൂടാതെ നിങ്ങള്‍ക്ക് ഈ സമയം ചില നിക്ഷേപങ്ങള്‍ നടത്താനും സാധിക്കും. നിങ്ങള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റിലും വാതുവെപ്പിലും ലോട്ടറിയിലും പണം നിക്ഷേപിക്കണമെങ്കില്‍ സമയം ശുഭമാണ്.

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജാതകത്തിന്റെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥാനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പണം ലഭിക്കും. കരിയര്‍ വിദ്യാഭ്യാസം, മാര്‍ക്കറ്റിംഗ, മാധ്യമം തുടങ്ങിയ സംസാര മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സമയം മികച്ചതാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് തിരികെ കിട്ടാതിരുന്ന പണവും തിരിച്ചു ലഭിക്കും.

Most read:ഇവരുടെ വാക്കില്‍ ആരും വീണുപോകും; സംസാരപ്രിയരാണ് ഈ 5 രാശിക്കാര്‍Most read:ഇവരുടെ വാക്കില്‍ ആരും വീണുപോകും; സംസാരപ്രിയരാണ് ഈ 5 രാശിക്കാര്‍

മീനം

മീനം

മീനം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ രാജയോഗം ഐശ്വര്യപ്രദവും ഫലദായകവുമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തിന്റെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് ജോലിയുടെയും സ്ഥാനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമൂഹിക മേഖലയില്‍ ബഹുമാനം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം വിജയം ലഭിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം വര്‍ദ്ധിക്കും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ശുക്രന്റെ സ്വാധീനം കാരണം ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ജ്യോതിഷ പ്രകാരം ഈ കാലയളവില്‍ നിങ്ങള്‍ക്ക് സന്താനഭാഗ്യം ലഭിക്കാനും സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യമുണ്ടാകാനും സാധ്യതയുണ്ട്. ജാതകത്തിന്റെ അഞ്ചാം ഭാവത്തില്‍ ലക്ഷ്മീ നാരായണ യോഗത്തിന്റെ സൃഷ്ടിയാല്‍, നിങ്ങളുടെ കുട്ടികളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയമേഖലയിലും പുരോഗതി കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്.

Most read:ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റംMost read:ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം

ലക്ഷ്മീനാരായണ യോഗം

ലക്ഷ്മീനാരായണ യോഗം

ജ്യോതിഷത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ലക്ഷ്മീ നാരായണ യോഗം വളരെ സവിശേഷമായി കണക്കാക്കുന്നു. ശുക്രന്റെയും ബുധന്റെയും സംക്രമണം മൂലം ധനു രാശിയിലാണ് ഇത്തവണ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നത്. ഡിസംബര്‍ 5 മുതല്‍ മൂന്ന് രാശിക്കാര്‍ക്ക് ഇതിന്റെ പ്രത്യേക നേട്ടം ലഭിക്കും. ജ്യോതിഷത്തിലെ ഏറ്റവും ഭാഗ്യകരമായ യോഗകളിലൊന്നായാണ് ലക്ഷ്മി നാരായണ യോഗത്തെ കണക്കാക്കുന്നത്. ബുധനും ശുക്രനും കൂടിച്ചേര്‍ന്നാണ് ഈ യോഗം രൂപപ്പെടുന്നത്. ബുദ്ധി, യുക്തി, ആശയ വിനിമയം എന്നിവ നല്‍കുന്ന ഗ്രഹമായി ബുധനെ കണക്കാക്കുന്നു. നേരെമറിച്ച് ശുക്രന്‍, ഭൗതിക സന്തോഷം, ദാമ്പത്യ സുഖം, പ്രശസ്തി, ആഡംബരം, കല, സൗന്ദര്യം, പ്രണയം എന്നിവയുടെ ഘടകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മീ നാരായണ യോഗം മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടതാണ്. ഈ യോഗം സൃഷ്ടിക്കപ്പെടുമ്പോള്‍ ചിലര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ കൈവരുന്നു.

English summary

Mercury Venus Conjunction In Sagittarius; Laxmi Narayan Yoga Will Be Lucky For These Zodiac Signs in Malayalam

Lakshmi Narayan Yoga will be created in Sagittarius from December 5. These zodiac signs will be lucky during this auspicious yoga. Read on.
Story first published: Tuesday, December 6, 2022, 8:31 [IST]
X
Desktop Bottom Promotion