Latest Updates
-
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
Budh Gochar 2022 : ബുധന്റെ രാശിമാറ്റം; ഡിസംബര്‍ 3 മുതല്‍ ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യനാളുകള്‍
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായി ബുധനെ കണക്കാക്കുന്നു. നല്ല വിദ്യാഭ്യാസവും ഷാര്‍പ്പ് ആയ മനസ്സും ആകര്‍ഷകമായ രൂപവും നല്കുന്ന ഗ്രഹമാണ് ബുധന്‍. ഒരു അനുകൂല ഗ്രഹമാണ് ബുധന്‍. എന്നിരുന്നാലും, ഇത് മറ്റ് ദോഷകരമായ ഗ്രഹങ്ങളുമായി കൂടിച്ചേര്‍ന്നാല്‍ അത് ദോഷകരമാകും. മിഥുനത്തിന്റെയും കന്നിയുടെയും ഗുരു ഗ്രഹമാണിത്. പല പുരാണ കഥകളിലും ബുധനെ ദൈവങ്ങളുടെ ദൂതന് എന്നാണ് വിളിക്കുന്നത്. ആവിഷ്കാരത്തിന്റെയും ആശയവിനിമയത്തിന്റെയും ഗ്രഹമാണ് ബുധന്‍.
ഡിസംബര്‍ മാസത്തില്‍ ബുധന്‍ രണ്ട് തവണ രാശി മാറാന്‍ പോകുന്നു. ഇപ്പോള്‍ ബുധന്‍ വൃശ്ചിക രാശിയിലാണ് സഞ്ചരിക്കുന്നത്. ഡിസംബര്‍ 3ന് വൃശ്ചികം വിട്ട് ബുധന്‍ ധനു രാശിയില്‍ പ്രവേശിക്കും. 25 ദിവസം ധനു രാശിയില്‍ തുടര്‍ന്ന ശേഷം ഡിസംബര്‍ 28ന് മകരം രാശിയിലേക്ക് നീങ്ങും. ബുധന്റെ ഈ രാശിമാറ്റം എല്ലാ രാശികളിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ബുധന്റെ ധനു രാശി സംക്രമണത്താല്‍ ശുഭഫലങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ മാസം പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ ഒരു അധ്യാപകനോ കണ്‍സള്‍ട്ടന്റോ അല്ലെങ്കില്‍ ഏതെങ്കിലും സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടവരോ ആണെങ്കില്‍, ഈ മാസം നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ വന്നേക്കാം. മറുവശത്ത്. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ മാസം വിജയം ലഭിക്കും. ബുധന്റെ ശുഭപ്രഭാവത്താല് ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും. ഇളയ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

ഇടവം
ഇടവം രാശിക്കാര്‍ക്കും ഈ മാസം ബുധന്റെ സംക്രമത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ശാസ്ത്ര-ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കാനാകും. കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ മാസം നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം
ധനു രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ ശുഭഫലങ്ങള്‍ ചിങ്ങം രാശിയില്‍ പ്രതിഫലിക്കും. നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ കഴിയും. നല്ല പങ്കാളിയെ തേടുന്നവര്‍ക്ക് ഈ മാസം ശുഭവാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം ഏറെ ഗുണം ചെയ്യും. ചില വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ലഭിക്കും.

കന്നി
ബുധന്റെ സംക്രമണ ഫലമായി വര്‍ഷത്തിലെ അവസാന മാസം കന്നി രാശിക്കാര്‍ക്ക് സന്തോഷം നല്‍കും. കുടുംബത്തിലെ നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ആഘോഷിക്കാനാകും. വസ്തുവോ വാഹനമോ വാങ്ങാനുള്ള പദ്ധതികളില്‍ വിജയമുണ്ടാകും. വസ്തുവകകളില്‍ നിക്ഷേപം നടത്താന്‍ ആലോചിച്ചിരുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്. ഈ സമയത്ത് നടത്തുന്ന നിക്ഷേപം ഭാവിയില്‍ നിങ്ങള്‍ക്ക് ലാഭം നല്‍കും.

ബുധന്റെ സ്വാധീനം
ജ്യോതിഷത്തില്‍ ബുധനെ ബുദ്ധിയുടെയും യുക്തിയുടെയും സംസാരത്തിന്റെയും സൗഹൃദത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. സൂര്യനും ശുക്രനും ബുധന്റെ സുഹൃത്തുക്കളാണ്, ചന്ദ്രനും ചൊവ്വയും ശത്രു ഗ്രഹങ്ങളാണ്. ബുധന്‍ ലഗ്നഭാവത്തില്‍ സ്ഥിതി ചെയ്യുന്ന വ്യക്തി ശാരീരികമായി സുന്ദരനായിരിക്കും. അത്തരക്കാര്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ ചെറുപ്പമായി കാണപ്പെടും. ജാതകത്തില്‍ ബുധന്‍ ലഗ്നത്തില്‍ ഉണ്ടെങ്കില്‍, ആ വ്യക്തി യുക്തിയുള്ളവനും ബുദ്ധിമാനും കാര്യക്ഷമതയുള്ളവനുമായിരിക്കും. ജാതകത്തില്‍ ബുധന്‍ നല്ല സ്ഥാനത്ത് നില്ക്കുന്ന ആളുകള്‍ വാണിജ്യത്തിലും ബിസിനസ്സിലും വിജയിക്കുന്നു. ഇതോടൊപ്പം ആശയവിനിമയ മേഖലയിലും ഇക്കൂട്ടര്‍ നേതൃപരമായ പങ്ക് വഹിക്കുന്നു. എന്നാല്‍ ബുധന്‍ ദോഷ സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വ്യക്തിക്ക് ശാരീരികമായും മാനസികമായും പല പ്രശ്നങ്ങളും ഉണ്ടായേക്കാം.



Click it and Unblock the Notifications
