For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Budh Gochar 2022 : ധനു രാശിയില്‍ ബുധന്റെ സംക്രമണം; 12 രാശിക്കും ഗുണദോഷഫലങ്ങള്‍

|

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കുന്ന ബുധന്‍, ഡിസംബര്‍ 3ന് രാവിലെ 6.45ന് വൃശ്ചിക രാശിയിലെ യാത്ര അവസാനിപ്പിച്ച് ധനു രാശിയിലേക്ക് പ്രവേശിക്കുന്നു. ഇവിടെ ഡിസംബര്‍ 28 വരെ തുടര്‍ന്ന ശേഷം ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ രാശിമാറ്റം വാണിജ്യം, നീതിന്യായം, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ബുധന്റെ രാശിമാറ്റം 12 രാശികളിലും പ്രതിഫലിക്കും. 12 രാശിക്കും ബുധന്റെ ധനു രാശി സംക്രമണത്തിന്റെ ഗുണദോഷ ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: കഷ്ടതകള്‍ അകറ്റി ഐശ്വര്യം വരാന്‍ നന്ദ സപ്തമി; ആരാധന ഈ വിധമെങ്കില്‍ പൂര്‍ണഫലം

മേടം

മേടം

നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കുന്ന ബുധന്‍ നിങ്ങള്‍ക്ക് വലിയ വിജയം നല്‍കും. ഭാഗ്യത്തില്‍ പുരോഗതി ഉണ്ടാകും. മതത്തിലും ആത്മീയതയിലും താല്‍പര്യം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിജയത്തിന് സാധ്യതയുണ്ട്. കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് അവസരമുണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.

ഇടവം

ഇടവം

ഇടവം രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ആരോഗ്യം മോശമായേക്കാം. ത്വക്ക് രോഗങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് ഗൂഢാലോചനയുടെ ഇരയാകുന്നത് ശ്രദ്ധിക്കുക. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിശ്രമിക്കേണ്ടിവരും.

Most read:ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

മിഥുനം

മിഥുനം

നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് ഏഴാമത്തെ ദാമ്പത്യ ഭവനത്തില്‍ സഞ്ചരിക്കുന്ന ബുധന്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലും വിജയം നല്‍കും. തൊഴില്‍ ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. എന്നാല്‍ ഈ കാലയളവിന്റെ മധ്യത്തില്‍ പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കുക. വിവാഹാലോചനകള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കണമെങ്കില്‍ ഗ്രഹനില അനുകൂലമായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ ആറാം ഭാവത്തില്‍ ബുധന്റെ ഈ സംക്രമണം നടക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് എന്തെങ്കിലും കാരണത്താല്‍ ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായേക്കാം. നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാം, അതിനാല്‍ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. ഈ സമയത്ത് നിങ്ങള്‍ വായ്പ എടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടായേക്കാം. സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഈ കാലയളവില്‍ ഒരു സ്ത്രീ സുഹൃത്തുമായോ ബന്ധുവുമായോ തര്‍ക്കത്തിനും സാധ്യതയുണ്ട്.

Most read:അന്തര്‍മുഖരും ഉള്‍വലിഞ്ഞവരും; മറ്റുള്ളവരുടെ കൂട്ട് ഇഷ്ടപ്പെടാത്തവരുടെ ലക്ഷണങ്ങള്‍

ചിങ്ങം

ചിങ്ങം

ധനു രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ ശുഭഫലങ്ങള്‍ ചിങ്ങം രാശിയില്‍ പ്രതിഫലിക്കും. നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ കഴിയും. നല്ല പങ്കാളിയെ തേടുന്നവര്‍ക്ക് ഈ മാസം ശുഭവാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം ഏറെ ഗുണം ചെയ്യും. ചില വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും.

കന്നി

കന്നി

ബുധന്റെ സംക്രമണ ഫലമായി വര്‍ഷത്തിലെ അവസാന മാസം കന്നി രാശിക്കാര്‍ക്ക് സന്തോഷം നല്‍കും. കുടുംബത്തിലെ നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ആഘോഷിക്കാനാകും. വസ്തുവോ വാഹനമോ വാങ്ങാനുള്ള പദ്ധതികളില്‍ വിജയമുണ്ടാകും. വസ്തുവകകളില്‍ നിക്ഷേപം നടത്താന്‍ ആലോചിച്ചിരുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്. ഈ സമയത്ത് നടത്തുന്ന നിക്ഷേപം ഭാവിയില്‍ നിങ്ങള്‍ക്ക് ലാഭം നല്‍കും.

Most read:മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

തുലാം

തുലാം

തുലാം രാശിക്കാരുടെ മൂന്നാം ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കും. ബുധന്റെ സംക്രമണം മൂലം ഈ സമയം നിങ്ങളുടെ ധൈര്യം കുറഞ്ഞേക്കാം. എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുക. ഈ കാലയളവില്‍ സുഹൃത്തുക്കളുമായി എന്തെങ്കിലും തര്‍ക്കമുണ്ടാകാം. ഇളയ സഹോദരങ്ങളുമായുള്ള ബന്ധം മോശമായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യക്കുറവ് ഉണ്ടായേക്കാം. ഏത് ജോലിയിലും വിജയം കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും.

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് മാറുമ്പോള്‍ ബുധന്റെ സ്വാധീനം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വരുത്തും. രഹസ്യ ശത്രുക്കള്‍ പെരുകും. നിങ്ങളെ തോല്‍പിക്കാനുള്ള ഒരു അവസരവും അവര്‍ നഷ്ടപ്പെടുത്തുകയില്ല. ജോലിസ്ഥലത്ത് ഗൂഢാലോചനയുടെ ഭാഗമായേക്കാം. ആരോഗ്യസ്ഥിതി മോശമായേക്കാം. ഇതൊക്കെയാണെങ്കിലും സാമ്പത്തിക വശം ശക്തമായിരിക്കും. കുടുങ്ങിക്കിടക്കുന്ന പണവും തിരികെ ലഭിക്കും.

Most read:2022 ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

ധനു

ധനു

ധനു രാശിയില്‍ ബുധന്‍ സംക്രമിക്കുന്നത് അപ്രതീക്ഷിതമായ പല ഫലങ്ങളും സമ്മാനിക്കും. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടും. സാമൂഹിക സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യംമുണ്ടാകും. ഈ കാലയളവില്‍ പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കുക.

മകരം

മകരം

മകരം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ ബഡ്ജറ്റില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം ബുധന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് സാമ്പത്തികമായി ദോഷം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു സ്ത്രീ സുഹൃത്തിനോ ബന്ധുവിനോ വേണ്ടി കൂടുതല്‍ പണം ചിലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ എതിരാളികളുടെ സ്വാധീനം കൂടുതലായിരിക്കും, ജാഗ്രത പാലിക്കുക.

Most read;വിനാശഫലം, ജീവിതം നശിക്കും; ഈ ആളുകളില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുത്

കുംഭം

കുംഭം

കുംഭം രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് നിങ്ങള്‍ക്ക് നേട്ടം നല്‍കും. വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്നും ജ്യേഷ്ഠന്മാരില്‍ നിന്നും സഹകരണം ലഭിക്കും. വിദ്യാഭ്യാസത്തില്‍ നല്ല വിജയം ഉണ്ടാകും. സന്താന സംബന്ധമായ ആശങ്കകള്‍ നീങ്ങും. കുറഞ്ഞ അധ്വാനത്തിലൂടെ കൂടുതല്‍ നേട്ടം ലഭിക്കും.

മീനം

മീനം

മീനം രാശിചക്രത്തില്‍ നിന്ന് പത്താം ഭാവത്തില്‍ സംക്രമിക്കുമ്പോള്‍ ബുധന്റെ സ്വാധീനം തൊഴില്‍-വ്യാപാര രംഗത്ത് നിങ്ങള്‍ക്ക് പുരോഗതി നല്‍കും. സ്ഥാനമാനങ്ങളും വര്‍ദ്ധിപ്പിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എപ്പോഴും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ തന്നെ നിങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരും. വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമാണ്.

Most read: ഡിസംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

English summary

Mercury Transit in Sagittarius on 03 December 2022 Effects And Remedies On Zodiac Signs in Malayalam

Budh Rashi Parivartan 2022 In Dhanu Rashi ; Mercury Transit in Sagittarius Effects on Zodiac Signs : The Mercury Transit in Sagittarius will take place on 03 december 2022. Effects and remedies on zodiac signs.
Story first published: Wednesday, November 30, 2022, 15:05 [IST]
X
Desktop Bottom Promotion