For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്റെ മിഥുനരാശി സംക്രമണം: നേട്ടം ഇങ്ങനെ

|

2020 വര്‍ഷത്തില്‍ ആറാം മാസത്തിലേക്ക് നമ്മള്‍ കടക്കുമ്പോള്‍ ജ്യോതിഷത്തിലെ പ്രധാന ഗ്രഹങ്ങളിലൊന്നായ ബുധന്‍, ഇടവം രാശിചക്രത്തില്‍ നിന്ന് മാറി മിഥുനം രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. ബുധന്റെ സംക്രമണം 2020 മെയ് 24 ഞായറാഴ്ച മിഥുനത്തിന്റെ ലഗ്‌ന ഭാവത്തില്‍ നടന്നുകഴിഞ്ഞു. വേദ ജ്യോതിഷ പ്രകാരം ബുധന്‍ ആശയവിനിമയം, രൂപകല്‍പന, വിശകലനം, നിരീക്ഷണം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ബിസിനസ്സ്, അറിവ് എന്നിവയെ നിയന്ത്രിക്കുകയും എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.

Most read: കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

ജ്യോതിഷ പ്രപഞ്ചം ഉയര്‍ച്ച താഴ്ചകളാല്‍ നിറഞ്ഞിരിക്കുന്നു, കാരണം ഈ ഗ്രഹങ്ങളുടെ ചലനങ്ങള്‍ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഈ മാറ്റങ്ങള്‍ പോസിറ്റീവും നെഗറ്റീവും ആയിരിക്കാമെങ്കിലും, അവ എല്ലായ്‌പ്പോഴും നിങ്ങളുടെ രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സംക്രമണ സ്ഥാനം എവിടെയാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ബുധന്റെ മിഥുന രാശിയിലേക്കുള്ള സംക്രമണം ഓരോ രാശിക്കാരെയും എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഈ കാലത്ത് ഉത്സാഹവും ശക്തിയും അനുഭവപ്പെടും. സഹോദരങ്ങളുടെ സന്തോഷം കാണാനാകും. എഴുത്ത്, പ്രസിദ്ധീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയത്തിന്റെ നിരവധി അവസരങ്ങള്‍ വന്നുചേരും. ഈ കാലഘട്ടത്തില്‍ നിങ്ങളുടെ വായ്പകളും കടങ്ങളും തിരിച്ചടയ്ക്കാനാകും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രണയിതാക്കള്‍ക്ക് നിങ്ങളുടെ പങ്കാളിയോട് മനസു തുറക്കാന് പറ്റിയ സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പിന്തുണയും ലഭിക്കും. ആരോഗ്യവും അനുകൂലമായിരിക്കും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ ഈ സമയത്ത് നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ കാണുന്നു. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപത്തിനും സമയം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പഠനത്തില്‍ പുരോഗതി സാധ്യമാണ്. അവിവാഹിതര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. നിങ്ങളുടെ മനസ് ആരോടെങ്കിലും പങ്കുവയ്ക്കാന്‍ കഴിയും. ഇത് തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതത്തില്‍ സന്തോഷം കൈവരും. എങ്കിലും പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍ അവരെ അലട്ടാം.

Most read: ചെരിപ്പിന്റെ സ്ഥാനം ഇതെങ്കില്‍ ഫലം ദാരിദ്ര്യം

മിഥുനം

മിഥുനം

ലഗ്‌ന ഭാവത്തിലെ ബുധന്റെ സ്ഥാനം മിഥുന രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നല്ല നേട്ടങ്ങള്‍ നല്‍കുന്നു. ആശയവിനിമയത്തില്‍ വൈദഗ്ധ്യം, ശാരീരിക ഊര്‍ജ്ജം എന്നിവ ഈ കാലയളവില്‍ നിങ്ങളുടെ കൈമുതലാകും. ബിസിനസ്സിലും ജോലിയിലും ഉയര്‍ച്ചകള്‍ സാധ്യമാണ്. വരുന്ന അവസരങ്ങള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്കാവും. പ്രണയിക്കുന്നവര്‍ക്കും ഈ സമയം വളരെ അനുകൂലമായിരിക്കും. അവിവാഹിതരായവര്‍ക്ക് തങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടാനാകും. വിവാഹിതരായവര്‍ക്ക് ഈ കാലയളവില്‍ സന്തോഷവും സുഖവും അനുഭവപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാം. വ്യായാമം, ധ്യാനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ ശത്രുപക്ഷം ശക്തമാകുമെന്നതിനാല്‍ ആരുമായും മത്സരം, പോരാട്ടങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. വായ്പകളും ബാധ്യതകളും വഹിക്കുന്നതിന് സമയം നന്നല്ല. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. സഹോദരങ്ങളുടെ പുരോഗതി സാധ്യമാണ്.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ സംക്രമണം നല്ല ഫലങ്ങള്‍ നല്‍കുന്നു. കരിയറില്‍ നിങ്ങള്‍ക്ക് വിജയവും അംഗീകാരവും ലഭിക്കും. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ കാലയളവില്‍ സമ്പത്തും പ്രശസ്തിയും വിജയവും നേടാനുള്ള അവസരങ്ങള്‍ കൈവരും. ബിസിനസ്സ് നേട്ടങ്ങളും സാധ്യമാണ്. നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ ഈ കാലയളവില്‍ സഫലമാകും. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഈ സംക്രമണം അനുകൂലമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും.

Most read: ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

കന്നി

കന്നി

ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ പുരോഗതി സാധ്യമാണ്. കൂടാതെ ജോലികള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാനും കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തിയും അംഗീകാരം വര്‍ദ്ധിക്കും. ലഭ്യമാകും. ഈ സമയത്ത് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പ്രണയിതാക്കള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പങ്കാളിക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാതെ വരും. നിങ്ങളുടെ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടേക്കാം. അതിനാല്‍, നിങ്ങളുടെ വ്യക്തിജീവിതവും ഔദ്യോഗികജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുക.

തുലാം

തുലാം

ഈ കാലയളവില്‍ തുലാം രാശക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ഒരു പ്രധാന വ്യക്തിയുമായി കൂടിക്കാഴ്ച സാധ്യമാണ്. ഇത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ജോലിക്കാര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാവും. ജോലിസ്ഥലത്ത് ബഹുമാനവും പിന്തുണയും വര്‍ദ്ധിക്കും. ഈ സമയത്ത് വരുമാനവും ഉയരും. ബുധന്റെ ഈ സ്ഥാനം നിങ്ങളുടെ പിതാവുമായി ചില പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടതായുണ്ട്. വിവാഹിതര്‍ക്ക് ഈ സമയം സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. അവിവാഹിതര്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കും.

Most read: ഏഴുജന്‍മവും ദാമ്പത്യവിജയത്തിന് വട സാവിത്രി വ്രതം

വൃശ്ചികം

വൃശ്ചികം

ഈ കാലയളവില്‍ നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ നിങ്ങള്‍ക്ക് കാണിക്കാനാവും. ചില അപ്രതീക്ഷിത ചെലവുകള്‍ വന്നേക്കാം. എങ്കിലും, ഈ കാലയളവില്‍ പെട്ടെന്നുള്ള ലാഭം പ്രതീക്ഷിക്കാം. എന്നാല്‍, ഊഹക്കച്ചവടവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. ജോലിക്കാര്‍ ജോലിമാറ്റത്തിനു ചിന്തിക്കുന്നതിനു പകരം ജോലിയില്‍ നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് അലര്‍ജി അല്ലെങ്കില്‍ ചര്‍മ്മ സംബന്ധമായ രോഗങ്ങളുള്ളവരാണെങ്കില്‍ ചികിത്സ തേടുക. സമയം വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല നേട്ടങ്ങള്‍ നല്‍കും. പ്രണയിതാക്കള്‍ തങ്ങളുടെ ബന്ധത്തില്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.

ധനു

ധനു

ഉദ്യോഗസ്ഥര്‍ക്ക് ഈ കാലയളവില്‍ ജോലിയില്‍ ഉയര്‍ച്ചകള്‍ സാധ്യമാണ്. നിങ്ങളുടെ നിരീക്ഷണവും സംഘടനാ കഴിവുകളും വര്‍ദ്ധിക്കും. അതിന്റെ ഫലമായി നിങ്ങളിലെ കാര്യക്ഷമതയും ലഭിക്കുന്ന നേട്ടങ്ങളും വര്‍ദ്ധിക്കും. സമയം, പൊതുവെ ബിസിനസ്സുകാര്‍ക്ക് അനുകൂലമാണ്. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ കൈവരും. പ്രണയിതാക്കള്‍ക്ക് അവരുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാകും. വിവാഹിതര്‍ക്ക് ബന്ധങ്ങളില്‍ സംതൃപ്തിയും സന്തോഷവും അനുഭവപ്പെടും. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

Most read: ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. പുതിയ ജോലികള്‍ തേടുന്നവര്‍ക്ക് സമയം അനുകൂലമാണ്. ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വായ്പകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബകാര്യങ്ങള്‍ തൃപ്തികരമായിരിക്കും. നിയമപരമായ കാര്യങ്ങളോ കോടതി കേസുകളോ ഉണ്ടെങ്കില്‍ ഈ കാലയളവില്‍ അനുകൂലമായ ഫലം ലഭിക്കും. പ്രണയിതാക്കള്‍ അവരുടെ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്.

കുംഭം

കുംഭം

ജോലി ചെയ്യുന്നവര്‍ക്ക ഈ കാലയളവില്‍ അവരുടെ ആശയങ്ങളും ചിന്തകളും നല്ല രീതിയില്‍ നടപ്പിലാക്കാന്‍ കഴിയും. നിങ്ങളുടെ വരുമാനവും സമൃദ്ധിയും വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്കും നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്തെ നിങ്ങളുടെ നിക്ഷേപങ്ങളും ഭാവിയില്‍ ഗുണം ചെയ്യും. വിവാഹിതര്‍ക്ക് നിങ്ങളുടെ ബന്ധത്തില്‍ ആഴം വര്‍ദ്ധിക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് പിന്തുണ ലഭിക്കും. ഈസമയത്ത് മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളില്‍ നിന്ന് സന്തോഷം വരും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ആരോഗ്യപരമായി, നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

മീനം

മീനം

ബുധന്റെ ഈ സംക്രമണം മീനം രാശിക്കാരുടെ കുടുംബജീവിതത്തില്‍ നല്ല ഫലങ്ങള്‍ നല്‍കുന്നു. കുടുംബത്തില്‍ സന്തോഷവും സൗഹാര്‍ദ്ദപരമായ അന്തരീക്ഷവും ഐക്യവും നിലനില്‍ക്കും. ജോലി ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായാലും അലസത അനുഭവപ്പെടും. ഈ കാലയളവില്‍ വിജയിക്കാന്‍ കഠിന പ്രയത്‌നം ആവശ്യമാണ്. ഈ സമയം നിങ്ങളുടെ മാതാവുമായുള്ള ബന്ധം മെച്ചപ്പെടും. വാഹനത്തിനോ സ്വത്തിനോ ആയി പണം ചെലവഴിക്കാനാകും. വിവാഹിതര്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ ഉയര്‍ച്ചകള്‍ കാണാനാകും. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

English summary

Mercury transit in Gemini 2020: Impact on Zodiac Signs

Find out how Mercury transit in Gemini will astrologically impact your zodiac signs. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X