Just In
- 7 hrs ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 10 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 13 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 16 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്ക്കരുത്, ഫാന്സ് പറയുന്നു
- News
ബത്തേരിയില് വിദ്യാര്ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
Budh Gochar 2022 : ബുധന് കര്ക്കിടകം രാശിയില്; 12 രാശിക്കും ഗുണദോഷ ഫലങ്ങള്
ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശി മാറുമ്പോള് അത് 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുന്നു. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന് ജൂലൈ 17ന് മിഥുനത്തില് നിന്ന് കര്ക്കടകത്തിലേക്ക് നീങ്ങി. ഓഗസ്റ്റ് 9 വരെ ഈ രാശിയില് തുടരുന്ന ബുധന് പിന്നീട് ചിങ്ങം രാശിയില് പ്രവേശിക്കും. ബുധന്റെ ഈ സംക്രമത്തിന്റെ സ്വാധീനം ചില രാശിക്കാര്ക്ക് ഗുണം ചെയ്യുമെങ്കിലും, ചില രാശിക്കാര്ക്ക് ഇത് ദോഷകരമായി ബാധിക്കും. ബുധന്റെ സംക്രമണം മൂലം 12 രാശിക്കും കൈവരുന്ന ഫലങ്ങള് എന്തൊക്കെ എന്നറിയാന് ലേഖനം വായിക്കൂ.
Most
read:
ദൈവത്തിനു
മുന്നില്
വിളക്ക്
കത്തിക്കുമ്പോള്
ഒരിക്കലും
വരുത്തരുത്
ഈ
തെറ്റ്

മേടം
നിങ്ങളുടെ രാശിയില് നിന്ന് നാലാം ഭാവത്തില് ബുധന് സംക്രമിച്ചു. ജാതകത്തിലെ നാലാം ഭാവം സുഖം, മാതാവ്, സ്വത്ത് മുതലായവയാണ്. ഈ സമയത്ത്, ജോലിയുള്ള ആളുകള്ക്ക് മറ്റ് തൊഴില് തേടാം, അത് അവര്ക്ക് നല്ല അവസരങ്ങള് നല്കും. സ്വന്തമായി ബിസിനസ്സ് തുടങ്ങാന് ഉദ്ദേശിക്കുന്നവര് കുറച്ച് സമയം കൂടി കാത്തിരിക്കണം. ഈ സംക്രമണ കാലയളവില് വിദ്യാര്ത്ഥികളുടെ ഏകാഗ്രതയില് നല്ല വര്ദ്ധനവ് ഉണ്ടാകും, കൂടാതെ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഇടവം
ബുധന് ഗ്രഹത്തിന്റെ മാറ്റത്താല് ഈ സമയം ഇടവം രാശിക്കാര്ക്ക് സ്വത്തില് നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള് മൂലം നിങ്ങളുടെ സമ്പാദ്യം വര്ദ്ധിക്കും. കരിയറില് ഒരു പുതിയ തുടക്കം ഉണ്ടാകാം. പുതിയ വാഹനം വാങ്ങാം. വസ്തുവകകളില് നിക്ഷേപിക്കുന്നതിനും സമയം നല്ലതാണ്. സൂര്യദേവന് ജലം സമര്പ്പിച്ചാല് നിങ്ങള്ക്ക് നേട്ടം ലഭിക്കും.
Most
read:വെള്ളപ്പൊക്കം,
ജലക്ഷാമം;
6ല്
2
എണ്ണം
സംഭവിച്ചു;
2022ല്
ബാബ
വാംഗയുടെ
പ്രവചനങ്ങള്
സത്യമോ?

മിഥുനം
ബുധന് ഈ രാശിയുടെ രണ്ടാം ഭാവത്തില് വരാന് പോകുന്നു. ഇത് സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില് പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. ഈ കാലയളവില് ബിസിനസ്സില് വലിയ ഇടപാടുകള്ക്ക് സാധ്യതയുണ്ട്. ഇതിലൂടെ നല്ല ധനലാഭം ഉണ്ടാകും. പങ്കാളിത്ത ജോലികള്ക്കും ഈ സമയം അനുകൂലമാണ്. ഈ സമയം അഭിഭാഷകര്, മാര്ക്കറ്റിംഗ് തൊഴിലാളികള്, അധ്യാപകര് തുടങ്ങിയ സംസാര-വിപണന മേഖലയുമായി ബന്ധപ്പെട്ട ആളുകള്ക്ക് നല്ലതായിരിക്കും. മിഥുനം രാശിയുടെ നാലാം ഭാവാധിപന് ബുധന് ആയതിനാല് ഈ സമയത്ത് മാതാവിന്റെ പിന്തുണ ലഭിക്കും. മാതാവിന്റെ സഹായത്താല് ധനം ലഭിക്കാന് സാധ്യതയുണ്ട്.

കര്ക്കിടകം
ബുധന് ഗ്രഹം ഈ രാശിയില് ഒന്നാം സ്ഥാനത്ത് അതായത് ലഗ്നഭാവത്തില് സംക്രമിച്ചിട്ടുണ്ട്. ഇത് മനസ്സിന്റെയും വ്യക്തിത്വത്തിന്റെയും ഇടമാണ്. അതിനാല്, ഈ രാശിക്കാര്ക്ക് കൂടുതല് ജോലി ചെയ്യേണ്ടി വരും, അതിനാല് മാനസിക പിരിമുറുക്കവും ക്ഷീണവും ഉണ്ടാകാം. ഈ സമയം നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
Most
read:വാസ്തുപ്രകാരം
ബ്രഹ്മസ്ഥാനം
കൃത്യമല്ലെങ്കില്
വീട്ടില്
ദുരിതവും
പ്രശ്നങ്ങളും

ചിങ്ങം
ഈ രാശിയില് പന്ത്രണ്ടാം ഭാവത്തില് ബുധന് സംക്രമിച്ചു. ഇത്തരമൊരു സാഹചര്യത്തില് ഈ രാശിക്കാര്ക്ക് ധനനഷ്ടത്തോടൊപ്പം കൂടുതല് ചെലവുകളും നേരിടേണ്ടി വന്നേക്കാം. അനാവശ്യ ചെലവുകള് വര്ധിച്ചേക്കാം. അതിനാല് വിവേകത്തോടെ ചെലവഴിക്കുക. ബുധന്റെ സംക്രമണം നിങ്ങളുടെ ആരോഗ്യത്തെയും കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. അതിനാല് നിങ്ങളുടെ ആരോഗ്യം പൂര്ണ്ണമായും ശ്രദ്ധിക്കുക.

കന്നി
കന്നി രാശിയുടെ ജാതകത്തില് നിന്ന് പതിനൊന്നാം സ്ഥാനത്ത് ബുധന്റെ സംക്രമണം നടക്കുന്നു. ജ്യോതിഷത്തില് ഇത് ഒരു പ്രധാന ഭവനമായി കണക്കാക്കപ്പെടുന്നു. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. അതിനാല്, ഈ സമയത്ത് വരുമാനത്തില് വര്ദ്ധനവ് ഉണ്ടാകാം. ജോലിയിലും ബിസിനസ്സിലും നിങ്ങള് വിജയം കൈവരിക്കും. ബുധന്റെ സംക്രമണ സമയത്ത്, ജീവിത പങ്കാളിയുമായുള്ള ബന്ധത്തില് മാധുര്യം ഉണ്ടാകും. വരുമാന സ്രോതസ്സുകള് വര്ദ്ധിക്കാന് സാധ്യതയുണ്ട്. ഈ രാശിയുടെ അധിപന് ബുധനും ആയതിനാല് ഈ കാലയളവ് പെട്ടെന്നുള്ള ധനലാഭം നല്കും.
Most
read:പൂജാ
സമയത്ത്
നിങ്ങള്
ഈ
ലോഹ
പാത്രങ്ങള്
ഉപയോഗിക്കാറുണ്ടോ?
ഫലം
വിപരീതം

തുലാം
തുലാം രാശിക്കാരുടെ ജാതകത്തില് നിന്ന് പത്താം ഭാവത്തില് ബുധന് സംക്രമിക്കാന് പോകുന്നു. ഇതിനെ ബിസിനസിന്റെയും ജോലിയുടെയും സ്ഥലം എന്ന് വിളിക്കുന്നു, അതിനാല് ഈ കാലയളവില് ഒരു പുതിയ തൊഴില് ഓഫര് വന്നേക്കാം. ജോലി ചെയ്യുന്നവര്ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സില് വിപുലീകരണത്തിന് സാധ്യതയുണ്ട്. ബുധന്റെ സംക്രമണം നിങ്ങളുടെ പ്രവര്ത്തന ശൈലി മെച്ചപ്പെടുത്തും. ഇതുമൂലം, നിങ്ങള്ക്ക് ജോലിസ്ഥലത്ത് നേട്ടം ലഭിക്കും.

വൃശ്ചികം
ബുധന് നിങ്ങളുടെ രാശിയില് നിന്ന് ഒന്പതാം ഭാവത്തിലേക്ക് മാറി, ജാതകത്തിലെ ഈ സ്ഥലം ഭാഗ്യം, മതം മുതലായവയാണ്. ഈ സമയത്ത് ജോലി ചെയ്യുന്ന ആളുകള്ക്ക് ഉയര്ച്ച താഴ്ചകള് നേരിടേണ്ടിവരാം. തൊഴിലുകളില് മാറ്റത്തിന് സാധ്യതയുണ്ട്. സംക്രമണ കാലയളവില് പൂര്വ്വിക സ്വത്തുക്കളില് നിന്നോ മറ്റ് സ്രോതസ്സുകളില് നിന്നോ പെട്ടെന്നുള്ള നേട്ടങ്ങള്ക്ക് സാധ്യതയുണ്ട്. പിതാവുമായുള്ള തെറ്റിദ്ധാരണകള് മൂലം ബന്ധം അല്പ്പം വഷളായേക്കാം. വിദേശത്ത് പഠിക്കാന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്ക് അനുകൂലമായ ഫലങ്ങള് ലഭിക്കും.
Most
read:2022
ജൂലൈ
മാസത്തില
ഉത്സവങ്ങളും
വ്രതാനുഷ്ഠാനങ്ങളും

ധനു
ധനു രാശിയില് എട്ടാം ഭാവത്തില് ബുധന് സംക്രമിച്ചു. എട്ടാം ഭാവം അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചാണെന്ന് നമുക്ക് പറയാം. ഇത്തരമൊരു സാഹചര്യത്തില് ധനു രാശിക്കാര്ക്ക് ചെറിയ കാര്യങ്ങളില് തര്ക്കമുണ്ടാകാം. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലെ ചില ചെറിയ തെറ്റിദ്ധാരണകള് ബന്ധത്തെ മോശമായി ബാധിക്കും.

മകരം
ബുധന് മകരം രാശിചക്രത്തിലെ ഏഴാം ഭാവത്തിലേക്ക് സംക്രമിച്ചു. ഇത്തരമൊരു സാഹചര്യത്തില് ഈ രാശിക്കാര് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കച്ചവടം ചെയ്യുന്നവര് ഏത് ജോലിയും തീരുമാനവും അല്പം ശ്രദ്ധയോടെ എടുക്കേണ്ടതായി വരും. അമ്മായിയമ്മമാരുമായുള്ള ബന്ധങ്ങള് വഷളായേക്കാം. നിങ്ങളുടെ ഇണയുടെ ആരോഗ്യകാര്യത്തില് പ്രത്യേകം ശ്രദ്ധിക്കുക.
Most
read:ജൂലൈ
മാസത്തില്
5
ഗ്രഹങ്ങള്ക്ക്
സ്ഥാനമാറ്റം;
ജീവിതത്തില്
മാറ്റങ്ങള്

കുംഭം
ഈ സമയം ബുധന്റെ സംക്രമണത്തിനു ശേഷം, കുംഭ രാശിക്കാരുടെ കരിയര് ശരിയായ ദിശയിലേക്ക് നീങ്ങും. കുടുംബത്തില് സന്തോഷം ഉണ്ടാകും. നിങ്ങള്ക്ക് നല്ല വാര്ത്തകള് ലഭിക്കും. മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഇത് നല്ല സമയമാണ്. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ഉണ്ടാകാം.

മീനം
ബുധന് നിങ്ങളുടെ രാശിയില് നിന്ന് ഭാവത്തില് സംക്രമിക്കാന് പോകുന്നു. ഇത് വിദ്യാഭ്യാസം, കുട്ടികള് മുതലായവയെ പ്രതിനിധീകരിക്കുന്നു. ഈ സമയത്ത്, മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്ത്ഥികള്ക്ക് നല്ല നേട്ടം ലഭിക്കും, കഠിനാധ്വാനത്തിന്റെ പൂര്ണ ഫലം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്ക്ക് പണം ലഭിക്കാനുള്ള സാധ്യതകള് കാണുന്നു. പ്രണയിതാക്കള്ക്ക് ബുധന്റെ സംക്രമണം അനുകൂലമായിരിക്കും, പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്