For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്‍ വക്രഗതിയില്‍; ഈ രാശിക്കാരില്‍ പ്രകടമായ മാറ്റങ്ങള്‍

|

മിഥുനത്തിന്റെയും കന്നി രാശിയുടെയും അധിപനായ ബുധന്‍ ഇപ്പോള്‍ വക്രഗതിയില്‍ നീങ്ങാന്‍ തുടങ്ങുന്നു. അതായത്, ബുധന്‍ ഇപ്പോള്‍ വിപരീത ദിശയില്‍ നീങ്ങും. ജ്യോതിഷത്തില്‍ ബുധന്റെ വക്രഗതി സഞ്ചാരം വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്നു. ബുദ്ധിയുടെയും സംസാരത്തിന്റെയും ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. എഴുത്ത്, യുക്തി, ഗണിതം, വാണിജ്യം, നര്‍മ്മം തുടങ്ങിയ ഘടകങ്ങളും ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ടതാണ്. ശുക്രന്‍ സ്ഥിതി ചെയ്യുന്ന തുലാം രാശിയിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. തുലാം രാശിയില്‍ ശുക്രനും ബുധനും കൂടിച്ചേര്‍ന്നാണ് ലക്ഷ്മി നാരായണയോഗം രൂപപ്പെടുന്നത്.

Most read: 9 ദിനം 9 നിറം; നവരാത്രിയിലെ നിറം ഇതെങ്കില്‍ ഐശ്വര്യം ഫലംMost read: 9 ദിനം 9 നിറം; നവരാത്രിയിലെ നിറം ഇതെങ്കില്‍ ഐശ്വര്യം ഫലം

ജ്യോതിഷപ്രകാരം, സെപ്റ്റംബര്‍ 27 തിങ്കളാഴ്ച, ബുധന്‍ വക്രഗതിയില്‍ സഞ്ചരിച്ചുതുടങ്ങും. ഒക്ടോബര്‍ 18 വരെ ഈ സ്ഥിതി തുടരും. ഇതോടൊപ്പം, ഒക്ടോബര്‍ 02 ന്, വക്രഗതി ഘട്ടത്തില്‍, ബുധന്‍ കന്നിരാശിയില്‍ അതിന്റെ രാശി മാറും. കന്നിരാശിയില്‍ ബുധന്‍ ഒക്ടോബര്‍ 18 വരെ തുടരും, അതിനുശേഷം വീണ്ടും നേര്‍രേഖയില്‍ വരും. ബുധന്റെ ഈ വക്രഗതി സഞ്ചാരത്തില്‍ 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

ബുധന്‍ നിങ്ങളുടെ മൂന്നാമത്തെയും ആറാമത്തെയും ഭവനങ്ങളുടെ അധിപനാണ്, അത് നിങ്ങളുടെ ഏഴാം ഭാവത്തില്‍ നില്‍ക്കും. ഏഴാമത്തെ വീട് വിവാഹം, പങ്കാളിത്തം എന്നിവയുടെ ഭവനവുമാണ്. അതിനാല്‍ ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില ഉയര്‍ച്ചകളും താഴ്ചകളും വരുത്തും. നിങ്ങളുടെ ഇണയുമായി ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ചെയ്യും. ബുധന്റെ ഈ വക്രഗതി സമയത്ത്, നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെങ്കില്‍ ഈ കാലയളവില്‍ ഒരു വിവാഹ തീയതി നിശ്ചയിക്കരുത്. ബുധന്‍ നേര്‍ഗതിയിലാകുന്നതു വരെ അത് മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇടവം

ഇടവം

ഇടവം രാശിക്കാരില്‍ രണ്ട്, അഞ്ച് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. നിലവില്‍, ഈ ഗ്രഹം നിങ്ങളുടെ കടങ്ങള്‍, ശത്രുക്കള്‍ എന്നിവ സൂചിപ്പിക്കുന്ന ആറാമത്തെ ഭാവത്തില്‍ നിലകൊള്ളും. ഈ സമയത്ത് നിങ്ങള്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം, വാതുവയ്പ്പില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈ സമയം പണനഷ്ടത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് നിക്ഷേപം ആവശ്യമുണ്ടെങ്കില്‍, വിവേകപൂര്‍വ്വം തീരുമാനം കൈക്കൊള്ളുക. കുട്ടികളുടെ പോഷകാഹാരത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധിക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അസുഖം വരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ശരിയായ ഭക്ഷണക്രമവും വ്യായാമവും സ്വീകരിക്കുക.

Most read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ലMost read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

മിഥുനം

മിഥുനം

മിഥുനം രാശിക്കാരുടെ ഒന്നാമത്തെയും നാലാമത്തെയും ഭവനങ്ങളുടെ അധിപനാണ് ബുധന്‍. ഈ സമയത്ത് നിങ്ങള്‍ ഗോസിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ ഈ സമയത്ത് നിങ്ങള്‍ക്ക് കാണാനാകും. ഈ സമയത്ത് നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധവും മെച്ചപ്പെടും. എന്തെങ്കിലും സ്വത്ത് പ്രശ്‌നം നിങ്ങളെ വേട്ടയാടുകയാണെങ്കില്‍, ഈ സമയത്ത് അത് ഇല്ലാതാക്കാനും കഴിയും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ബുധന്‍ നിങ്ങളുടെ മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭവനത്തിന്റെ അധിപനാണ്. നിങ്ങളുടെ നാലാമത്തെ വീട്ടിലേക്ക് ബുധന്‍ പിന്‍വാങ്ങും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം, സ്വത്തുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം, അത് എളുപ്പത്തില്‍ പരിഹരിക്കാനാകില്ല. ഈ സമയത്ത്, നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ധനകാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ രണ്ടാമത്തെയും പതിനൊന്നാമത്തെയും വീടിന്റെ അധിപനാണ് ബുധന്‍. നിങ്ങളുടെ മൂന്നാമത്തെ വീട്ടില്‍ അത് പിന്‍വാങ്ങും. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് മറികടക്കാന്‍ കഴിയും. ഈ സമയം നിങ്ങള്‍ നിക്ഷേപം ഒഴിവാക്കണം. ജീവനക്കാര്‍ക്ക് പ്രമോഷനോ ശമ്പള വര്‍ദ്ധനവോ ലഭിച്ചേക്കാം. ചിലര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനാകും. ഈ സമയത്ത് മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

കന്നി

കന്നി

നിങ്ങളുടെ ഒന്നാമത്തെയും പത്താമത്തെയും ഭവനങ്ങളുടെ അധിപനാണ് ബുധന്‍. നിങ്ങളുടെ രണ്ടാമത്തെ ഭവനമായിരിക്കും ബുധന്റെ സ്ഥാനം. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളുമായി നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, ഇത് വീട്ടിലെ പരിതസ്ഥിതി മോശമാക്കും. എന്നാല്‍ ശരിയായ ആശയവിനിമയവും ചര്‍ച്ചകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് എല്ലാ വ്യത്യാസങ്ങളും പരിഹരിക്കാന്‍ കഴിയും. പുതിയ നിക്ഷേപ പദ്ധതി തയ്യാറാക്കാനുള്ള നല്ല സമയമാണിത്. ഈ കാലയളവില്‍ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ നേട്ടങ്ങളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ബിസിനസിലും ജോലിയിലും മുന്‍കാലത്തെ അപേക്ഷിച്ച് ഈ കാലയളവില്‍ മികച്ച നേട്ടം ലഭിക്കും.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

തുലാം

തുലാം

നിങ്ങളുടെ ഒന്‍പതാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനാണ് ബുധന്‍. ഈ സമയത്ത് ബുധന്‍ നിങ്ങളുടെ ആദ്യത്തെ ഭാവത്തിലേക്ക് മടങ്ങും. ഈ സമയത്ത് തുലാം രാശിചക്രത്തിലെ ആളുകള്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടേക്കാം. ചില പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. സാമ്പത്തികമായി, ഈ കാലയളവില്‍ നിങ്ങളുടെ ചെലവ് കൂടുതലായിരിക്കും അതിനാല്‍ ശരിയായ മുന്‍കരുതലുകള്‍ എടുക്കുകയും ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കുകയും ചെയ്യുക. ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അല്‍പ്പം സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. അതിനാല്‍ പതിവായി വ്യായാമം, ധ്യാനം അല്ലെങ്കില്‍ യോഗ എന്നിവ പരിശീലിക്കുക.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ് ബുധന്‍. ഈ സമയം അത് നിങ്ങളുടെ ചെലവ്, നഷ്ടം, രക്ഷ എന്നിവയുടെ പന്ത്രണ്ടാം ഭാവത്തില്‍ പിന്‍വാങ്ങുന്നു. സാമ്പത്തികമായി, ഈ സമയത്ത് പണം നിക്ഷേപിക്കുന്നത് അപകടകരമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് വിദഗ്‌ദ്ധോപദേശം തേടുന്നതാണ് നല്ലത്. ബന്ധങ്ങളില്‍ ചില വിള്ളലുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യത്തിന് നിങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കണം, അല്ലാത്തപക്ഷം ഒരു ചെറിയ പ്രശ്‌നം വലുതായിത്തീരും.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

ധനു

ധനു

ധനു രാശിക്കാരില്‍ ബുധന്‍ ഏഴാമത്തെയും പത്താമത്തെയും ഭാവാധിപനാണ്. ഈ സമയം ഇത് നിങ്ങളുടെ വിജയത്തിനും ലാഭത്തിനും വേണ്ടിയുള്ള പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, നിങ്ങള്‍ ഒരു പങ്കാളിത്ത ബിസിനസ് ചെയ്യുന്നുവെങ്കില്‍ ഈ കാലയളവ് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ വളരെ സാമൂഹികമായി സമയം ചെലവഴിക്കും. പങ്കാളിയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ഒരു വസ്തു വില്‍ക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്.

മകരം

മകരം

ബുധന്‍ നിങ്ങളുടെ തൊഴില്‍, പേര്, പ്രശസ്തി എന്നിവയുടെ പത്താം ഭാവത്തില്‍ വിപരീത ചലനത്തില്‍ നീങ്ങുന്നു. അതിനാല്‍ നിങ്ങളുടെ ചുമതലകള്‍ അല്ലെങ്കില്‍ കരിയര്‍ ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഇത് ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ബുധന്റെ ഈ വിപരീത ചലനം നിങ്ങളുടെ പിതാവിനോടുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. ഈ കാലയളവില്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍, ദാനധര്‍മ്മങ്ങള്‍ അല്ലെങ്കില്‍ സമാനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടേക്കാം.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

കുംഭം

കുംഭം

കുംഭം രാശിക്ക് ബുധന്‍ അഞ്ചാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ്. ഈ കാലയളവില്‍ നിങ്ങളുടെ കുട്ടികള്‍ പുരോഗതിയുടെ പാതയിലായിരിക്കും. അതിനാല്‍ നിങ്ങളും സംതൃപ്തരാകും. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ശാരീരികമായും മാനസികമായും തളര്‍ന്നേക്കാം. ബുധന്റെ പിന്‍വാങ്ങല്‍ നിങ്ങളുടെ ബന്ധത്തെയും സൗഹൃദത്തെയും ബാധിക്കും, ഈ സമയത്ത് തെറ്റിദ്ധാരണകള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും, അതിനാല്‍ ജാഗ്രതയോടെ തുടരുക.

മീനം

മീനം

മീനം രാശിക്ക് ബുധന്‍ നാലാമത്തെയും ഏഴാമത്തെയും ഭവനങ്ങളുടെ അധിപനാണ്. ഈ സമയം എട്ടാം ഭാവത്തില്‍ ബുധന്റെ പിന്‍വാങ്ങല്‍ നിങ്ങള്‍ക്ക് ചില മോശം ഫലങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, ഇത് നിങ്ങള്‍ക്ക് ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കും. ദാമ്പത്യ ജീവിതത്തിലേക്ക് നോക്കുമ്പോള്‍, നിങ്ങള്‍ക്ക് ചില ഉയര്‍ച്ചകളും താഴ്ചകളും നേരിടേണ്ടി വന്നേക്കാം. പങ്കാളിത്ത ബിസിനസില്‍ ചില വിയോജിപ്പുകളോ വഴക്കുകളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലായിരിക്കും. സാമ്പത്തികമായി, വസ്തുവക നവീകരണത്തിനായി നിങ്ങള്‍ക്ക് കുറച്ച് പണം ചിലവഴിക്കാനാകും. എഴുത്ത്, നൃത്തം, ഫോട്ടോഗ്രാഫി അല്ലെങ്കില്‍ പെയിന്റിംഗ് പോലുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിനുള്ള നല്ല സമയമാണിത്.

Most read:തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനംMost read:തീരാദുരിതം വരുത്തും പിതൃദോഷം; പിതൃപക്ഷത്തില്‍ കര്‍മ്മം ചെയ്താല്‍ മോചനം

English summary

Mercury Retrogrades in Libra On 27 September 2021 Effects on Zodiac Signs in Malayalam

Mercury Retrogrades 2021: Mercury Retrogrades in Libra Effects on Zodiac Signs in Malayalam : The Mercury Retrogrades in Libra will take place on 27th September 2021. Learn about remedies to perform in Malayalam
Story first published: Monday, September 27, 2021, 10:47 [IST]
X
Desktop Bottom Promotion