For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുലാം രാശിയില്‍ ബുധന്‍; ശ്രദ്ധിക്കേണ്ട രാശിക്കാര്‍

|

ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനും അറിവിന്റെയും ബുദ്ധിയുടെയും ഗ്രഹമായും കണക്കാക്കുന്നു. ഈ ഗ്രഹം നിങ്ങളുടെ മനസ്സ്, ചര്‍മ്മം, ബിസിനസ്സ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. ഒരാളുടെ ജാതകത്തില്‍ നല്ല സ്ഥാനത്ത് തുടരുന്ന ബുധന്‍ അവരുടെ ബൗദ്ധിക കഴിവുകളില്‍ ശക്തി നല്‍കുന്നു. ഒരാളുടെ ജാതകത്തില്‍ ദുര്‍ബല സ്ഥാനത്ത് നില്‍ക്കുന്ന ബുധന്‍ അവരുടെ ബുദ്ധിയെ പ്രതികൂലമായി സ്വാധീനിക്കുകയും ചര്‍മ്മവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

Most read: ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെMost read: ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

അത്തരത്തിലുള്ള ബുധന്‍, ഒക്ടോബര്‍ 14ന് തുലാം രാശിയില്‍ വക്രത്തില്‍ സഞ്ചരിച്ചു തുടങ്ങും. അവിടെ നിന്ന് 2020 നവംബര്‍ 03ന് നേര്‍രേഖയിലേക്ക് നീങ്ങുകയും നവംബര്‍ 28ന് വൃശ്ചികം രാശിയിലേക്ക് നീങ്ങുകയും ചെയ്യും. അതിനാല്‍, 21 ദിവസം ഈ മാറ്റം തുടരും. ഇത് പ്രതിലോമകരമായ സഞ്ചാരമായതിനാല്‍, ജീവിതത്തില്‍ ചില കാലതാമസങ്ങളും ആവര്‍ത്തിച്ചുള്ള തടസ്സങ്ങളും നിങ്ങള്‍ അനുഭവിച്ചേക്കാം. ഓരോ രാശിക്കും ഈ കാലയളവില്‍ എന്താണ് നേട്ടവും കോട്ടവും എന്ന് വായിക്കൂ.

മേടം

മേടം

മേടം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ബുധന്‍ അവരുടെ മൂന്നാമത്തെയും ആറാമത്തെയും വീടിന്റെ ഭരണാധികാരിയാണ്. ഇത്തവണ അത് നിങ്ങളുടെ ഏഴാമത്തെ വീട്ടില്‍ വക്രഗതിപ്രാപിച്ച് മാറും. ഏഴാമത്തെ വീട് നിങ്ങളുടെ പങ്കാളി, ബന്ധങ്ങള്‍, ബിസിനസ്സ് പങ്കാളിത്തം, യാത്രകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ബന്ധങ്ങളിലും ബിസിനസ്സ് പങ്കാളിത്തത്തിലും ചില ഉയര്‍ച്ചയും താഴ്ചയും കാണുന്നു. ചില മുന്‍കാല പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കിടിയില്‍ ഉയര്‍ന്നുവന്നേക്കാം. വിവാഹത്തിനും അനുയോജ്യമായ കാലയളവല്ല ഇത്. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള യാത്രകളും ഒഴിവാക്കുക.

ഇടവം

ഇടവം

ബുധന്‍ നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും വീടിന്റെ ഭരണാധികാരിയാണ്. അത് നിങ്ങളുടെ ആറാമത്തെ വീട്ടില്‍ വക്രഗതിയില്‍ മാറും. ആറാമത്തെ ഭവനം തടസ്സങ്ങള്‍, മത്സരം, രോഗങ്ങള്‍, ശത്രുക്കള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. പ്രൊഫഷണലായി, മികച്ച ഫലങ്ങള്‍ നേടുന്നതിന് നിങ്ങളുടെ ജോലിയില്‍ കാര്യങ്ങള്‍ പുനക്രമീകരിക്കേണ്ടിവരും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശരിയായ സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. ഏതെങ്കിലും തരത്തിലുള്ള വായ്പകളും ബാധ്യതകളും എടുക്കാന്‍ പ്രായോഗികമായ സമയമല്ല. ഈ കാലയളവില്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് അസുഖങ്ങള്‍ പ്രശ്‌നം സൃഷ്ടിച്ചേക്കാം. യോഗയും ധ്യാനവും പരീക്ഷിക്കുകയും സമ്മര്‍ദ്ദമില്ലാതെ തുടരുകയും ചെയ്യുക.

മിഥുനം

മിഥുനം

ബുധന്‍ നിങ്ങളുടെ അഞ്ചാമത്തെ ഭവനത്തില്‍ പ്രതിലോമ ചലനത്തിലായിരിക്കും. ഇത് നിങ്ങളുടെ ആശയങ്ങള്‍, ബുദ്ധി, സന്തതി, സ്‌നേഹം, പ്രണയം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ആശയങ്ങളെയും ചിന്തയെയും കുറിച്ച് നിങ്ങള്‍ക്ക് മതിപ്പ് കുറയും. ഇത് അസ്വസ്ഥതയ്ക്കും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുപകരം, നിങ്ങളുടെ കഴിവുകള്‍ പരിഷ്‌കരിക്കുന്നതിനു സമയമെടുക്കുക. അഞ്ചാമത്തെ ഗൃഹം കുട്ടികളെയും സര്‍ഗ്ഗാത്മകതയെയും പ്രതിനിധീകരിക്കുന്നതിനാല്‍, നിങ്ങളുടെ കുട്ടികളോടൊപ്പം ചെലവഴിക്കാനുള്ള ഒരു നല്ല സമയമാണിത്, ഇത് നിങ്ങളുടെ സര്‍ഗ്ഗാത്മകതയും ആത്മവിശ്വാസവും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. പ്രണയിതാക്കള്‍ക്ക് പുതിയ ബന്ധങ്ങളിലേക്ക് പ്രവേശിക്കാനുള്ള ശരിയായ സമയമല്ല ഇത്. ദമ്പതികള്‍ക്കിടയിലും ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കും.

Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ബുധന്‍ നിങ്ങളുടെ മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും വീടിനെ ഭരിക്കുന്നു. ഈ കാലയളവ് നിങ്ങളുടെ വീടിന്റെ മെച്ചപ്പെടുത്തലിനോ നവീകരണത്തിനോ ഉപകരിക്കും. എന്നിരുന്നാലും, ചെലവുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. ഈ കാലയളവില്‍ നിങ്ങളുടെ അമ്മയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പിന്തുണ ഉണ്ടാകും. ആരോഗ്യപരമായി നിങ്ങള്‍ക്ക് ശ്വസനം, ചര്‍മ്മ അലര്‍ജികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. അതിനാല്‍, ഈ സമയത്ത് ജാഗ്രത പുലര്‍ത്തുക.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ മൂന്നാമത്തെ ഭവത്തില്‍ ബുധന്‍ സഞ്ചരിക്കും. നിങ്ങളുടെ സഹോദരങ്ങളുമൊത്തുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നല്ല സമയമാണ് ഈ കാലയളവ്. ഏതെങ്കിലും തരത്തിലുള്ള ഹ്രസ്വ യാത്രകള്‍ നിങ്ങള്‍ക്ക് സന്തോഷകരമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കുന്നതിന് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടിവരും. എന്നാല്‍, നിങ്ങളുടെ ഹോബികളിലും മറ്റ് വിനോദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതിലൂടെ സ്വയം മെച്ചപ്പെടാനുള്ള നല്ല സമയം കൂടിയാണിത്.

കന്നി

കന്നി

കന്നി രാശിക്കാരുടെ കരിയറും തൊഴില്‍ മേഖലയും ഉള്‍ക്കൊള്ളുന്ന പത്താമത്തെ ഭവനത്തിന്റെ ഭരണാധികാരിയാണ് ബുധന്‍. നിങ്ങളുടെ ആശയവിനിമയം, സംസാരം, കുടുംബം എന്നിവ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും. നിങ്ങളുടെ സമ്പാദ്യം വിലയിരുത്തുന്നതിനും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുന്ന ഒരു പദ്ധതി തയ്യാറാക്കുന്നതിനും ഇത് അനുയോജ്യമായ സമയമാണ്. പുതിയ നിക്ഷേപ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളുടെ സമ്പാദ്യം ശരിയായ ദിശയില്‍ എത്തിക്കുന്നതിനും വളരെ നല്ല സമയമാണ്. പെട്ടെന്നുള്ളതും അപ്രതീക്ഷിത നേട്ടങ്ങളും ലാഭവും ഈ കാലയളവിലുണ്ടാകും. എന്നാല്‍, കുടുംബത്തില്‍ ചില പ്രശ്‌നങ്ങളും വരാം, ഇത് വീടിന്റെ അന്തരീക്ഷത്തെ തകര്‍ക്കും. രണ്ടാമത്തെ വീട് ഭക്ഷണത്തെയും രുചിയെയും പ്രതിനിധീകരിക്കുന്നതിനാല്‍, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന തെറ്റായ ഭക്ഷണരീതികള്‍ വികസിപ്പിക്കാന്‍ ഈ കാലയളവ് നിങ്ങളെ പ്രേരിപ്പിക്കും.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

തുലാം

തുലാം

തുലാം രാശിക്കാരുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും, ഇവിടെ വളരെ ശക്തവുമാണ്. നിങ്ങളുടെ ജോലിസ്ഥലത്ത് മികച്ച ഫലങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. പക്ഷേ, ചിലപ്പോള്‍ ഈ സ്ഥാനം കാരണം ചില ഉത്തരവാദിത്തങ്ങളും നിങ്ങളില്‍ വന്നേക്കാം. നിങ്ങളുടെ സ്വഭാവം അമിതമായ വിമര്‍ശനത്തിനിടയാക്കും, ഇത് നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ പിതാവിന്റെ പിന്തുണയോ ഉപദേശമോ ഈ സമയം നിങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന്‌സൂചിപ്പിക്കുന്നു.

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും. അത് ചെലവ്, വിദേശ യാത്രകള്‍, ആത്മീയതയിലേക്കുള്ള ചായ്‌വ്, ഉറക്കം, കൂട്ടായ ചിന്തകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ യാത്രാമാര്‍ഗം ചില ദോഷകരമായ ഫലങ്ങള്‍ നല്‍കിയേക്കാം. ഈ സമയത്ത്, നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടേക്കാം, ഇത് ചെലവ് വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം. ഈ കാലയളവില്‍ നടത്തുന്ന ചില യാത്രകള്‍ അല്ലെങ്കില്‍ കൂടുതല്‍ നഷ്ടത്തിന് കാരണമാകും. ഇത് മാനസിക പിരിമുറുക്കത്തിനും വിഷമത്തിനും കാരണമാകാം. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്. പന്ത്രണ്ടാമത്തെ ഭവനം ആത്മീയ ചായ്‌വുകളെ പ്രതിനിധീകരിക്കുന്നു. അതിനാല്‍, നിങ്ങളുടെ ദൈനംദിന ദിനചര്യയില്‍ ധ്യാനവും യോഗയും പരിശീലിക്കുക, നെഗറ്റീവ് ചിന്തകളും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഇത് സഹായിക്കും.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാമത്തെ ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും. ഇത് നിങ്ങളുടെ വിജയം, ലാഭം, സാമൂഹിക പദവി എന്നിവയെ സൂചിപ്പിക്കുന്നു. ഈ കാലത്ത് നിങ്ങള്‍ക്ക് പ്രയോജനകരമായ ഫലങ്ങള്‍ വന്നുചേരാം. നിങ്ങളുടെ വരുമാനവും സാമൂഹിക നിലയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ആനുകൂല്യങ്ങളും പ്രതിഫലങ്ങളും അംഗീകാരങ്ങളും നേടാനാകും. ജോലിയില്‍ മാറ്റം തേടുന്നവര്‍ക്ക് ചില അവസരങ്ങള്‍ കണ്ടേക്കാം. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ്സ് നടത്തുന്നതെങ്കില്‍, ഈ കാലയളവ് നിങ്ങള്‍ക്ക് ലാഭവും നേട്ടങ്ങളും നല്‍കും. നിങ്ങളുടെ പഴയ സുഹൃത്തുക്കളെയും കാണാനാകും.

മകരം

മകരം

ബുധന്‍ നിങ്ങളുടെ പത്താമത്തെ ഭവനത്തില്‍ സ്ഥാനം പിടിക്കും. ഇത് നിങ്ങളുടെ കരിയര്‍, തൊഴില്‍ മേഖല എന്നിവ സൂചിപ്പിക്കുന്നു. ഇത് നിങ്ങള്‍ക്ക് വളരെ ശുഭകരമായ ഒരു യാത്രാമാര്‍ഗമായിരിക്കും. നിങ്ങളുടെ ചുമതലകളും പരിശ്രമങ്ങളും നിറവേറ്റുന്നതിനുള്ള വളരെ ഫലപ്രദമായ സമയമാണിതെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ മത്സര ശക്തി ഉയര്‍ന്നതായിരിക്കും, ഇത് നിങ്ങളുടെ തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ സഹായിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കും. പ്രത്യേകിച്ചും ബിസിനസ്സില്‍, ഇത് മികച്ച നേട്ടങ്ങളും ലാഭവും നേടാന്‍ നിങ്ങളെ സഹായിക്കും. ഈ യാത്രാമാര്‍ഗത്തില്‍ നിങ്ങളുടെ പിതാവുമായുള്ള ബന്ധത്തില്‍ ഒരു പുരോഗതി കാണും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സമയം വിജയിക്കാന്‍ സാധ്യതയുണ്ട്. കുടുംബ സാഹചര്യങ്ങള്‍ മെച്ചപ്പെടും. അത് നിങ്ങള്‍ക്ക് മന:സമാധാനവും സംതൃപ്തിയും നേടാന്‍ സഹായിക്കും.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

കുംഭം

കുംഭം

കുഭം രാശിക്കാര്‍ക്ക് ഭാഗ്യം, ആത്മീയത എന്നിവ സൂചിപ്പിക്കുന്ന ഒമ്പതാം ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും. ഈ സഞ്ചാരപാത നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. തൊഴില്‍പരമായി, നിങ്ങളുടെ ആശയങ്ങളും ചിന്തകളും ഉയരും. വിലമതിപ്പും അംഗീകാരവും ലഭിക്കും. ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് വിജയിക്കാന്‍ വളരെയധികം അവസരങ്ങളും നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് പെട്ടെന്നുള്ള ലാഭവും സമ്മാനങ്ങളും ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഈ സമയം ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താനും നിങ്ങള്‍ ചായ്‌വ് കാണിക്കും. ചില തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമാകും. അത് നിങ്ങള്‍ക്ക് സമാധാനവും സംതൃപ്തിയും നല്‍കും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ കാലയളവില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും.

മീനം

മീനം

നിങ്ങളുടെ സ്വഭാവം, വീട്, അമ്മ എന്നിവയെ സൂചിപ്പിക്കുന്ന ഭവനത്തെ ബുധന്‍ നിയന്ത്രിക്കുന്നു. ഈ സമയത്ത്, നിങ്ങളുടെ പരിവര്‍ത്തനത്തിന്റെയും ഗവേഷണത്തിന്റെയും എട്ടാമത്തെ ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും. ചില മോശം ഫലങ്ങള്‍ ഈ കാലയളവില്‍ കണ്ടേക്കാം. ബുധന്റെ ഈ ചലനം സൂചിപ്പിക്കുന്നത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം ദുര്‍ബലമായി തുടരുമെന്നാണ്, ഇത് നിങ്ങള്‍ക്ക് ആശങ്കയുടെയും മാനസിക പിരിമുറുക്കത്തിന്റെയും അന്തരീക്ഷമുണ്ടാക്കും. ദാമ്പത്യ ബന്ധത്തിന്റെ കാര്യത്തില്‍, ചില ഉയര്‍ച്ചയും താഴ്ചയും നേരിടാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് പങ്കാളിത്തത്തിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായേക്കാം. എന്നിരുന്നാലും, പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് പെട്ടെന്നുള്ള നേട്ടങ്ങളും ലാഭവും ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള യാത്രകള്‍ നടത്തുന്നതിന് സമയം അനുകൂലമല്ല. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള വായ്പകളും ബാധ്യതകളും എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉദര സംബന്ധമായ ചില പ്രശ്‌നങ്ങളുണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കുക.

English summary

Mercury In Retrograde In Libra from 14 October 2020: Know the Impact on All Zodiac Signs in Malayalam

Mercury will turn retrograde and enter Libra on 14th October 2020. Check out the effects on all zodiac signs, and learn about remedies to perform in Malayalam.
X
Desktop Bottom Promotion