ശിവലിംഗ പ്രതീകത്തിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥം

Posted By: Prabhakumar TL
Subscribe to Boldsky

ഹൈന്ദവമതത്തിലെ ശിവഭഗവാനെ പ്രതിനിധീകരിക്കുന്ന ചിഹ്നമാണ് ശിവലിംഗം. ദേവന്മാരുടെ ഇടയില്‍ ഏറ്റവും പ്രഭാവമുള്ള ഈ ഭഗവാന്റെപേരില്‍ പണികഴിപ്പിക്കപ്പെടുന്ന അമ്പലങ്ങളിലെല്ലാം ഇഹലോകത്തിലെയും പരലോകത്തിലെയും സര്‍വ്വ ഊര്‍ജ്ജങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് ശിവലിംഗവും ഉണ്ടായിരിക്കും.

shiv

പ്രകൃതിയിലെ പുനരുല്പാദനശക്തിയുടെ പ്രതീകമായ ലിംഗത്തെയാണ് ശിവലിംഗം പ്രതിനിധീകരിക്കുന്നത് എന്നതാണ് പരക്കെയുള്ള വിശ്വാസം. ശിവാനന്ദസ്വാമയുടെ ഉപദേശങ്ങളുള്‍പ്പെടെ എല്ലാ ഹിന്ദുമതശ്രേഷ്ടന്മാരുടെയും അഭിപ്രായത്തില്‍, ഇത് ഗൗരവമേറിയ ഒരു പിശകാണെന്ന് മാത്രമല്ല, തികഞ്ഞ അസംബന്ധംകൂടിയാണ്.

ഹൈന്ദവപാരമ്പര്യം എന്നതിന് പുറമെ നല്ലൊരളവ് ആദ്ധ്യാത്മിക ശിക്ഷണങ്ങളിന്‌മേലാണ് ശിവലിംഗം ഏറ്റെടുക്കപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ നോക്കുകയാണെങ്കില്‍, മനസ്സിനും, ശരീരത്തിനും, ആത്മാവിനും വേണ്ടുന്ന രോഗഭേദശക്തികള്‍ അടങ്ങിയിട്ടുണ്ടെന്ന് കരുതപ്പെടുന്ന ഭാരതത്തിലെ ഏതെങ്കിലും നദിയിലുള്ള ഒരു പ്രത്യേക ശിലയെയാണ് ഇത് സൂചിപ്പിക്കുന്നത്.

shiv

ശിവ എന്നും ലിംഗം എന്നുമുള്ള പദങ്ങളുടെ ദ്വിവിധ ഉപയോഗങ്ങളെ കണ്ടെത്തുവാന്‍ ഓരോന്നിനെയും പ്രത്യേകമായി പരിഗണിച്ചുകൊണ്ട് അവയുടെ ഉറവിടത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഇവ രണ്ടും പൂര്‍ണ്ണമായും വിഭിന്നങ്ങളാണ്, എന്നാല്‍ അന്തര്‍ലീനമായിരിക്കുന്ന അര്‍ത്ഥത്തില്‍ അവ രണ്ടും പരസ്പര പൂരകങ്ങളാണ് എന്നതുപോലെതന്നെ ശിവഭഗവാനോടും അവ ബന്ധപ്പെട്ടിരിക്കുന്നു.

സംസ്‌കൃതത്തില്‍ ലിംഗ എന്നതിന് ഏതെങ്കിലും ഒരു അനുമാനത്തിനുനേര്‍ക്കുള്ള അടയാളം എന്നോ അതുമല്ലെങ്കില്‍ പ്രതീകമെന്നോ ആണ് അര്‍ത്ഥം. അങ്ങനെയാകുമ്പോള്‍ ശിവലിംഗം എന്നത് സര്‍വ്വശക്തനും അരൂപിയുമായ ഭഗവാന്‍ ശിവന്റെ പ്രതീകമാണ്.

നിശബ്ദതയുടെ സ്പഷ്ടമായ ഭാഷയില്‍ ശിവലിംഗം ഭക്തരോട് സംസാരിക്കുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളില്‍ കുടികൊള്ളുന്ന ഒരിക്കലും മരിക്കാത്ത ആത്മാവും അരൂപിയുമായ ശിവഭഗവാന്റെ ബാഹ്യപ്രതീകമാണ് ശിവലിംഗം. നിങ്ങളിലെ ആന്തരവാസിയാണ് അവിടുന്ന്, നിങ്ങളില്‍ കുടികൊള്ളുന്ന പരബ്രഹ്മത്തിന്റെ തനിസ്വരൂപമായ സ്വയംഭൂ ആണ്; അതായത് നിങ്ങളിലെ ആത്മനാണ്.

ലിംഗപുരാണം എന്ന പൗരാണികവേദം പറയുന്നത് ഏറ്റവും പരമമായ ലിംഗം; സൗരഭ്യം, വര്‍ണ്ണം, സ്വാദ് തുടങ്ങിയ ഏതുമേ ഇല്ലാതെ നിര്‍വ്വികാരമായി നിലകൊള്ളുന്നതും, പ്രകൃതിയെന്നോ വിശ്വം എന്നോ ഒക്കെ വിളിക്കപ്പെടുകയും ചെയ്യുന്നതാണ്. വേദകാലാനന്തരം ശിവലിംഗം ശിവഭഗവാന്റെ പുനരുല്പാദനശക്തിയുടെ പ്രതീകമായിത്തീര്‍ന്നു.

shiv

ലിംഗം പരബ്രഹ്മത്തെ പ്രതിനിധീകരിക്കുന്ന ഒരു അണ്ഡംപോലെയാണ്. സൃഷ്ടിയെ പ്രകൃതിയുടെ ആണ്‍ പെണ്‍ ശക്തികളായ പ്രകൃതിയുടെയും പുരുഷന്റെയും സംയോഗം സ്വാധീനിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. കൂടാതെ സത്യത്തേയും, അനന്തസത്യത്തേയും, ജ്ഞാനത്തേയും, അനന്തതയേയും ഇത് വെളിവാക്കുന്നു.

ശിവലിംഗത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഏറ്റവും ചുവട്ടിലുള്ള ഭാഗത്തെ ബ്രഹ്മപീഠമെന്നും, മദ്ധ്യഭാഗത്തെ വിഷ്ണുപീഠമെന്നും, ഏറ്റവും മുകളിലുള്ള ഭാഗത്തെ ശിവപീഠമെന്നും പറയുന്നു. ഇവ പ്രപഞ്ചത്തിലെ മഹാദേവതാഗണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത്ഃ ബ്രഹ്മാവ് (സൃഷ്ടി), വിഷ്ണു (സ്ഥിതി), ശിവന്‍ (സംഹാരി).

shiv

വിശിഷ്ടമായും വൃത്താകാരത്തിലുള്ള ചുവട് അഥവാ പീഠം (ബ്രഹ്മപീഠം) മുകള്‍വശം വെട്ടിവിട്ടിരിക്കുന്ന തൂമ്പോടുകൂടിയ പരന്ന ചായപ്പാത്രത്തെ അനുസ്മരിപ്പിക്കുന്ന ദീര്‍ഘാകാരത്തിലുള്ള ഒരു പാത്രത്തിന്റെ ഘടനയെ (വിഷ്ണുപീഠം) ഉള്‍ക്കൊള്ളുന്നു. ഈ പാത്രാകാരത്തിനുള്ളില്‍ ഉരുണ്ട ആകൃതിയില്‍ മേല്‍ഭാഗമുള്ള (ശിവപീഠം) ഒരു വൃത്തസ്തംഭം നിലകൊള്ളുന്നു. പലരും ലിംഗത്തെ ദര്‍ശിക്കുന്നത് ഈ ഭാഗത്താണ്.

ശിവലിംഗത്തെ ശിലയില്‍ കൊത്തിയുണ്ടാക്കുകയാണ് ചെയ്യുന്നത്. ശിവക്ഷേത്രങ്ങളില്‍ ഭക്തരുടെ തലയ്ക്കും മീതെ ഉയര്‍ന്നുകാണുന്ന തരത്തില്‍ വളരെ ബൃഹത്തായ ഒരു ഘടനയായിട്ടോ, അതുമല്ലെങ്കില്‍ മുട്ടിനുതാഴെമാത്രം ഉയരത്തില്‍ പണികഴിപ്പിച്ചിട്ടുള്ള ചെറിയ ഒരു വിഗ്രഹമായോ ശിവലിംഗത്തെ കാണുവാനാകും. ഭൂരിഭാഗം ശിവലിംഗങ്ങളും പരമ്പരാഗതമായ ചിഹ്നങ്ങളോ, വിസ്തരിച്ചുള്ള കൊത്തുപണികളോകൊണ്ട് അലങ്കരിക്കപ്പെട്ടവ ആകാമെങ്കിലും, പലതും വ്യാവസായികമായി പണികഴിപ്പിക്കപ്പെട്ടവയോ, അതുമല്ലെങ്കില്‍ വിശേഷാലങ്കാരങ്ങളൊന്നുമില്ലാതെ ആപേക്ഷികമായും വളരെ ലളിതമായി കാണപ്പെടുന്നവയോ ആണ്.

shiv

ഭാരതത്തിലെ ഏറ്റവും പവിത്രമായ ശിവലിംഗങ്ങള്‍

ഭാരതത്തിലെ എല്ലാ ശിവലിംഗങ്ങളിലുംവച്ച് ഏതാനും ചിലത് വളരെ വലിയ പ്രാധാന്യം ഉള്‍ക്കൊണ്ട് നിലകൊള്ളുന്നു. മദ്ധ്യാര്‍ജ്ജുനാക്ഷേത്രം എന്ന് അറിയപ്പെടുന്ന തിരുവഡെയ്മരുതൂറിലെ മഹാലിംഗക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും മഹത്തായ ശിവക്ഷേത്രമായി പരിഗണിക്കപ്പെട്ടുപോരുന്നു

പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളും അഞ്ച് പഞ്ചഭൂതലിംഗങ്ങളും ഭാരതത്തിലുടനീളം കാണപ്പെടുന്നു. കേദാരനാഥക്ഷേത്രം, കാശി വിശ്വനാഥക്ഷേത്രം, സോമനാഥക്ഷേത്രം, ബയ്ജനാഥക്ഷേത്രം, രാമേശ്വരക്ഷേത്രം, ഗുര്‍നേശ്വര്‍ക്ഷേത്രം, ഭീംശങ്കര്‍ക്ഷേത്രം, മഹാകാളിക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം, അമലേശ്വരക്ഷേത്രം, നാഗേശ്വരക്ഷേത്രം, ത്രയംബകേശ്വരക്ഷേത്രം എന്നിവിടങ്ങളിലാണ് ജ്യോതിര്‍ലിംഗങ്ങള്‍ കാണപ്പെടുന്നത്. കാലഹസ്തീശ്വരക്ഷേത്രം, ജംബുകേശ്വരക്ഷേത്രം, അരുണാചലേശ്വരക്ഷേത്രം, കാഞ്ചീവരത്തെ ഏകംബരേശ്വരക്ഷേത്രം, ചിദംബരത്തെ നടരാജക്ഷേത്രം എന്നിവിടങ്ങളില്‍ പഞ്ചഭൂതലിംഗം കുടികൊള്ളുന്നു.

shiv

പ്രകൃതിദത്തമായ സ്ഫടിക പരലുകള്‍കൊണ്ട് നിര്‍മ്മിച്ചവയാണ് ക്വാര്‍ട്‌സ് ശിവലിംഗങ്ങള്‍. വളരെ ആഴത്തിലുള്ള ശിവാരാധനയ്ക്കുവേണ്ടിയാണ് ഇവയെ ഉപയോഗിക്കുന്നത്. ഇവയ്ക്ക് അവയുടേതായ വര്‍ണ്ണമൊന്നുമില്ല എങ്കിലും അതിനോട് ബന്ധപ്പെടുന്ന പദാര്‍ത്ഥത്തിന്റെ വര്‍ണ്ണം അത് ഉള്‍ക്കൊള്ളുന്നു. അരൂപിയും പരബ്രഹ്മവുമായ ശിവന്റെ നിരുപമമായ നിര്‍ഗുണബ്രഹ്മത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

വളരെ നിഗൂഢവും അവാച്യവുമായ ഒരു ശക്തി ശിവലിംഗത്തില്‍ കുടികൊള്ളുന്നു. ഒരുവന്റെ മനസ്സിന് ഏകാഗ്രശക്തിയും, എവിടെയെങ്കിലും ശ്രദ്ധയെ കേന്ദ്രീകരിച്ച് നിറുത്തുവാനുള്ള പ്രാപ്തിയും ഇത് നല്‍കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ശിവലിംഗത്തെ അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കണമെന്ന് പൗരാണിക സന്യാസിമാരും മുനിശ്രേഷ്ഠന്മാരും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

shiv

തികഞ്ഞ ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം, ശിവലിംഗം കേവലമൊരു ശിലയല്ല, എന്നാല്‍ ഇത് സര്‍വ്വപ്രഭാപൂരിതമാണ്. ഇത് അവനോട് സംസാരിക്കുകയും, ശരീരബോധത്തില്‍നിന്നും അവനെ ഉയര്‍ത്തുകയും, ഭഗവാനോട് സംസാരിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. ഭഗവാന്‍ ശ്രീരാമന്‍ രാമേശ്വരത്തുവച്ച് ശിവലിംഗത്തെ ആരാധിച്ചു. ജ്ഞാനിയായ രാവണന്‍ സുവര്‍ണ്ണലിംഗത്തെ അതില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയെ തിരിച്ചറിഞ്ഞ് ആരാധിച്ചു.

ശിവലിംഗം ആദ്ധ്യാത്മികശിക്ഷണത്തില്‍

ഹൈന്ദവവിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ വീക്ഷിക്കുകയാണെങ്കില്‍, ആദ്ധ്യാത്മിക ശിക്ഷണങ്ങളിന്‌മേല്‍ സൂചിപ്പിക്കപ്പെടുന്ന ശിവലിംഗം ഒരു പ്രത്യേകമായ ശിലയെയാണ് വെളിവാക്കുന്നത് എന്ന് കാണാം. മൊത്തത്തിലുള്ള ക്ഷേമത്തിനും, ശക്തിയ്ക്കും, ഊര്‍ജ്ജത്തിനും പുറമെ ലൈംഗിക പ്രത്യുല്പാദനത്തെയും ലൈംഗികവീര്യത്തെയും സഹായിക്കുവാന്‍ കഴിവുള്ള ഒരു പ്രത്യേക രോഗനിദാനശിലയായിട്ടാണ് ഇത്തരുണത്തില്‍ ഇതിനെ കാണുന്നത്.

shiv

രോഗഭേദക സ്ഫടികപ്പരലുകളോ ശിലാഖണ്ഡങ്ങളോ അനുഷ്ഠിക്കുന്നവര്‍ ഇവയില്‍ ഏറ്റവും ശക്തിയുള്ളത് ശിവലിംഗത്തിനാണെന്ന് വിശ്വസിക്കുന്നു. ഇതിനെ വഹിക്കുന്നവര്‍ക്ക് സംതുലനവും സ്വരൈക്യവും പ്രദാനം ചെയ്യപ്പെടുമെന്നും, ഏഴ് ചക്രങ്ങളെയും ഭേദപ്പെടുത്തുന്നതിനുള്ള മഹത്തായ രോഗനിദാനോര്‍ജ്ജം ഇതിനുണ്ട് എന്നും പറയപ്പെടുന്നു.

ഭൗതികമായി നോക്കുകയാണെങ്കില്‍ ഹൈന്ദവ പാരമ്പര്യത്തില്‍നിന്നും ശിവലിംഗം തികച്ചും വ്യത്യസ്തമാണ്. പവിത്രമായ മാര്‍ത്തതാ പര്‍വ്വതത്തിലെ നര്‍മ്മദാ നദിയില്‍നിന്നും ശേഖരിക്കുന്ന പിംഗലവര്‍ണ്ണ ഭേദകങ്ങളോടുകൂടിയ അണ്ഡാകൃതിയിലുള്ള ശിലയാണ് ഇത്. അത്യധികം തിളക്കത്തില്‍ മിനുസ്സപ്പെടുത്തിയെടുക്കുന്ന ഈ ശിലകളെ ലോകമാകമാനമുള്ള ആത്മീയാന്വേഷകര്‍ക്ക് തദ്ദേശവാസികള്‍ വില്‍ക്കുന്നു. അരയിഞ്ചുമുതല്‍ ഏതാനും അടിവരെ നീളം ഇവയ്ക്ക് ഉണ്ടാകാം. ഇവയില്‍ കാണപ്പെടുന്ന അങ്കനങ്ങള്‍ ശിവന്റെ തിരുനെറ്റിയില്‍ കാണപ്പെടുന്ന അടയാളങ്ങളെ പ്രതിനിധീകരിക്കുന്നു.

shiv

ശിവലിംഗത്തെ ഉപയോഗിക്കുന്നവര്‍ പ്രത്യുല്പാദനക്ഷമതയുടെ പ്രതീകത്തെ അതില്‍ ദര്‍ശിക്കുന്നു. ലിംഗം ആണിനെയും, അണ്ഡം സ്ത്രീയേയും പ്രതിനിധീകരിക്കുന്നു. ഇവ ഒരുമിച്ചുചേര്‍ന്ന് അടിസ്ഥാന ആത്മീയസംതുലനത്തിന് പുറമെ പ്രകൃതിയുടെയും ജീവന്റെയും അടിസ്ഥാന സൃഷ്ടിയെ പ്രതിനിധീകരിക്കുന്നു

ലിംഗശിലകള്‍ ആരാധനയില്‍ ഉപയോഗിക്കുന്നു, ദിവസംമുഴുവനും ആളുകള്‍ കൂടെ കൊണ്ടുനടക്കുന്നു, അതുമല്ലെങ്കില്‍ രോഗഭേദ ചടങ്ങുകളിലോ ആചാരാനുഷ്ഠാനങ്ങളിലോ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഏറ്റവും വൈശിഷ്ട്യമാര്‍ന്നതും സര്‍വ്വഫലപ്രാപ്തിയുള്ളതുമാണ് ശിവലിംഗം.

English summary

Meaning Of Shiva Linga Symbol

The Shiva linga is often portrayed in an upright conical form much like the male sexual organ, but there are many other types of lingas as well. The linga is the symbol of the universal power, the cosmic masculine force or the Shiva principle.