For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023ലെ ആദ്യ പ്രതിമാസ ശിവരാത്രി; ദുരിതങ്ങളകറ്റി സര്‍വ്വ സൗഭാഗ്യത്തിന്‌ ശിവാരാധന ഈവിധം

|

ഹിന്ദുമതത്തില്‍ പ്രതിമാസ ശിവരാത്രിക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രതിമാസ ശിവരാത്രി നാളില്‍ ഭക്തര്‍ ഭഗവാന്‍ ശിവശങ്കരനെ ആരാധിക്കുന്നു. എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ ചതുര്‍ദശി തിയതിയിലാണ് പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നത്. മാഘമാസത്തിലെ പ്രതിമാസ ശിവരാത്രി വരുന്നത് ജനുവരി 20 വെള്ളിയാഴ്ചയാണ്. 2023ലെ ആദ്യ ശിവരാത്രിയാണിത്. മാഘമാസ ശിവരാത്രി നാളില്‍ ഭക്തര്‍ ഉപവാസം അനുഷ്ഠിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നു. പ്രതിമാസ ശിവരാത്രിയിലെ രാത്രി ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

Also read: ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരംAlso read: ചാണക്യനീതി; ഭാര്യയും ഭര്‍ത്താവും ഈ 7 കാര്യം പതിവാക്കിയാല്‍ ദാമ്പത്യജീവിതം സുന്ദരം

ശിവരാത്രിയില്‍ ശങ്കരനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും ഭഗവാന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രതിമാസ ശിവരാത്രി നാളില്‍ ഭഗവാന്‍ ശങ്കരനെയും പാര്‍വതി ദേവിയെയും ആചാരപ്രകാരം ആരാധിക്കുന്നു. ഈ ദിവസം ചില പ്രത്യേക പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാനും വിജയം നേടാനും സാധിക്കും. പ്രതിമാസ ശിവരാത്രി നാളില്‍ ചെയ്യേണ്ട അത്തരം പ്രതിവിധികള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പ്രതിമാസ ശിവരാത്രി പൂജാമുഹൂര്‍ത്തം

പ്രതിമാസ ശിവരാത്രി പൂജാമുഹൂര്‍ത്തം

ജനുവരി 20ന് വെള്ളിയാഴ്ച മാഘ മാസത്തിലെ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് രാത്രി 12:05ന് ശിവനെ ആരാധിക്കാം. ഈ പൂജാ മുഹൂര്‍ത്തം രാത്രി 12:59 വരെയാണ്. ഈ രാത്രിയിലെ ശിവപൂജയുടെ അനുകൂല സമയം 55 മിനിറ്റാണ്.

മാഘമാസ ശിവരാത്രിയുടെ ശുഭസമയം

മാഘമാസ ശിവരാത്രിയുടെ ശുഭസമയം

ജ്യോതിഷ പ്രകാരം ഈമാസത്തെ പ്രതിമാസ ശിവരാത്രി ജനുവരി 20ന് രാവിലെ 09.59 ന് ആരംഭിച്ച് ജനുവരി 21 ന് രാവിലെ 6.17 ന് അവസാനിക്കും. മാഘമാസത്തിലെ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് ജനുവരി 20ന് ഉച്ചയ്ക്ക് 12:05ന് ശിവനെ ആരാധിക്കാം. രാത്രി 12:59 വരെയാണ് ഈ പൂജയ്ക്ക് അനുകൂല സമയം. രാത്രി പൂജ ചെയ്യാന്‍ സാധിക്കാത്ത ഭക്തര്‍ ജനുവരി 20ന് രാവിലെ മുതല്‍ ശിവരാത്രി പൂജ നടത്തണം.

Also read:Horoscope Today, 20 January 2023: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ധനപരമായ നേട്ടം; രാശിഫലംAlso read:Horoscope Today, 20 January 2023: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ധനപരമായ നേട്ടം; രാശിഫലം

മാഘമാസത്തിലെ ശിവരാത്രിയുടെ പ്രാധാന്യം

മാഘമാസത്തിലെ ശിവരാത്രിയുടെ പ്രാധാന്യം

ചിട്ടവട്ടങ്ങളോടെ പരമശിവനെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് എളുപ്പം ശിവപ്രീതി കൈവരുമെന്നാണ് വിശ്വാസം. ഈ ദിവസം ഓം നമഃ ശിവായ മന്ത്രം ജപിക്കുകയും രാത്രിയില്‍ ശിവനെ ഭജിക്കുകയും ചെയ്യുന്നത് നിങ്ങളുടെ എല്ലാ സങ്കടങ്ങളും അകറ്റുകയും മോക്ഷം നല്‍കുയും ചെയ്യുന്നു. ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു.

ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്

ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്

നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ലഭിക്കണമെങ്കില്‍, പ്രതിമാസ ശിവരാത്രി നാളില്‍ ശിവനെയും പാര്‍വതി ദേവിയെയും ആചാരങ്ങളോടെ ആരാധിക്കുക. ഈ ദിവസം ശിവലിംഗത്തില്‍ ചന്ദനത്തിലകവും പാര്‍വ്വതി ദേവിക്ക് കുങ്കുമ തിലകവും പുരട്ടുന്നത് ശുഭകരമാണ്. ഇതിലൂടെ നിങ്ങളുടെ ദാമ്പത്യജീവിതം ശോഭനമാകും.

Also read:Shukra Gochar 2023 : ശനിയുടെ രാശിയില്‍ ശുക്രന്റെ സംക്രമണം; 12 രാശിക്കും ജീവിതത്തില്‍ ഗുണദോഷഫലംAlso read:Shukra Gochar 2023 : ശനിയുടെ രാശിയില്‍ ശുക്രന്റെ സംക്രമണം; 12 രാശിക്കും ജീവിതത്തില്‍ ഗുണദോഷഫലം

https://malayalam.boldsky.com/inspiration/venus-transit-in-aquarius-on-22-january-2023-effects-and-remedies-on-12-zodiac-signs-in-malayalam-032331.html

https://malayalam.boldsky.com/inspiration/venus-transit-in-aquarius-on-22-january-2023-effects-and-remedies-on-12-zodiac-signs-in-malayalam-032331.html

സന്താനങ്ങളുടെ സന്തോഷത്തിനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പ്രതിമാസ ശിവരാത്രി ദിവസം ശിവലിംഗത്തില്‍ പാല് അഭിഷേകം ചെയ്യുക. ഇത് നിങ്ങളുടെ ആഗ്രഹം തീര്‍ച്ചായായും നിറവേറ്റും.

ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍

ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി നിങ്ങള്‍ പ്രതിമാസ ശിവരാത്രി ദിനത്തില്‍ ഗൗരീശങ്കര രുദ്രാക്ഷം ധരിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ശിവന്റെയും പാര്‍വതി ദേവിയുടെയും അനുഗ്രഹം നിങ്ങള്‍ക്ക് നേടിത്തരുന്നു.

Also read:ജന്‍മരാശിയായ കുംഭത്തില്‍ ശനി; ഇന്ത്യയിലും ലോകത്തും ശനിയുടെ സ്വാധീനത്താലുണ്ടാകും മാറ്റങ്ങള്‍Also read:ജന്‍മരാശിയായ കുംഭത്തില്‍ ശനി; ഇന്ത്യയിലും ലോകത്തും ശനിയുടെ സ്വാധീനത്താലുണ്ടാകും മാറ്റങ്ങള്‍

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കടബാധ്യതയില്‍ നിന്നും മുക്തി ലഭിക്കണമെങ്കില്‍ നിങ്ങള്‍ പ്രതിമാസ ശിവരാത്രി നാളില്‍ ശിവലിംഗത്തില്‍ ഒരു പിടി അരി സമര്‍പ്പിക്കണം. ഇത് ഫലപ്രദമായ പ്രതിവിധിയാണ്.

തടസ്സങ്ങള്‍ നീങ്ങാന്‍

തടസ്സങ്ങള്‍ നീങ്ങാന്‍

പ്രതിമാസ ശിവരാത്രി ദിനത്തില്‍ ശിവന്റെ മുന്നില്‍ ഒരു നെയ്യ് വിളക്ക് തെളിയിക്കുകയും 'ഓം ശം ശം ശിവൈ ശം ശം കുരു കുരു ഓം' എന്ന മന്ത്രം 11 തവണ ജപിക്കുകയും വേണം. ഇത് നിങ്ങളുടെ പ്രവൃത്തികളില്‍ വരുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് ഉത്തമ പ്രതിവിധിയാണ്.

ധനലാഭത്തിന്

ധനലാഭത്തിന്

നിങ്ങള്‍ക്ക് പണം സമ്പാദിക്കണമെങ്കില്‍ പ്രതിമാസ ശിവരാത്രി ദിവസം വീട്ടില്‍ ശിവലിംഗം സ്ഥാപിച്ച് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആരാധിക്കുക. കൂടാതെ, ദിവസവും ശിവലിംഗത്തിന് കൂവള ഇലകളും അര്‍പ്പിക്കുക.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

പഞ്ചാക്ഷര മന്ത്രം ജപിക്കുക

പഞ്ചാക്ഷര മന്ത്രം ജപിക്കുക

മഹാശിവരാത്രി അല്ലെങ്കില്‍ പ്രതിമാസ ശിവരാത്രി ദിനത്തില്‍, നിങ്ങള്‍ രുദ്രാക്ഷ ജപമാലയോടുകൂടി ഓം നമഃശിവായ എന്ന പഞ്ചാക്ഷര മന്ത്രം 108 തവണയെങ്കിലും ജപിക്കുക. ഈ മന്ത്രം ജപിച്ചാല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുന്നതായിരിക്കും.

മറ്റു പ്രതിവിധികള്‍

മറ്റു പ്രതിവിധികള്‍

* ശിവരാത്രി നാളില്‍ രുദ്രരൂപമായ ശിവന് രുദ്രാഭിഷേകം വളരെ പ്രിയപ്പെട്ടതാണ്. ഇത് ചെയ്താല്‍ ശിവന്റെ കൃപയാല്‍ അസാധ്യമായത് പോലും സാധ്യമാക്കാനുള്ള ശക്തി ഭക്തന് ലഭിക്കുന്നു.

* ശിവനെ പ്രസാദിപ്പിച്ചാല്‍ ഒരിക്കലും ശനി നിങ്ങളെ ശല്യപ്പെടുത്തില്ല എന്ന് പറയപ്പെടുന്നു. ജാതകത്തില്‍ ശനി മഹാദശ ഉള്ളവര്‍ ശിവരാത്രി നാളില്‍ ഗംഗാജലത്തില്‍ കറുത്ത എള്ള് കലക്കി ജലാഭിഷേകം ചെയ്യണം. ഇത് ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

* വീട്ടില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, ഈ ദിവസം കാളയ്ക്ക് പച്ചപ്പുല്ല് നല്‍കണം. ഇത് ചെയ്യുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു.

English summary

Masik Shivratri Vratham January 2023 Date, Shubha Muhurtham, Puja Vidhi And Remedies

Monthly Shivratri of Magh month is on 20th January 2023. Read on to know about masik shivratri date, shubha muhurtham, puja vidhi, importance and remedies.
Story first published: Friday, January 20, 2023, 10:07 [IST]
X
Desktop Bottom Promotion