For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022ലെ അവസാന പ്രതിമാസ ശിവരാത്രി വ്രതം; ആരാധനാ രീതിയും വ്രതാനുഷ്ഠാന നിയമവും

|

എല്ലാ മാസത്തെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തീയതിയില്‍ പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നു. പരമശിവനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ദിവസം ശിവഭക്തര്‍ക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്. ഈ ദിവസം ഭക്തര്‍ ശിവനെയും പാര്‍വതി ദേവിയെയും ആചാരങ്ങളോടെ ആരാധിക്കുന്നു.

Also read: ഈ വര്‍ഷത്തെ ആവസാന പ്രദോഷ വ്രതം, പരമേശ്വര പ്രീതിക്ക് ആരാധനാരീതിയും ശുഭമുഹൂര്‍ത്തവുംAlso read: ഈ വര്‍ഷത്തെ ആവസാന പ്രദോഷ വ്രതം, പരമേശ്വര പ്രീതിക്ക് ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും

പ്രതിമാസ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് പരമേശ്വരന്റെയും പാര്‍വ്വതി ദേവിയുടെയും അനുഗ്രഹവും ലഭിക്കുന്നു. ജീവിതത്തില്‍ എല്ലായ്‌പ്പോഴും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. 2022ലെ അവസാന മാസമാണ് ഇത്. ഈ വര്‍ഷത്തെ അവസാന പ്രതിമാസ ശിവരാത്രി എപ്പോഴാണെന്നും പ്രതിമാസ ശിവരാത്രിയുടെ ശുഭ സമയം, പൂജാ രീതി, പ്രാധാന്യം എന്നിവ എന്താണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

പ്രതിമാസ ശിവരാത്രി 2022 ഡിസംബര്‍

പ്രതിമാസ ശിവരാത്രി 2022 ഡിസംബര്‍

ത്രയോദശി തിഥി രാത്രി 10.16 വരെയാണ്. അതിനുശേഷം ചതുര്‍ദശി തിഥി ആരംഭിക്കും. കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥി രാത്രിയില്‍ വരുമ്പോള്‍ അന്ന് ശിവരാത്രി വ്രതം ആചരിക്കുന്നു. അതിനാല്‍, ചതുര്‍ദശി രാത്രിയായതിനാല്‍ ഇത്തവണ ഡിസംബര്‍ മാസത്തിലെ പ്രതിമാസ ശിവരാത്രി വരുന്നത് 21ന് ബുധനാഴ്ചയാണ്. ബുധനാഴ്ച ദിവസം ഗണപതിക്ക് വേണ്ടിയുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അത്തരമൊരു സാഹചര്യത്തില്‍ ശിവപാര്‍വതിക്ക് പുറമെ ഈ ദിവസം ഗണപതിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഇരട്ടി ഫലം നല്‍കും.

പ്രതിമാസ ശിവരാത്രി ശുഭസമയം

പ്രതിമാസ ശിവരാത്രി ശുഭസമയം

പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥി ഡിസംബര്‍ 21 ന് രാത്രി 10.16 ന് ആരംഭിക്കും. അത് ഡിസംബര്‍ 22ന് വൈകുന്നേരം 7.13 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഈ വര്‍ഷത്തെ അവസാനത്തെ ശിവരാത്രി ഡിസംബര്‍ 21 ന് ആഘോഷിക്കും. ഡിസംബര്‍ 21 ബുധനാഴ്ച രാത്രി 11.58 മുതല്‍ 12.52 വരെയാണ് ശിവരാത്രിയുടെ ശുഭമുഹൂര്‍ത്തം. ശുഭമുഹൂര്‍ത്തത്തില്‍ ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നത് ഐശ്വര്യവും ഫലദായകവുമാണ്.

Also read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതിAlso read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതി

പ്രതിമാസ ശിവരാത്രി വ്രതത്തിന്റെ പ്രാധാന്യം

പ്രതിമാസ ശിവരാത്രി വ്രതത്തിന്റെ പ്രാധാന്യം

വിശ്വാസമനുസരിച്ച് പ്രതിമാസ ശിവരാത്രി വ്രതം വളരെ മംഗളകരമായ വ്രതമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം വ്രതമനുഷ്ഠിച്ച് ശിവനെയും പാര്‍വ്വതി ദേവിയെയും ആരാധിക്കുന്നതിലൂടെ ഭക്തരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുകയും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ദിവസം മുഴുവന്‍ ഓം നമഃശിവായ എന്ന ശിവമന്ത്രം ജപിക്കുന്നത് ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഉപവസിക്കുന്ന ഭക്തര്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുന്നു. കൂടാതെ അവര്‍ക്ക് ആരോഗ്യകരവും സമൃദ്ധവുമായ ജീവിതം നയിക്കാനും സാധിക്കുന്നു.

പ്രതിമാസ ശിവരാത്രി പൂജാരീതി

പ്രതിമാസ ശിവരാത്രി പൂജാരീതി

പ്രതിമാസ ശിവരാത്രി ദിവസം രാവിലെ എഴുന്നേറ്റു കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുമെങ്കില്‍, ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കുക. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിനുശേഷം ശിവന്‍, പാര്‍വതി, ഗണേശന്‍, കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം നന്ദിയെയും ആരാധിക്കുക. എല്ലാവരെയും പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. ശിവന് കൂവള ഇല, പഴങ്ങള്‍, പൂക്കള്‍, ധൂപം, വിളക്ക്, നൈവേദ്യം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. ഇതിന് ശേഷം ശിവപുരാണം, ശിവ ചാലിസ, ശിവാഷ്ടകം, ശിവമന്ത്രം എന്നിവ ചൊല്ലുക.

Also read:ശനി, ബുധന്‍, ശുക്രന്‍ ഗ്രഹങ്ങള്‍ മകരം രാശിയില്‍; ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷതുടക്കം ഭാഗ്യത്തോടെAlso read:ശനി, ബുധന്‍, ശുക്രന്‍ ഗ്രഹങ്ങള്‍ മകരം രാശിയില്‍; ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷതുടക്കം ഭാഗ്യത്തോടെ

പ്രതിമാസ ശിവരാത്രി പ്രതിവിധി

പ്രതിമാസ ശിവരാത്രി പ്രതിവിധി

പ്രതിമാസ ശിവരാത്രിയില്‍ ഭോലെനാഥിനെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആരാധിക്കുന്നത് ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം കറുത്ത എള്ള് കലക്കിയ വെള്ളം ശിവന് സമര്‍പ്പിക്കുക. ഇത് ജാതകത്തില്‍ നിന്ന് ശനിദോഷം അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി നീക്കാനായി ശിവന് അരി അര്‍പ്പിക്കുക. ഇതോടൊപ്പം ശിവന്റെ കൃപയാല്‍ തൊഴില്‍പരമായ പുരോഗതിയും കൈവരിക്കാനാകും.

പരമേശ്വരന് ഇവ സമര്‍പ്പിക്കുക

പരമേശ്വരന് ഇവ സമര്‍പ്പിക്കുക

പ്രദോഷ വ്രതവും പ്രതിമാസ ശിവരാത്രിയും ശിവന് വളരെ പ്രിയപ്പെട്ടതാണ്. ഈ രണ്ട് വ്രതാനുഷ്ഠാനങ്ങളുടെ ഫലത്തോടെ ഭക്തര്‍ക്ക് ജീവിതത്തിന്റെ എല്ലാ സന്തോഷവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഭോലേനാഥിന് ഇഷ്ടപ്പെട്ട ഈ സാധനങ്ങള്‍ സമര്‍പ്പിക്കുക. ദാമ്പത്യത്തില്‍ തടസ്സങ്ങളുണ്ടെങ്കില്‍ പൗഷമാസത്തിലെ ശിവരാത്രി നാളില്‍ ശിവലിംഗത്തില്‍ ഒരു പിടി ഗോതമ്പോ ബാര്‍ലിയോ സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ നീക്കും. കറുത്ത എള്ള് സമര്‍പിക്കുന്നതോടെ ശനിദോഷം ശാന്തമാകുകയും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരുമെന്നും പറയപ്പെടുന്നു. ഭോലേനാഥിന്റെ പ്രിയപ്പെട്ട ധാന്യമാണ് അരി. ഭോലേനാഥിന് ഒരു പിടി അരി അര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹം അകറ്റുമെന്ന് പറയപ്പെടുന്നു. പ്രതിമാസ ശിവരാത്രിയില്‍ ഒരുപിടി അരി സമര്‍പ്പിക്കുന്നത് നിങ്ങളുടെ സമ്പത്തും ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

Also read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍Also read:വാഹനയോഗത്തിന്റെ സൗഭാഗ്യം; 2023ല്‍ വാഹനം വാങ്ങാന്‍ യോഗമുള്ള 5 രാശിക്കാര്‍ ഇവര്‍

English summary

Masik Shivratri 2022 December Date, Time Subha Muhurtham, Puja Vidhi And Importance

Masik Shivaratri festival is celebrated on the Chaturdashi date of Krishna Paksha of each month. Read on to about Masik Shivratri 2022 december date, time subha muhurtham, puja vidhi and importance.
Story first published: Tuesday, December 20, 2022, 16:42 [IST]
X
Desktop Bottom Promotion