Just In
Don't Miss
- Movies
ഉര്വശിയെ കുറ്റപ്പെടുത്തിയ കാര്യം തന്നെ എനിക്ക് ചെയ്യേണ്ടി വന്നു; വിവാഹമോചനത്തെക്കുറിച്ച് കല്പ്പന
- Finance
ഈ ടാറ്റ ഓഹരിയില് റെക്കോഡ് മുന്നേറ്റം; ഏറ്റവും മൂല്യമുള്ള 100 കമ്പനി ക്ലബില് അംഗത്വം
- News
വിഭജനത്തില് വേര്പിരിഞ്ഞവരാണോ? ഒന്നിപ്പിക്കാന് പഞ്ചാബി ലെഹറുണ്ട്; വൈറലായി യുട്യൂബ് ചാനല്!!
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള് നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Automobiles
ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്സിടിസിയില് ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന് ചെയ്യാം...ബുക്ക് ചെയ്യാം...
വെള്ളിയാഴ്ച ദുര്ഗാദേവിയെ ഈവിധം ആരാധിച്ചാല് ഇരട്ടി ഫലം
ഹിന്ദുവിശ്വാസപ്രകാരം ഏറെ ഭക്തിയോടെ ആരാധിക്കുന്ന ദേവിയാണ് ദുര്ഗാദേവി. ശക്തിയുടെ ദേവി എന്നാണ് ദുര്ഗാദേവി അറിയപ്പെടുന്നത്. എല്ലാ വര്ഷവും നവരാത്രി സമയങ്ങളില് രാജ്യത്തുടനീളം ദുര്ഗാ ദേവിയെ ഭക്തര് ആരാധിക്കുന്നു. ദുര്ഗാഷ്ടമിയിലും ഏറെ ഭക്തിയോടെ ദുര്ഗാദേവിയെ ഭക്തര് ആരാധിക്കുന്നുണ്ട്. ഇതിനുപുറമേ ഹിന്ദു കലണ്ടറിലെ എല്ലാ മാസങ്ങളിലെയും ശുക്ല പക്ഷത്തിലെ അഷ്ടമി നാളില് മാസിക് ദുര്ഗ്ഗാഷ്ടമിയും ആചരിക്കുന്നുണ്ട്. ഈ മാസം ഓഗസ്റ്റ് 5 വെള്ളിയാഴ്ചയാണ് മാസിക് ദുര്ഗാഷ്ടമി വരുന്നത്.
Most
read:
ശുക്രന്
കര്ക്കിടകം
രാശിയില്;
12
രാശിക്കും
ഗുണദോഷ
ഫലങ്ങള്
ദുര്ഗ്ഗാദേവിയുടെ ആയുധങ്ങളാണ് ഈ ദിവസം ആരാധിക്കുന്നത്. അസ്ത്ര പൂജ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ഈ ദിവസം വീരാഷ്ടമി എന്നും അറിയപ്പെടുന്നു. ഈ അവസരത്തില് അനുഗ്രഹം തേടി ഭക്തര് ദുര്ഗ്ഗാദേവിയെ പ്രാര്ത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു.

പ്രതിമാസ ദുര്ഗാ അഷ്ടമി ശുഭകാലം
ദുര്ഗാ അഷ്ടമി വ്രതം: ഓഗസ്റ്റ് 5, വെള്ളിയാഴ്ച.
തിഥി സമയം: ഓഗസ്റ്റ് 05, 05:06 AM ഓഗസ്റ്റ് 06, 03:57 AM.
ദുര്ഗ്ഗാഷ്ടമിയിലെ ഒരു പ്രധാന ചടങ്ങാണ് ഉപവാസം. ഈ വ്രതം നോല്ക്കുന്നയാള് ദിവസം മുഴുവന് ഭക്ഷണപാനീയങ്ങള് ഒഴിവാക്കി ഉപവസിക്കുന്നു. ചില ഭക്തര് പാലും പഴവും കഴിച്ചും വ്രതം അനുഷ്ഠിക്കുന്നു.

പ്രതിമാസ ദുര്ഗാഷ്ടമി ഉപവാസം
ഈ ദിവസം നോണ് വെജിറ്റേറിയന് ഭക്ഷണവും മദ്യവും കഴിക്കുന്നത് കര്ശനമായി നിരോധിച്ചിരിക്കുന്നു. ഈ വ്രതമെടുക്കുന്നവര് നിലത്ത് കുടന്നു വേണം ഉറങ്ങാന്. ദേവിയുടെ മന്ത്രം, ദുര്ഗാ ചാലിസ എന്നിവയും ഈ ദിവസം ഭക്തര് ജപിക്കാറുണ്ട്. പൂജയുടെ അവസാനം ദുര്ഗാഷ്ടമി വ്രത കഥ വായിക്കണം. പൂജാ കര്മ്മങ്ങള് പൂര്ത്തിയാക്കിയ വ്രതമെടുത്തവര് ബ്രാഹ്മണര്ക്ക് ഭക്ഷണവും ദക്ഷിണയും നല്കണം. വൈകുന്നേരങ്ങളില് ദുര്ഗാ ദേവിയുടെ ക്ഷേത്രവും സന്ദര്ശിക്കണം.
Most
read:രാഹുവും
ചൊവ്വയും
മേടം
രാശിയില്;
അംഗാരക
യോഗം
നല്കും
3
രാശിക്ക്
മോശം
സമയം

പ്രതിമാസ ദുര്ഗ്ഗാഷ്ടമി പൂജാരീതി
ഈ ദിവസം, രാവിലെ എഴുന്നേറ്റു ചൂടുവെള്ളത്തില് കുളിച്ച് പൂജാസ്ഥലത്ത് ഗംഗാജലം ഒഴിച്ച് ശുദ്ധീകരിക്കുക. വീടിന്റെ പൂജാമുറിയില് വിളക്ക് കൊളുത്തുക. ദുര്ഗാദേവിയെ ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്യുക. ദേവിക്ക് അക്ഷതം, ചുവന്ന പൂക്കള് എന്നിവ സമര്പ്പിക്കുക. പഴങ്ങളും മധുരപലഹാരങ്ങളും പ്രസാദമായി സമര്പ്പിക്കുക. ചന്ദനത്തിരിയും വിളക്കും കത്തിച്ച് ദുര്ഗാ ചാലിസ പാരായണം ചെയ്യുക, തുടര്ന്ന് ആരതി നടത്തുക.

ദുര്ഗാ ചാലിസ വായിക്കുക
ദുര്ഗാഷ്ടമി നാളില് ദുര്ഗാ ചാലിസ വായിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് അവരുടെ ശത്രുക്കളില് നിന്ന് മുക്തി നേടാനും അവരുടെ ആഗ്രഹങ്ങള് നിറവേറ്റാനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. വെളിച്ചവും അറിവും നേടാനും ദുരാത്മാക്കളെ അകറ്റാനുമായി ഭക്തര് ദേവിയെ ആരാധിക്കുന്നു. ദുര്ഗാ ചാലിസ പാരായണം ചെയ്യുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുന്ന ഭക്തരും തങ്ങളുടെ ആഗ്രഹങ്ങളുടെ പൂര്ത്തീകരണത്തിനായി ദുര്ഗാ ചാലിസ വായിക്കുന്നു. ദുര്ഗ്ഗാ ചാലിസ വായിക്കുന്നതാണ് ദുര്ഗാദേവിയുടെ അനുഗ്രഹം നേടാനുള്ള എളുപ്പവഴിയെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്ഗാദേവിയുടെ ശക്തിയെ പ്രശംസിക്കുന്ന 40 ശ്ലോകങ്ങള് ചാലിസയില് അടങ്ങിയിട്ടുണ്ട്.
Most
read;ശ്രാവണമാസത്തില്
രുദ്രാഭിഷേകം
ഈവിധം
ചെയ്താല്
ജീവിതത്തില്
സര്വ്വസൗഭാഗ്യം
ഫലം

പ്രതിമാസ ദുര്ഗ്ഗാ അഷ്ടമി വ്രതത്തിന്റെ പ്രാധാന്യം
ആത്മീയ നേട്ടങ്ങള് നേടുന്നതിനും ദുര്ഗ്ഗാദേവിയുടെ അനുഗ്രഹം തേടുന്നതിനുമാണ് ദുര്ഗാ അഷ്ടമി വ്രതം ആചരിക്കുന്നത്. പൂര്ണ്ണ സമര്പ്പണത്തോടെ ദുര്ഗ്ഗാഷ്ടമി വ്രതം ആചരിക്കുന്ന ഒരാള്ക്ക് സന്തോഷവും ഭാഗ്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ലോകത്ത് സമാധാനപരമായി ജീവിക്കാന് ഭക്തര് പുണ്യദിനങ്ങളില് ദുര്ഗാദേവിയെ ആരാധിച്ച് പ്രസാദിപ്പിക്കുന്നു.

ദുര്ഗാ ദേവിയുടെ പിറവി
ഒരു ഐതിഹ്യമനുസരിച്ച്, മഹിഷാസുരനെന്ന രാക്ഷസനെ വധിക്കാന് ബ്രഹ്മാവും വിഷ്ണുവും ശിവനും ചേര്ന്നാണ് ദുര്ഗാദേവിയെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നു ദൈവങ്ങള്ക്കം മഹിഷാസുരനെ തോല്പ്പിക്കാന് അധികാരം ഇല്ലാതിരുന്നതിനാല് അവര് തങ്ങളുടെ ഊര്ജ്ജം ദുര്ഗാ ദേവിക്ക് നല്കി. ദുര്ഗാ ദേവിയെ രാജ്യമെമ്പാടും വ്യത്യസ്ത രീതികളില് ആരാധിക്കുന്നു.
Most
read:വീട്ടില്
ഈ
ദിക്കില്
ശംഖുപുഷ്പം
നട്ടാല്
സമ്പത്തും
ഐശ്വര്യവും
കാലാകാലം
കൂടെ