Just In
Don't Miss
- News
'ജോര്ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്
- Movies
'ശക്തരായവരെ തകർത്ത് പുറത്താക്കിയ വൈൽഡ് കാർഡ്'; സീറോയെന്ന് വിളിച്ചവർക്ക് മുന്നിൽ ഹീറോയായി റിയാസ് സലീം!
- Sports
IND vs ENG: 2014ല് തമ്മിലടിച്ചു, ഇന്ന് പ്രശംസിച്ചു, ആന്ഡേഴ്സണോട് ജഡേജയുടെ മാസ് മറുപടി
- Finance
റിസൾട്ട് സീസൺ മുതൽ ഫെഡ് മിനിറ്റ്സ് വരെ; ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന 6 ഘടകങ്ങള്
- Automobiles
ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield
- Technology
ഒരു ഭാഗം കടിച്ച ആപ്പിൾ: ആപ്പിളിന്റെ ലോഗോയ്ക്ക് പിന്നിലെ രസകരമായ കഥ
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
മേടം രാശിയില് ചൊവ്വയുടെ സംക്രമണം; ഈ രാശിക്കാര്ക്ക് നഷ്ടത്തിന് സാധ്യത
ജൂണ് 27ന് ചൊവ്വ മേടം രാശിയില് സംക്രമിക്കും. ജ്യോതിഷത്തില്, ചൊവ്വയെ ഊര്ജ്ജം, സൈന്യം, ശക്തി എന്നിവയുടെ കാരണമായ ഗ്രഹമായി കണക്കാക്കുന്നു. ചൊവ്വയുടെ അധിപന് എന്നതിനൊപ്പം, അഗ്നി മൂലകത്തിന്റെ അടയാളം കൂടിയാണിത്. ചൊവ്വ തന്നെ ഒരു അഗ്നി മൂലകത്തിന്റെ ആധിപത്യ ഗ്രഹമാണ്. ഇത്തരമൊരു സാഹചര്യത്തില് മേടം രാശിയിലെ ചൊവ്വയുടെ സംക്രമണം വളരെ പ്രധാനമാണ്.
Most
read:
സര്വ്വ
പാപങ്ങളും
നീക്കും
യോഗിനി
ഏകാദശി
വ്രതം;
ഇങ്ങനെ
നോറ്റാല്
ഭാഗ്യം
രാഹു ഇതിനകം മേടം രാശിയില് സഞ്ചരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില് ചൊവ്വയുടെയും രാഹുവിന്റെയും സംയോജിത ഫലം ദൃശ്യമാകും. യഥാര്ത്ഥത്തില് ഇതിനെ അംഗാരക യോഗം എന്ന് വിളിക്കുന്നു. മേടം രാശിയില് ചൊവ്വ സംക്രമിക്കുന്നതോടെ ചില രാശിക്കാരുടെ പ്രശ്നങ്ങള് വര്ധിക്കും. ഏതൊക്കെ രാശിക്കാര്ക്കാണ് മേടരാശിയില് ചൊവ്വയുടെ സംക്രമണം പ്രശ്നമാകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ചൊവ്വയുടെ സംക്രമണകാലത്ത് ഇടം രാശിക്കാര്ക്ക് ചിലവുകള് കൂടുതലായിരിക്കും. നിങ്ങളുടെ അനിയന്ത്രിതമായ ചെലവുകള് നിങ്ങള് നിയന്ത്രിക്കേണ്ടതുണ്ട് അല്ലെങ്കില് നിങ്ങള്ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ എതിരാളികള് നിങ്ങള്ക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. സഹോദരങ്ങളുമായി സംസാരിക്കുമ്പോള് നിങ്ങളുടെ നാക്ക് നിയന്ത്രിക്കുക. ഈ സമയത്ത് പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള് എടുക്കുമ്പോള് ജാഗ്രത പാലിക്കുക. ജോലിസ്ഥലത്തെ ഏതെങ്കിലും തരത്തിലുള്ള വഴക്കുകളില് നിന്ന് വിട്ടുനില്ക്കുക. ചൊവ്വയുടെ സംക്രമണത്തിന്റെ ദോഷഫലങ്ങളില് നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് നിങ്ങള് ഹനുമാനെ ആരാധിക്കുക.

കന്നി
ഈ കാലയളവില് നിങ്ങളുടെ ആരോഗ്യം മോശമാകുമെന്നതിനാല് കന്നി രാശിക്കാര് ചൊവ്വയുടെ സംക്രമണ സമയത്ത് അവരുടെ ആരോഗ്യത്തില് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച്, നിങ്ങള്ക്ക് രക്ത സംബന്ധമായ അസുഖങ്ങള്, അപകടങ്ങള് അല്ലെങ്കില് ശസ്ത്രക്രിയകള് എന്നിവ നേരിടേണ്ടിവരും. ശ്രദ്ധയോടെ വാഹനം ഓടിക്കുക. മിതമായും വിവേകത്തോടെയും ഭക്ഷണം കഴിക്കുക. മസാലയും ജങ്ക് ഫുഡും മറ്റ് ദഹനപ്രശ്നങ്ങള്ക്ക് കാരണമാകും. കരിയറും കുടുംബജീവിതവും ഈ സമയത്ത് അസ്ഥിരമായി തുടരും. നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണ നിങ്ങള്ക്ക് ലഭിക്കും. എന്നാല് നിങ്ങളുടെ കയ്പേറിയ സംസാരം നിയന്ത്രിക്കുക.
Most
read:വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്ച്ചയ്ക്കായി
വീട്ടില്
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്

തുലാം
തുലാം രാശിക്കാര് ചൊവ്വയുടെ സംക്രമണത്തില് മിക്ക സമയത്തും ദേഷ്യത്തിലും നിരാശയിലും ആയിരിക്കും. എന്നിരുന്നാലും, നിങ്ങള്ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടുമെങ്കിലും നിങ്ങളുടെ പരിശ്രമങ്ങള് ഫലം കണ്ടെന്നുവരില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്ക്ക് ലഭിച്ചേക്കില്ല. നിങ്ങളുടെ മോശം സംസാരം കുടുംബത്തില് കലഹങ്ങള്ക്കും വഴക്കുകള്ക്കും കാരണമായേക്കാം. കൂടാതെ, ഭക്ഷണപാനീയങ്ങള് ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ആരോഗ്യം വഷളാകും. കരിയറിന്റെ കാര്യത്തില് സമയം നല്ലതാണെങ്കിലും ബന്ധങ്ങളില് കൂടുതല് ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം
ചൊവ്വയുടെ മേടം രാശി സംക്രമ സമയത്ത് വൃശ്ചിക രാശിക്കാര് ജോലിസ്ഥലത്ത് സഹപ്രവര്ത്തകരോട് നല്ലവിധത്തില് പെരുമാറുക. സാമ്പത്തിക രംഗത്ത് നിങ്ങളുടെ ചെലവുകള് വര്ദ്ധിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങള് നേടുന്നതിന് നിങ്ങള് കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ കാലയളവില് നിങ്ങളുടെ ചെലവുകള് ശ്രദ്ധിക്കുക.
Most
read:ആത്മീയ
സന്തോഷത്തിനായി
ദിനവും
ശീലിക്കേണ്ട
കാര്യങ്ങള്

ചൊവ്വയുടെ ദോഷഫലത്തിന് പരിഹാരങ്ങള്
* ചൊവ്വാദോഷത്തിന് സാധാരണയായി ശുപാര്ശ ചെയ്യുന്ന പരിഹാരം, രണ്ട് നെഗറ്റീവുകള് ഒന്നിനെ പോസിറ്റീവാക്കുന്നതിനാല്, ചൊവ്വാദോഷമുള്ളവര് പരസ്പരം വിവാഹം കഴിക്കുന്നതാണ്. ഒരേ ദോഷം അനുഭവിക്കുന്ന രണ്ട് പേര്ക്കൊപ്പം, ചൊവ്വാദോഷം അസാധുവാകുന്നു.
* കുംഭ വിവാഹം - ഒരു ആല്മരത്തെ ആദ്യം വിവാഹം കഴിക്കുന്ന മറ്റൊരു പ്രതിവിധിയാണിത്. ഈ ചടങ്ങിന് ശേഷം വരനും വധുവും പരസ്പരം വിവാഹിതരാകുന്നു.
* എല്ലാ ചൊവ്വാഴ്ചകളിലും നവഗ്രഹം അല്ലെങ്കില് ഗായത്രി മന്ത്രം ചൊല്ലുക.
* ചൊവ്വാഴ്ചകളിലെ വ്രതാനുഷ്ഠാനം - ചൊവ്വയുടെ ദോഷഫലങ്ങള് കുറയ്ക്കുന്നതിന് നിത്യമായി ചെയ്യുന്ന ഒരു ലളിതമായ മാര്ഗ്ഗമാണിത്.
* എല്ലാ ചൊവ്വാഴ്ചയും ഹനുമാന് ക്ഷേത്രം സന്ദര്ശിക്കുക.
* ചൊവ്വാദോഷമുള്ള ഒരു വ്യക്തി ചെമ്പിലോ വെള്ളി മോതിരത്തിലോ പവിഴ രത്നം പതിച്ച് ധരിക്കുന്നത് നല്ലതാണ്.
* ചൊവ്വാദോഷം ബാധിച്ച വ്യക്തി ഇടതു കൈയില് വെള്ളി വള ധരിക്കുക.
* ചൊവ്വാഴ്ചകളില് പശുക്കള്ക്ക് ചുവന്ന പയറും ശര്ക്കരയും കൊടുക്കുക.