Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ലക്ഷ്മീദേവി വിളിപ്പുറത്തെത്തും; ദീപാവലിയില്‍ രാശിപ്രകാരം ഈ മന്ത്രങ്ങള്‍ ചൊല്ലൂ
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇങ്ങെത്തി. ഈ വര്‍ഷം ഒക്ടോബര്‍ 24നാണ് ദീപാവലി വരുന്നത്. ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ പ്രത്യേകമായി ആരാധിക്കുന്നു. ദീപാവലി നാളില്‍ ലക്ഷ്മീദേവി രാത്രിയില്‍ ഭൂമിയില്‍ വന്ന് വീടുകള്‍ തോറും സന്ദര്‍ശനം നടത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മി ദേവിയെ വളരെ ചഞ്ചലയായി കണക്കാക്കപ്പെടുന്നു. ദീപാവലിയിലെ ദേവിയെ ആരാധിക്കാന്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭക്തര്‍ക്ക് ദേവിയുടെ കൃപ ലഭിക്കൂ.
ലക്ഷ്മി ദേവിയെ സമ്പത്തിന്റെ ദേവത എന്നാണ് വിശേഷിപ്പിക്കുന്നത്. സന്തോഷവും ഐശ്വര്യവും മഹത്വവും ലഭിക്കാന്‍ ഭക്തര്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നു. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ദീപാവലി രാത്രിയില്‍ നിങ്ങളുടെ രാശി പ്രകാരം ഈ മന്ത്രങ്ങള്‍ ചൊല്ലാം. രാശി അനുസരിച്ച് ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്താനുള്ള ചില മന്ത്രങ്ങള്‍ ഇവയാണ്.

മേടം
ഓം ഗ്ലോ ശ്രീം അന്നം മഹാനം മേ ദേവനാധിപത്യേ മമര്ഷ പ്രദാപയ സ്വാഹാ ശ്രീം ഗ്ലോം ഓം.
മേടം രാശിക്കാര്‍ ഈ മന്ത്രം ജപിക്കുന്നത് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ഇടവം
ശ്രീ ഹ്രീം ക്ലീം ശ്രീ സിദ്ധലക്ഷ്മയൈ നമഃ
എന്ന് ചൊല്ലിയാല്‍ കടബാധ്യതയും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും നീങ്ങും.

മിഥുനം
ഐം ഹ്രീം ശ്രീം ജ്യേഷ്ഠലക്ഷ്മി സ്വയംഭുവേ ഹീം ജ്യേഷ്ഠായൈ നമഃ ?
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ മന്ത്രം വളരെയേറെ സഹായകമായി കണക്കാക്കപ്പെടുന്നു.

കര്‍ക്കടകം
ഓം ഹ്രീം ലക്ഷ്മായ നമഃ പരമലാക്ഷവസ്ഥായ ഹ്രീം ശ്രീം ഹ്രീം സ്വാഹാ
എന്ന മന്ത്രം ചൊല്ലിയാല്‍ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം നല്‍കും.

ചിങ്ങം
ഓം ഹ്രീം ക്രീം മേ നമഃ സദോവിതാനന്ദ് വിഗ്രഹായേ ഹ്രീം ക്രീം സ്വാഹാ.
ഈ മന്ത്രം ജപിച്ചാല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും.

കന്നി
ഐം ഹ്രീം ശ്രീ ജ്യേഷ്ഠലക്ഷ്മി സ്വയംഭുവേ ഹീം ജ്യേഷ്ഠായൈ നമഃ
എന്ന മന്ത്രം ജപിച്ചാല്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീങ്ങുന്നതായിരിക്കും.

തുലാം
ഓം ശ്രീം ഹ്രീം ക്ലീം ശ്രീം സിദ്ധലക്ഷ്മയൈ നമഃ
ഈ മന്ത്രം ചൊല്ലുന്നത് തുലാം രാശിക്കാര്‍ക്ക് സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു.

വൃശ്ചികം
ഓം ഗ്ലോം ശ്രീം അന്നം മഹന്നം മേ ദേവന്നാതിപതിയേ മാമന്നം പ്രദാപയ സ്വാഹാ ശ്രീം ഗ്ലീം ഓം.
ലക്ഷ്മീദേവി ഈ മന്ത്രത്താല്‍ പ്രസാദിക്കുകയും വൃശ്ചികം രാശിക്കാര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.

ധനു
ഓം ഹ്രീം ജയായൈ നമഃ അജിത്ധാമവസ്ഥിതായൈ ഹ്രീം ശ്രീം സ്വാഹാ
ഈ മന്ത്രം ജപിച്ചാല്‍ ധനു രാശിക്കാര്‍ക്ക് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കും. നിങ്ങളുടെ ജോലികളില്‍ വിജയം നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.

മകരം
ഓം ഹ്രീം മായായൈ നമഃ മോഹലാക്ഷാവസ്ഥിതായൈ ശ്രീം ശ്രീം ഹ്രീം സ്വാഹാ
ഈ മന്ത്രം മകരം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കുംഭം
ഓം ഹ്രീം മായയേഃ നമഃ മോഹലാക്ഷവസ്ഥായൈ ശ്രീം ശ്രീം ഹിരീം സ്വാഹാ
ഈ മന്ത്രം ജപിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക കൃപ നല്‍കും.

മീനം
ഓം ഹ്രീം ജയയേ നമഃ അജിതാധമവസ്ഥായൈ ഹ്രീം ശ്രീം സ്വാഹാ
ഈ മന്ത്രം ചൊല്ലുന്നത് മീനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം നല്‍കും.



Click it and Unblock the Notifications
