For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മംഗളഗൗരി വ്രതം: അവിവാഹിതര്‍ക്ക് ഉത്തമമാംഗല്യം, മംഗല്യവതികള്‍ക്ക് സര്‍വ്വസൗഭാഗ്യം

|

മംഗളഗൗരി വ്രതത്തെക്കുറിച്ച് നാം അധികം കേള്‍ക്കാന്‍ ഇടയില്ല. എന്നാലും ഇത്തരത്തില്‍ ഒരു വ്രതം ഉണ്ടെന്ന് പലരും കേട്ടിരിക്കും. ശ്രാവണ മാസത്തിലാണ് മംഗള ഗൗരി വ്രതം ആചരിക്കുന്നത്. ഈ മാസത്തില്‍ പാര്‍വ്വതി ദേവിയുടേയും പരമേശ്വരന്റേയും അനുഗ്രഹത്തിന് വേണ്ടിയാണ് വ്രതം അനുഷ്ഠിക്കുന്നത്. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇത് ആഘോഷിക്കുന്നത്. എങ്കിലും നമ്മുടെ നാട്ടിലും അപൂര്‍വ്വമായി ഈ ദിനം ആഘോഷിക്കുന്നുണ്ട്. പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മംഗളഗൗരി വ്രതം ആഘോഷിക്കുമെങ്കിലും ദക്ഷിണേന്ത്യന്‍ കലണ്ടര്‍ പ്രകാരം ശ്രാവണ മാസത്തിന്റെ ആരംഭത്തിന് പതിനഞ്ച് ദിവസത്തെ വ്യത്യാസമുണ്ട്.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയെങ്കില്‍ ലക്ഷണം ഗര്‍ഭത്തിന് മുന്‍പേആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സ്ത്രീയെങ്കില്‍ ലക്ഷണം ഗര്‍ഭത്തിന് മുന്‍പേ

ശ്രാവണ മാസത്തില്‍ ഭക്തര്‍ ശിവനെ ആരാധിക്കുകയും ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകള്‍ മംഗള ഗൗരി വ്രതം ആചരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ വരാനിരിക്കുന്ന മംഗള ഗൗരി വ്രതം ആദ്യത്തേത് നാളെ അതായത് ഓഗസ്റ്റ് 10-നാണ്. ഇതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട സമയം നമുക്ക് നോക്കാവുന്നതാണ്. വ്രതമെടുത്താലുള്ള ഫലങ്ങള്‍, വ്രതത്തിന്റെ ഫലപ്രാപ്തി, വ്രതമെടുക്കേണ്ടത് എങ്ങനെ എന്നെല്ലാം നമുക്ക് നോക്കാവുന്നതാണ്.

 മംഗളഗൗരി വ്രതം

മംഗളഗൗരി വ്രതം

മംഗള ഗൗരി വ്രതം: പ്രധാനപ്പെട്ട സമയങ്ങള്‍

സൂര്യോദയം 06:27 am

സൂര്യാസ്തമയം 06:22 pm

രാഹുകാല്‍ 03:23 pm - 04:53 pm

അമൃത് കാല്‍ 08:38 am - 10:26 pm

അഭിജിത് മുഹൂര്‍ത്ത് 12:01 pm - 12:48 pm

മംഗള ഗൗരി വ്രതത്തിന്റെ പ്രാധാന്യം

മംഗള ഗൗരി വ്രതത്തിന്റെ പ്രാധാന്യം

മംഗള ഗൗരി വ്രതം ഹിന്ദുവിശ്വാസപ്രകാരമുള്ള ഏറ്റവും ശ്രേഷ്ഠമായ ഉപവാസങ്ങളിലൊന്നാണ്. അവരുടെ അസ്വസ്ഥതകള്‍ നീക്കം ചെയ്യാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുമുള്ള ശക്തിയുടെ പ്രതീകമായ പാര്‍വതി ദേവിയെ പ്രീതിപ്പെടുത്താനാണ് പ്രധാനമായും വിവാഹിതരായ സ്ത്രീകള്‍ ഇത് ചെയ്യുന്നത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും അവരുടെ ആഗ്രഹത്തിന്റെ ജീവിതപങ്കാളിയെ ലഭിക്കാന്‍ പൂജ നടത്താനും ഉപവാസം അനുഷ്ഠിക്കാനും കഴിയും.

വ്രതഫലം

വ്രതഫലം

മംഗള ഗൗരി വ്രതത്തിന്റെ ഫലമായി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ വ്രതമെടുക്കുമ്പോള്‍ വിവാഹിതരായ സ്ത്രീകളെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യം ഉണ്ടാവുന്നുണ്ട്. ഭര്‍ത്താവിന് ദീര്‍ഘായുസ്സും ഉയര്‍ച്ചയും ഐശ്വര്യവും എല്ലാം ഉണ്ടാവുന്നു. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഈ ദിവസം വ്രതമെടുക്കുന്നതിലൂടെ ജീവിതത്തില്‍ മികച്ച പങ്കാളിയെ ലഭിക്കുകയും എല്ലാ വിധത്തിലും ഇവര്‍ക്ക് സന്തോഷപ്രദമായ ജീവിതം ലഭിക്കുകയും ചെയ്യുന്നുണ്ട്. തിങ്കളാഴ്ച വ്രതം എടുക്കുന്നതിന്റെ അതേ ഫലങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്.

മംഗള ഗൗരി വ്രതം പൂരാണം

മംഗള ഗൗരി വ്രതം പൂരാണം

ഒരുകാലത്ത് ധരംപാല എന്ന ധനികനായ ഒരു വ്യാപാരി താമസിച്ചിരുന്നു. അയാളുടെ ഭാര്യ വളരെ സുന്ദരിയായിരുന്നു, അവരുടെ സമാധാനപരമായ ജീവിതത്തില്‍ അവര്‍ സന്തുഷ്ടരായിരുന്നു. വര്‍ഷങ്ങളോളം പ്രാര്‍ത്ഥിച്ച ശേഷം, ഈ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചുവെങ്കിലും അവന്‍ 16 -ആം വയസ്സില്‍ അദ്ദേഹം പാമ്പുകടിയേറ്റ് മരിക്കുമെന്ന് ജ്യോതിഷികള്‍ പറയുന്നു. ഭാഗ്യവശാല്‍, പതിനാറിന് മുമ്പ് അദ്ദേഹം വിവാഹിതനായി. മംഗള ഗൗരി വ്രതം ആചരിച്ചിരുന്ന ഒരു അമ്മയുടെ പെണ്‍കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഈ വ്രതം വളരെ പ്രതിഫലദായകമായതിനാല്‍ അവരുടെ മകള്‍ക്ക് സന്തോഷകരമായ ഒരു ജീവിതം ലഭിച്ചു. ഈ വ്രതം അവളുടെ ഭര്‍ത്താവിനെ ശാപത്തില്‍ നിന്ന് രക്ഷിച്ചു. തത്ഫലമായി അവര്‍ സന്തോഷകരമായ ജീവിതം നയിച്ചു.

മംഗള ഗൗരി വ്രതത്തില്‍ ആചാരങ്ങള്‍ ഇങ്ങനെ

മംഗള ഗൗരി വ്രതത്തില്‍ ആചാരങ്ങള്‍ ഇങ്ങനെ

മംഗളഗൗരി വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ അതിരാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഒരു മരത്തിന് താഴെ ഒരു ചുവന്ന തുണി വിരിക്കുക. പാര്‍വതി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ ഇവിടെ വെക്കുക. മഞ്ഞള്‍, കുങ്കുമം, വെറ്റില, മുതലായവ അര്‍പ്പിക്കേണ്ടതാണ്.മംഗള ഗൗരി സ്‌ത്രോതം പാരായണം ചെയ്യുക. ഇതിന് ശേഷം നൈവേദ്യം അര്‍പ്പിക്കുക. മംഗള ഗൗരി ദേവിക്ക് ആരതി നടത്തുക. നിങ്ങള്‍ അറിയാതെ ചെയ്ത പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും കൈകള്‍ കൂപ്പിക്കൊണ്ട് ക്ഷമ ചോദിക്കുക. അടുത്ത ദിവസം, ദേവിയുടെ വിഗ്രഹം ഒരു നദിയിലോ കുളത്തിലോ നിമജ്ജനം ചെയ്യുക. ഇതോടെ വ്രതം പൂര്‍ണമായി.

മഹാഗൗരി മന്ത്രം

മഹാഗൗരി മന്ത്രം

സര്‍വ മംഗള മംഗല്യേ,

ശിവേ സര്‍വ്വാര്‍ത്ഥ സാധികേ

ശരണ്യേ ത്രയംബകേ ഗൗരി

നാരായണി നമസ്തുതേ

English summary

Mangala Gauri Vrat 2021: Dates, Puja Timings & Signficance in Malayalam

Here in this article we are sharing the dates, puja timing and significance of mangala gauri vrata in malayalam. Take a look.
Story first published: Monday, August 9, 2021, 18:47 [IST]
X
Desktop Bottom Promotion