For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷത്തെ മകരവിളക്ക്; വിശ്വാസങ്ങളും ആചാരങ്ങളും

|

ശബരിമലയില്‍ ഇതിനകം മകരവിളക്കു ഉത്സവ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഉത്സവത്തിന്റെ ഭാഗമായി അടുത്ത ആഴ്ച തന്നെ ശുദ്ധീകരണ ചടങ്ങുകള്‍ ആരംഭിക്കും. ദീപാരാധന അനുഷ്ഠാനത്തിനുശേഷം നടത്തിയ പ്രസാദസുധി അനുഷ്ഠാനമാണ് പ്രധാനമായും സംഭവിക്കുന്നത്. വൈകുന്നേരം ഉണ്ടാവുന്ന ഘോഷയാത്രയ്ക്കിടെ തിരുവാഭാരണം ആയ അയ്യപ്പന്റെ വിശുദ്ധ ആഭരണങ്ങള്‍ ക്ഷേത്രത്തിലെത്തിക്കും. ഘോഷയാത്രയ്ക്ക് ശേഷം ദീപാരാധനയും മകരജ്യോതി ദര്‍ശനവും തുടര്‍ന്ന് മകര സംക്രമ പൂജയും വൈകിട്ട് 7:52 ന് നടക്കും. പിന്നീട് കളഭാഭിഷേകം നടത്തുകയും അതിനുശേഷം നെയ്യ് അഭിഷേകം നടത്തുകയും ചെയ്യും.

മകര മാസം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേ ദിവസം നടത്തുന്ന വിശേഷാല്‍ പൂജകള്‍ തന്നെയാണ് ഈ ദിവസത്തെ പ്രത്യേകത. ഈ ദിനത്തില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും വിശേഷാല്‍ പൂജകള്‍ ആരംഭിക്കുന്നുണ്ട്. അന്നേ ദിവസം വിശേഷാല്‍ പൂജ നടത്തുകയും ചെയ്യുന്നുണ്ട്.

Makaravilakku 2021

മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലംമകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

ശബരി മല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടത്തുന്ന പൂജക്കൊപ്പം പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിയുകയും ചെയ്യുന്നുണ്ട്. മൂന്ന് പ്രാവശ്യമാണ് മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയുന്നത്. പരശുരാമനാണ് പൊന്നമ്പല മേട്ടില്‍ ഇത്തരത്തിലുള്ള ആരാധന തുടങ്ങിയത് എന്നാണ് വിശ്വാസം. മകര വിളക്ക് ദിനത്തില്‍ ക്ഷേത്രം അടച്ചതിനുശേഷം മാളികപ്പുറം ക്ഷേത്രത്തില്‍ ഗുരുതി അവതരിപ്പിക്കുകയും രണ്ട് മാസത്തെ ശബരിമല തീര്‍ത്ഥാടനത്തിന് ശേഷം ജനുവരി 20 ന് ക്ഷേത്രം അടയ്ക്കുകയും ചെയ്യും.

Makaravilakku 2021:

പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയുന്നതിനെപ്പറ്റി നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ 2008-ല്‍ നടന്ന പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് പൊന്നമ്പലമേട്ടിലെത്തി ജ്യോതി തെളിയിക്കുകയാണ് എന്ന് പിന്നീട് തന്ത്രി സമ്മതിക്കുകയുണ്ടായി. മകരവിളക്ക് എന്ന് പറയുന്നത് ദീപാരാധനക്ക് സമാനമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമായാണ് പൊന്നമ്പലമേട്ടില്‍ പ്രതീകാത്മകമായി മൂന്ന് തവണ മകര ജ്യോതി എന്ന അറിയപ്പെടുന്ന ദീപം തെളിയിക്കുന്നത്. പണ്ട് കാലത്ത് പൊന്നമ്പലമേട്ടില്‍ ശബരിമലശാസ്താവിന്റെ മൂല സ്ഥാനത്ത് ആദിവാസികള്‍ വിളക്ക് തെളിയിച്ച് ആരാധന നടത്തിയതിന്റെ പിന്തുടര്‍ച്ച എന്ന തരത്തിലും മകരവിളക്ക് തെളിയുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്.

Makaravilakku 2021: Significance, Date, Time, Ritual Timings And All About Makara jyothi

മകര വിളക്ക് ദിനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അധീനതയില്‍ ഭഗവാന്റെ തിരുവാഭരണങ്ങള്‍ പതിനെട്ടാം പടി വഴി ദേവന്റെ തിരുനടയില്‍ എത്തിക്കുകയും ഭഗവാനെ ആഭരണങ്ങള്‍ അണിയിക്കുകയും ചെയ്യുന്നു. മൂന്ന് പേടകങ്ങളിലായി കാല്‍നടയായാണ് ഭഗവാന്റെ ആടയാഭരണങ്ങള്‍ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഇവ മകര വിളക്ക് സന്ധ്യയില്‍ ദേവനെ അണിയിക്കുന്നു. തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തില്‍ നിന്ന് ഗരുഡന്‍ അകമ്പടി സേവിക്കുന്നതായാണ് വിശ്വാസം. ഇതോടനുബന്ധിച്ച് മാളികപ്പുറത്തമ്മക്ക് എഴുന്നള്ളിപ്പും ഉണ്ടാവുന്നുണ്ട്. കന്നി അയ്യപ്പന്‍മാര്‍ ശബരിമലയിലേക്ക് വരാത്ത ഒരു കാലത്ത് അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കും എന്നാണ് വിശ്വാസം. എന്നാല്‍ എല്ലാ വര്‍ഷവും ഒരു കന്നി അയ്യപ്പനെങ്കിലും ദര്‍ശനത്തിന് എത്തുകയും ഇത് കണ്ട് സങ്കടത്തോടെ മാളികപ്പുറത്തമ്മ തിരിച്ച് പോവും എന്നും ആണ് ഐതിഹ്യം.

Makaravilakku 2021:

ശേഷം മണിമണ്ഡപത്തിന് മുന്നില്‍ കുരുത്തോലകളും പൂക്കളും കൊണ്ട് അലങ്കരിക്കുകയും ഗുരുതിക്കായുള്ള ഗുരുതിക്കളം ഒരുക്കുകയും ചെയ്യുന്നുണ്ട്. ശേഷം ഗുരുതിക്ക് തയ്യാറാക്കിയ കുമ്പളങ്ങ മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പം ചേര്‍ത്ത്ത മലദേവതകള്‍ക്ക് വേണ്ടി അര്‍പ്പിക്കുന്നതിനെയാണ് ഗുരുതി എന്ന് പറയുന്നത്. ശേഷം ഗുരുതി കഴിഞ്ഞ് അടുത്ത ദിവസം പുലര്‍ച്ചയോടെ നട തുറക്കുകയും തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമം നടത്തുകയും ചെയ്യും. അന്നേ ദിവസം ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. പിന്നീട് രാജപ്രതിനിധി എത്തുകയും അദ്ദേഹത്തോടൊപ്പം തിരുവാഭരണം പടിയിറങ്ങുകയും ചെയ്യും. പന്തളം തമ്പൂരാന്റെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി നട അടച്ച് ക്ഷേത്ര കോവിലിന്റെ താക്കോല്‍ രാജപ്രതിനിധിക്ക് കൈമാറുകയും ചെയ്യുന്നു.

English summary

Makaravilakku 2021: Significance, Date, Time, Ritual Timings And All About Makara jyothi

Here we talking about the Makaravilakku 2021 date, time and ritual and all you need to know about makara jyothi. Take a look.
X
Desktop Bottom Promotion