For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരച്ചൊവ്വ നാളെ: 6 രാശിക്കാര്‍ ഭദ്രകാളിയെ ഭജിക്കണം: സര്‍വ്വദുരിതദോഷങ്ങളകറ്റും അത്യുത്തമദിനം

|

കേരളത്തില്‍ മകരച്ചൊവ്വക്കുള്ള പ്രാധാന്യത്തെക്കുറിച്ച് നമുക്കറിയാം. പ്രത്യേകിച്ച് ഭദ്രകാളി, ദേവീ ക്ഷേത്രങ്ങളില്‍ മകരച്ചൊവ്വ വളരെ പ്രധാനപ്പെട്ടതാണ്. വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ക്ഷേത്രങ്ങളില്‍ ആരാധിച്ച് വരുന്നത്. മകര മാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ച അതായത് മകര മാസത്തില്‍ വരുന്ന ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വയായി ആഘോഷിച്ച് വരുന്നത്. ഈ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടുകളും എല്ലാം നടത്തുന്നു. ദേവിക്ക് പൂമൂടല്‍, പൊങ്കാല എന്നിവയെല്ലാം ഈ ദിനത്തില്‍ നടത്തി വരുന്നു. ഈ ദിനത്തിലെ ദേവി ക്ഷേത്ര ദര്‍ശനം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്.

Makara Chova 2023

നവഗ്രഹങ്ങളിലെ പ്രധാനിയാണ് ചൊവ്വ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ചൊവ്വ മകരം രാശിയില്‍ ഈ ദിനത്തില്‍ കൂടുതല്‍ ബലവാനായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് കൊണ്ട് കൂടിയാണ് മകരം രാശിയില്‍ വരുന്ന ആദ്യ ചൊവ്വയെ മകരച്ചൊവ്വ എന്ന് രീതിയില്‍ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ അധിപതികള്‍. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ചൊവ്വക്കുള്ള പ്രാധാന്യം വളരെ വിശേഷപ്പെട്ടതാണ്. ഈ ദിനത്തിലെ പ്രത്യേകതകളെക്കുറിച്ചും പൂജയെക്കുറിച്ചും ഏതൊക്കെ രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ വായിക്കാം.

ഭദ്രകാളിയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്?

ഭദ്രകാളിയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്?

പാര്‍വ്വതി ദേവിയുടെ അംശാവതാരമായാണ് ഭദ്രകാളിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശനിദോഷ നിവാരണത്തിനും ഭദ്രകാളി അനുഗ്രഹിക്കുന്നു. ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. ദേവിക്ക് ചൊവ്വാഴ്ച ദിനം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നതിന് നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും ചൊവ്വയുടെ ദോഷഫലങ്ങളും ശനിയുടെ ദോഷഫലങ്ങളും എല്ലാം ഇല്ലാതാവുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാന്‍ ദേവി അനുഗ്രഹിക്കുന്നു. എല്ലാ മലയാള മാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചയെ മുപ്പെട്ട് ചൊവ്വ എന്ന് പറയാറുണ്ട്.

ഏതൊക്കെ രാശിക്കാര്‍?

ഏതൊക്കെ രാശിക്കാര്‍?

ഏതൊക്കെ രാശിക്കാര്‍ അവരുടെ ജന്മരാശി പ്രകാരം ദേവിയെ ആരാധിക്കണം എന്ന് നോക്കാം. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ രാശിക്കാര്‍ നിര്‍ബന്ധമായും മകരച്ചൊവ്വ ദിനങ്ങളില്‍ ദേവിയെ ആരാധിക്കണം. ഇവരില്‍ ചൊവ്വ പ്രതികൂലമായി നില്‍ക്കുന്നത് കൊണ്ടും അത് ദോഷം ഫലം നല്‍കുന്നത് കൊണ്ടും ദേവിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ചൊവ്വാദശ ഇവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ മകരച്ചൊവ്വ ദിനത്തില്‍ ഭഭദ്രകാളീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും കഠിനപായസം ദേവിക്ക് വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യണം. അത് മാത്രമല്ല ലളിതാ സഹസ്രനാമം എപ്പോഴും ഉരുവിടുകയും ദേവിയെ സദാസമയം മനസ്സില്‍ പ്രാര്‍ത്ഥിക്കുകയും വേണം.

പ്രാര്‍ത്ഥനകള്‍ ഇപ്രകാരം

പ്രാര്‍ത്ഥനകള്‍ ഇപ്രകാരം

ദേവിയെ പ്രാര്ത്ഥിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ദേവിയുടെ രൗദ്രഭാവമാണ് മഹാകാളി. നമ്മുടെ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും അഞ്ജതയെ ഇല്ലാതാക്കി ഞ്ജാനം വര്ദ്ധിപ്പിക്കുന്ന ദേവിയാണ് മഹാകാളി. ഈ ദിനത്തില്‍ അതായത് മകരച്ചൊവ്വ ദിനത്തില്‍ ദേവിയെ ഭക്ത്യാരാധനയോടെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിലനില്‍ക്കും എന്നാണ് പറയപ്പെടുന്നത്. ഒരു ഭക്തന്റെ തെളിഞ്ഞ മനസ്സോടെയുള്ള പ്രാര്‍ത്ഥന നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യുന്നതിനും ജീവിതത്തില്‍ വിജയത്തിലെത്തുന്നതിനും ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു. ഏത് ദുരിതങ്ങളേയും നിങ്ങള്‍ക്ക് താങ്ങുന്നതിന് ദേവി നിങ്ങളെ പ്രാപ്തനാക്കുന്നു. അതിന് നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ശക്തി സഹായിക്കുന്നു.

വിളക്ക് കൊളുത്തുമ്പോള്‍

വിളക്ക് കൊളുത്തുമ്പോള്‍

മകരച്ചൊവ്വ ദിനത്തില്‍ വൈകിട്ട് ദേവിക്ക് വേണ്ടി പ്രത്യേകം വിളക്കുകള്‍ കൊളുത്തി പ്രാര്‍ത്ഥിക്കണം. മുകളില്‍ പറഞ്ഞ രാശിക്കാര്‍ നിര്‍ബന്ധമായും ഇത് ചെയ്യണം. അത് കൂടാതെ എല്ലാവരും ദേവിയെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. സന്ധ്യക്ക് ദേവിക്ക് പ്രത്യേക വിളക്ക് കൊളുത്തി നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നതിന് ശ്രദ്ധിക്കുക. ലളിത് സഹസ്രനാമവും ദേവി സ്‌തോത്രങ്ങളും ജപിക്കുക. ഇത് നിങ്ങളുടെ ആഗ്രഹസാഫല്യത്തിനും കുടുംബത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ദേവി പ്രീതിയില്‍ നിങ്ങളെ ഒരു നെഗറ്റീവ് ശക്തിയും ബാധിക്കുകയില്ല. മാത്രമല്ല വീട്ടിലാകെ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ചെയ്യുന്നു. യുഗ്മരാശിക്കാര്‍ മാത്രനല്ല ചിത്തിര, മകയിരം, അവിട്ടം തുടങ്ങിയ നക്ഷത്രക്കാരും ദേവിയെ ഭജിക്കുന്നതിന് ശ്രദ്ധിക്കണം.

കാളിഭക്തര്‍ മനസ്സിലോര്‍ക്കേണ്ടത്

കാളിഭക്തര്‍ മനസ്സിലോര്‍ക്കേണ്ടത്

കാളിക്തനായ ഒരു വ്യക്തി എപ്പോഴും മനസ്സില്‍ ഓര്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവര്‍ ഒരിക്കലും സ്ത്രീകളെ നിന്ദിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ പാടില്ല. ജീവന്‍ പോവും എന്ന് തോന്നിയാല്‍ പോലും കള്ളം പറയാന്‍ പാടില്ല. മാത്രമല്ല അഹിംസ ചെയ്യുകയോ മറ്റുള്ളവരെ ദ്രോഹിക്കുകയോ ചെയ്യാന്‍ പാടില്ല. ഇതെല്ലാം ചെയ്യുന്നവരോട് ദേവി ഒരിക്കലും ക്ഷമിക്കുകയില്ല. ജന്മനക്ഷത്ര ദിനത്തിലും ചൊവ്വാഴ്ചകളിലും അമാവാസി ദിനത്തിലും എല്ലാം ദേവിയെ ആരാധിക്കാവുന്നതാണ്. പ്രത്യേകിച്ച് മകരച്ചൊവ്വ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഭദ്രകാളി മന്ത്രങ്ങളും അഷ്ടോത്തരവും ജപിക്കുന്നത് സവിശേഷ ഫലം നല്‍കുന്നു. കാര്‍ത്തിക, ഉത്രാടം, ഉത്രം, അശ്വതി, മകം, പൂയ്യം, മൂലം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരെ ചൊവ്വ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. ഇവര്‍ നിര്‍ബന്ധമായും ഭദ്രകാളിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.

മകര മാസത്തില്‍ സര്‍വ്വ ദുരിത ദോഷത്തിന് 27 നാളുകാരും അനുഷ്ഠിക്കേണ്ടത്മകര മാസത്തില്‍ സര്‍വ്വ ദുരിത ദോഷത്തിന് 27 നാളുകാരും അനുഷ്ഠിക്കേണ്ടത്

മകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെമകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെ

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Makara Chova 2023: Importance And Significance Of Makara Chovva In Malayalam

Here in this article we are sharing the importance and significance of Makara chovva in malayalam. Take a look.
Story first published: Monday, January 16, 2023, 15:07 [IST]
X
Desktop Bottom Promotion