Just In
Don't Miss
- Sports
IND vs IRE: പരമ്പര പോക്കറ്റിലാക്കാന്‍ ഹാര്‍ദിക്കിന്റെ ഇന്ത്യ, സഞ്ജു കളിക്കുമോ? ടോസ് 8.30ന്
- Technology
JioPhone Next: ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
- News
'അമ്മയിലെ വൃത്തികേടുകളെക്കുറിച്ചാണ് പറഞ്ഞത്,അടിത്തറ തോണ്ടണമെന്നില്ല,മമ്മൂട്ടിക്കറിയാം'; ഷമ്മി തിലകൻ
- Automobiles
താരദമ്പതിമാർ ഇനി വേറെ ലെവൽ; Bmw M340i സ്വന്തമാക്കി ജീവയും അപർണയും
- Movies
ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
ഐശ്വര്യത്തിനും വിജയത്തിനും വഴിതുറക്കും മകരസംക്രാന്തി നാളിലെ ആചാരങ്ങള്‍
ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികള്‍ ആഘോഷിച്ചുവരുന്ന പ്രമുഖ ഉത്സവങ്ങളിലൊന്നാണ് മകരസംക്രാന്തി. എല്ലാ വര്‍ഷവും, മകരസംക്രാന്തി ഒരേ തീയതിയില്‍ വരുന്നു, ജനുവരി 14 അല്ലെങ്കില്‍ ജനുവരി 15. 2022-ല്‍, മകരസംക്രാന്തി 2022 ജനുവരി 14-ന് ആഘോഷിക്കും. ഈ ദിവസം സൂര്യന് മകരം രാശിയില്‍ പ്രവേശിക്കുന്നു. അത് മകര സംക്രാന്തി എന്നാണ് അറിയപ്പെടുന്നത്. മകരസംക്രാന്തി ആഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു.
Most
read:
മകരസംക്രാന്തി:
പുണ്യനാളില്‍
പ്രിയപ്പെട്ടവര്‍ക്ക്
സന്ദേശമയക്കാം
മകരസംക്രാന്തിയെ പഞ്ചാബില്‍ ലോഹ്രി എന്നും ഉത്തരാഖണ്ഡില്‍ ഉത്തരായണി എന്നും ഗുജറാത്തില്‍ ഉത്തരായനെന്നും തമിഴ്നാട്ടില്‍ പൊങ്കല്‍ എന്നും വിളിക്കുന്നു. കേരളത്തില്‍ ഇത് ശബരിമലയില്‍ മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു. മകരസംക്രാന്തി ദിവസത്തിന്റെ ഈ വര്‍ഷത്തെ ശുഭമുഹൂര്‍ത്തവും ആചാരങ്ങളും എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

2022 മകര സംക്രാന്തി ശുഭ മുഹൂര്‍ത്തം
മകരസംക്രാന്തിയുടെ ശുഭദിനത്തില്‍ ആളുകള്‍ പുണ്യനദികളില്‍, പ്രത്യേകിച്ച് ഗോദാവരി, ഗംഗ, യമുന, കൃഷ്ണ എന്നിവിടങ്ങളിലെ പുണ്യസ്നാനം പോലുള്ള ആത്മീയ ആചാരങ്ങളില്‍ സ്വയം ഏര്‍പ്പെടുന്നു. പുണ്യസ്നാനത്തിന് ശേഷം നിങ്ങളുടെ എല്ലാ മുന്‍കാല പാപങ്ങളും മായ്ക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ആളുകള്‍ അവരുടെ ഐശ്വര്യത്തിനും വിജയത്തിനും വേണ്ടി സൂര്യദേവനെ പ്രാര്‍ത്ഥിക്കുന്നു.

2022 മകര സംക്രാന്തി ശുഭ മുഹൂര്‍ത്തം
മകര സംക്രാന്തി 2022 തീയതി - 14 ജനുവരി 2022, വെള്ളിയാഴ്ച
മകരസംക്രാന്തി പുണ്യകാല - 02:43 PM മുതല്‍ 05:20 PM വരെ
മകര സംക്രാന്തി പുണ്യകാല ദൈര്‍ഘ്യം - 02 മണിക്കൂര്‍ 37 മിനിറ്റ്
മകര സംക്രാന്തി മഹാ പുണ്യകാലം - 02:43 PM മുതല്‍ 04:30 PM വരെ
മകര സംക്രാന്തി മഹാ പുണ്യകാല ദൈര്‍ഘ്യം - 01 മണിക്കൂര്‍ 47 മിനിറ്റ്
Most
read:നൂറിരട്ടി
ഫലം
തിരികെ;
മകരസംക്രാന്തിയില്‍
ഇതെല്ലാം
നല്കിയാല്

മകര സംക്രാന്തി പൂജാവിധി
ഹിന്ദു മത വിശ്വാസികള്‍ ഈ ദിനത്തില്‍ സൂര്യദേവനെ ആരാധിക്കുന്നു, അതിനാല്‍ ഇത് ഹിന്ദു കലണ്ടറിലെ ഏറ്റവും അനുകൂലമായ ദിവസമായി കണക്കാക്കപ്പെടുന്നു. ആകെ 12 സംക്രാന്തികള്‍ ഉണ്ട്, അവയിലൊന്നാണ് മകരസംക്രാന്തി. രാജ്യവ്യാപകമായ ആഘോഷത്തോടൊപ്പം നിരവധി ആത്മീയ ആചാരങ്ങളും ഉത്സവത്തോടൊപ്പമുണ്ട്. ഈ ദിവസം ഗംഗ, യമുന, ഗോദാവരി തുടങ്ങിയ പുണ്യനദികളില്‍ കുളിക്കുന്നത് നിങ്ങളുടെ എല്ലാ മുന്‍കാല പാപങ്ങളും മായ്ക്കുമെന്നും ഐശ്വര്യം വരുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുന്നതു പതിവാണ്. മകരസംക്രാന്തി ദിനത്തില്‍, ഭക്തര്‍ സൂര്യദേവന് വെള്ളം, ചുവന്ന പുഷ്പം, ചുവന്ന വസ്ത്രം, ഗോതമ്പ്, ശര്‍ക്കര, അക്ഷത്, പണം എന്നിവയും സമര്‍പ്പിക്കുന്നു.

സൂര്യമന്ത്രം
ഓം സൂര്യായ നമഃ:
ഓം ഭാസ്കരായൈ നമഃ:
സൂര്യദേവന് അര്‍ഘ്യം അര്‍പ്പിച്ച ശേഷം, നിങ്ങള്‍ അവിടെ മൂന്ന് പ്രദക്ഷിണം വീണ്ടും സൂര്യമന്ത്രം ജപിക്കണം. അതിനു ശേഷം ആല്‍മരത്തിന്റെ ചുവട്ടില്‍ നെയ്യ് വിളക്ക് കത്തിക്കുക. ആല് മരത്തോട് നിങ്ങളുടെ ആഗ്രഹം പറയുക, വിളക്കില്‍ ഗ്രാമ്പൂ ഇടുക. അതിനുശേഷം നിങ്ങള്‍ നിങ്ങളുടെ പൂര്‍വ്വികരുടെ പേരില്‍ എന്തെങ്കിലും ദാനം ചെയ്യുക. മകരസംക്രാന്തി ദിനത്തില്‍ നിങ്ങള്‍ പൂര്‍വ്വികര്‍ക്കായി പ്രാര്‍ത്ഥിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.
Most
read:മകരസംക്രാന്തി
നാളില്‍
ഇതൊന്നും
ചെയ്യല്ലേ;
ദോഷം
ഫലം

മകരസംക്രാന്തിയുടെ പ്രാധാന്യം
ഈ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടം പറത്തല്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പട്ടം ആകാശത്ത് ഉയരത്തില്‍ പറക്കാന്‍ കഴിയുന്നതിനാല്‍ ഇത് ദൈവത്തോടുള്ള നന്ദിയുടെ ഒരു രൂപമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ പലപ്പോഴും കറുത്ത വസ്ത്രം ധരിക്കുന്നു. ഇതിന് ശാസ്ത്രീയവും മതപരവുമായ ഗുണങ്ങളുണ്ട്. കറുപ്പ് നിറം സൂര്യരശ്മികളുടെ നിരീക്ഷകനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മകരസംക്രാന്തി സമയത്ത്, സൂര്യന് വടക്കന്‍ അര്‍ദ്ധഗോളത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു, കറുത്ത നിറത്തിലുള്ള തുണി ധരിക്കുന്നത് സൂര്യനില്‍ നിന്നുള്ള എല്ലാ നല്ല ഊര്‍ജ്ജവും പിടിച്ചെടുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ പുതുതായി വിളവെടുത്ത ഭക്ഷ്യധാന്യങ്ങള്‍ കഴിക്കുന്നു, അവ ആദ്യം ദൈവത്തിന് സമര്‍പ്പിക്കുകയും പിന്നീട് കഴിക്കുകയും ചെയ്യുന്നു.

മകരസംക്രാന്തി: കേരളത്തിലെ ആചാരങ്ങള്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ആചാരങ്ങളോടെ ഈ ദിവസം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് വൈവിധ്യമുണ്ടെങ്കിലും ഇന്ത്യയൊന്നാകെയുള്ള ഹൈന്ദവര്‍ക്ക് മകര സംക്രാന്തി പുണ്യദിനമാണ്. കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന് അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു.
Most
read:ഇത്തരം
ഹനുമാന്
ചിത്രം
വീട്ടില്‍
വയ്ക്കരുത്;
ഐശ്വര്യക്കേട്
ഫലം

മകരസംക്രാന്തിയും ഹിന്ദുവിശ്വാസവും
ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന് കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് സൂര്യന് പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു. മഹാഭാരതത്തില്‍ പറയുന്നത് ഭീഷ്മപിതാമഹന് ശരശയ്യയില്‍ കിടന്നെങ്കിലും ദക്ഷിണായനത്തില്‍ തന്റെ ജീവന് ബലിയര്‍പ്പിച്ചില്ല, സൂര്യന് ഉത്തരായനത്തില്‍ പ്രവേശിക്കുന്നതു വരെ കാത്തിരുന്നു. മകരസംക്രാന്തി ദിനത്തില്‍, ഉത്തരായനത്തില്‍ സൂര്യന് പ്രവേശിച്ചപ്പോള്‍ ഭീഷ്മ പീതാമഹന്‍ അദ്ദേഹത്തിന്റെ ശരീരം ഉപേക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്തെന്നാല്‍, ഉത്തരായനകാലത്ത് മരിക്കുന്നതിലൂടെ ആത്മാവിന് മോക്ഷം ലഭിക്കുന്നു.