For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Maha shivratri 2022: മഹാദേവന്റെ 19 അവതാരങ്ങളും പ്രാധാന്യവും

|

ഭഗവാന്‍ ശിവന്‍ ദേവന്മാരുടെ ദേവന്‍- 'മഹാദേവന്‍' എന്നറിയപ്പെടുന്നു, ഹിന്ദു ത്രിത്വത്തിന്റെ പ്രധാനികളില്‍ ഒരാളാണ് ഇദ്ദേഹം. ത്രിമൂര്‍ത്തികളായ ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരില്‍ ക്ഷിപ്രകോപിയാണ് ഭഗവാന്‍. ശിവന്‍ 'സംഹാരകന്‍' എന്നും ബ്രഹ്മാവ് 'സ്രഷ്ടാവ്' എന്നും വിഷ്ണു 'സംരക്ഷകന്‍' എന്നും അറിയപ്പെടുന്നു. ഇവിടെ നാശം എന്നതിനര്‍ത്ഥം 'സൃഷ്ടിപരമായ വിനാശകന്‍', അതായത്, മനുഷ്യരിലെ നിഷേധാത്മക സ്വഭാവങ്ങളെ നശിപ്പിക്കുന്നവന്‍ എന്നാണ് മഹാദേവന്റെ അര്‍ത്ഥം.

Mahashivratri 2022

തന്റെ അസ്തിത്വത്തിന്റെ നിരവധി ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ശിവന്‍ നിരവധി തവണ അവതാരമെടുത്തിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം മഹാശിവരാത്രി 2022 മാര്‍ച്ച് 01 നാണ് വരുന്നത്. ഈ ദിനത്തില്‍ പരമശിവന്‍ (പുരുഷന്‍) തന്റെ പത്‌നിയായ പാര്‍വതി ദേവിയുമായി (ശക്തി) ഒന്നിക്കുന്ന ദിവസമാണെന്നും വിശ്വസിക്കപ്പെടുന്നു. ശിവന്റെ 19 അവതാരങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് അറിയാം.

1. നന്ദി അവതാരം

1. നന്ദി അവതാരം

ശിവന്റെ ഈ രൂപം ശിലാദ മുനിക്ക് ജനിച്ചതാണ്. പരമശിവന്റെ അനുഗ്രഹം തേടി, ഒരിക്കല്‍ മഹര്‍ഷി കഠിനമായ തപസ്സനുഷ്ഠിക്കുകയും അനശ്വരനായി ജനിക്കാന്‍ പോകുന്ന ഒരു ശിശുവിന് വേണ്ടി അപേക്ഷിക്കുകയും ചെയ്തു. മുനിയുടെ ഭക്തി കണ്ട് ഭഗവാന്‍ അത്യധികം സന്തോഷിക്കുകയും ചെയ്തു, അദ്ദേഹം സ്വയം നന്ദിയായി ജനിക്കുകയാണ് എന്നാണ് പുരാണം പറയുന്നത്. തുടര്‍ന്ന് അദ്ദേഹം കൈലാസത്തിന്റെയും ഭഗവാന്റെ പര്‍വതത്തിന്റെയും വാതില്‍ കാവല്‍ക്കാരനായി നിലകൊണ്ടു.

2. ശരഭ അവതാരം

2. ശരഭ അവതാരം

ശിവന്റെ ഈ രൂപം ഭാഗികമായി സിംഹമായും പക്ഷിയായും കാണപ്പെടുന്നു. ഇത് ശിവന്റെ മറ്റ് അവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്, ചില ഗ്രന്ഥങ്ങളില്‍, അദ്ദേഹത്തിന്റെ ഈ രൂപത്തിന് എട്ട് കാലുകളുണ്ടെന്ന് പറയപ്പെടുന്നു. ഹിരണ്യകശിപു എന്ന അസുരനെ വധിച്ച ശേഷം നരസിംഹ ഭഗവാന്‍ ശാന്തനായി പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം.

3. പിപ്ലാദ് അവതാരം

3. പിപ്ലാദ് അവതാരം

പരമശിവന്റെ ഈ രൂപം ദധീചി മുനിക്കും അദ്ദേഹത്തിന്റെ ഭാര്യ സ്വരാചയ്ക്കും ജനിച്ചതായാണ് പുരാണങ്ങള്‍ പറയുന്നത്. ജനിച്ചതിനുശേഷം മാതാപിതാക്കളെ നഷ്ടപ്പെട്ട ശിവന്‍ തന്റെ അമ്മായി ദധിമതിയാണ് വളര്‍ത്തിയത്. വളര്‍ന്നു വലുതായപ്പോള്‍ അച്ഛന്റെ മരണകാരണം അറിയാനിടയായി. ശനിയെ ശപിക്കുകയും തന്റെ ജീവിതകാലത്ത് പിതാവിനെ ശല്യപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഇതുമൂലം ശനിദേവനെ ഇദ്ദേഹം ശിക്ഷിക്കുകയുണ്ടായി. എന്നാല്‍ പതിനാറ് വയസ്സിന് താഴെയുള്ള ആരും ശനിയുടെ ദോഷഫലങ്ങള്‍ ബാധിക്കില്ലെന്ന് പറഞ്ഞ് പിപ്ലദ് ശനിയോട് ക്ഷമിച്ചത്. ഇതുമൂലം ശനിദോഷമുള്ളവര്‍ ശിവനെ ആരാധിക്കുന്നു.

4. വീരഭദ്ര അവതാരം

4. വീരഭദ്ര അവതാരം

ഇത് പരമശിവന്റെ ഏറ്റവും ഉഗ്രരൂപമായ ഒന്നായതിനാല്‍ സതിയുടെ മരണശേഷം വീരഭദ്രനായി അവതരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. സതിയുടെ മരണത്തിന് ഉത്തരവാദി ദക്ഷനായിരുന്നു, അതിനാല്‍ യാഗം നടത്തുമ്പോള്‍ ശിവന്‍ ദക്ഷന്റെ ശിരഛേദം ചെയ്തു.

5. ഗൃഹപതി അവതാര്‍

5. ഗൃഹപതി അവതാര്‍

നര്‍മ്മദാ നദീതീരത്ത് താമസിച്ചിരുന്ന വിശ്വനാര്‍ എന്ന മുനിക്കും ഭാര്യയ്ക്കും ജനിച്ചതാണ് ഈ അവതാരം. പരമശിവനെ തങ്ങളുടെ പുത്രനായി ആഗ്രഹിച്ച മുനിയുടെ പത്‌നിയായിരുന്നു അത്. അതിനാല്‍ മുനി കാശിയില്‍ പോയി കഠിനമായ തപസ്സു ചെയ്തു. വിശ്വനാരുടെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ദമ്പതികള്‍ക്ക് പുത്രനായി ജനിക്കുകയും ചെയ്തു.

6. ഹനുമാന്‍ അവതാരം

6. ഹനുമാന്‍ അവതാരം

ഇത് ശിവന്റെ പതിനൊന്നാമത്തേതാണെന്നും മാതാ അഞ്ജനക്കും കേസരിക്കും ജനിച്ചതാണെന്നും വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. ഹനുമാന്റെ ജനനത്തിലെ വായുവിന്റെ പങ്കുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും കഥകളും കാരണം അദ്ദേഹം വായു പുത്രന്‍ എന്നും അറിയപ്പെടുന്നു.

7. അശ്വത്ഥാമാവ് അവതാരം

7. അശ്വത്ഥാമാവ് അവതാരം

ശിവനെ പ്രീതിപ്പെടുത്താന്‍, ഒരിക്കല്‍ ഗുരു ദ്രോണാചാര്യന്‍ കഠിനമായ തപസ്സനുഷ്ഠിക്കുകയും ശിവന്‍ തന്റെ മകനായി ജനിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ശിവന്‍ അത്യധികം സന്തുഷ്ടനാവുകയും, മഹാഭാരതത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച മഹാനായ യോദ്ധാവ് അശ്വത്ഥാമാവായി അദ്ദേഹം ജനിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

8. ഭൈരവ അവതാരം

8. ഭൈരവ അവതാരം

ശിവന്റെ ഏറ്റവും ഉഗ്രമായ അവതാരങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇത് ദണ്ഡപാണി എന്നും അറിയപ്പെടുന്നു. അത്യാഗ്രഹം, കാമം, അഹങ്കാരം എന്നിവയുടെ സ്വാധീനത്തില്‍ ഒരാള്‍ വരുമ്പോള്‍ ശിവന്റെ ഈ അവതാരം ശിക്ഷിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു, കാരണം നിഷേധാത്മക സ്വഭാവങ്ങള്‍ എല്ലായ്‌പ്പോഴും മനുഷ്യരുടെ പതനത്തിലേക്ക് നയിക്കുന്നു.

9. ഋഷഭ അവതാരം

9. ഋഷഭ അവതാരം

ശിവന്റെ ഈ രൂപം കാളയുമായി ബന്ധപ്പെട്ടിരിക്കുന്നു, മഹാവിഷ്ണുവിന്റെയും പാതാള ലോക സ്ത്രീകളുടെയും മക്കളെ കൊല്ലാനാണ് അദ്ദേഹം ജനിച്ചത്. ബ്രഹ്മാവിന്റെ കല്‍പ്പനപ്രകാരം ശിവന്‍ ഋഷഭനായി അവതരിച്ച് സൃഷ്ടിയെ രക്ഷിച്ചുവെന്നാണ് വിശ്വാസം.

10. ദുര്‍വാസാവതാരം

10. ദുര്‍വാസാവതാരം

പരമശിവന്റെ ഈ അവതാരം അത്രി മഹര്‍ഷിയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ അനസൂയയ്ക്കും ജനിച്ചതാണ്. പരമശിവന്റെ ഈ അവതാരം ഹ്രസ്വ സ്വഭാവമുള്ളതാണെന്നും മനുഷ്യരില്‍ നിന്നും ഭക്ഷണക്രമങ്ങളില്‍ നിന്നും ബഹുമാനം ആവശ്യപ്പെടുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

11. കൃഷ്ണ ദര്‍ശന അവതാരം

11. കൃഷ്ണ ദര്‍ശന അവതാരം

യാഗത്തിന്റെ പ്രാധാന്യവും സാഹചര്യങ്ങളില്‍ നിന്ന് വേര്‍പെട്ടിരിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്നതിനാണ് ശിവന്റെ ഈ രൂപം സൃഷ്ടിക്കപ്പെട്ടത്. നഭാഗ് എന്ന രാജാവ്, അദ്ദേഹത്തിന്റെ പിതാവ് ശ്രദ്ധദേവന്‍, മുനി അംഗിരസ് എന്നിവരുമായി ഈ കഥ ബന്ധപ്പെട്ടിരിക്കുന്നു.

12. ഭിക്ഷുവര്യ അവതാരം

12. ഭിക്ഷുവര്യ അവതാരം

സത്യരഥ രാജാവിന്റെ കുട്ടിയെ രക്ഷിക്കാന്‍ ശിവന്റെ ഈ അവതാരം ഒരു യാചകന്റെ രൂപമെടുത്തു. കുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടുവെന്നും ശിവന്റെ അനുഗ്രഹത്തോടൊപ്പം ഒരു പാവപ്പെട്ട സ്ത്രീയാണ് കുട്ടി വളര്‍ത്തിയതെന്നും പറയപ്പെടുന്നു.

 13. അവധൂത അവതാരം

13. അവധൂത അവതാരം

ശിവന്റെ ഈ അവതാരം ഇന്ദ്ര ദേവന്റെ അഹംഭാവത്തെ തകര്‍ക്കാന്‍ ജന്മമെടുത്തതാണ് എന്നാണ് വിശ്വാസം. കൈലാസത്തിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം ഇന്ദ്രനെ പരീക്ഷിച്ചു, മുനിയുടെ രൂപം സ്വീകരിച്ച് അവന്റെ വഴി തടഞ്ഞു. ഇന്ദ്രന്‍ 'വജ്രായുധം' ഉപയോഗിക്കാന്‍ തീരുമാനിച്ചുവെങ്കിലും സത്യം മനസ്സിലാക്കിയപ്പോള്‍ ഇന്ദ്രന്‍ ക്ഷമ ചോദിച്ചു.

 14. യതിനാഥ് അവതാരം

14. യതിനാഥ് അവതാരം

ആതിഥ്യമര്യാദയില്‍ പ്രശസ്തരായ ഒരു ഗോത്ര ദമ്പതികളെ പരീക്ഷിക്കാന്‍ ശിവന്റെ അവതാരം പ്രത്യക്ഷപ്പെട്ടു. തന്റെ അതിഥിയായ യതിനാഥിനെ സംരക്ഷിക്കുന്നതിനിടെയാണ് ആഹുക്ക് എന്ന ആദിവാസിക്ക് ജീവന്‍ നഷ്ടമായത്. കരയുന്നതിന് പകരം ഒരു അതിഥിക്ക് വേണ്ടി ജീവന്‍ നല്‍കിയതില്‍ ഭാര്യ അഭിമാനിച്ചു. ദമ്പതികളുടെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍, അടുത്ത ജന്മത്തില്‍ നളനായും ദമയന്തിയായും ജനിക്കുമെന്ന് പറഞ്ഞു അവരെ അനുഗ്രഹിച്ചു.

15. സുരേശ്വര അവതാതം

15. സുരേശ്വര അവതാതം

ശിവന്റെ ഈ രൂപം ഇന്ദ്ര ദേവന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ഉപമന്യുവിന്റെ ഭക്തി പരീക്ഷിക്കാനായി തയ്യാറായി. എന്നാല്‍ പരീക്ഷയില്‍ വിജയിച്ചു, തുടര്‍ന്ന് ശിവന്‍ ഇവന്റെ മുന്നില്‍ സ്വയം സുരേശാവതാരം സ്വീകരിച്ച് പ്രത്യക്ഷപ്പെട്ടു.

16. ബ്രഹ്മചാരി അവതാരം

16. ബ്രഹ്മചാരി അവതാരം

ശിവന്റെ ഈ രൂപം സതി പാര്‍വതിയായി ജനിച്ച ഒരു കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാനെ പതിയായി ലഭിക്കാന്‍ സതി കഠിന തപസനുഷ്ഠിച്ചു. അപ്പോള്‍ ശിവന്‍ ഒരു ബ്രഹ്മചാരിയായി അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പാര്‍വതിയുടെ ഭക്തി പരീക്ഷിക്കാനായി അദ്ദേഹം പരമശിവനെക്കുറിച്ച് ക്രോധാകുലനായി. സഹിക്കവയ്യാതെ പാര്‍വതി ബ്രഹ്മചാരിക്ക് തക്ക മറുപടി നല്‍കി. അപ്പോള്‍ പരമശിവന്‍ സ്വയം വെളിപ്പെടുത്തി അവളെ അനുഗ്രഹിച്ചു.

17. കിരാത അവതാരം

17. കിരാത അവതാരം

അര്‍ജ്ജുനന്റെ ധീരത പരീക്ഷിക്കാന്‍ ശിവന്റെ ഈ രൂപം പ്രത്യക്ഷപ്പെട്ടു. പാണ്ഡവര്‍ വനവാസത്തിലായിരുന്നപ്പോള്‍ അര്‍ജ്ജുനന്‍ ശിവന്റെ പാശുപത്തിനെക്കുറിച്ച് ധ്യാനിച്ചു. അദ്ദേഹം ധ്യാനത്തിലിരിക്കുമ്പോള്‍ മൂക എന്ന അസുരന്‍ പന്നിയായി രൂപാന്തരം പ്രാപിക്കുകയും അര്‍ജ്ജുനനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴാണ് പരമശിവന്‍ കിരാതന്റെ രൂപമെടുക്കുകയും അര്‍ജ്ജുനനും കൂടി അസ്ത്രങ്ങള്‍ കൊണ്ട് പന്നിയെ കൊല്ലുകയും ചെയ്തത്. തുടക്കത്തില്‍, അര്‍ജ്ജുനന് ശിവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, എന്നാല്‍ ഒടുവില്‍, തന്നെക്കാള്‍ മികച്ച വില്ലാളിയാകാന്‍ ഭഗവാന് മാത്രമേ കഴിയൂ എന്ന് അയാള്‍ മനസ്സിലാക്കി.

 18. സുനത നര്‍ത്തക അവതാരം

18. സുനത നര്‍ത്തക അവതാരം

പരമശിവന്റെ സുനതനര്‍ത്തക അവതാരം ഹിമാലയന്‍ രാജാവിന്റെ കൊട്ടാരത്തില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ ദമ്രുവിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. അവസാനം അയാള്‍ ഒരു വിവാഹാലോചന മുന്നോട്ട് വയ്ക്കുകയും പാര്‍വതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

19. യക്ഷേശ്വര അവതാരം

19. യക്ഷേശ്വര അവതാരം

ദിവ്യമായ അമൃത് കഴിച്ചതിന് ശേഷം ദേവന്മാരുടെ അഭിമാനം / ആത്മസംതൃപ്തി തകര്‍ക്കാന്‍ ശിവന്റെ യക്ഷേശ്വര അവതാരത്തില്‍ പ്രത്യക്ഷപ്പെട്ടു. ഒരു പുല്ല് മുറിക്കാന്‍ അവന്‍ അവരോട് ആവശ്യപ്പെട്ടു, അവരുടെ സംയുക്ത ശക്തികള്‍ ഉപയോഗിച്ച് പോലും അത് നശിപ്പിക്കാന്‍ അവര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ശിവനോട് മാപ്പ് പറഞ്ഞു.

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍, കൃത്യതയോ വിശ്വാസ്യതയോ ഉറപ്പില്ല. ഞങ്ങളുടെ ലക്ഷ്യം വിവരങ്ങള്‍ കൈമാറുക മാത്രമാണ്.

Maha Shivratri 2022: ശിവരാത്രിയും മഹാശിവരാത്രിയും വ്യത്യാസമുണ്ട്Maha Shivratri 2022: ശിവരാത്രിയും മഹാശിവരാത്രിയും വ്യത്യാസമുണ്ട്

Maha Shivratri 2022: മഹാശിവരാത്രി ദിനം ഐശ്വര്യത്തിനായി വീട്ടില്‍ പൂജ ചെയ്യേണ്ടത് ഇങ്ങനെMaha Shivratri 2022: മഹാശിവരാത്രി ദിനം ഐശ്വര്യത്തിനായി വീട്ടില്‍ പൂജ ചെയ്യേണ്ടത് ഇങ്ങനെ

English summary

Mahashivratri 2022: Lord Shiva And His 19 Avatars, Meaning And Significance In Malayalam

Let us know about the 19 avatars of Lord Shiva and their significance.
X
Desktop Bottom Promotion