For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി: അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

|

നവരാത്രി നാളുകളുടെ ആരാധനാദിനങ്ങളില്‍ പ്രധാനമായ മഹാനവമി ഇന്ന്. ഒന്‍പതു ദിനങ്ങളില്‍ ഏറ്റവും പുണ്യം നല്‍കുന്ന ദിനമായാണ് മഹാനവമിയെ കണക്കാക്കുന്നത്. നവരാത്രി നാളുകളിലെ ആദ്യ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജകള്‍ നടത്തുന്നു. പൂജവയ്പ്പിന്റെ രണ്ടാംനാളാണ് മഹാനവമി.

Most read: നവരാത്രി: സര്‍വ്വപാപവും തീര്‍ക്കാന്‍ 9 നാളുകള്‍Most read: നവരാത്രി: സര്‍വ്വപാപവും തീര്‍ക്കാന്‍ 9 നാളുകള്‍

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

ഒന്‍പതു ദിവസവും പൂജയും ചടങ്ങുകളുമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നവരാത്രി ആഘോഷിക്കുന്നുവെങ്കിലും കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിവരുന്നത്. ദുര്‍ഗാഷ്ടമി ദിനത്തില്‍ സന്ധ്യാദീപം കൊളുത്തി വിദ്യാര്‍ഥികള്‍ പുസ്തക പൂജയും മുതിര്‍ന്നവര്‍ ആയുധപൂജയും ആരംഭിക്കുന്നു. മഹാനവമി ദിവസം കഴിഞ്ഞ് ദശമി നാളില്‍ പൂജ അവസാനിക്കുന്നതുവരെ അക്ഷരം നോക്കുകയോ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ പാടില്ലെന്നാണ് ആചാരം. ഈ ആചാരം കേരളത്തില്‍ മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിനത്തില്‍ പൂജവയ്‌പോടെയാണ് നവരാത്രി ആഘോഷങ്ങളുടെ തുടക്കം. വീടുകളിലോ ക്ഷേത്രങ്ങളിലോ ആയി പൂജവയ്പ്പ് നടത്താം. ഈ വര്‍ഷം 26ന് തിങ്കളാഴ്ച രാവിലെ വിജയദശമി നാളില്‍ പതിവ് പൂജകള്‍ കഴിഞ്ഞ് പൂജയ്ക്കുവച്ച പുസ്തകങ്ങള്‍ എടുക്കാം. ആയുധ പൂജ പ്രധാനമായും ദക്ഷിണേന്ത്യയിലാണ് ആഘോഷിക്കുന്നത്. ഇത് തെക്കന്‍ സംസ്ഥാനങ്ങളില്‍ സരസ്വതി പൂജയുമായി യോജിച്ച് നടത്തുന്നു.

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

പണ്ടുകാലത്ത്, രാജാക്കന്മാരും സൈന്യവും ശത്രുക്കളില്‍ നിന്ന് അവരെ രക്ഷിച്ച ആയുധങ്ങളെ ആരാധിച്ചിരുന്നു. ഇന്ന് കരകൗശലത്തൊഴിലാളികള്‍, സാങ്കേതിക വിദഗ്ധര്‍, ശില്‍പികള്‍, വ്യവസായികള്‍, ഫാക്ടറി ഉടമകള്‍, മെക്കാനിക്കുകള്‍ തുടങ്ങിയവര്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ഉപജീവനമാര്‍ഗം നേടാന്‍ സഹായിക്കുന്ന വസ്തുക്കള്‍ പൂജയ്ക്ക് വയ്ക്കുന്നു. ഈ ദിവസം, വാഹനപൂജ നടത്തുന്നത് ദുരാത്മാവിനെ ഉന്മൂലനം ചെയ്യുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കുന്നു. പൂജ നടത്തുന്നതിലൂടെ, ഭക്തര്‍ക്ക് ജീവിതത്തില്‍ അഭിവൃദ്ധിക്കായി അനുഗ്രഹം ലഭിക്കുന്നുവെന്നാണ് വിശ്വാസം.

Most read:ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യംMost read:ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യം

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

ഈ വര്‍ഷം മഹാനവമി കഴിഞ്ഞ് ഒരു ദിവസം കൂടി കഴിഞ്ഞാണ് വിജയദശമി. ഒക്ടോബര്‍ 24 ന് രാവിലെ 6:58ന് ആരംഭിച്ച് ഒക്ടോബര്‍ 25ന് രാവിലെ 7:41ന് നവമി അവസാനിക്കും. അതുവരെ നവരാത്രി വ്രതം അനുഷ്ഠിക്കണം. തിങ്കളാഴ്ചയാണ് ദശമി. ഉദയത്തിനു ശേഷം നവമി അവസാനിക്കുന്നതിനാലാണ് അടുത്ത ദിവസം വിദ്യാരംഭം വരുന്നത്.

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് നവരാത്രി ആഘോഷം. ഐതിഹ്യം അനുസരിച്ച് അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയത് മഹാനവമിയിലാണ്. മൈസൂരിലാണ് മഹിഷാസുരന്‍ വാണതെന്നതിനാല്‍ ഈ വിജയം മൈസൂരിലെ ജനങ്ങള്‍ അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു. മൈസൂര്‍ ദസറ ഏറെ പ്രസിദ്ധമാണ്. രാവണനെ വധിക്കാനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിനത്തിലാണ് എന്നും വിശ്വാസമുണ്ട്.

Most read:നവരാത്രി: ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജMost read:നവരാത്രി: ദുരാത്മാക്കളെ അകറ്റാന്‍ കാലരാത്രി പൂജ

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

നവമി, ദശമി നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ വലിയ തോതിലുള്ള പൂജകളും ആഘോഷങ്ങളും നടത്താറുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രഥോത്സവം ചരിത്രപ്രസിദ്ധമാണ്. വിജയദശമി ദിനത്തില്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നതും പുണ്യമായി കണക്കാക്കുന്നു.

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

അനുഗ്രഹ നിറവില്‍ ഇന്ന് മഹാനവമി

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷങ്ങള്‍ വ്യത്യസ്തമാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ, അസം, ബീഹാര്‍, ഝാര്‍ഖണ്ഡ്, ത്രിപുര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മഹാനവാമി ആത്യാഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു. ഈ ദിവസം ആളുകള്‍ സരസ്വതിയുടെ അല്ലെങ്കില്‍ ജ്ഞാനദേവതയുടെ രൂപത്തില്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്നു. വിജയദശമി നാളില്‍ ദുര്‍ഗാദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങുകളും പലയിടത്തുമുണ്ട്.

Most read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെMost read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

English summary

Mahanavami (Durga Navami) 2020 Date, Time, Puja Vidhi and Significance

Maha Navami is the ninth day of the Navratri festival and marks the end of nine days of fasting. In 2020, Maha Navami Puja will be performed on Saturday, 24 October 2020.
X
Desktop Bottom Promotion