For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Maha Shivratri 2022: ശിവരാത്രിയും മഹാശിവരാത്രിയും വ്യത്യാസമുണ്ട്

|

വിവിധ സംസ്‌കാരങ്ങള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍, വംശങ്ങള്‍ മുതലായവയുടെ സംഗമഭൂമിയാണ് ഇന്ത്യ എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആഘോഷങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഒന്നൊഴിയാതെ ഉള്ള ആഘോഷങ്ങള്‍ക്ക് ചുറ്റുമാണ് നാം ഓരോരുത്തരും ജീവിക്കുന്നതും. ഇതുകൊണ്ട് തന്നെ നാം വര്‍ഷം മുഴുവനും വിവിധ ഉത്സവങ്ങള്‍ ആചരിക്കുന്നു. ഇതില്‍ ഒന്നാണ് മഹാശിവരാത്രി. ശിവഭക്തര്‍ക്ക് തന്റെ ദേവനെ ആരാധിക്കാനും അനുഗ്രഹങ്ങള്‍ തേടുന്നതിനും ഉള്ള ദിനങ്ങളില്‍ പ്രധാനമാണ് മഹാശിവരാത്രി. ഭഗവാന്‍ ഉറങ്ങുന്നതും ഉറങ്ങുന്ന ഭഗവാന്് ഭക്തര്‍ കാവലിരിക്കുന്നതുമായ പ്രധാന ദിനമാണ് മഹാശിവരാത്രി. ഈ വര്‍ഷം മഹാശിവരാത്രി മാര്‍ച്ച് 1 ചൊവ്വാഴ്ചയാണ് വരുന്നത്. എന്നിരുന്നാലും നമ്മളില്‍ പലരും 'ശിവരാത്രി'യെ കുറിച്ചും കേട്ടിട്ടുണ്ടാകും.

Maha Shivratri 2022:

ശിവരാത്രിയും മഹാശിവരാത്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാം. ഇത് കൂടാതെ ജീവിതത്തില്‍ എന്തൊകക്കെ അനുഗ്രഹങ്ങളാണ് ഭഗവാന് ഈ ദിനത്തില്‍ നമുക്ക് വേണ്ടി നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. മഹാശിവരാത്രിയും ശിവരാത്രിയും തമ്മില്‍ അനേകം വ്യത്യാസങ്ങളുണ്ട്. എല്ലാ മാസത്തിലും കൃഷ്ണപക്ഷ ദിനത്തില്‍ ചതുര്‍ദശി തിഥിയിലാണ് ശിവരാത്രി ദിനം സംഭവിക്കുന്നത്. എന്നാല്‍ മഹാശിവരാത്രി എന്നത് വര്‍ഷത്തില്‍ ഒന്ന് മാത്രമേ സംഭവിക്കുന്നുള്ളൂ. ഈ പുണ്യ ദിനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Maha Shivratri 2022:

* എല്ലാ മാസവും ശിവരാത്രി വരുന്നുണ്ട്. എന്നാല്‍ ഇതിന് കാര്യമായ പ്രാധാന്യം നല്‍കാറില്ല എന്നുള്ളതാണ് സത്യം. കാരണം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ശിവന്റെ മഹത്തായ രാത്രിയാണ് മഹാശിവരാത്രി എന്ന് പറയുന്നത്. ഈ ദിനത്തില്‍ ശിവഭക്തര്‍ വളരെയധികം പ്രാധാന്യത്തോടെയും ആഘോഷത്തോടെയും കൊണ്ടാടുന്നു എന്നതാണ് സത്യം. അതുകൊണ്ട്‌
തന്നെയാണ് ഈ ശിവരാത്രി ദിനത്തെ മഹാശിവരാത്രി എന്ന് പറയുന്നത്.

* എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഇതിനെ പ്രദോഷം എന്നും വിളിക്കുന്നുണ്ട്. പ്രദോഷ ദിനത്തില്‍ വ്രതമെടുക്കുന്നതും ഒരിക്കല്‍ അനുഷ്ഠിക്കുന്നതും ഭഗവാന്റെ അനുഗ്രഹം നിങ്ങളിലുണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. എല്ലാ ചാന്ദ്രമാസത്തിലെയും 14-ാം ദിവസം ശിവരാത്രി എന്നറിയപ്പെടുന്നു. അതിനാല്‍, ഒരു വര്‍ഷത്തില്‍ 12 ശിവരാത്രികള്‍ അമാവാസിക്ക് ഒരു ദിവസം മുമ്പ് ഉണ്ടാവുന്നുണ്ട്. ഓരോ ശിവരാത്രിയിലും ഭക്തര്‍ ശിവനെ ആരാധിക്കുന്നതിന് വേണ്ടി പൂജ നടത്തുന്നുണ്ട്.

Maha Shivratri 2022:

* 12 ശിവരാത്രികളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് മഹാശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയിലാണ് ഈ ദിനം വരുന്നത്. ഭക്തജനങ്ങള്‍ വളരെ ഭക്തിയോടും സന്തോഷത്തോടും കൂടിയാണ് ഈ ദിവസം ആഘോഷിക്കുന്നത്. മഹാ ശിവരാത്രി ദിനത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രങ്ങളും വീടുകളിലും നടത്തുന്നുണ്ട്. ഈ ദിനം ഭഗവാനെ ആരാധിക്കുന്നതിന് വേണ്ടി മാത്രം ശിവഭക്തര്‍ മാറ്റി വെക്കുന്നു.

* ഐതിഹ്യങ്ങള്‍ അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയില്‍, അതായത് മഹാശിവരാത്രിയില്‍ പരമശിവനും പാര്‍വതിയും വിവാഹിതരായി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ് ഓരോ ശിവഭക്തനും. അതുകൊണ്ട് തന്നെ മഹാശിവരാത്രി ദിനം വളരെയധികം ആഘോഷത്തോടെ നമ്മളെല്ലാവരും കൊണ്ടാടുന്നു.

Maha Shivratri 2022:

2022 മഹാശിവരാത്രി തിഥിയും സമയവും

തീയതി: മാര്‍ച്ച് 1, 2022

നിഷിത കാല പൂജ സമയം - 12:26 AM മുതല്‍ 01:00 AM വരെ, മാര്‍ച്ച് 02

രാത്രി ആദ്യ പ്രഹാര പൂജ സമയം - 06:44 PM മുതല്‍ 09:47 PM വരെ, മാര്‍ച്ച് 1

രാത്രി രണ്ടാം പ്രഹാര പൂജ സമയം - 09:47 PM മുതല്‍ 12:51 AM വരെ, മാര്‍ച്ച് 2

രാത്രി മൂന്നാം പ്രഹാര പൂജ സമയം - 12:51 AM മുതല്‍ 03:54 AM വരെ, മാര്‍ച്ച് 2

രാത്രി നാലാമത്തെ പ്രഹാര പൂജ സമയം - 03:54 AM മുതല്‍ 06:57 AM വരെ, മാര്‍ച്ച് 2

ചതുര്‍ദശി തിഥി ആരംഭിക്കുന്നു - 2022 മാര്‍ച്ച് 1-ന് 03:16 AM

ചതുര്‍ദശി തിഥി അവസാനിക്കുന്നു - 2022 മാര്‍ച്ച് 2-ന് 01:00 AM

Maha Shivratri 2022: മഹാശിവരാത്രി ദിനം ഐശ്വര്യത്തിനായി വീട്ടില്‍ പൂജ ചെയ്യേണ്ടത് ഇങ്ങനെMaha Shivratri 2022: മഹാശിവരാത്രി ദിനം ഐശ്വര്യത്തിനായി വീട്ടില്‍ പൂജ ചെയ്യേണ്ടത് ഇങ്ങനെ

Shivratri Fasting Rules: കോടിപുണ്യത്തിന് ശിവരാത്രി വ്രതം ഇങ്ങനെ വേണംShivratri Fasting Rules: കോടിപുണ്യത്തിന് ശിവരാത്രി വ്രതം ഇങ്ങനെ വേണം

English summary

Maha Shivratri 2022: What is the difference between Shivratri and Maha Shivratri In Malayalam

Here in this article we are sharing the difference between Shivratri and Maha Shivratri In Malayalam.
Story first published: Sunday, February 27, 2022, 16:48 [IST]
X
Desktop Bottom Promotion