Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മഹാശിവരാത്രി പൂജയില്‍ ഈ വസ്തുക്കള്‍ ശിവന് അര്‍പ്പിച്ചാലുള്ള നേട്ടം നിരവധി
നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ശിവനെ ആരാധിക്കാം, എന്നാല്‍ തിങ്കളാഴ്ചയാണ് ശിവനെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി കണക്കാക്കുന്നത്. ഭോലെനാഥ്, ശങ്കരന്, ഗംഗാധരന്, നീലകണ്ഠന് തുടങ്ങിയ പേരുകളില്‍ ശിവഭക്തര്‍ അദ്ദേഹത്തെ ആരാധിക്കുന്നു. ശിവന്റെ ആരാധന വളരെ ലളിതമാണ്. ധാരാളം വെള്ളം കൊണ്ട് അര്‍ഘ്യം സമര്‍പ്പിച്ച് നിങ്ങള്‍ക്ക് ശിവനെ ആരാധിക്കാം. ശിവനെ ആരാധിക്കുന്നതിന് വിവിധ തരത്തിലുള്ള ആചാരങ്ങളുടെ ആവശ്യമില്ല.
ഫാല്‍ഗുനമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി ശിവരാത്രിയായി ആഘോഷിക്കുന്നു. ഈ ആചാരം പുരാണകാലം മുതല്ക്കേ നിലവിലുണ്ട്. ഈ ദിവസം വിവിധ സാത്വിക വസ്തുക്കളാല്‍ ഭക്തര്‍ ശിവനെ അഭിഷേകം ചെയ്യുന്നു. ശിവാരാധനയില്‍ എന്തൊക്കെ വേണം, എന്തൊക്കെ കാര്യങ്ങള്‍ വേണ്ട എന്നതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. പാല്, തൈര്, കൂവളം എന്നിവ കൂടാതെ ശിവാരാധനയില്‍ വേദങ്ങളില്‍ ആവശ്യമെന്ന് പറയപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ഇതില്‍ ചില കാര്യങ്ങളാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.

അരി
ശിവന്റെ ആരാധനയില്‍ ഏറ്റവും പ്രധാനം അരിയുടെ സാന്നിധ്യമാണെന്ന് പറയപ്പെടുന്നു. പരമശിവപൂജയില് അരി അതായത് അക്ഷതം നിവേദിക്കണം. അക്ഷത് ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു. ശിവാരാധനയില്‍ അരി ഉപയോഗിച്ചാല്‍ ശിവനോടൊപ്പം ചന്ദ്രന്റെ ഐശ്വര്യഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. അരിയില്ലാതെയെങ്കില് ശിവാരാധന അപൂര്‍ണ്ണമായി കണക്കാക്കുമെന്ന് പറയപ്പെടുന്നു.

തേന്‍
ശിവപൂജയില്‍ അത്യാവശ്യം വേണ്ട ഒന്നാണ് തേന്‍ എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ വീട്ടിലെ ഒരാള്‍ക്ക് ഗുരുതരമായ അസുഖമുണ്ടെങ്കില്‍, അവരുടെ കൈയില്‍ നിന്ന് ശിവലിംഗത്തില്‍ തേന്‍ കൊണ്ട് അഭിഷേകം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, അവരുടെ രോഗം ക്രമേണ മാറാന്‍ തുടങ്ങുന്നു.

നെയ്യ്
ശിവന്റെ ആരാധനയില്‍ നെയ്യ് അത്യാവശ്യമാണെന്ന് കരുതപ്പെടുന്നു. ഇത് പശു നെയ്യ് ആയിരിക്കണം. പശുവിന്റെ നെയ്യ് കൊണ്ട് ശിവനെ ആരാധിച്ചാല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ആരോഗ്യം ലഭിക്കും. നിങ്ങളുടെ സന്തതികളുടെ വളര്‍ച്ചയ്ക്ക് ഒരു തടസ്സവുമുണ്ടാവില്ല. അതിനാല്‍ മഹാശിവരാത്രി ആരാധനയില്‍ നെയ്യും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

കരിമ്പ് നീര്
മഹാശിവരാത്രി ദിനത്തില്‍ ശിവന് കരിമ്പ് നീരും അഭിഷേകം ചെയ്യുന്നു. ശിവനെ കരിമ്പിന് നീര് കൊണ്ട് അഭിഷേകം ചെയ്താല്‍ ലക്ഷ്മി ദേവി വളരെ സന്തോഷവതിയാകുകയും നിങ്ങളുടെ വീടിന്റെ ദാരിദ്ര്യവും മാറുകയും ചെയ്യുമെന്നാണ് വിശ്വാസം. കരിമ്പിന് നീര് കൊണ്ട് ശിവലിംഗം അഭിഷേകം ചെയ്യുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും നല്കുന്നു.

ഭാംഗ്
ഭാംഗും ദതുരയും ശിവനെ ആരാധിക്കുന്നതിന് ആവശ്യമായ ഒന്നായി കണക്കാക്കപ്പെടുന്നു. കൂവള ഇല, എരുക്ക് പൂവ് എന്നിവയ്ക്ക് പുറമെ ഭാംഗും ദതുരയും ശിവന്റെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളായി കണക്കാക്കുന്നു. അതുകൊണ്ടാണ് ശിവാരാധനയില്‍ ഇവ ഉപയോഗിക്കേണ്ടത്.

ചരട്
ശിവനെ പ്രതിഷ്ഠിച്ച ശേഷം എല്ലാ വസ്തുക്കളും സമര്‍പ്പിച്ച ശേഷം, വസ്ത്രങ്ങള്‍ സമര്‍പ്പിക്കേണ്ട സമയമാകുമ്പോള്‍, അതിന്റെ സ്ഥാനത്ത് ചരട് ഉപയോഗിക്കുന്നു. ശിവാരാധനയില്‍ ചുവന്ന ചരട് സമര്‍പ്പിക്കണം.

മറ്റ് വസ്തുക്കളുടെ നേട്ടങ്ങള്‍
ചന്ദനം - ചന്ദനം അര്‍പ്പിക്കുന്നത് വ്യക്തിത്വത്തെ ആകര്‍ഷകമാക്കുകയും സമൂഹത്തില്‍ ബഹുമാനവും ആദരവും നേടിത്തരികയും ചെയ്യുന്നു.
ഗോതമ്പ് - ഗോതമ്പ് അര്‍പ്പിക്കുന്നത് നിങ്ങളുടെ കുട്ടിക്ക് സന്തോഷം നല്കുന്നു.
പാല് - പാല് നിവേദിച്ചാല്‍ രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും.
ദര്‍ഭ പുല്ല് - ദര്‍ഭ പുല്ല് വഴിപാടായി അര്‍പ്പിച്ചാല്‍ ദീര്‍ഘായുസ്സ് ലഭിക്കുന്നു.
കുങ്കുമം - കുങ്കുമം അര്‍പ്പിക്കുന്നതിലൂടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും, ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും.
ജലം - ജലം അര്‍പ്പിക്കുന്നതിലൂടെ നമ്മുടെ പ്രകൃതി ശാന്തമാകും.
തൈര് - തൈര് വഴിപാടായി അര്‍പ്പിച്ചാല്‍ ജീവിതത്തിലെ പ്രശ്നങ്ങള്‍ മാറും.



Click it and Unblock the Notifications
