For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Maha Shivratri 2022: 12 രാശിയില്‍ ശിവന് പ്രിയപ്പെട്ട രാശിക്കാര്‍ ഇവരാണ്

|

ശിവരാത്രി ദിനമാണ് മാര്‍ച്ച് 1-ന്, ഇപ്പോള്‍ തന്നെ പല ക്ഷേത്രങ്ങളും ശിവരാത്രി ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായതും ചെയ്യേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ശിവന് പ്രിയപ്പെട്ടവര്‍ ചെയ്യുമ്പോള്‍ അതില്‍ ഫലം കൂടുകയും ചെയ്യുന്നുണ്ട്. ഭക്തിയോടെ ആരാധിക്കുന്നവരെ ഒരിക്കലും ഭഗവാന്‍ കൈവിടുകയില്ല എന്നുള്ളതാണ് സത്യം. ഇത് തന്നെയാണ് പലശിവഭക്തരുടേയും അനുഭവ വചനങ്ങള്‍. പരമശിവനെ ആരാധിക്കുകയും ഭക്തിയോടെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്.

Maha Shivratri 2022:

ഭഗവാനെ ആരാധിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാം ഒരു വിശ്വാസമാണ്, ആ വിശ്വാസം ശക്തമാണെങ്കില്‍ അതിന്റെ ശക്തിയും നമ്മളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും. ശിവന്റെ സ്‌നേഹവും കാരുണ്യവും കൃപയും തന്നെ ആരാധിക്കുന്ന എല്ലാവരേക്കാളും മുകളിലായിരിക്കും. ജ്യോതിഷ പ്രകാരം, ചില രാശിക്കാരില്‍ ശിവന് പ്രിയപ്പെട്ട രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് പ്രത്യേക ശിവപ്രാര്‍ത്ഥന നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വിശേഷാല്‍ ശിവനാല്‍ അനുഗ്രഹീതമാണ് മേടം രാശിക്കാര്‍. ജ്യോതിഷ വിശ്വാസമനുസരിച്ച്, മേടം രാശിക്കാര്‍ ദിവസവും ശിവനെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ മേടം രാശിക്കാര്‍ പതിവായി ശിവലിംഗത്തില്‍ ജലധാര നടത്തേണ്ടതാണ്. ശിവലിംഗത്തിന് ജലം അര്‍പ്പിക്കുന്നത് ശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നുണ്ട് എന്നതാണ്. ശിവരാത്രി സമയത്ത് മേടം രാശിക്കാര്‍ ഭഗവാനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ പരമശിവന്റെ രൂപത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നവരാണ്. പരമശിവന്‍ നിങ്ങളുടെ ദു:ഖത്തിലും സന്തോഷത്തിലും നിങ്ങളുടെ കൂടെ നില്‍ക്കുന്നു എന്നാണ് പറയുന്നത്. ഇവരുടെ എല്ലാ ആഗ്രഹങ്ങളും ശിവന്‍ നിറവേറ്റുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇവര്‍ എല്ലാ തിങ്കളാഴ്ചയും ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തില്‍ അഭിഷേകം നടത്തേണ്ടതാണ്. ഇത് ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് സഹായിക്കുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ വിശേഷമാണ് ശിവരാത്രി ദിനം. ഇവരോട് ഭഗവാന്‍ വളരെയധികം കരുണ കാണിക്കുന്നു എന്നാണ് പറയുന്നത്. ഭഗവാന്റെ വളരെ അടുത്ത ഭക്തരാണ് ഇവര്‍. പരമശിവനുവേണ്ടിയുള്ള ശിവരാത്രി ദിനം ഭഗവാനെ കളങ്കമില്ലാതെ വിശ്വസ്തതയോടെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങളും ഭഗവാന്റെ അനുഗ്രഹവും ലഭിക്കുന്നുണ്ട്. ഈ രാശിക്കാരോട് ഭക്തവാത്സല്യം ഭഗവാന് അല്‍പം കൂടുതലായിരിക്കും.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഭഗവാന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നു. ഈ മകരരാശിക്കാര്‍ ദിവസവും ശിവനെ ആരാധിക്കണം. ഭഗവാന് ഇളനീരഭിഷേകം നടത്തുന്നത് നല്ലതാണ്. ശിവരാത്രി ദിനത്തിലും അല്ലാത്ത സമയത്തും എല്ലാം മകരം രാശിക്കാര്‍ 'ഓം നമഃ ശിവായ' എന്ന് ജപിക്കണം. ഭഗവാന്‍ ശങ്കരനെ ഭക്തിയെ ആരാധിക്കുന്നതിലൂടെ ഭഗവാന്റെ കൃപ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്കുണ്ടാവും. ഇതിലൂടെ ജീവിത വിജയവും നേട്ടങ്ങളും ഐശ്വര്യവും നിങ്ങളെ തേടി വരുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ ശിവനെ സ്‌നേഹിക്കുന്നവരാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ശിവന്റെ അനുഗ്രഹം ഇവര്‍ക്ക് ചുറ്റും എപ്പോഴും ഉണ്ടായിരിക്കും. കുംഭം രാശിയിലുള്ളവര്‍ ശിവലിംഗത്തിന് ധാര നടത്തേണ്ടതാണ്. ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിലൂടെ ജീവിതത്തില്‍ ഇവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ദാനം ചെയ്യുന്നതും നിങ്ങള്‍ക്ക് മികച്ച ഫലം നല്‍തുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹം ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്നുണ്ട്.

Maha Shivratri 2022 : മഹാശിവരാത്രിയില്‍ മഹാഭാഗ്യം തേടി വരും രാശിക്കാര്‍Maha Shivratri 2022 : മഹാശിവരാത്രിയില്‍ മഹാഭാഗ്യം തേടി വരും രാശിക്കാര്‍

Shani Uday 2022: ശനിയുടെ ഉദയം രാജയോഗം തേടി വരും മൂന്ന് രാശിക്കാര്‍Shani Uday 2022: ശനിയുടെ ഉദയം രാജയോഗം തേടി വരും മൂന്ന് രാശിക്കാര്‍

English summary

Maha Shivratri 2022: Lord Shiva Favorite Zodiac Signs In Malayalam

Here in this article we are sharing lord Shiva's favorite zodiac signs in malayalam. Take a look.
X
Desktop Bottom Promotion