Just In
- 1 hr ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 10 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- 10 hrs ago
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- 12 hrs ago
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
Don't Miss
- News
സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം..നികുതി വർധനവിന് സാധ്യത, ക്ഷേമ പെൻഷനുകൾ കൂടിയേക്കും
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
Maha Shivratri 2022: മഹാശിവരാത്രി ദിനം ഐശ്വര്യത്തിനായി വീട്ടില്‍ പൂജ ചെയ്യേണ്ടത് ഇങ്ങനെ
ഈ വര്‍ഷത്തെ മഹാശിവരാത്രി ഉത്സവം വരുന്നത് മാര്‍ച്ച് 1-നാണ്. ഈ ദിനത്തില്‍ ശിവക്ഷേത്രങ്ങള്‍ ഭക്തമുഖരിതമാവുന്നു. ശിവഭക്തര്‍ ഭഗവാന്റെ പഞ്ചാക്ഷരീ മന്ത്രം ഉരുക്കഴിച്ച് അനുഗ്രഹത്തിനായി തേടുന്നു. ശിവരാത്രി പൂജകള്‍ പല ക്ഷേത്രങ്ങളിലും പല വിധത്തിലാണ് നടക്കുന്നത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള ശിവഭക്തര്‍ ഭഗവാനെ ഭയഭക്തിബഹുമാനത്തോടെ ആരാധിക്കുന്നു. മഹാശിവരാത്രി പൂജകള്‍ വീട്ടില്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ അറിയാം. വീട്ടില്‍ ഐശ്വര്യവും സന്തോഷവും ക്ഷേമവും കൊണ്ട് വരുന്നതിന് വേണ്ടി ശിവരാത്രി പൂജയുടെ ചില പൂജാവിധികള്‍ തയ്യാറെടുപ്പുകള്‍ എല്ലാം ഈ ലേഖനത്തില്‍ പറയുന്നു.
മഹാശിവരാത്രി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ആചാരങ്ങളോടും ആചാരങ്ങളോടും കൂടിയാണ് ആഘോഷിക്കുന്നത്. നിലവിലെ പൂജാവിധിയില്‍ അതിരാവിലെ ശിവക്ഷേത്ര ദര്‍ശനത്തിന് പലരും പോവുന്നുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ തന്നെ ഭഗവാനെ തൊഴുത് പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങാവുന്നതാണ്. രാവിലെ ശിവനെ ആരാധിക്കുമ്പോള്‍, ആളുകള്‍ പാലും വെള്ളവും, ഇളനീര്, പഴങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ വസ്തുക്കളും സമര്‍പ്പിക്കുന്നു. വിവിധ ഗ്രന്ഥങ്ങള്‍ അനുസരിച്ച് മഹാ ശിവരാത്രി സമയത്ത് ഭക്ത വീട്ടില്‍ ശിവപൂജ നടത്തുന്നു. കൂടുതല്‍ അറിയാം.

വീട്ടില്‍ ശിവരാത്രി പൂജ
മഹാശിവരാത്രി ദിനത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കണം. എഴുന്നേറ്റ് ദേഹശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി കുളിക്കുന്ന വെള്ളത്തില്‍ എള്ള് ചേര്‍ക്കുന്നത് മനസ്സിനേയും ശരീരത്തേയും ആത്മാവിനേയും ശുദ്ധീകരിക്കും എന്നാണ് വിശ്വാസം. ഇതാണ് പുരാതന ഗ്രന്ഥങ്ങള്‍ പറയുന്നതും. കഴിയുമെങ്കില്‍ ഗംഗാജലം കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്.

വ്രതമനുഷ്ഠിക്കേണ്ടത്
ശിവരാത്രി ദിനത്തില്‍ വ്രതമനുഷ്ഠിക്കേണ്ടതാണ്. തുടര്‍ന്നുള്ള മഹാശിവരാത്രി അവസാനിക്കുന്ന ദിനത്തില്‍ നോമ്പ് മുറിക്കണം. ജീവിതത്തില്‍ നന്മയുള്ള കാര്യങ്ങളില്‍ ഉറച്ചുനില്ക്കാനും മറ്റുള്ളവരുടെ ജീവിതത്തില്‍ സ്നേഹം ലയിപ്പിക്കാനും ശിവന്റെ അനുഗ്രഹം തേടണം ഈ ദിനത്തില്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്കുന്നു.

ശിവരാത്രി വ്രതം
മഹാശിവരാത്രി വ്രതം വളരെ കഠിനമാണ്, ഉപവാസസമയത്ത് ഭക്തര്‍ ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. പൊതുവേ, പകല്‍ സമയത്ത് ആളുകള്‍ക്ക് പഴങ്ങളും പാലും കഴിക്കാമെങ്കിലും, പൂജയുടെ കര്‍ശനമായ രൂപത്തില്‍, ആളുകള്‍ ദിവസം മുഴുവന്‍ വെള്ളം പോലും കുടിക്കില്ല. എന്നാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പഴങ്ങളും ജലാംശവും കഴിക്കാവുന്നതാണ്.

ക്ഷേത്രദര്‍ശനം
വൈകുന്നേരം ശിവലിംഗ പൂജയ്ക്കായി ക്ഷേത്രത്തില്‍ പോകുന്നതിനുമുമ്പ് വീണ്ടും കുളിക്കണം. എതെങ്കിലും കാരണത്താല്‍ ക്ഷേത്രദര്‍ശനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് വീട്ടില്‍ ശിവലിംഗത്തില്‍ നെയ്യ് പുരട്ടി പൂജ നടത്താവുന്നതാണ്. ഇത് കൂടാതെ പുരാതന ഗ്രന്ഥങ്ങള്‍ അനുസരിച്ച്, പനിനീര്, തൈര്, നെയ്യ്, പാല്, തേന്‍, പഞ്ചസാര, വെള്ളം, ചന്ദനം തുടങ്ങിയ വിവിധ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്പൂജ നടത്തേണ്ടത്. ദിവസം മുഴുവന്‍ ഒന്നോ നാലോ തവണ പൂജ നടത്താം.

പൂജ നടത്തുന്നവര്‍ അറിയാന്‍
നാല് പ്രഹാര്‍ പൂജ നടത്തുന്നവര്‍ ആദ്യത്തെ പ്രഹാറില്‍ വെള്ളം കൊണ്ട് അഭിഷേകവും, തൈര് അഭിഷേകം കൊണ്ട് രണ്ടാമത്തെ പ്രഹാറും, നെയ്യ് അഭിഷേകം കൊണ്ട് മൂന്നാമത്തേത് തേന്‍ അഭിഷേകം കൊണ്ട് നാലാമത്തെ അഭിഷേകവും ചെയ്യണം. അഭിഷേക ചടങ്ങുകള്‍ നടത്തിയ ശേഷം ശിവലിംഗം കൂവള ഇലകള്‍ കൊണ്ട് അലങ്കരിക്കണം. കൂവളത്തിന്റെ ഇലകള്‍ ഉപയോഗിക്കുന്നതിന് പിന്നിലെ കാരണം അവ ശിവനെ പ്രസാദിപ്പിക്കുന്നു എന്നത് തന്നെയാണ്.

ശേഷം ചെയ്യേണ്ടത്
ശുവലിംഗത്തില് കൂവള മാലയും കുങ്കുമവും ചന്ദനവും പുരട്ടി ധൂപം കത്തിക്കണം. തുടര്‍ന്ന് എരിക്കിന് പുഷ്പം, ഭസ്മവും ഭഗവാന് സമര്‍പ്പിക്കണം. പൂജയിലുടനീളം 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിച്ചുകൊണ്ടേയിരിക്കണം. ചതുര്ദശി തിഥി തീരുന്നതിന് മുമ്പ് കുളിച്ച് അടുത്ത ശിവരാത്രി ദിവസം മാത്രമേ വ്രതം മുറിക്കാവൂ, അങ്ങനെ വ്രതത്തിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കും.

ഒരിക്കല്‍ അനുഷ്ഠിക്കേണ്ടത്
ശിവരാത്രി ദിനത്തില്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ ദഹിക്കാത്ത ഭക്ഷണത്തിന്റെ ഒരു അംശവും ഇല്ലെന്ന് ഉറപ്പാക്കാന്‍ മഹാശിവരാത്രിക്ക് തലേദിവസം ഒരിക്കല്‍ എടുക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. മാസത്തില്‍ ഒരു തവണ വ്രതമെടുക്കുന്നത് ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത് വളരെ സവിശേഷമായി കണക്കാക്കുന്ന ഒരു ദിനം കൂടിയാണ്. ശിവരാത്രി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും എന്നെന്നും നിലനില്ക്കും.
12
രാശിക്കാരും
ശിവനെ
ആരാധിക്കേണ്ടത്
ഇങ്ങനെയായിരിക്കണം,
ഫലം
നിശ്ചയം
Maha
Shivratri
2022:
ശിവരാത്രി
ദിനത്തില്‍
ഉറങ്ങരുത്,
ആത്മീയ
ശാസ്ത്രീയ
കാരണങ്ങള്‍
ഇതാ