For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Maha Shivratri 2022: ശിവരാത്രി ദുഷ്‌കര്‍മ്മങ്ങളില്‍ നിന്ന് മുക്തി നല്‍കും ശ്രേഷ്ഠവ്രതം

|

ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. ഈ ഉത്സവം ദേവന്‍മാരുടെ ദേവനായ ശിവന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം, ശിവഭക്തര്‍ കഠിനമായ ഉപവാസം അനുഷ്ഠിക്കുകയും വിവിധങ്ങളായ വ്രതാനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്യുന്നു. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പരമശിവനില്‍ നിന്ന് അനുഗ്രഹം ലഭിക്കുമെന്നും മുന്‍കാല പാപങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും മുക്തി നേടുമെന്നുമാണ് വിശ്വാസം.

Maha Shivratri 2022

ശിവരാത്രി ദിനത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഭഗവാന്‍ ക്ഷിപ്രകോപിയും അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ്. അതുകൊണ്ട് തന്നെ ഭഗവാനെ ആരാധിക്കുന്നത് കൃത്യമായ രീതിയില്‍ ആണെങ്കില്‍ ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങളുടെ മുജ്ജന്‍മ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഭഗവാന്‍ അനുഗ്രഹിക്കുന്നു. 2022-ലെ മഹാശിവരാത്രിയെക്കുറിച്ച് നിങ്ങള്‍ക്ക് പൂര്‍ണമായും അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. 2022-ലെ മഹാശിവരാത്രിയുടെ തീയതി, സമയം, വ്രത കഥ തുടങ്ങിയ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ എന്നിവ ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മഹാശിവരാത്രി 2022 തീയതിയും സമയവും

മഹാശിവരാത്രി 2022 തീയതിയും സമയവും

ഹിന്ദു കലണ്ടര്‍ പ്രകാരം. എല്ലാ മാസവും 14-ാം ദിവസം അതായത് അമാവാസിക്ക് ഒരു ദിവസം മുമ്പാണ് ശിവരാത്രി ആഘോഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷത്തില്‍ 12 ശിവരാത്രികളുണ്ട്. ഈ ശിവരാത്രികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാ ശിവരാത്രിയാണ്. പൊതുവെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് മഹാ ശിവരാത്രി ആഘോഷിക്കുന്നത്. മഹാശിവരാത്രിയില്‍ ശുഭ മുഹൂര്‍ത്തത്തില്‍ മാത്രമേ ഭക്തര്‍ ഭഗവാനെ ആരാധിക്കാവൂ എന്ന് പറയാറുണ്ട്. 2022-ല്‍ മഹാശിവരാത്രി ആഘോഷിക്കുന്ന തീയതിയും സമയവും ചുവടെ പറയുന്നു.

മഹാശിവരാത്രി സമയം

മഹാശിവരാത്രി സമയം

മഹാ ശിവരാത്രി 2022 മാര്‍ച്ച് 1, 2022 ദിവസം ചൊവ്വാഴ്ച നിഷിത കാല പൂജ സമയം മാര്‍ച്ച് 2, 2022 (12: 08 AM മുതല്‍ 12: 58 AM വരെ) ദൈര്‍ഘ്യം 50 മിനിറ്റ് മഹാ ശിവരാത്രി പൂജ സമയം 2022

ശിവരാത്രി പാരണ സമയം: 2022 മാര്‍ച്ച് 2-ന് 06: 45 AM

രാത്രി ഒന്നാം പ്രഹാര്‍ പൂജ സമയം - 06: 21 PM മുതല്‍ 09: 27 PM വരെ

രാത്രി രണ്ടാം പ്രഹാര്‍ പൂജ സമയം - 09: 27 PM മുതല്‍ 12: 33 AM വരെ, 2022 മാര്‍ച്ച് 2-ന്

രാത്രി മൂന്നാം പ്രഹാര്‍ പൂജ സമയം - 12: 33 AM മുതല്‍ 03: 39 AM വരെ, 2022 മാര്‍ച്ച് 2-ന്

രാത്രി നാലാമത്തെ പ്രഹാര്‍ പൂജ സമയം - 03: 39 AM മുതല്‍ 06: 45 AM വരെ, 2022 മാര്‍ച്ച് 2-ന്

ചതുര്‍ദശി തിഥിയുടെ ആരംഭം - 2022 മാര്‍ച്ച് 1-ന് 03: 16 AM

ചതുര്‍ദശി തിഥിയുടെ അവസാനം - 2022 മാര്‍ച്ച് 2-ന് 01:00 AM

മഹാ ശിവരാത്രി 2022-ലെ പ്രാധാന്യം

മഹാ ശിവരാത്രി 2022-ലെ പ്രാധാന്യം

മഹാശിവരാത്രി ദിനത്തിലാണ് പാര്‍വതി ദേവി ശിവനെ വിവാഹം കഴിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നവര്‍ക്ക് ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതായി ജീവിതത്തില്‍ ഐശ്വര്യവും ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നതിനും സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം. അതിനായി ഭാര്യാഭര്‍ത്താക്കന്മാര്‍ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കണം. ഹൈന്ദവ ആചാരപ്രകാരം മഹാശിവരാത്രിയില്‍ വ്രതം അനുഷ്ഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആഗ്രഹിച്ച ഭര്‍ത്താവിനെ ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ശിവരാത്രി വ്രതം ആചരിക്കുന്നത് നല്ലതാണ്.

ശിവരാത്രി വ്രതത്തിന്റെ ഫലം

ശിവരാത്രി വ്രതത്തിന്റെ ഫലം

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ അത് ഈ ജന്മത്തിലെയും മുന്‍ ജന്മങ്ങളിലെയും പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നുണ്ട്. മഹാശിവരാത്രി ദിനത്തില്‍ ഭക്തര്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ ശിവനെ ആരാധിക്കേണ്ടതാണ്. എന്നാല്‍ ഭഗവാനെ എങ്ങനെ ആരാധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. മഹാശിവരാത്രി ദിനത്തില്‍ ശിവനെ എങ്ങനെ ആരാധിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ഭഗവാനെ ആരാധിക്കുന്ന രീതി എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കേണ്ടതാണ്.

ഭഗവാനെ ആരാധിക്കേണ്ട രീതി

ഭഗവാനെ ആരാധിക്കേണ്ട രീതി

മഹാശിവരാത്രി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭഗവാനെ ആരാധിക്കേണ്ട രീതി എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി മഹാശിവരാത്രിയില്‍ ഭക്തര്‍ നേരത്തെ തന്നെ ഉണര്‍ന്ന് കുളിക്കണം, കുളികഴിഞ്ഞാല്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കണം, ഭഗവാനില്‍ നിന്ന് അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി നമുക്ക് ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇതിനോടൊപ്പം തുളസി ഇലകള്‍, തെച്ചി, കൂവളം എന്നിവ മാലകെട്ടി ഭഗവാന് സമര്‍പ്പിക്കുക. ഇത് കൂടാതെ നിങ്ങളുടെ പ്രാര്‍ത്ഥനയുടെ അവസാനം ശിവന് ആരതി ചെയ്യുന്നതിനും ശ്രദ്ധിക്കുക.

ശിവരാത്രിയും മഹാശിവരാത്രിയും തമ്മിലുള്ള വ്യത്യാസം

ശിവരാത്രിയും മഹാശിവരാത്രിയും തമ്മിലുള്ള വ്യത്യാസം

മഹാശിവരാത്രിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ശിവരാത്രി. ഇവ തമ്മിലുള്ള വ്യത്യാസം താഴെ പറയുന്നുണ്ട്. ഹിന്ദു ആചാരപ്രകാരം കൃഷ്ണപക്ഷത്തിന്റെ നാലാം ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഇതിനെ പ്രദോഷം എന്നും വിളിക്കുന്നു. ഒരു വര്‍ഷത്തില്‍ ആകെ 12 ശിവരാത്രികളുണ്ട്. അതായത് 12 പ്രദോഷങ്ങളുണ്ട്. മറുവശത്ത്, മഹാശിവരാത്രി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നതാണ്. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ നാലാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. മഹാശിവരാത്രിയില്‍ വ്രതമനുഷ്ഠിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നവര്‍ക്ക് എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.

ശ്രാവണ മാസത്തില്‍ ശിവപ്രാര്‍ത്ഥനയെങ്കില്‍ ആഗ്രഹസാഫല്യം ഫലംശ്രാവണ മാസത്തില്‍ ശിവപ്രാര്‍ത്ഥനയെങ്കില്‍ ആഗ്രഹസാഫല്യം ഫലം

സമ്പത്തിനും ഐശ്വര്യത്തിനും നെയ് വിളക്ക് ഈ സമയംസമ്പത്തിനും ഐശ്വര്യത്തിനും നെയ് വിളക്ക് ഈ സമയം

English summary

Maha Shivratri 2022: Date, Shubh Muhurat, Paran Timing, Significance, Puja Vidhi Samagri and Importance in Malayalam

maha Shivratri 2022, an auspicious Hindu festival, will be celebrated on March 1, 2022 this year. Know Shubh Muhurat, Paran Timing, Significance, Puja Vidhi Samagri and Importance in malayalam. Read on.
X
Desktop Bottom Promotion