For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മീയ ഉന്നതി നേടിത്തരും ശിവരാത്രി; ജ്യോതിഷ പ്രാധാന്യം ഏറെ

|

ഹിന്ദു ഉത്സവങ്ങളില്‍ വച്ച് വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് ശിവരാത്രി. ആത്മീയപരമായി ഇത് വളരെ ശുഭകരമായ രാത്രിയാണ്. കൂടാതെ, ഒരു സാധാരണ വ്യക്തി ഭൗതികമായ ആഗ്രഹങ്ങള്‍ നിറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ രാത്രി അതിന് വളരെ പ്രധാനമാണ്. തികഞ്ഞ ഭക്തിയോടെ ഈ ദിവസം ശരിയായ ആരാധന നടത്തുകയാണെങ്കില്‍, വിജയം തീര്‍ച്ചയായും വരും. 2022 ല്‍, മഹാശിവരാത്രി ദിവസം എന്നത് മാര്‍ച്ച് 1-ന് ചൊവ്വാഴ്ചയാണ്. ചതുര്‍ദശി തിഥി മാര്‍ച്ച് 1-ന് പുലര്‍ച്ചെ 3:18-ന് ആരംഭിച്ച് മാര്‍ച്ച് 2-ന് പുലര്‍ച്ചെ 1:03 വരെ തുടരും.

Most read: ആപത്തില്‍ നിന്ന് രക്ഷ, ഫലസിദ്ധി; ഐശ്വര്യം കൈവരാന്‍ ശിവ ചാലിസ മന്ത്രംMost read: ആപത്തില്‍ നിന്ന് രക്ഷ, ഫലസിദ്ധി; ഐശ്വര്യം കൈവരാന്‍ ശിവ ചാലിസ മന്ത്രം

പ്രത്യേകതരം പൂജകളോ അനുഷ്ഠാനങ്ങളോ ചെയ്യാന്‍ സാധാരണയായി പല ദിവസങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ എല്ലാ പണ്ഡിതന്മാരും പൂജാരികളും അംഗീകരിക്കുന്ന രാത്രിയാണ് ശിവരാത്രി. ഇതിഹാസങ്ങളും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെയധികം പറഞ്ഞിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികള്‍ ഈ ദിവസം ശിവപൂജയില്‍ ഏര്‍പ്പെടുന്നു.

ശിവരാത്രിയുടെ പ്രാധാന്യം

ശിവരാത്രിയുടെ പ്രാധാന്യം

ശിവരാത്രിയുടെ ശുഭദിനത്തില്‍ ഗ്രഹപ്രശ്‌നങ്ങളില്‍ നിന്നും നെഗറ്റീവ് എനര്‍ജികളില്‍ നിന്നും എളുപ്പത്തില്‍ മുക്തി നേടുന്നതിന് പൂജകളോ ആചാരങ്ങളോ നടത്താം. ഈ ശുഭമുഹൂര്‍ത്തത്തില്‍ പല തരത്തിലുള്ള പരിഹാരങ്ങളും സാധ്യമാണ്. ചില പൂജകളുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കുന്നു.

ഈ ദോഷങ്ങള്‍ക്ക് പരിഹാരം

ഈ ദോഷങ്ങള്‍ക്ക് പരിഹാരം

കാളസര്‍പ്പ യോഗത്തിന് ശിവരാത്രിയില്‍ എളുപ്പത്തില്‍ പ്രതിവിധികള്‍ സാധ്യമാണ്. ഗ്രഹയോഗങ്ങളുടെ പ്രതിവിധി ശിവരാത്രിയിലും സാധ്യമാണ്. ശിവരാത്രിയില്‍ നെഗറ്റീവ് എനര്‍ജിയുടെ പരിഹാരങ്ങളും എളുപ്പത്തില്‍ സാധ്യമാണ്. വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നതിലൂടെ ശിവരാത്രിയില്‍ സിദ്ധി അതായത് ശക്തികള്‍ നേടാന്‍ കഴിയും. ആത്മീയാചാര്യന്മാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ദൈവമായ പരമശിവന്റെ കൃപ ലഭിക്കും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള പൂജകളും ശിവരാത്രിയില്‍ സാധ്യമാണ്. ഈ രാത്രിയില്‍ ബ്ലാക്ക് മാജിക് പരിഹാരങ്ങളും എളുപ്പത്തില്‍ ചെയ്യാം. ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശിവരാത്രിയില്‍ വിവാഹ പൂജകള്‍ നടത്താം.

Most read:മഹാശിവരാത്രിയില്‍ രൂപപ്പെടും പഞ്ചഗ്രഹയോഗം; ശിവാരാധന നടത്തിയാല്‍ ഇരട്ടി പുണ്യംMost read:മഹാശിവരാത്രിയില്‍ രൂപപ്പെടും പഞ്ചഗ്രഹയോഗം; ശിവാരാധന നടത്തിയാല്‍ ഇരട്ടി പുണ്യം

മഹാശിവരാത്രിയിലെ ഗ്രഹനില

മഹാശിവരാത്രിയിലെ ഗ്രഹനില

മഹാശിവരാത്രി നാളില്‍ രാഹുവും കേതുവും ഉദിക്കും. ശനി സ്വന്തം രാശിയിലായിരിക്കും, അത് ആത്മീയ പരിശീലനം വിജയകരമായി നിര്‍വഹിക്കാന്‍ സഹായിക്കും. ശിവരാത്രിയില്‍ ചൊവ്വ ഉയര്‍ച്ച പ്രാപിക്കും, അത് വളരെ നല്ലതും ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ശക്തി നല്‍കുന്നതുമാണ്. ശുക്രന്‍ അതിന്റെ സൗഹൃദ രാശിയിലായിരിക്കും, അത് ഭൗതികമായ ആഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥനകള്‍ നടത്താന്‍ വളരെയധികം സഹായിക്കും. ചൊവ്വ, ശനി, ചന്ദ്രന്‍, ശുക്രന്‍, ബുധന്‍ എന്നിവ ഒരുമിച്ചു ഇരിക്കുന്നത് നല്ല കാര്യമല്ല, അപകടങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകാം, അതിനാല്‍ ശ്രദ്ധിക്കുക.

ശിവരാത്രി ദിനത്തില്‍ പാലിക്കേണ്ട ചില മുന്‍കരുതലുകള്‍

ശിവരാത്രി ദിനത്തില്‍ പാലിക്കേണ്ട ചില മുന്‍കരുതലുകള്‍

ശിവരാത്രി ദിനത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഗ്രഹശക്തി വളരെ ദുര്‍ബലമാണെങ്കില്‍, ഈ ദിവസം രാത്രിയും പകലും പുറത്തിറങ്ങാതെ ശിവാരാധനയില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. ജാതകത്തില്‍ ഗ്രഹണയോഗമുണ്ടെങ്കില്‍ ഈ രാത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജാതകത്തില്‍ അംഗരാകയോഗം ഉണ്ടെങ്കില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജാതകത്തില്‍ പ്രേതദോഷമോ പിശാച് ദോഷമോ ഉണ്ടെങ്കില്‍ ഈ രാത്രിയില്‍ പ്രാര്‍ത്ഥന നടത്തുക. ഈ രാത്രിയില്‍ നോണ്‍ വെജ് കഴിക്കുന്നത് ഒഴിവാക്കുക. ഈ രാത്രിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. ശിവരാത്രിയില്‍ മദ്യം ഒഴിവാക്കുക. നിങ്ങള്‍ക്ക് മറഞ്ഞിരിക്കുന്ന ശത്രുക്കള്‍ ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, ഈ രാത്രിയില്‍ നിങ്ങള്‍ പൂജകള്‍ ചെയ്യുന്നത് നല്ലതാണ്.

Most read:വ്യാഴം കുംഭത്തില്‍ അസ്തമിക്കുന്നു; 12 രാശിക്കും ജീവിതത്തില്‍ മാറ്റം ഇപ്രകാരംMost read:വ്യാഴം കുംഭത്തില്‍ അസ്തമിക്കുന്നു; 12 രാശിക്കും ജീവിതത്തില്‍ മാറ്റം ഇപ്രകാരം

പൂജകള്‍ ചെയ്യുക

പൂജകള്‍ ചെയ്യുക

ശിവരാത്രി വളരെ പവിത്രമായ രാത്രിയാണ്, എന്നാല്‍ ചില നെഗറ്റീവ് ശക്തികള്‍ ഈ രാത്രിയെ നാശത്തിനായി ഉപയോഗിക്കുന്നു. അതുകൊണ്ട് തിന്മകളില്‍ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഉന്നമനത്തിനായി പൂജകള്‍ ചെയ്യുക, ശിവരാത്രിയില്‍ പൂര്‍വ്വികരുടെ ഉന്നമനത്തിനായി പൂജകള്‍ ചെയ്യുക, നിങ്ങളുടെ കുടുംബത്തിന്റെ ഉന്നമനത്തിനായി ശിവരാത്രിയില്‍ പൂജകള്‍ ചെയ്യുക. ജീവിതത്തില്‍ വിജയം നേടാനുള്ള മികച്ച രാത്രിയാണിത്. ശിവനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. ശിവനെ സ്‌നേഹിക്കുക, ശിവനെ ആരാധിക്കുക, സ്വയം ശിവന് സമര്‍പ്പിക്കുക, ശിവന്‍ നിങ്ങളുടെ ഉള്ളില്‍ പ്രത്യക്ഷപ്പെടുകയും ആരോഗ്യവും സമ്പത്തും ഐശ്വര്യവും കൊണ്ട് നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.

ബ്ലാക്ക് മാജിക് ഒഴിവാക്കാന്‍

ബ്ലാക്ക് മാജിക് ഒഴിവാക്കാന്‍

ശിവരാത്രിയില്‍ വ്രതം അനുഷ്ഠിച്ച് ഭഗവാന്‍ ശിവനില്‍ സ്വയം സമര്‍പ്പിക്കുക. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം തുളസിയിലയും കൂവള ഇലയും ഇട്ടു കുളിച്ച് പഞ്ചാക്ഷരി മന്ത്രം ജപിക്കുക. കുളി കഴിഞ്ഞ് ശിവനെയും ശക്തിയെയും ആരാധിക്കുകയും മന്ത്രം ജപിക്കുകയും ചെയ്യുക. ആരാധനാ സമയത്ത് കടുകെണ്ണ ദീപം ഉപയോഗിക്കുക. 'ഓം ഹ്രീം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുന്നത് തുടരുക. ശിവലിംഗം സ്ഥാപിച്ച് ശിവരക്ഷാ സ്‌തോത്രം ചൊല്ലുക.

Most read:സൂര്യദോഷ പരിഹാരത്തിന് ലാല്‍കിതാബ് പറയും പ്രതിവിധിMost read:സൂര്യദോഷ പരിഹാരത്തിന് ലാല്‍കിതാബ് പറയും പ്രതിവിധി

ആത്മീയ പ്രാധാന്യവും ആചാരങ്ങളും

ആത്മീയ പ്രാധാന്യവും ആചാരങ്ങളും

മഹാശിവരാത്രിയില്‍, ശിവഭക്തര്‍ അതിരാവിലെ മുതല്‍ ശിവന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ തുടങ്ങുന്നു. ഗംഗാജലം ഒഴിച്ച് ശിവനെ ആദരിക്കുന്ന ഒരു മാര്‍ഗമാണ് ശിവാഭിഷേകം. ചില ആളുകള്‍ പാല്‍, 'നെയ്യ്', തേന്‍, തൈര് എന്നിവയ്ക്ക് ശേഷം ധതുര, കൂവള ഇല, ഭാംഗ് എന്നിവയും ഉപയോഗിക്കുന്നു; അവയില്‍ ഓരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്. പൊതുവേ, ആളുകള്‍ ശിവനെ പ്രാര്‍ത്ഥിക്കുമ്പോള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നു, കാരണം ശിവനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഭക്തന്‍ അവന്റെ ശുദ്ധമായ രൂപത്തിലായിരിക്കണമെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവരാത്രി പൂജയുടെ ഗുണങ്ങള്‍

ശിവരാത്രി പൂജയുടെ ഗുണങ്ങള്‍

നിങ്ങള്‍ ശുദ്ധമായ ഹൃദയത്തോടെ 'ഓം നമഃ ശിവായ' എന്ന് ജപിച്ചാല്‍, അത്. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും എല്ലാ നെഗറ്റീവ് എനര്‍ജിയില്‍ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുന്നു. ശിവന്റെ മന്ത്രങ്ങള്‍ ഒരു കടലാസിലോ ഇല കൊണ്ട് നിര്‍മ്മിച്ച പേപ്പറിലോ എഴുതുന്നത് നിങ്ങള്‍ക്ക് കൃപയും ഭാഗ്യവും നല്‍കുന്നു. അവിവാഹിതരായ സ്ത്രീകള്‍ ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ വ്രതം അനുഷ്ഠിക്കുകയും ശിവപൂജ നടത്തുകയും ചെയ്താല്‍, പരമേശ്വരന്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു, അവര്‍ക്ക് ആഗ്രഹിച്ച ജീവിത പങ്കാളിയെ ലഭിക്കും. വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനും, സമാധാനപരവും യോജിപ്പുള്ളതുമായ ദാമ്പത്യജീവിതത്തിനായി ശിവനെ ആരാധിക്കണം. ശിവന് വലിയ ശക്തികളുണ്ട്. ശുദ്ധമായ മനസ്സോടെയും വ്യക്തമായ ഉദ്ദേശ്യത്തോടെയും ശിവനെ ആരാധിക്കുന്നത് സമ്പത്തും പേരും പ്രശസ്തിയും നേടാന്‍ നിങ്ങളെ സഹായിക്കും.

English summary

Maha Shivratri 2022: Astrology Tips on Shivratri For Success in Life in Malayalam

Shivratri is very auspicious night from the point of view of spiritual practices. Read on the astrology tips to do on Shivratri for success in life in.
Story first published: Tuesday, February 22, 2022, 10:11 [IST]
X
Desktop Bottom Promotion