For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Maha shivratri 2022: ജീവിത വിജയത്തിന് ശിവരാത്രി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന്

|

ഈ വര്‍ഷത്തെ ശിവരാത്രി മാര്‍ച്ച് 1-നാണ് ആഘോഷിക്കുന്നത്. വിപുലമായ തോതില്‍ തന്നെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. രാത്രി മുഴുവന്‍ ശിവന്റെ അനുഗ്രഹത്തിന് വേണ്ടി ഭക്തര്‍ ഉറക്കമൊഴിച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുന്നു. ക്ഷിപ്രകോപി എന്ന പോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ് ഭഗവാന്‍ ശിവന്‍. ജ്യോതിഷം അനുസരിച്ച് ശിവരാത്രി രാത്രിയില്‍ പ്രപഞ്ചം ദൈവിക ഊര്‍ജ്ജത്താല്‍ നിറഞ്ഞതാണെന്നാണ് വിശ്വാസം.

Maha Shivaratri 2022

ഈ ഊര്‍ജ്ജം പ്രയോജനപ്പെടുത്താന്‍ ഭക്തര്‍ ഭഗവാനെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. ശിവരാത്രി ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിലുപരി ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടിയും ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിന് വേണ്ടിയും ഈ ദിനം ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. മഹാശിവരാത്രിയില്‍ പരമശിവനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം മോക്ഷം ലഭിക്കുന്നു എന്നാണ്.

ശിവരാത്രി ഐതിഹ്യം

ശിവരാത്രി ഐതിഹ്യം

ശിവന്റെയും പാര്‍വതി ദേവിയുടെയും വിവാഹത്തിന്റെ ആഘോഷമായാണ് ഈ ദിനം കണക്കാക്കുന്നത്. മഹാശിവരാത്രിയുടെ ഐതിഹ്യം അനുസരിച്ച് പരമശിവന്‍ പാര്‍വതി ദേവിയെ വിവാഹം കഴിച്ച ദിവസത്തിന്റെ അടയാളമായാണ് ഉത്സവം ആഘോഷിക്കുന്നത്. മഹാശിവരാത്രി ദിനത്തില്‍, ഭക്തര്‍ ഒരു ദിവസം മുഴുവന്‍ വ്രതമനുഷ്ഠിക്കുകയും ക്ഷേത്രങ്ങളിലും വീടുകളിലും ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നു. ഈ ദിവസം വ്രതമനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ കഠിനമായ പ്രാര്‍ത്ഥനയുടെ നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ഇത് കൂടാതെ ശിവനെപ്പോലെ സര്‍വ്വശക്തനായ ഭര്‍ത്താവിനെ ലഭിക്കാന്‍ സ്ത്രീകള്‍ മഹാശിവരാത്രിയില്‍ വ്രതമെടുക്കുകയും ഭഗവാനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 മഹാ ശിവരാത്രി പ്രാധാന്യം

മഹാ ശിവരാത്രി പ്രാധാന്യം

നീലകണ്ഠന്റെ ഇതിഹാസത്തിന്റെ ഉത്ഭവം ആണ് ആദ്യം മനസ്സിലാക്കേണ്ടത്. മഹാശിവരാത്രിയുടെ ഏറ്റവും പ്രചാരമുള്ള ഐതിഹ്യമനുസരിച്ച്, ദേവന്മാരും അസുരന്മാരും അമൃത് നേടുന്നതിനായി നടത്തിയ പാലാഴി മഥനത്തിന്റെ തുടക്കത്തില്‍ കാളകൂടവിഷം ഉയര്‍ന്നു വന്നു. ഈ വിഷം ലോകത്തെ മുഴുവന്‍ ദഹിപ്പിക്കാനുള്ള ശക്തിയുള്ളതിനാല്‍ ആരും തൊടാന്‍ പോലും തയ്യാറായില്ല. എന്നാല്‍ ലോകത്ത് ഈ വിപത്തില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി ഭഗവാന്‍ മുന്നോട്ട് വരുകയും ചെയ്തു.

 മഹാ ശിവരാത്രി പ്രാധാന്യം

മഹാ ശിവരാത്രി പ്രാധാന്യം

ഭക്തരുടെ ആവശ്യപ്രകാരം ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഭഗവാന്‍ മുന്നോട്ട് വന്നത്. അങ്ങനെ കാളകൂട വിഷം ശിവന്‍ കഴിക്കുകയും എന്നാല്‍ ഭഗവാന്‍ കഴിച്ചാല്‍ അത് ഹാനീകരമാണെന്നും ഇത് കൂടാതെ പുറത്തേക്ക് തുപ്പിയാല്‍ ലോകത്തിന് തന്നെ അപകടമാവുന്നത് കൊണ്ട് പാര്‍വ്വതി ദേവി ഈ സമയം ഭഗവാന്റെ കഴുത്തില്‍ പിടിച്ചു. വിഷത്തിന്റെ പ്രഭാവത്താല്‍ നീലനിറത്തിലായ വിഷം ശിവന്‍ തന്റെ തൊണ്ടയില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. ഇതിന്റെ ഫലമായി ഭഗവാന്റെ കഴുത്ത് നീലനിറത്തിലായി മാറി. ഈ വിഷത്തില്‍ നിന്ന് ലോകത്തെ രക്ഷിച്ചതിന്റെ ഫലമായാണ് ഈ ദിനം മഹാശിവരാത്രിയായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.

മഹാ ശിവരാത്രി ആചാരങ്ങള്‍

മഹാ ശിവരാത്രി ആചാരങ്ങള്‍

ശിവരാത്രി വ്രതാനുഷ്ഠാനത്തിന് ഒരു ദിവസം മുമ്പ് ഭക്തര്‍ ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. മഹാശിവരാത്രി ദിനത്തില്‍, പ്രഭാത ദിനചര്യകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഭക്തര്‍ വ്രതെടുക്കുകയും പിന്നീട് വ്രതം മുറിക്കുകയും വേണം. ശിവരാത്രി പൂജാ ദിവസം, ഭക്തര്‍ ശിവപൂജ ചെയ്യുന്നതിന് മുമ്പ് രാവിലേയും വൈകുന്നേരവും കുളിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് സഹായിക്കുന്നു.

അനുഗ്രഹത്തിനായി

അനുഗ്രഹത്തിനായി

മികച്ച ഫലങ്ങള്‍ക്കായി മഹാശിവരാത്രി ദിനം രാത്രിയില്‍ നാല് പ്രാവശ്യം ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ശിവരാത്രി പൂജ രാത്രിയില്‍ ഒന്നോ നാലോ തവണ ചെയ്യേണ്ടതാണ്. രാത്രി മുഴുവന്‍ നാലായി തിരിച്ച് നാലുനേരം ശിവപൂജ നടത്താം. പുലര്‍ച്ചേയും ശിവന് വഴിപാടുകള്‍ അര്‍പ്പിക്കേണ്ടതും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി ശിവരാത്രി ദിനത്തില്‍ പ്രത്യേക ശിവാരാധന നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

12 രാശിക്കാരും ശിവനെ ആരാധിക്കേണ്ടത് ഇങ്ങനെയായിരിക്കണം, ഫലം നിശ്ചയം12 രാശിക്കാരും ശിവനെ ആരാധിക്കേണ്ടത് ഇങ്ങനെയായിരിക്കണം, ഫലം നിശ്ചയം

Maha Shivratri 2022: ശിവരാത്രി ദുഷ്‌കര്‍മ്മങ്ങളില്‍ നിന്ന് മുക്തി നല്‍കും ശ്രേഷ്ഠവ്രതംMaha Shivratri 2022: ശിവരാത്രി ദുഷ്‌കര്‍മ്മങ്ങളില്‍ നിന്ന് മുക്തി നല്‍കും ശ്രേഷ്ഠവ്രതം

English summary

Maha Shivaratri 2022: Do These On Mahashivratri For Success And Blessinsgs Of Lord Shiva

Do these things on mahashivratri for success and blessings of lord shiva on maha shivratri day in malayalam.
Story first published: Thursday, February 17, 2022, 18:14 [IST]
X
Desktop Bottom Promotion