For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഘ്‌നേശ്വരന്‍ ഇരട്ടി അനുഗ്രഹം ചൊരിയും ഗണേശ ജയന്തി; ശുഭയോഗങ്ങളും ആരാധനാരീതിയും

|

എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് ഗണേശ ജയന്തി ആഘോഷിക്കുന്നത്. ഗണേശ ജയന്തി ദിനത്തില്‍ ഗണേശനെ പൂര്‍ണ ആചാരങ്ങളോടെ ആരാധിക്കുന്നു. ഗണപതി ഭഗവാനെ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തരുടെ എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും കഷ്ടപ്പാടുകളും മാറുമെന്നാണ് വിശ്വാസം. എല്ലാ മാസവും ബുധനാഴ്ചയും ചതുര്‍ത്ഥി ദിവസങ്ങളിലും ഗണപതിയെ ആരാധിക്കുന്നതിന് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. മാഘമാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയെ ഗണേശ ജയന്തി, മാഘ വിനായക ചതുര്‍ത്ഥി എന്നിങ്ങനെ വിളിക്കുന്നു. ഈ വര്‍ഷം ഗണേശ ജയന്തി 2023 ജനുവരി 25ന് ബുധനാഴ്ച ആഘോഷിക്കും.

Also read: ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണംAlso read: ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണം

ശിവപാര്‍വ്വതി പുത്രനായ ഗണപതി ജനിച്ചത് മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണെന്നാണ് വിശ്വാസം. ഇത്തവണ ഗണേശ ജയന്തി വരുന്നത് ബുധനാഴ്ചയാണ് എന്നതും ശുഭമാണ്. ജ്യോതിഷം അനുസരിച്ച്, ബുധനാഴ്ച ദിവസം ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ്. ജോലി, വ്യാപാരം, രോഗം, കുട്ടികള്‍ അല്ലെങ്കില്‍ ഗാര്‍ഹിക കലഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി നിങ്ങള്‍ മല്ലിടുകയാണെങ്കില്‍, ബുധനാഴ്ച ദിവസം ഗണപതിയുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ ചെയ്യുന്നത് ഫലദായകമാണെന്ന് പറയപ്പെടുന്നു. ഗണേശജയന്തി ദിനത്തിലെ ആരാധനാ രീതികളും പൂജാവിധിയും ചില പ്രതിവിധികളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗണേശജയന്തി 2023

ഗണേശജയന്തി 2023

മാഘ വിനായക ചതുര്‍ത്ഥി നാളായ ബുധനാഴ്ച ഗണപതി പൂജയിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഫലം ലഭിക്കും. ഈ ദിവസം ഈ വര്‍ഷത്തിലെ ആദ്യത്തെ പഞ്ചകം കൂടിയാണ്. ഇതോടൊപ്പം ഭദ്രയുടെ നിഴലും നിലനില്‍ക്കും. 2023ലെ ആദ്യ രാജ പഞ്ചകം ജനുവരി 23 മുതല്‍ ആരംഭിക്കും. അത് ജനുവരി 27ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഗണേശ ജയന്തിയില്‍ രാജപഞ്ചകം ഉണ്ടാകും. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. രാജ പഞ്ചകത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിലൂടെ അത് വര്‍ദ്ധിക്കുന്നു.

ഗണേശ ജയന്തി 2023 ശുഭമുഹൂര്‍ത്തം

ഗണേശ ജയന്തി 2023 ശുഭമുഹൂര്‍ത്തം

ഗണേശ ജയന്തി ദിനത്തില്‍ രാവിലെ 11.34 മുതല്‍ ഉച്ചയ്ക്ക് 12.34 വരെയായിരിക്കും ഗണപതിയെ ആരാധിക്കാനുള്ള സമയം. ജനുവരി 25 ന് പുലര്‍ച്ചെ 01.53 ന് ആരംഭിച്ച് 12.34 ന് അവസാനിക്കുന്ന ഈ ദിവസം ഭദ്രയും ഉണ്ടാകും. ഭദ്രയില്‍ മംഗള കര്‍മ്മങ്ങള്‍ ചെയ്യുന്നത് നിഷിദ്ധമാണ്. എന്നാല്‍ പഞ്ചകവും ഭദ്രയും ഉള്ളത് ആരാധനയില്‍ ഒരു തടസ്സവും ഉണ്ടാക്കുന്നില്ല. ഭദ്രപൂജ നടത്താം, എന്നാല്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നതും മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നതും നിഷിദ്ധമാണ്. അത് അശുഭകരമായ ഫലങ്ങള്‍ നല്‍കും.

മാഘ ശുക്ല വിനായക ചതുര്‍ത്ഥി തീയതി ആരംഭം - 24 ജനുവരി, 03.22 pm

ചതുര്‍ത്ഥി തീയതി അവസാനം - 25 ജനുവരി, 12.34 pm

Also read:ജനുവരി 30 വരെ രാജകീയ സുഖങ്ങള്‍, ഭാഗ്യജീവിതം; ഈ 6 രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയുംAlso read:ജനുവരി 30 വരെ രാജകീയ സുഖങ്ങള്‍, ഭാഗ്യജീവിതം; ഈ 6 രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയും

രവിയോഗം

രവിയോഗം

ഗണേശ ജയന്തി ദിനത്തിലാണ് രവിയോഗം രൂപപ്പെടുന്നത്. രവിയോഗം നിങ്ങളുടെ ദോഷം നീക്കി ഐശ്വര്യം പ്രദാനം ചെയ്യുന്നു. ഈ ദിവസം രാവിലെ 07:13 മുതല്‍ രാത്രി 08:05 വരെ രവിയോഗമുണ്ട്. രവിയോഗത്തിലും പരിഘായോഗത്തിലും ഗണേശനെ ആരാധിക്കാം.

വിനായക ചതുര്‍ത്ഥിയുടെ പ്രാധാന്യം

വിനായക ചതുര്‍ത്ഥിയുടെ പ്രാധാന്യം

തടസ്സങ്ങള്‍ നീക്കുന്നവനായ ഗണേശനെ പതിവായി ആരാധിക്കുന്നവരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിനായക ചതുര്‍ത്ഥി നാളില്‍ സിദ്ധി വിനായക രൂപത്തെ ആരാധിക്കുന്നത് സന്താന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നു. കുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് ഈ ദിവസത്തെ വ്രതം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

Also read:കുംഭം രാശിയില്‍ ശുക്ര-ശനി സംയോഗം; ഈ 6 രാശിക്കാര്‍ക്ക് സമ്മാനിക്കും ബമ്പര്‍ നേട്ടങ്ങള്‍Also read:കുംഭം രാശിയില്‍ ശുക്ര-ശനി സംയോഗം; ഈ 6 രാശിക്കാര്‍ക്ക് സമ്മാനിക്കും ബമ്പര്‍ നേട്ടങ്ങള്‍

ഗണേശ ജയന്തി പൂജാവിധി

ഗണേശ ജയന്തി പൂജാവിധി

ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച ശേഷം ഗണപതിയെ ധ്യാനിക്കുക. ശേഷം ഒരു മഞ്ഞ തുണി വിരിച്ച് ഗണപതിയുടെ വിഗ്രഹം ഇതില്‍ വെക്കുക. അത് കഴിഞ്ഞ് ഗംഗാജലം തളിച്ച് ശുദ്ധീകരിക്കേണ്ടതാണ്. ഇതിനുശേഷം പുഷ്പങ്ങളുടെ സഹായത്തോടെ ഗണപതിക്ക് വെള്ളം സമര്‍പ്പിക്കുക. പിന്നീട് ഗണപതിക്ക് ദക്ഷിണ നല്‍കി 21 ലഡ്ഡൂകള്‍ സമര്‍പ്പിക്കുക. എല്ലാ ചേരുവകളും നിവേദിച്ച ശേഷം ഗണപതി ഭഗവാനെ ധൂപം, വിളക്ക്, ധൂപം എന്നിവ ഉപയോഗിച്ച് ആരാധിക്കുക. സന്ധ്യാസമയത്ത് ചന്ദ്രന്‍ ഉദിക്കുംമുമ്പ് ഗണപതിയെ പൂജിച്ച് കഥ പാരായണം ചെയ്യുക. പൂജ കഴിഞ്ഞാല്‍ പ്രസാദം വിതരണം ചെയ്യുക. രാത്രി ചന്ദ്രനെ ദര്‍ശിച്ചതിന് ശേഷമാണ് വ്രതം മുറിക്കുന്നത്, അങ്ങനെ ചതുര്‍ത്ഥി വ്രതം പൂര്‍ത്തിയാകും.

എള്ള് കൊണ്ടുള്ള പ്രതിവിധി

എള്ള് കൊണ്ടുള്ള പ്രതിവിധി

ഗാര്‍ഹിക പ്രശ്‌നങ്ങള്‍, കുട്ടികള്‍, രോഗം, ജോലി, വ്യാപാരം, ഗ്രഹദോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഗണേശജയന്തി ദിനത്തില്‍ വെളുത്ത എള്ള് ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. ഈ ശുഭദിനത്തില്‍ ഗണപതിയെ എള്ള് കൊണ്ട് അഭിഷേകം ചെയ്ത് എള്ള് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡുകള്‍ നിവേദിച്ച് ഒരു വെറ്റിലയില്‍ എള്ള് വെച്ച് നിങ്ങളുടെ ഇഷ്ടം പറഞ്ഞ് ഗണപതിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുക. ഇതിനുശേഷം പശുവിന് എള്ള് കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുകയും എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഈ പ്രത്യേക രീതി ഉപയോഗിച്ച് ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വ്രതത്തിന്റെ ദ്രുത ഫലങ്ങള്‍ ലഭിക്കുന്നു.

Also read:ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണംAlso read:ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണം

ജോലിയിലെ തടസ്സങ്ങള്‍ നീങ്ങാന്‍

ജോലിയിലെ തടസ്സങ്ങള്‍ നീങ്ങാന്‍

മാഘ വിനായക ചതുര്‍ത്ഥി നാളില്‍ അഞ്ച് മഞ്ഞള്‍ കഷ്ണം എടുത്ത് ശ്രീ ഗണാധിപതയേ നമഃ മന്ത്രം ചൊല്ലി ഓരോന്നായി സമര്‍പ്പിക്കുക. ഗണേശ ജയന്തി മുതല്‍ 10 ദിവസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഇത് നിങ്ങളുടെ ജോലിയിലെ എല്ലാത്തരം തടസ്സങ്ങളും നീക്കും. പ്രമോഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

ധനപ്രതിസന്ധിയും കടബാധ്യതയും അകറ്റാന്‍ മാഘവിനായക ചതുര്‍ത്ഥി നാളില്‍ 108 ദര്‍ഭ പുല്ലില്‍ മഞ്ഞള്‍ നനച്ച് പുരട്ടി ശ്രീ ഗജവകത്രം നമോ നമഃ എന്ന് ജപിക്കുക. ഇതിലൂടെ നിങ്ങളുടെ പണ ക്ഷാമം നീങ്ങുന്നതായിരിക്കും.

Also read:ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകുംAlso read:ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

English summary

Magh Vinayaka Chaturthi 2023 January Date, Puja Vidhi, Shubha Muhurtham And Worship Rules

Vinayak Chaturthi of Magh month is on 25 January 2023. Read on to know about puja vidhi, shubha muhurtham and worship rules.
Story first published: Tuesday, January 24, 2023, 14:46 [IST]
X
Desktop Bottom Promotion