For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം; 5 രാശിക്കാരില്‍ വിട്ടൊഴിയാതെ അപകടം

|

ഇടവം രാശിയിലാണ് ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. നവംബര്‍ 19നാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ ഗ്രഹണം സംഭവിക്കുന്നത് ജ്യോതിഷത്തില്‍ ശുഭകരമായി കണക്കാക്കില്ല. പുരാണങ്ങള്‍ അനുസരിച്ച്, ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് 'പാപഗ്രഹം' രാഹു അല്ലെങ്കില്‍ കേതു ചന്ദ്രനെ ബന്ധിപ്പിക്കുമ്പോഴാണ്. ചന്ദ്രന്‍ രാഹുവുമായോ കേതുവുമായോ സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്.

Lunar Eclipse 2021

നവംബര്‍ 19 ചന്ദ്രഗ്രഹണം; ഇടവം രാശിയിലെ ഗ്രഹണത്തില്‍ പതറുന്ന രാശിക്കാര്‍നവംബര്‍ 19 ചന്ദ്രഗ്രഹണം; ഇടവം രാശിയിലെ ഗ്രഹണത്തില്‍ പതറുന്ന രാശിക്കാര്‍

ജ്യോതിഷത്തില്‍, ഗ്രഹണം ഒരു നിര്‍ഭാഗ്യകരമായ സംഭവമായി കണക്കാക്കപ്പെടുന്നു. ചന്ദ്രഗ്രഹണം എപ്പോഴാണ് സംഭവിക്കുന്നതെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അതോടൊപ്പം തന്നെ നിങ്ങളുടെ 12 രാശിയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഗ്രഹണം വെല്ലുവിളിയായി മാറുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഈ വര്‍ഷത്തെ അവസാനത്തെ ഗ്രഹണമാണ് നവംബര്‍ 19-ന് നടക്കുന്ന ചന്ദ്രഗ്രഹണം.

ചന്ദ്രഗ്രഹണം എപ്പോഴാണ് സംഭവിക്കുന്നത്?

ചന്ദ്രഗ്രഹണം എപ്പോഴാണ് സംഭവിക്കുന്നത്?

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം 2021 നവംബര്‍ 19, വെള്ളിയാഴ്ചയാണ് നടക്കുന്നത്. കലണ്ടര്‍ അനുസരിച്ച്, ഈ ദിവസം പൂര്‍ണ്ണ ചന്ദ്രനും (പൂര്‍ണിമ) കാര്‍ത്തിക നക്ഷത്രവും ഉണ്ടായിരിക്കും. 'പരിഘ് യോഗ' വെള്ളിയാഴ്ചയാണ് സംഭവിക്കുന്നത്. ഈ ദിവസം 'രാഹുകാലം' രാവിലെ 10.46 മുതല്‍ 12.06 വരെ ആയിരിക്കും.

കാര്‍ത്തിക നക്ഷത്രം

കാര്‍ത്തിക നക്ഷത്രം

ചന്ദ്രഗ്രഹണ സമയത്ത്, കാര്‍ത്തിക നക്ഷത്രത്തിലാണ് ഗ്രഹണം നടക്കുന്നത്. ജ്യോതിഷ പ്രകാരം, ഈ നക്ഷത്രത്തിന്റെ അധിപന്‍ സൂര്യന്‍ ആണ്. രാശിയുടെ അധിപന്‍ ശുക്രന്‍ ആണ്. നക്ഷത്ര സമൂഹത്തിലെ മൂന്നാമത്തെ നക്ഷത്രമാണ് കൃതിക. ഈ നക്ഷത്രം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നതാണ്. 6 നക്ഷത്രങ്ങളുടെ കൂട്ടമാണ് കാര്‍ത്തിക നക്ഷത്രം. ഈ നക്ഷത്രത്തിന്റെ നിറം വെള്ളയാണ്.

അപൂര്‍ണ ചന്ദ്രഗ്രഹണം

അപൂര്‍ണ ചന്ദ്രഗ്രഹണം

2021 നവംബര്‍ 19-ന് നടക്കുന്ന ചന്ദ്രഗ്രഹണം പൂര്‍ണമായും സംഭവിക്കുന്നില്ല. ഇത് അര്‍ദ്ധ ചന്ദ്രഗ്രഹണമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ വിശ്വാസ പ്രകാരം ഗര്‍ഭിണികളും കൊച്ചുകുട്ടികളും പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. ചന്ദ്രന്‍, സൂര്യന്‍, ശുക്രന്‍ എന്നിവ ബാധിക്കുന്ന രാശിക്കാരും ജാഗ്രത പാലിക്കേണ്ടതാണ്. ഇടവം രാശിയില്‍ ആണ് ഈ വര്‍ഷത്തെ ഗ്രഹണം സംഭവിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ഏറ്റവും കൂടുതല്‍ സ്വാധീനം ദൃശ്യമാകുന്നത് ഇടവം രാശിക്കാരില്‍ മാത്രമാണ്. ഇടവം രാശിക്കാര്‍ സാമ്പത്തികമായും ആരോഗ്യപരമായും പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും.

 ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണം എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല. ഈ ഗ്രഹണം ചിങ്ങം രാശിക്കാരെ ബാധിക്കുന്നത് മോശമായ അവസ്ഥയിലാണ്. ചിങ്ങം രാശിക്കാര്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. നിങ്ങളുടെ അവകാശങ്ങള്‍ അനാവശ്യമായി പ്രയോജനപ്പെടുത്തി പണി വാങ്ങിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വന്നേക്കാം. പണം ചിലവാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

തുലാം

തുലാം

തുലാം രാശിക്കാര്‍ പണവുമായി ബന്ധപ്പെട്ട ജോലികളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കാര്യങ്ങള്‍ എന്താണെങ്കിലും അത് നടക്കുന്നതിന് വളരെയധികം വെല്ലുവിളികള്‍ നേരിടുന്നു. ഓരോ അവസ്ഥയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നെഗറ്റീവ് അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. പല വിധത്തിലാണ് നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ദാമ്പത്യ ജീവിതത്തിലും സമ്മര്‍ദ്ദം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ആരോടും മോശമായി സംസാരിക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഗ്രഹണ ദിവസം ഇവരുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരിക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ ഗ്രഹണത്തില്‍ അടിപതറുന്നവരാണ് എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട. ബന്ധങ്ങളില്‍ ജാഗ്രത പാലിക്കണം. നിങ്ങളുടെ എതിരാളികള്‍ വളരെ സജീവമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാവുന്നതാണ്. പോസിറ്റീവായിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലെങ്കില്‍ പലപ്പോഴും അത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്. കഠിനാധ്വാനത്തിന് ഫലം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. എങ്കിലും ക്ഷമയോടെ കഠിനാധ്വാനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മീനം

മീനം

ആരോഗ്യം ശ്രദ്ധിക്കണം എന്നതാണ് ഗ്രഹണ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം. ഇതിനകം നിങ്ങള്‍ക്ക് രോഗം ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ഗ്രഹണ സമയത്ത് അപകടാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നല്ല ഭക്ഷണശീലങ്ങളുടെയും ശുചിത്വത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Lunar Eclipse 2021: Which Zodiac Signs Will Be Affected By November 19 Chandra Grahan in Malayalam

The last lunar eclipse of the year is on November 19. This eclipse will affect some zodiac signs. Take a look.
X
Desktop Bottom Promotion