Just In
- 17 min ago
മുടിയില്‍ നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്‍ചായയിലെ അഞ്ച് വഴികള്‍ നരമാറ്റും ഉറപ്പ്
- 50 min ago
ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 1 hr ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
- 3 hrs ago
ശനിയുടെ രാശിയില്‍ ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്‍
Don't Miss
- News
മൂന്ന് പ്രവാസികള്‍ക്ക് മഹ്സൂസ് ലോട്ടറി; അടിച്ചത് ഒരു ലക്ഷം ദിര്‍ഹം, യുഎഇ വിടുമെന്ന് മൂവരും...
- Finance
ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട
- Movies
'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണി
- Automobiles
കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിർമാതാവ് ജോബി ജോർജ്
- Sports
കളി നിര്‍ത്താമെന്നു മനസ്സ് പറഞ്ഞു! ആ വീഡിയോസ് കണ്ടതോടെ എല്ലാം മാറി- പാക് സൂപ്പര്‍ താരം
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ജൂലൈ മാസത്തിലെ ഭാഗ്യരാശിക്കാര്‍: എന്ത് ചെയ്താലും വിജയവും നേട്ടവും
ജൂലൈ മാസത്തിന് തുടക്കം കുറിക്കാന്‍ ഇന്‍ അധികം സമയമില്ല. വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ജൂലൈ മാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം ആഷാഢ മാസത്തിനും ശ്രാവണ മാസത്തിനും ജൂലൈ മാസം സാക്ഷ്യം വഹിക്കുന്നു.
എന്നാല്‍ ജൂലൈ മാസത്തില്‍ ജ്യോതിഷ പ്രകാരം ചില ഭാഗ്യരാശിക്കാരും ഉണ്ട്. ഏതൊക്കെ രാശിക്കാരില്‍ ജൂലൈ മാസം മികച്ച ഫലം നല്കുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി ഭാഗ്യവും നേട്ടവും കൊണ്ട് വരുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച സമയമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പഠനത്തില്‍ നിന്ന് ലഭിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. സാമ്പത്തികവും മികച്ചതാവും. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ പ്രമോഷന് സാധ്യതയുണ്ട്.നിങ്ങള്‍ മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ നിങ്ങളെ കേള്‍ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച ഒരു സമയമാണ് എന്നത്പ്രത്യേകം പറയേണ്ടതില്ല. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും.

ഇടവം രാശി
കരിയറിന്റെ കാര്യത്തില്‍, സമയം അനുയോജ്യം. അതിന് ജൂലൈ മാസം നിങ്ങള്‍ക്ക് മികച്ചതാണ്. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് ലഭിക്കുകയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ്. മത്സരപ്പരീക്ഷയില്‍ വിജയം കണ്ടെത്താന്‍ സാധിക്കും. പ്രണയ ജീവിത്തതില്‍ സന്തോഷം. സാമ്പത്തിക മേഖല മികച്ചതായിരിക്കും. വിവിധ കോണില്‍ നിന്ന് സമ്പത്ത് തേടിയെത്തും. ഒരിക്കലും നിങ്ങളില്ലാതെ പലതും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജീവിതത്തില്‍ എന്താണോ ആഗ്രഹിക്കുന്നത് അത് സ്വന്തമാക്കുന്നതിന് അനൂകൂല സമയമാണ്. ഒരു തരത്തിലും നിങ്ങള്‍ പ്രശ്നത്തിലാവുന്ന അവസ്ഥയുണ്ടാവുന്നില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ കയറ്റം ലഭിക്കുന്നു. വിദ്യാഭ്യാസരംഗത്തും വിദ്യാര്‍ത്ഥികള്‍ നല്ല നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് വളരെ നല്ല സമയമാണ്. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും സംതൃപ്തിയും നിലനില്ക്കും. പ്രണയത്തില്‍ മികച്ച സമയം. സാമ്പത്തിക നേട്ടങ്ങള്‍ തന്നെയാണ് ഇവരുടെ പ്രത്യേകത. എന്നാല്‍ ആരോഗ്യം അല്പം ശ്രദ്ധിക്കണം.വിദേശത്ത് പഠിക്കുന്നതിനും പഠനത്തില്‍ ഉന്നത വിജയത്തിനും സാധിക്കുന്നു. പരിശ്രമം ഫലം കാണുന്നു. ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് അധികം ശ്രമിക്കേണ്ടി വരില്ല.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ജോലിയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. പഠനത്തില്‍ അശ്രദ്ധ പാടില്ല. പ്രണയത്തിന്റെ കാര്യത്തില്‍ വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ തലയില്‍ വെക്കരുത് എന്നതാണ്. ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും.

ധനു രാശി
ജൂലൈ മാസത്തില്‍, ബിസിനസുകാര്‍ക്ക് വിജയം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍ തേടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പോലെ പഠിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. എങ്കിലും നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കാനാവാത്തതാവും. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഫലം ലഭിക്കണം. ജീവിതത്തില്‍ സന്തോഷം എപ്പോഴും നിലനില്ക്കും.ജൂലൈ പകുതിയോടെ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സഫലമാവുന്നു. എന്ത് ആഗ്രഹിച്ചാലും അത് സ്വന്തമാക്കുന്നതിന് യോഗമുണ്ട്. സ്വാതന്ത്ര്യത്തോടെ എന്തും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

മകരം രാശി
ബിസിനസുകാരായ മകരം രാശിക്കാര്‍ക്ക് മികച്ച മാസമാണ് ജൂലൈ. ഇവരെ തേടി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇങ്ങോട്ട് വരുന്നു. ഇവരുടെ ഭാഗ്യം ഏത് രീതിയിലാണ് ഇവരെ തുണക്കുക എന്നത് പറയാന്‍ സാധിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കും ഈ മാസം അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. പങ്കാളിയോടൊപ്പം ഏറ്റവും മികച്ച സമയം ചിലവഴിക്കും. സാമ്പത്തികമായി മികച്ച സമയമായിരിക്കും.സ്വന്തം ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് അതിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നു. മികച്ച സാമ്പത്തിക ലാഭം പല കോണുകളില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. പിന്നീട് ഒന്നിലും നഷ്ടബോധത്തോടെ തിരിഞ്ഞ് നോക്കേണ്ടി വരില്ല.
എന്ത്
ബിസിനസ്
ചെയ്താലും
ലാഭവും
നേട്ടവും
ഈ
6
രാശിക്ക്
ഗ്രഹദോഷം,
ശനിദോഷം,
കാളസര്‍പ്പദോഷം,
പിതൃദോഷം
മാറ്റും
ആഷാഢ
അമാവാസി