For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടില്ലാത്ത ചില ഐതീഹ്യങ്ങള്‍

ശിവനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടില്ലാത്ത ചില ഐതീഹ്യങ്ങള്‍.

By Archana V
|

ശിവഭക്തരെ സംബന്ധിച്ച്‌ ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളില്‍ ഒന്നാണ്‌ മഹാശിവരാത്രി. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ഫെബ്രുവരി 13 ന്‌ ആയിരുന്നു ശിവരാത്രി. ദക്ഷിണേന്ത്യന്‍ കലണ്ടര്‍ പ്രകാരം മാഘമാസത്തിലെ കൃഷ്‌ണപക്ഷത്തിലുള്ള ചതുര്‍ദശി ദിനത്തിലാണ്‌ മാഹാ ശിവരാത്രി ആഘോഷിക്കുന്നത്‌.

shiv

ഉത്തരേന്ത്യയില്‍ ഫാല്‍ഗുന മാസത്തിലെ ശിവരാത്രി ദിനമാണ്‌ മഹാ ശിവരാത്രിയായി ആഘോഷിക്കുന്നത്‌. എന്നാല്‍ ഇത്‌ രണ്ടും ഒരേ ദിനത്തിലാണ്‌ വരുന്നത്‌. വിവിധ പ്രദേശങ്ങളില്‍ വിവിധ രീതിയിലാണ്‌ ആചാരങ്ങള്‍ എന്നത്‌ മാത്രമാണ്‌ വ്യത്യാസം. തൃമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന ബ്രഹ്മ, വിഷ്‌ണു, മഹേശ്വരന്‍മാരില്‍ ശിവനാണ്‌ സംഹാരമൂര്‍ത്തി. എന്നാല്‍ സംഹാരം മാത്രമാണ്‌ ശിവന്‍ ചെയ്യുന്നതെന്ന്‌ ധരിക്കുന്നത്‌ തെറ്റാണ്‌.

shiv

ശിവനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടില്ലാത്ത ചില ഐതീഹ്യങ്ങള്‍

കാളിയുടെ കാല്‍ക്കീഴില്‍ പുഞ്ചിരി തൂകുന്ന ശിവന്‍

ശിവന്‌ മുകളില്‍ നൃത്തം ചവിട്ടുന്ന കാളീ ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇതില്‍ ശിവന്റെ മുഖത്ത്‌ മനോഹരമായ പുഞ്ചിരി നിറഞ്ഞ്‌ നില്‍ക്കുന്നതായി കാണാം. ഇത്തരം സാഹചര്യങ്ങളില്‍ ഉഗ്രഭാവത്തിലുള്ള ശിവനെയാണ്‌ എല്ലായിടത്തും ചിത്രീകരിച്ചിരിക്കുന്നതായി കാണുന്നത്‌.

രക്തബീജ എന്ന അസുരനെ വധിക്കുന്നതിനായി ദേവി ദുര്‍ഗ്ഗയില്‍ നിന്നും അവതാരമെടുക്കുന്നതാണ്‌ ദേവി കാളി. അസുരനെ വധിച്ചതിന്‌ ശേഷവും രക്തദാഹം ശമിക്കാത്ത കാളിയുടെ ഉഗ്രകോപം നിയന്ത്രണാധീതമായി. കാളിയുടെ കോപത്തിന്‌ മുമ്പില്‍ എല്ലാ ജീവജാലങ്ങളും , ദേവന്‍മാരും , അസുരന്‍മാരും നിസ്സഹായരായി നിലകൊണ്ടു. കാളിയുടെ രൂപത്തിലുള്ള ശിവപത്‌നിയുടെ കോപാവേശം ഇല്ലാതാക്കാന്‍ സഹായം നല്‍കണം എന്ന്‌ എല്ലാവരും ശിവനോട്‌ പ്രാര്‍ത്ഥിച്ചു. രൗദ്രരൂപത്തില്‍ ആയിരിക്കുമ്പോള്‍ കാളി ദേവിയോട്‌ വാദിക്കുക എന്നത്‌ അസാധ്യമാണന്ന്‌ ഭഗവാന്‍ മഹാദേവന്‍ മനസ്സിലാക്കി . അങ്ങനെ നൃത്തം ചവിട്ടുന്ന കാളിയുടെ കാല്‍ ചുവട്ടില്‍ പുഞ്ചിരി തൂകി കിടന്നുവെന്നും ഇത്‌ കണ്ട്‌ ദേവിയുടെ കോപം സാവധാനം ഇല്ലാതായെന്നും ആണ്‌ ഐതീഹ്യം.

shiv

അമര്‍നാഥ്‌ ഗുഹകളുടെ കഥ

ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ ആരാധനാ സ്ഥലങ്ങളില്‍ ഒന്നാണ്‌ അമര്‍നാഥ്‌ ഗുഹ. മഞ്ഞില്‍ രൂപം കൊണ്ടിട്ടുള്ള ശിവലിംഗം ഭക്തരുടെ ഉള്ളില്‍ ആഴത്തിലുള്ള ഭക്തിയും വിസ്‌മയവും നിറയ്‌ക്കുന്നു. അനശ്വരതയുടെ രഹസ്യം വെളിപ്പെടുത്താന്‍ പാര്‍വതി ദേവി മഹാദേവനോട്‌ ആവശ്യപ്പെട്ടതായാണ്‌ പറയപ്പെടുന്നത്‌.

അനശ്വരതയെ കുറിച്ച്‌ പറയുന്നത്‌ മറ്റാരും കേള്‍ക്കാതിരിക്കുന്നതിനായി ശിവഭഗവാന്‍ പാര്‍വതിയെ അമര്‍നാഥ്‌ ഗുഹയിലേക്ക്‌ കൊണ്ടുപോയി എന്നാണ്‌ വിശ്വാസം.

shiv

ഒരിക്കല്‍ ഭൃഗു മുനി ഹിമാലയത്തിലേക്കുള്ള യാത്രാ മധ്യേ അമര്‍നാഥ്‌ ഗുഹയില്‍ അകപ്പെട്ടു. ഒരു ആട്ടിടയനും യാദൃശ്ചികമായി അവിടെയെത്തി. അവിടെ കണ്ടെത്തിയ മുനി അദ്ദേഹത്തിന്‌ ഒരു സഞ്ചി നിറയെ കല്‍ക്കരി നല്‍കി. വീട്ടില്‍ എത്തിയ ആട്ടിടയന്‍ കണ്ടത്‌ സഞ്ചിയിലെ കല്‍ക്കരി മുഴുവന്‍ സ്വര്‍ണമായി മാറിയിരിക്കുന്നതാണ്‌. ആട്ടിടയന്‍ മുനിയോട്‌ നന്ദി പറയാനായി മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തെ അവിടെ കാണാന്‍ കഴിഞ്ഞില്ല. പകരം കണ്ടത്‌ മഞ്ഞില്‍ തീര്‍ത്ത ശിവലിംഗമാണ്‌. അതിന്‌ ശേഷം എല്ലാ വര്‍ഷവും നൂറ്‌കണക്കിന്‌ ശിവഭക്തര്‍ ഇവിടേയ്‌ക്ക്‌ ശിവനെ ആരാധിക്കാനായി തീര്‍ത്ഥാടകരായി എത്തി തുടങ്ങി.

shiv

എന്തിനാണ്‌ ശിവന്‍ ശരീരത്തില്‍ ഭസ്‌മം പൂശുന്നത്‌

ഒരിക്കല്‍ വളരെ ഭക്തനായ ഒരു മുനി ജീവിച്ചിരുന്നു. പ്രാര്‍ത്ഥനകളില്‍ കഠിനമായി മുഴുകിയിരുന്ന അദ്ദേഹം സസ്യങ്ങളുടെ ഇലകള്‍ മാത്രമാണ്‌ ഭക്ഷിച്ചിരുന്നത്‌. ഒരിക്കല്‍ പൂജയ്‌ക്കായി സസ്യങ്ങള്‍ മുറിച്ചു കൊണ്ടരിക്കെ അദ്ദേഹം അറിയാതെ സ്വന്തം വിരലുകളും മുറിച്ചു. അത്ഭുതം എന്ന പറയട്ടെ അദ്ദേഹത്തിന്റെ വിരലുകളില്‍ നിന്നും രക്തത്തിന്‌ പകരം സസ്യങ്ങളിലേത്‌ പോലുള്ള നീരാണ്‌ പുറത്ത്‌ വന്നത്‌. അദ്ദേഹം തന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഇതെന്ന്‌ കരുതി ആഹ്ലാദിച്ചു. അദ്ദേഹം ആഹ്ലാദത്താല്‍ പാടുകയും ആടുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും ഈശ്വരഭക്തിയുള്ള ആള്‍ താനാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം ഭഗവാന്‍ ശിവന്‍ ഒരു വൃദ്ധന്റെ രൂപത്തില്‍ മുനിയുടെ സമീപത്തെത്തി. മുനിയുടെ സന്തോഷത്തിന്റെ കാരണമെന്താണന്ന്‌ അദ്ദേഹം അന്വഷിച്ചു. കാരണം അറിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു എല്ലാ ജീവജാലങ്ങളും മരണ ശേഷം ഭസ്‌മമായി മാറും എന്ന്‌ .

shiv

നിങ്ങളാണ്‌ ഏറ്റവും വലിയ ഭക്തനെങ്കില്‍ നിങ്ങളില്‍ നിന്നും ഭസ്‌മം ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ പറഞ്ഞു കൊണ്ട്‌ ശിവ ഭഗവാന്‍ തന്റെ വിരലുകള്‍ മുറിച്ചു . വിരലുകളില്‍ നിന്നും ഭസ്‌മം ഒഴുകി. മുനിയുടെ അഹങ്കാരം ശമിച്ചു . ശിവഭഗവാന്‍ സ്വയം എത്തി തന്റെ അറിവില്ലായ്‌മ മനസിലാക്കി തന്നതാണന്ന്‌ അദ്ദേഹത്തിന്‌ മനസിലായി. ആ ദിവസത്തിന്‌ ശേഷം ഭഗവാന്‍ ശിവന്‍ പരമമായ സത്യത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ ശരീരത്തില്‍ ഭസ്‌മം പൂശാന്‍ തുടങ്ങി. ഭൗതിക ലോകത്തില്‍ നിങ്ങള്‍ക്ക്‌ സ്വന്തമായി ഉള്ളതിനെ കുറിച്ചോര്‍ത്ത്‌ അഹങ്കരിക്കുന്നത്‌ മണ്ടത്തരമാണ്‌.

shiv

പാര്‍വതിയുടെ പരീക്ഷ

പാര്‍വതീ ദേവി വര്‍ഷങ്ങളോളം ആരാധിക്കുകയും തപസ്സ്‌ അനുഷ്‌ഠിക്കുകയും ചെയ്‌തതിന്‌ ശേഷം മാത്രമാണ്‌ ശിവ ഭഗവാന്‍ ദേവിയുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച്‌ അനുഗ്രഹം നല്‍കുന്നത്‌. അധികം ആരും വര്‍ണ്ണിക്കാത്ത ശിവപാര്‍വതീ വിവാഹത്തെ കുറിച്ചുള്ള ഒരു ഐതീഹ്യമുണ്ട്‌. ശിവപാര്‍വതീ വിവാഹത്തിന്‌ മുമ്പായി ഭഗവാന്‍ ശിവന്‍ ഒരു വൃദ്ധന്റെ രൂപത്തില്‍ പാര്‍വതീ ദേവിയുടെ സമീപത്ത്‌ എത്തി ഭഗവാന്‍ ശിവനെ വിവാഹം കഴിക്കുന്നത്‌ മണ്ടത്തരമാണന്ന്‌ ദേവിയോട്‌ പറഞ്ഞു.

ഭഗവാന്‍ ശിവന്‍ യാചകനെ പോലെയാണ്‌ ജീവിക്കുന്നതെന്നും മനോഹരിയായ പാര്‍വതിയ്‌ക്ക്‌ നല്‍കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒന്നുമില്ല എന്നും പറഞ്ഞു. ഈ വാക്കുകള്‍ പാര്‍വതീ ദേവിയെ കോപിഷ്‌ഠയാക്കി. വൃദ്ധനോട്‌ ദൂരെ പോകാനും ശിവനെ അല്ലാതെ മാറ്റാരെയും വിവാഹം കഴിക്കില്ല എന്നും ദേവി അദ്ദേഹത്തോട്‌ പറഞ്ഞു. ഇത്‌ കേട്ട ശിവന്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അതിന്‌ ശേഷം ഇരുവരും അത്യന്തം ആഘോഷത്തോടെ വിവാഹിതരായി.

English summary

Legends of Lord Shiv that You May Not Know

Stories of Lord Shiva- Lord Shiva is known as the Destroyer among the Trimurtis - Lord Brahma, Lord Vishnu and Lord Maheshwara. But to say that destroying is the only thing that Lord Shiva is responsible for would be wrong.
X
Desktop Bottom Promotion