Just In
- 7 hrs ago
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- 8 hrs ago
വേറൊരു എണ്ണയും ഫലം നല്കിയില്ലെങ്കിലും ബദാം ഓയില് സൂപ്പറാണ്
- 10 hrs ago
ചരിത്രമായി പ്രീത് ചാന്ദി: ദക്ഷിണാര്ദ്ധ ഗോളത്തില് കൂടുതല് ദുരം സഞ്ചരിച്ച വനിത
- 10 hrs ago
ബുധന്റെ ശുഭസ്ഥാനത്താല് വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക് ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയം
Don't Miss
- News
'കശ്മീരിൽ രാഹുല് ഗാന്ധിക്ക് ദേശീയ പതാക ഉയര്ത്താന് സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
രാഹുദോഷം നീക്കാനും ഭാഗ്യം നേടാനും ലാല് കിതാബ് പറയും പ്രതിവിധികള്
ലാല് കിതാബ് എന്നത് വ്യത്യസ്തമായ ഒരു ജ്യോതിഷ ശാഖയാണ്. അതില് പറഞ്ഞിരിക്കുന്ന ചില പരിഹാര നടപടികളുണ്ട് അവ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തിലെ ദോഷങ്ങള് നീക്കാനും ജീവിതത്തില് ഭാഗ്യം വരുത്താനും നിങ്ങള്ക്ക് സാധിക്കും. അത്തരത്തില് രാഹുവിനുള്ള പരിഹാരങ്ങളും ലാല് കിതാബില് പറഞ്ഞിട്ടുണ്ട്. രാഹുദോഷം അകറ്റാന് നിങ്ങള്ക്ക് ഈ പരിഹാരങ്ങള് പരീക്ഷിക്കാം.
Most
read:
ഏകാദശി
വ്രതങ്ങളില്
വച്ച്
പ്രയാസമേറിയ
നിര്ജ്ജല
ഏകാദശി;
ഫലങ്ങള്
അത്യുത്തമം
ജാതകത്തിലെ ഒന്നാം ഭവനം മുതല് പന്ത്രണ്ടാം ഭവനം വരെയുള്ള 9 ഗ്രഹങ്ങള്ക്ക് (അതായത് സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു) അവയുടെ സ്ഥാനമനുസരിച്ച് ചില ലാല് കിതാബ് പ്രതിവിധികള് ചെയ്യുക. രാഹുദോഷം ആകറ്റാനായി ലാല്കിതാബില് പറഞ്ഞിരിക്കുന്ന പരിഹാരങ്ങള് ഇവയാണ്.

ജാതകത്തില് രാഹു ദോഷകരമായാല്
ജ്യോതിഷത്തില്, രാഹുവിനെ ദോഷകരമായ ഗ്രഹമായി കണക്കാക്കുന്നു, അതിനാല് രാഹുവിനുള്ള പരിഹാരങ്ങള് ചെയ്യേണ്ടത് പ്രധാനമാണ്. ശനി, ബുധന്, ശുക്രന് എന്നിവയുമായി രാഹു സൗഹൃദ ബന്ധം പങ്കിടുന്നു, വ്യാഴത്തിനും ചൊവ്വയ്ക്കും നേരെ നിഷ്പക്ഷമാണ്. സൂര്യനും ചന്ദ്രനും അതിന്റെ ശത്രു ഗ്രഹങ്ങളാണ്. സൂര്യന് രാഹു കൂടുതല് പ്രതികൂലമാണ്. രാഹുവിന്റെ ദോഷകരമായ സ്വാധീനം ഒരു വ്യക്തിയെ ഗുരുതരമായി ബാധിക്കും. ഈ നിഴല് ഗ്രഹം ഒരു ജാതകത്തിന് അനുകൂലമാകുമ്പോള് ആത്മീയ ചായ്വ്, സമ്പത്ത് സാധ്യതകള്, രാജകീയ പദവി, വിദേശ താമസത്തിനുള്ള സാധ്യതകള് എന്നിവ വര്ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും ജാതകത്തില് ദോഷകരമായ രാഹു ഉണ്ടെങ്കില് അത് പെട്ടെന്നുള്ള ദുരന്തങ്ങള്, വിട്ടുമാറാത്ത രോഗങ്ങള്, വ്യഭിചാരം, പരിക്കുകള്, ഗൂഢാലോചന, സമാധാനമില്ലായ്മ, മരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആദ്യ ഭവനത്തിലെ രാഹു
ചൊവ്വാഴ്ച ചെമ്പ് പാത്രം ദാനം ചെയ്യണം. അതില് ഗോതമ്പും ശര്ക്കരയും നിറച്ചാല് നന്നായിരിക്കും. കഴുത്തില് ഒരിക്കലും സില്വര് ചെയിന് ധരിക്കരുത്.
Most
read:ഈ
രാശിക്കാര്
ആരെയും
കേള്ക്കില്ല;
മറ്റുള്ളവരുടെ
നിയന്ത്രണത്തില്
ജീവിക്കില്ല

രണ്ടാം ഭവനത്തിലെ രാഹു
പോക്കറ്റില് ഒരു വെള്ളി ഗോളം അല്ലെങ്കില് ഒരു സ്വര്ണ്ണ ഗോളം സൂക്ഷിക്കണം. ആനയുടെ കാലടി പതിഞ്ഞ ചെളി എടുത്ത് ആഴമുള്ള കിണറ്റില് എറിയണം.

രാഹു മൂന്നാം ഭാവത്തില് നിന്നാല്
ആനക്കൊമ്പോ അല്ലെങ്കില് അതുകൊണ്ട് ഉണ്ടാക്കിയ വസ്തുക്കളോ വീട്ടില് സൂക്ഷിക്കണം. എന്നാല് ബുധനും ഇതേ ഭാവത്തിലുണ്ടെങ്കില് അങ്ങനെ ചെയ്യാന് പാടില്ല. ഒരു ആല്മരം നട്ട് അത് നന്നായി പരിപാലിക്കണം.
Most
read:വാസ്തു
പ്രകാരം
ഡൈനിംഗ്
റൂം
ഇങ്ങനെ
വച്ചാല്
എക്കാലവും
ആരോഗ്യവും
സമ്പത്തും

രാഹു നാലാം ഭാവത്തില് നിന്നാല്
വെള്ളി ധരിക്കണം. നാല് കിലോ മല്ലിയിലയും നാല് കിലോ ബദാമും എടുത്ത് ഒരു നദിയിലോ കനാലിലോ ഒഴുക്കണം. വീടിന്റെ മേല്ക്കൂരയില് ഒരിക്കലും കല്ക്കരി സൂക്ഷിക്കരുത്. വീടിന്റെ ഗോവണിപ്പടിക്ക് താഴെ അടുക്കള പണിയാന് പാടില്ല.

അഞ്ചാം ഭാവത്തിലെ രാഹു
വീടിന്റെ പ്രവേശന നിലയ്ക്ക് താഴെയായി വെള്ളി ചതുര കഷണം സൂക്ഷിക്കണം. വെള്ളിയാഴ്ച രാത്രി ഉറങ്ങുമ്പോള് ഭാര്യയുടെ തലയ്ക്ക് സമീപം അഞ്ച് റാഡിഷ് സൂക്ഷിക്കുകയും ശനിയാഴ്ച അത് ദാനം ചെയ്യുകയും വേണം.
Most
read:കോപം
നിയന്ത്രിക്കാന്
നിങ്ങളെ
സഹായിക്കും
വാസ്തു
ടിപ്സ്

ആറാം ഭാവത്തിലെ രാഹു
പോക്കറ്റില് ഒരു കറുത്ത ഗ്ലാസ് അല്ലെങ്കില് ലെഡ് സൂക്ഷിക്കണം. ഒരു തവിട്ട് നായയെ വീട്ടില് വളര്ത്തണം. സരസ്വതി ദേവിയെ പ്രീതിപ്പെടുത്തുകയും ആറ് ദിവസം തുടര്ച്ചയായി നീല പൂക്കള് അര്പ്പിക്കുകയും വേണം.

ഏഴാം ഭാവത്തിലെ രാഹു
വീട്ടില് ഒരു വെള്ളി ഇഷ്ടിക സൂക്ഷിക്കണം. വിവാഹസമയത്ത്, ഒരു വെള്ളി ഗോളം ഭാര്യക്ക് നല്കുകയും ഭാര്യ അത് സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. നദിയിലോ കനാലിലോ തേങ്ങയും ബദാമും ഒഴുക്കണം.

എട്ടാം ഭാവത്തിലെ രാഹു
പോക്കറ്റില് ഒരു ചതുരാകൃതിയിലുള്ള വെള്ളി കഷ്ണം സൂക്ഷിക്കണം. നാല്പ്പത്തിരണ്ടാം വയസ്സുവരെ എല്ലാ വര്ഷവും എട്ട് ഈയം നാണയങ്ങള് നദിയിലോ കനാലിലോ ഒഴുക്കണം.

ഒന്പതാം ഭാവത്തിലെ രാഹു
എപ്പോഴും തൊപ്പിയോ തുണിയോ കൊണ്ട് തല മറയ്ക്കണം. സ്വര്ണ്ണം ധരിക്കണം. വീട്ടില് ഒരു നായയെ വളര്ത്തണം. ദിവസവും കുങ്കുമക്കുറി ധരിക്കണം. ശനിയാഴ്ചകളില് കടുകും പുകയിലയും ദാനം ചെയ്യണം.
Most
read:ഉയരത്തില്
നിന്ന്
വീഴുന്നതായി
സ്വപ്നം
കണ്ടിട്ടുണ്ടോ?
അതിനര്ത്ഥം
ഇതാണ്

രാഹു പത്താം ഭാവത്തില് നിന്നാല്
നീലയോ കറുപ്പോ നിറത്തിലുള്ള ശിരോവസ്ത്രം (തുണി അല്ലെങ്കില് തൊപ്പി) മാത്രമേ ധരിക്കാവൂ. ആഴത്തില് ഒരു കുഴിയെടുത്ത് അതില് ബാര്ലി കുഴിച്ചിടണം.

രാഹു പതിനൊന്നാം ഭാവത്തില് നിന്നാല്
സാത്വിക ഭക്ഷണം മാത്രമേ കഴിക്കാവൂ. വ്യാഴാഴ്ച മഞ്ഞള് ദാനം ചെയ്യണം. ദിവസവും നെറ്റിയില് കുങ്കുമ തിലകം ധരിക്കണം. വെള്ളി ഗ്ലാസില് വെള്ളം കുടിക്കണം. ശനിയാഴ്ച നദിയിലോ കനാലിലോ ഈയത്തിന്റെ കഷണങ്ങള് ഒഴുക്കണം.
Most
read:2022
ജൂണിലെ
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും

രാഹു പന്ത്രണ്ടാം ഭാവത്തില് നിന്നാല്
ഉറങ്ങുമ്പോള് തലയിണയില് ചുവന്ന തുണിയില് പൊതിഞ്ഞ് പെരുഞ്ചീരകവും ചുവന്ന പവിഴവും സൂക്ഷിക്കണം. കഴുത്തില് ഒരു ചതുരാകൃതിയിലുള്ള വെള്ളി ധരിക്കണം. വരുമാനത്തിന്റെ ഒരു ഭാഗം സഹോദരിമാര്ക്കോ പെണ്മക്കള്ക്കോ നല്കണം.