For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുമാരഷഷ്ഠിവ്രതം മുടക്കരുത് ഈ നക്ഷത്രക്കാര്‍; ഫലം സുനിശ്ചിതം

|

ശിവന്റെയും പാര്‍വതി ദേവിയുടെയും പുത്രനായ സ്‌കന്ദന്റെ അല്ലെങ്കില്‍ കാര്‍ത്തികേയന്റെ ജന്മദിനമാണ് കുമാര ഷഷ്ഠി ദിനമായി ആഘോഷിക്കുന്നത്. എല്ലാ മാസത്തെയും ശുക്ല പക്ഷ ഷഷ്ടി തിഥി ദിനത്തിലാണ് സ്‌കന്ദ ഷഷ്ടി ആചരിക്കുന്നത്. ആഷാഢ മാസത്തിലാണ് ഈ ദിനം വരുന്നത്. ഹിന്ദു പഞ്ചാംഗമനുസരിച്ച്, പഞ്ചമി തിഥി അവസാനിക്കുകയും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയില്‍ ഷഷ്ടി തിഥി ആരംഭിക്കുകയും ചെയ്യുമ്പോള്‍, അത് സ്‌കന്ദ ഷഷ്ടി എന്നറിയപ്പെടുന്നു. തിഥി, സമയം, പൂജാ ചടങ്ങുകള്‍, കുമാര ഷഷ്ഠിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. കുമാരഷഷ്ഠി വ്രതമെടുക്കേണ്ടവര്‍ ആരൊക്കെയെന്നും വ്രതത്തിന്റെ ഫലം എന്താണെന്നു അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്‌

Kumar Shashthi Vrat 2021

ഈ വര്‍ഷത്തെ കുമാര ഷഷ്ഠി വരുന്നത് 2021 ഡിസംബര്‍ 9നാണ്. ശുക്ല പക്ഷ ഷഷ്ടി തിഥി രാവിലെ 07:16 ന് ആരംഭിച്ച് 10-ന് രാവിലെ 06:06 ന് അവസാനിക്കും. ഈ ദിനത്തില്‍ ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് സ്‌കന്ദഭഗവാനെ ആരാധിക്കാനായി എണ്ണവിളക്കും ദീപങ്ങളും പുഷ്പങ്ങളും ചന്ദനത്തിരിയും കുങ്കുമവും സമര്‍പ്പിച്ച് ആരാധിക്കുന്നു. അവര്‍ ദിവസം മുഴുവന്‍ വ്രതമനുഷ്ഠിക്കുകയും സ്‌കന്ദന്റെയോ മുരുകന്റെയോ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ മുരുകനെ ഗണപതിയുടെ ഇളയ സഹോദരനായാണ് കണക്കാക്കുന്നത്, അതേസമയം ഉത്തരേന്ത്യക്കാര്‍ അദ്ദേഹത്തെ ഗണപതിയുടെ ജ്യേഷ്ഠനായി കണക്കാക്കുന്നു. എങ്ങനെയാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും ആരൊക്കെയാണ് ഈ ദിനത്തില്‍ കൂടുതല്‍ ആരാധനയോടെ ഭഗവാനെ ആരാധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്.

പ്രാധാന്യം

പ്രാധാന്യം

ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച്, അസുരന്മാരെ പരാജയപ്പെടുത്താനും ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കാനുമാണ് കാര്‍ത്തികേയന്‍ ജനിച്ചത് എന്നാണ് വിശ്വാസം. നേപ്പാളിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഈ ഉത്സവം വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം ഇത് അവരുടെ ദേവനായ കാര്‍ത്തികേയന്റെ ജന്മദിനമാണ്. ഈ ദിനത്തെ കുമാര ഷഷ്ഠി എന്നും വിളിക്കുന്നു. ഹിന്ദു പുരാണമനുസരിച്ച്, കാര്‍ത്തികേയന്‍ ദേവസേനയെ നയിച്ചിരുന്ന വ്യക്തിയായിരുന്നു. ഭൂതങ്ങളുടെ സംഹാരകന്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു. കുമാര ഷഷ്ടി വ്രതം ആചരിക്കുന്നതിലൂടെ, ഭക്തര്‍ തങ്ങളുടെ എല്ലാ ദുരിതങ്ങളും അവസാനിപ്പിച്ച് തങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ഭഗവാന്‍ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനം എങ്ങനെ?

വ്രതാനുഷ്ഠാനം എങ്ങനെ?

എങ്ങനെയാണ് കുമാര ഷഷ്ഠി ദിനത്തില്‍ വ്രതാനുഷ്ഠാനം എടുക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യം തന്നെ അതിരാവിലെ കുളിച്ച് വേണം വ്രതം അനുഷ്ഠിക്കുന്നതിന്. പ്രധാനമായും ആറ് ദിവസത്തെ വ്രതാനുഷ്ഠാനമാണ് ഈ ദിനത്തില്‍ വേണ്ടത്. അതിന് വേണ്ടി അതിരാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. ശേഷം രാവിലെയും വൈകിട്ടും സുബ്രഹ്മണ്യ പാരായണം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ക്ഷേത്രത്തിലെ ഉച്ച സമയത്തെ ഷഷ്ഠിപൂജയും തൊഴുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പടച്ചോറ് പ്രസാദമായി സ്വീകരിച്ച് വേണം വ്രതം പൂര്‍ത്തിയാക്കുന്നതിന്. പിറ്റേന്ന് തുളസി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കണം.

ഐതിഹ്യം

ഐതിഹ്യം

പാര്‍വ്വതി ദേവിയോട് പിണങ്ങി സുബ്രഹ്മണ്യന്‍ സര്‍പ്പാകൃതി പ്രാപിക്കുകയും ഒളിച്ചിരിക്കുകയും ചെയ്തു. ഭഗവാനെ കാണാത്തതില്‍ മനം നൊന്ത് ദേവി ഭഗവാനെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി 108 ഷഷ്ഠി വ്രതം അനുഷ്ഠിച്ച് പുത്രനെ തിരിച്ച് കൊണ്ട് വന്നു. ഇത് കൂടാതെ താരകാസുരനെ വധിക്കുന്നതിന് വേണ്ടി ദേവന്‍മാരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുകയും സുബ്രഹ്മണ്യനെ പൂജിക്കുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഇത് കൂടാതെ ചൊവ്വാ ദോഷം ഉള്ളവരും ഷഷ്ഠിവ്രതം അനുഷ്ഠിച്ച് ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് ദുരിതമോചനത്തിന് കാരണമാകും എന്നാണ് പറയുന്നത്.

ഏതൊക്കെ നക്ഷത്രക്കാര്‍ ഷഷ്ഠിവ്രതമെടുക്കണം?

ഏതൊക്കെ നക്ഷത്രക്കാര്‍ ഷഷ്ഠിവ്രതമെടുക്കണം?

ഏതൊക്കെ നക്ഷത്രക്കാരാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രത്തിലുള്ളവരാണ് നിര്‍ബന്ധമായും ഷഷ്ഠിവ്രതം എടുക്കേണ്ടത്. ഇത് കൂടാതെ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശിക്കാരും നിര്‍ബന്ധമായും ഷഷ്ഠിവ്രതം എടുക്കേണ്ടതാണ്. ഇതെല്ലാം ഇവരുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കുന്നു. ഇത് കൂടാതെ ദുരിത നിവാരണത്തിനും സഹായിക്കുന്നുണ്ട് ഭഗവാന്റെ അനുഗ്രഹം. അതുകൊണ്ട് തന്നെ നിര്‍ബന്ധമായും ഇവര്‍ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി കുമാരഷഷ്ഠി വ്രതം എടുക്കേണ്ടതാണ്.

2021 ഡിസംബര്‍ ആദ്യവാരത്തില്‍ 12 രാശിക്കും സമ്പൂര്‍ണഫലം2021 ഡിസംബര്‍ ആദ്യവാരത്തില്‍ 12 രാശിക്കും സമ്പൂര്‍ണഫലം

 മിഥുനം രാശി വര്‍ഷഫലം; സാമ്പത്തികം, ജോലി, പ്രണയം, വിവാഹം സമ്പൂര്‍ണഫലം മിഥുനം രാശി വര്‍ഷഫലം; സാമ്പത്തികം, ജോലി, പ്രണയം, വിവാഹം സമ്പൂര്‍ണഫലം

English summary

Kumar Shashthi Vrat 2021 Date, Shubh Muhurat, History and Significance in Malayalam

Kumar Shashthi Vrat 2021: Know date, Shubh Muhurat, History, importance and significance of Kumara shashti vrat in malayalam. Take a look.
X
Desktop Bottom Promotion