For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മാഷ്ടമി ദിനം സന്താനഗോപാല മന്ത്രം; സന്താനഭാഗ്യം

|

ജന്മാഷ്ടമി ദിനം ചിങ്ങമാസത്തിലാണ് വരുന്നത്. അഷ്ടമിയും രോഹിണിയും ഒരുമിച്ച് വരുന്ന ദിനമാണ് അഷ്ടമി രോഹിണി ദിനം. ജന്മാഷ്ടമി ദിനത്തില്‍ ഭക്തിയോടെ മന്ത്രങ്ങള്‍ ചൊല്ലുന്നത് സാധാരണയേക്കാള്‍ നാലിരട്ടി ഫലം നല്‍കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ അന്നേ ദിവസം അല്‍പം മന്ത്രോച്ചാരണം നടത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്. അഷ്ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും ചൊല്ലുന്നത് നല്ലതാണ്. ഇതെല്ലാം കൃഷ്ണപ്രീതിക്ക് ഉത്തമമാണ് എന്നുള്ളത് തന്നെയാണ്.

ആഗ്രഹ സാഫല്യം നല്‍കും ശ്രീകൃഷ്ണ ജയന്തിആഗ്രഹ സാഫല്യം നല്‍കും ശ്രീകൃഷ്ണ ജയന്തി

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. ഹൈന്ദവ പുരാണമനുസരിച്ച് 5200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണന്‍ ദേവകിയുടേയും വസുദേവരുടേയും പുത്രനായി ജനിച്ചത്. ഈ ദിവസം ഭക്ത്യാദരപൂര്‍വ്വം തന്നെ ആഘോഷിക്കപ്പെടുന്നുണ്ട് ലോകമെങ്ങും. ഈ ദിവസത്തെ ചില ആചാരാനുഷ്ഠാനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മോക്ഷപ്രാപ്തിക്ക് ജന്മാഷ്ടമി വ്രതം

മോക്ഷപ്രാപ്തിക്ക് ജന്മാഷ്ടമി വ്രതം

മോക്ഷപ്രാപ്തിക്ക് ജന്മാഷ്ടമി വ്രതം എടുക്കാവുന്നതാണ്. ശ്രീകൃഷ്ണന്റെ ജന്മ ദിവസം വ്രതം അനുഷ്ഠിച്ച് ഭക്തിയോടെ ഇരുന്നാല്‍ മോക്ഷപ്രാപ്തിയും ചെയ്ത പാപങ്ങള്‍ക്ക്ക മോക്ഷം ലഭിക്കും എന്നുമാണ് വിശ്വാസം. ഈ ദിവസം അരിയാഹാരം ഒഴിവാക്കി ഭക്ഷണത്തില്‍ പാല്‍, പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തായാവണം വ്രതം. സപ്തമി ദിനം തുടങ്ങി നവമി വരെയുള്ള ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഈ ദിനത്തില്‍ ശുദ്ധിയും വൃത്തിയും പാലിച്ച് ലോകത്തെങ്ങും ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ ആഗ്രഹിച്ച് ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ ഫലം നിശ്ചയമാണ്.

ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം

ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം

ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഈ ദിനം അത്യുത്തമമാണ്. വ്രതമെടുത്താലും ഇല്ലെങ്കിലും ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉചിതമാണ്. ഈ ദിനം പാല്‍പ്പായസം, തൃക്കൈവെണ്ണ, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം, തുളസിമാല എന്നിവ കണ്ണന് വഴിപാടായി നേദിക്കാവുന്നതാണ്. ഇത് കൂടാതെ ഭാഗ്യസൂക്ത അര്‍ച്ചന, രാജഗോപാലാര്‍ച്ചന, വിഷ്ണുസഹസ്രനാമാര്‍ച്ചന, സന്താനഗോപാലാര്‍ച്ചന എന്നിവ വഴിപാടായും നടത്താവുന്നതാണ്. ഈ ദിനം ഭഗവാന് നെയ് വിളക്ക് സമര്‍പ്പിക്കുന്നത് ഗൃഹത്തില്‍ ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്.

കൃഷ്ണപ്രീതിക്ക്

കൃഷ്ണപ്രീതിക്ക്

ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണായ, ദ്വാദശാക്ഷരമന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രവും കഴിയുന്നത്ര സമയം കഴിയുന്നത്ര തവണ ചൊല്ലാവുന്നതാണ്. അന്നേ ദിവസം ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതെല്ലാം വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ജന്മാഷ്ടമി ദിനത്തില്‍ കഴിയുന്നത്ര മന്ത്രം ജപിക്കുന്നതും എന്തുകൊണ്ടും നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നുണ്ട്.

സന്താന ഗോപാല മന്ത്രം

സന്താന ഗോപാല മന്ത്രം

സന്താന ഗോപാല മന്ത്രം ചൊല്ലുന്നതും നല്ലതാണ്. വര്‍ഷങ്ങളായി സന്താനഭാഗ്യമില്ലാത്തവര്‍ക്ക് ജന്മാഷ്ടമി ദിനത്തില്‍ സന്താനഗോപാല മന്ത്രം ജപിക്കുന്നത് സന്താന യോഗം ലഭിക്കുന്നതിന് ഉത്തമമാണ്. അഷ്ടമി രോഹിണി ദിനത്തില്‍ സന്താന ഗോപാല മന്ത്രം 41 തവണ ചൊല്ലുന്നത് സന്താന പ്രാപ്തിക്ക് സഹായിക്കുന്നുണ്ട്.

'ദേവകിസുത ഗോവിന്ദ വാസുദേവ ജഗത്പതേ/

ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://'

ദേവകിയുടേയും വസുദേവരുടേയും പുത്രനും ജഗത്പതിയുമായ ഗോവിന്ദ, അല്ലയോ കൃഷണ, ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു, എനിക്ക് സന്താനഭാഗ്യം നല്‍കിയാലും എന്നാണ് ഇതിനര്‍ത്ഥം.

വിദ്യാഗോപാല മന്ത്രം

വിദ്യാഗോപാല മന്ത്രം

വിദ്യാര്‍ത്ഥികളെ പഠനത്തില്‍ മികവ് തെളിയിക്കുന്നതിനും നല്ല ഓര്‍മ്മശക്തിക്കും ഏകാഗ്രതയോടെ ജപിക്കാവുന്നതാണ് വിദ്യാഗോപാല മന്ത്രം. ഇത് കുട്ടികളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം 41 തവണ വിദ്യാര്‍ത്ഥികള്‍ ചൊല്ലേണ്ടതാണ്. വീട്ടിലിരുന്ന് തന്നെ ഭക്തിയോടെയും ശുദ്ധിയോടെയും ജന്മാഷ്ടമി ദിനത്തില്‍ ഈ മന്ത്രം ചൊല്ലാം.

'കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വ്വഞജ്ഞം ത്വം പ്രസീദമേ/

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ//'

ഐശ്വര്യം വര്‍ദ്ധിക്കാന്‍

ഐശ്വര്യം വര്‍ദ്ധിക്കാന്‍

ഐശ്വര്യവും സമ്പത്തും തന്നെയാണ് എപ്പോഴും ഏതൊരു മനുഷ്യന്റേയും നിലനില്‍പ്പിന്നാധാരം. ഇത് വര്‍ദ്ധിക്കുന്നതിനും ഉള്ളത് നിലനിര്‍ത്തുന്നതിനും ശ്രീകൃഷ്ണ ജന്മാഷ്ടമനി ദിനത്തില്‍ രാജഗോപാലമന്ത്രം 41 തവണ ഉരുവിടണം. ഇത് കൂടാതെ ഭഗവാന്റെ അനുഗ്രഹത്തിന് അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണായ ജപിക്കുന്നതും നല്ലതാണ്. ഇത് ജപിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഉത്തമമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ചെയ്യുന്നതിലൂടെ എന്തുകൊണ്ടും ഉത്തമമാണ് എന്നുള്ളത് തന്നെയാണ്.

English summary

Krishna Janmashtami 2020: Rituals, Fasting And Procedures

Here in this article we are discussing about the significance rituals, fasting and procedures in Krishna Janmashtami. Take a look.
X
Desktop Bottom Promotion