For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വമംഗള ഫലത്തിന് വീട്ടില്‍ നടത്താം ശ്രീകൃഷ്ണ പൂജ

|

ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. ഹിന്ദുമതത്തിലെ ഏറ്റവും പ്രസിദ്ധനായ മൂര്‍ത്തിയായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. അതിനാല്‍ത്തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടനവധി ശ്രീകൃഷ്ണ ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുണ്ട്. പ്രപഞ്ചത്തിന്റെ സംരക്ഷകനും ധര്‍മ്മത്തിന്റെ പരിപാലകനുമായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.

Most read: മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെMost read: മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെ

അത്തരമൊരു പരമമായ ശക്തിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നിരവധി നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. ശരിയായ മനസോടെ അദ്ദേഹത്തെ ആരാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തിലും കരിയറിലും വിജയം നേടാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പൂജ നടത്തി ശ്രീകൃഷ്ണനെ ആരാധിക്കാന്‍ സാധിക്കും. അതിനു വേണ്ട പൂജാവിധികള്‍ എന്തൊക്കെയെന്ന് ഞങ്ങള്‍ പറഞ്ഞുതരാം.

ശ്രീകൃഷ്ണ പൂജാവിധി

ശ്രീകൃഷ്ണ പൂജാവിധി

പൂജ ചെയ്യുന്നതിനുമുമ്പ് കുളിച്ച് നിങ്ങളുടെ നെറ്റിയില്‍ ചന്ദനം തൊടുക. വൃത്തിയുള്ള മേശയിലോ പീഠത്തിലോ ഒരു വെളുത്ത കോട്ടണ്‍ തുണി വിരിച്ച് അതില്‍ ഒരു ശ്രീകൃഷ്ണ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. തളിക്കാന്‍ വെള്ളം, കുങ്കുമം, ചന്ദനപ്പൊടി, ധൂപവര്‍ഗം, ആരതി വിളക്ക്, പൂക്കള്‍ എന്നിവ ക്രമീകരിച്ച് വയ്ക്കുക.

ശ്രീകൃഷ്ണ പൂജാവിധി

ശ്രീകൃഷ്ണ പൂജാവിധി

ഒരു പാത്രത്തില്‍ പഴങ്ങളും, കുടിക്കാന്‍ വെള്ളവും, പൂക്കളും എടുക്കുക. ഒരു നെയ്യ് വിളക്കോ അല്ലെങ്കില്‍ എള്ളെണ്ണയിട്ട വിളക്കോ എടുത്ത് വയ്ക്കുക. എല്ലാം സജ്ജമായിക്കഴിഞ്ഞ്, നിങ്ങളുടെ ഇടത് കൈകൊണ്ട് ഒരു സ്പൂണ്‍ എടുത്ത് നിങ്ങളുടെ വലതു കൈയില്‍ കുറച്ച് വെള്ളം ഒഴിച്ച് 'ഓം അച്യുതായ നമ' എന്ന് പറഞ്ഞ് കുടിക്കുക. വീണ്ടും വെള്ളം എടുത്ത് 'ഓം അനന്തായ നമ' എന്ന് പറഞ്ഞ് കുടിക്കുക. 'ഓം ഗോവിന്ദായ നമ' എന്ന് ചൊല്ലി ഒരുതവണ കൂടി കുടിക്കുക. എന്നിട്ട് രണ്ട് കൈകളിലും വെള്ളം പുരട്ടി ഉണക്കുക.

Most read:ശ്രീകൃഷ്ണ ഭഗവാന്റെ ഈ വാക്കുകള്‍ കേട്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറുംMost read:ശ്രീകൃഷ്ണ ഭഗവാന്റെ ഈ വാക്കുകള്‍ കേട്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറും

ശ്രീകൃഷ്ണ പൂജാവിധി

ശ്രീകൃഷ്ണ പൂജാവിധി

ബ്രഹ്‌മസംഹിതയും മറ്റ് മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലിക്കൊണ്ട് പാല്‍, നെയ്യ്, പൂക്കള്‍, വെള്ളം എന്നിവ കൃഷ്ണ വിഗ്രഹത്തില്‍ അര്‍പ്പിക്കുക. അഭിഷേകത്തിനു ശേഷം വിഗ്രഹം ഉണക്കി ഭക്ഷണവും പൂക്കളും വെള്ളവും നെയ്യും വിഗ്രഹത്തിന് അടുത്തായി വയ്ക്കുക. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചന്ദനം പുരട്ടുക. 'ശുഭം കരോടി കല്യാണം' എന്ന പ്രാര്‍ത്ഥന ചൊല്ലി ദീപം തെളിയിക്കുക. 'ഗുരു ബ്രഹ്‌മ ഗുരു വിഷ്ണു' എന്ന് പറയുക. പിന്നെ, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഏതെങ്കിലും കൃഷ്ണ ഭജന ജപിക്കുകയും ഒരു ഘടികാരദിശയില്‍ ഏഴ് തവണ ചന്ദനത്തിരി സമര്‍പ്പിക്കുകയും ചെയ്യുക.

ശ്രീകൃഷ്ണ പൂജാവിധി

ശ്രീകൃഷ്ണ പൂജാവിധി

ശ്രീകൃഷ്ണഭഗവാന്റെ പാദങ്ങളില്‍ അല്‍പം കുങ്കുമം വയ്ക്കുക തുടര്‍ന്ന് നിങ്ങളുടെ നെറ്റിയിലും തിലകം തൊടുക. അതിനുശേഷം ചുറ്റുമുള്ള ഭക്തര്‍ക്ക് പ്രസാദ കുങ്കുമം വിതരണം ചെയ്യുക. ശരീരത്തെ ശുദ്ധീകരിക്കാനും വിശുദ്ധീകരിക്കാനും തിലകം ഉപയോഗിക്കുന്നു. ആരാധനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ശംഖനാദം മുഴക്കുക. പഴങ്ങള്‍, വെള്ളം, നൈവേദ്യങ്ങള്‍, പുഷ്പങ്ങള്‍, അരി എന്നിവ അല്‍പനേരം കഴിഞ്ഞ് നിങ്ങള്‍ക്ക് പ്രസാദമായി ഉപയോഗിക്കാം. അല്ലെങ്കില്‍ പിന്നീട് ഒഴുകുന്ന വെള്ളത്തില്‍ ഇവ നിക്ഷേപിക്കുകയോ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയോ ചെയ്യാം. പൂജയ്ക്ക് ശേഷം 'ഹരേ കൃഷ്ണ' അല്ലെങ്കില്‍ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ജപിക്കുക.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ശ്രീകൃഷനെ ആരാധിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍

ശ്രീകൃഷനെ ആരാധിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍

ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് അങ്ങേയറ്റം ഫലവും അഭിവൃദ്ധിയും വിജയവും നല്‍കുന്നു. ഇത് നിങ്ങളുടെ ശത്രുക്കളെയും എല്ലാ എതിരാളികളെയും ജയിക്കാന്‍ സഹായിക്കുന്നു. ദുഷ്ടശക്തികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഇത് കേതുവിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നു. നിരാശ നീക്കുകയും നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ഭൗതികവും ആത്മീയവുമായ വികാസത്തിനായി നിങ്ങള്‍ക്ക് ശ്രീകൃഷ്ണനെ ആരാധിക്കാവുന്നതാണ്.

ശ്രീകൃഷ്ണ പൂജയുടെ ഗുണഫലങ്ങള്‍

ശ്രീകൃഷ്ണ പൂജയുടെ ഗുണഫലങ്ങള്‍

* ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും വളര്‍ത്തുന്നു.

* കരിയറിലും ബിസിനസിലും അഭിവൃദ്ധി നേടിത്തരുന്നു.

* ഗുരുതരമായതും വിട്ടുമാറാത്തതുമായ വിവിധ രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു.

* തിന്മ, നെഗറ്റീവ് എനര്‍ജി, ശത്രുക്കള്‍ എന്നിവയെ അകറ്റുന്നു.

* കേതുവിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

* സന്താനദോഷമുള്ള ദമ്പതികള്‍ക്ക് കുട്ടികളെ ലഭിക്കുന്നു.

* ദാമ്പത്യജീവിതം സന്തോഷകരമാക്കുന്നു

* വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക രംഗത്ത് മികവ് തെളിയിക്കാന്‍ സാധിക്കുന്നു

English summary

Krishna Janmashtami 2021: How To Worship Lord Krishna At Home in Malayalam

Offering puja to Lord Krishna is a very good devotional practice. Here is how you can worship Lord Krishna at home.
X
Desktop Bottom Promotion