കൃഷ്ണന്റെ മാതാപിതാക്കളുടെ മരണം

Posted By: Lekhaka
Subscribe to Boldsky

അസുരരാജാവ് കംസന്‍റെ സഹോദരി ദേവകിയുടെയും വസുദേവരുടെയും പുത്രനായിട്ടാണ് ഭഗവാന്‍ കൃഷ്ണന്‍ പിറന്നത്. ദേവകിയുടെയും വാസുദേവരുടേയും എട്ടാമത്തെ സന്തതി കംസന്‍റെ മരണത്തിന് കാരണമാകും എന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഇത് മൂലം തടവറയ്ക്കുള്ളിലായ വാസുദേവര്‍ക്കും ദേവകിക്കും കൃഷ്ണന് മുന്‍പ് ജനിച്ച ഏഴ് കുഞ്ഞുങ്ങളെയും കംസന്‍ ഒന്നൊന്നായി വധിച്ചു.

ഭഗവാന്‍ കൃഷ്ണന്‍ ജനിച്ച ദിവസം, യോഗമായാ എന്ന് പേരായ ഒരു പെണ്‍കുട്ടി ഗോകുലത്തിലെ നന്ദഗോപര്‍ക്കും യശോദയ്ക്കും ജനിച്ചു. ദൈവനിശ്ചയമുണ്ടെങ്കില്‍ എല്ലാം ശരിയായ വിധം നടക്കും എന്ന് പറയുന്നത് ശരിയാണ്. നന്ദഗോപരും വാസുദേവരും തങ്ങളുടെ കുഞ്ഞുങ്ങളെ തമ്മില്‍ കൈമാറി. കൃഷ്ണന് പകരം യോഗമായയെ കംസന്‍ വധിക്കുകയും ചെയ്തു.

യോഗമായയും കംസനും

യോഗമായയും കംസനും

യോഗമായ സത്യത്തില്‍ ദുര്‍ഗ്ഗാദേവിയായിരുന്നു. കംസന്‍ നിഷ്ഠൂരമായി യോഗമായയെ കിണറ്റിലേക്ക് എറിഞ്ഞപ്പോള്‍, ആ കുഞ്ഞ് ദുര്‍ഗ്ഗാദേവിയുടെ രൂപംപൂണ്ടു. അത് കണ്ട് പേടിച്ചരണ്ട് പുറകോട്ട് മാറിയ കംസന്‍ ഭയഭക്തി ബഹുമാനത്തോടെ ദേവിയുടെ മുന്‍പില്‍ കൈകൂപ്പി നിന്നു. നിന്‍റെ അന്ത്യം അടുത്തു എന്നും, ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം നീ അനുഭവിക്കും എന്നും ദുര്‍ഗ്ഗാദേവി കംസന് മുന്നറിയിപ്പ് കൊടുത്തു.

യശോദയും നന്ദഗോപരുമൊത്തുള്ള അവസാന കണ്ടുമുട്ടല്‍

യശോദയും നന്ദഗോപരുമൊത്തുള്ള അവസാന കണ്ടുമുട്ടല്‍

ശ്രീമദ്‌ ഭഗവദ്ഗീതയില്‍ പറയുന്നത് പ്രകാരം,, ഭഗവാന്‍ കൃഷ്ണന്‍ തന്‍റെ വളര്‍ത്തച്ഛന്‍ നന്ദഗോപരെയും വളര്‍ത്തമ്മ യശോദയേയും അവസാനമായി കണ്ടുമുട്ടിയത് അവര്‍ രണ്ടുപേരും കുരുക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന വഴിക്കാണ് എന്നാണ്.

 കുരുക്ഷേത്ര കഥ

കുരുക്ഷേത്ര കഥ

പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടായ ഒരു സമയത്ത് ആളുകള്‍ കുരുക്ഷേത്രത്തിന് അടുത്തുള്ള സ്യമന്ത പഞ്ചകം എന്ന സ്ഥലം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഈ സ്ഥലത്താണ് പരശുരാമന്‍ ക്ഷത്രിയന്മാരെ വധിച്ചതിനുശേഷം പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ ചെയ്തത്.

 വളര്‍ത്തിയ കുടുംബവുമായുള്ള കണ്ടുമുട്ടല്‍

വളര്‍ത്തിയ കുടുംബവുമായുള്ള കണ്ടുമുട്ടല്‍

ശ്രീമദ്‌ ഭഗവദ്ഗീതയില്‍ പറയുന്നത് പ്രകാരം, യാദവരും നന്ദഗോപര്‍-യശോദ ദമ്പതികളും കുരുക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് കണ്ടുമുട്ടിയത്. തന്‍റെ വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയേയും കൃഷ്ണന്‍ കണ്ടുമുട്ടിയത് ഒരു വൈകാരിക നിമിഷമായിരുന്നു. നന്ദഗോപരും വാസുദേവരും സന്തോഷത്താല്‍ പരസ്പരം ആശ്ലേഷിക്കുകയും ദേവകിയും യശോദയും തങ്ങളുടെ ദുഃഖങ്ങളെല്ലാം തന്നെ മറക്കുകയും ചെയ്തു ആ കണ്ടുമുട്ടലില്‍.

 മരണക്കിടക്കയില്‍ യശോദ

മരണക്കിടക്കയില്‍ യശോദ

യശോദ മരണക്കിടക്കയില്‍ കിടക്കുന്ന സമയം കൃഷ്ണന്‍ അവരെ സന്ദര്‍ശിക്കുകയുണ്ടായി. സന്തോഷപരവശയായ യശോദ, തന്‍റെ ഏറ്റവും വലിയ നഷ്ടബോധം എന്തെന്ന് മകനോട് പങ്കുവയ്ക്കുകയും ചെയ്തു അപ്പോള്‍. കൃഷ്ണന്‍റെ ഒരു വിവാഹം പോലും തനിക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു ആ നഷ്ടബോധം.

 കൃഷ്ണന്‍റെ വാക്ക്

കൃഷ്ണന്‍റെ വാക്ക്

തന്‍റെ വളര്‍ത്തമ്മയെ അതിരറ്റ് സ്നേഹിച്ച് ഭഗവാന്‍ കൃഷ്ണന്‍ അവര്‍ക്ക് ഒരു വാക്ക് കൊടുത്തു. യശോദയുടെ ആ ഒരു ആഗ്രഹം അടുത്ത ജന്മത്തില്‍ നടന്നിരിക്കും എന്നതായിരുന്നു അത്. അങ്ങിനെ, അടുത്ത ജന്മത്തില്‍ യശോദ വകുലാദേവിയായി ജനിക്കുകയും, വെങ്കിടേശ്വരന്‍റെ വിവാഹത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

 വാസുദേവരുടെ മരണം

വാസുദേവരുടെ മരണം

ഭഗവാന്‍ കൃഷ്ണന്‍റെ മാതാപിതാക്കള്‍ അദ്ദേഹത്തെ അളവറ്റ് സ്നേഹിച്ചിരുന്നു എന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. കൃഷ്ണന്‍റെ ബാല്യകാല വികൃതികളും മറ്റും കാണുവാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും , പിന്നീട് കംസനെ വധിച്ച് കൃഷ്ണന്‍ മാതാപിതാക്കളെ സ്വതന്ത്രരാക്കിയതിന് ശേഷം ശിഷ്ടകാലം അവര്‍ കൃഷ്ണനോടൊപ്പം തന്നെ കഴിഞ്ഞു.

മഹാഭാരതത്തിലെ മൗസല പര്‍വ്വത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ തന്‍റെ അന്ത്യത്തോട്‌ അടുക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. വേടന്‍റെ അമ്പ്‌ കാലില്‍ തറച്ചതിനുശേഷം കൃഷ്ണന്‍ തന്‍റെ വാസസ്ഥലത്തെക്ക് മടങ്ങി. ഈ വാര്‍ത്ത മധുരയില്‍ എത്തിയപ്പോള്‍, അത് കേട്ട വസുദേവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഉടന്‍ തന്നെ വസുദേവര്‍ ദേഹത്യാഗം ചെയ്തു.

Read more about: spirituality
English summary

Know More About Lord Krishna's Parents Death

Know More About Lord Krishna's Parents Death, read more to know about,
Story first published: Friday, June 9, 2017, 16:08 [IST]