For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി ദേവന്‍ കോപിച്ചാല്‍ ഈ ലക്ഷണങ്ങള്‍

ശനി ദോഷമെങ്കില്‍ ഈ ലക്ഷണങ്ങള്‍

|

വിശ്വാസങ്ങളാണ് നമ്മെ പല കാര്യങ്ങളിലും മുന്നോട്ടു നയിക്കുന്നത്. ലോകം എത്രയെല്ലാം മാറിയെന്നു പറഞ്ഞാലും ചില കാര്യങ്ങളില്‍ നാം വിശ്വാസികള്‍ തന്നെയാണ്.

ജാതകവും ഗ്രഹനിലയും ഗ്രഹപ്പിഴയും ഗ്രഹദോഷവുമെല്ലാം ഇത്തരം വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഭൂഗോളത്തിലെ ഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തേയും സ്വാധീനിയ്ക്കുന്നുവെന്നാണ് ജ്യോതിഷ വിശ്വാസം.

ജ്യോതിഷ പ്രകാരം ചില ഗ്രഹങ്ങള്‍ ജാതകത്തില്‍ ചില പ്രത്യേക സ്ഥാനത്തുണ്ടെങ്കില്‍ ഗുണമുണ്ടാകും. ഇതു പോലെ ചിലതിനു ദോഷങ്ങളും.

ഇന്നത്തെ രാശി ഫലം 12 Nov പ്രത്യേകതയുള്ളതാണ്, അറിയൂഇന്നത്തെ രാശി ഫലം 12 Nov പ്രത്യേകതയുള്ളതാണ്, അറിയൂ

ദോഷങ്ങള്‍ വരുന്ന ഗ്രഹങ്ങളില്‍ ശനി പ്രധാന സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് ശനി ദോഷം വരുന്നത് ശനി ദേവന്റെ അപ്രീതി കാരണമാണെന്നാണ് പൊതുവേ വിശ്വസിയ്ക്കുന്നത്. കാരണം ശനി ഗ്രഹാധിപനാണ് ശനി ദേവന്‍. ഇതാണ് ശനി ദശയ്ക്കും ഇതിലെ തന്നെ കണ്ടക ശനി, ഏഴര ശനി തുടങ്ങിയവയ്ക്കു കാരണമാകുന്നതും.

ജാതകവശാല്‍ ശനിയുടെ സ്ഥാനം എവിടെ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും, ഈ ദോഷങ്ങള്‍. ശനി ദോഷം എല്ലായ്‌പ്പോഴും ദോഷം മാത്രമാണ് വരുത്തുകയെന്നും പറയാനാകില്ല. ചിലപ്പോള്‍ ദോഷവും ചിലപ്പോള്‍ ഗുണവുമാണ് ഫലം.

ശനി ദേവന്‍ അപ്രീതനെങ്കില്‍, അതായത് ശനി ദോഷമെങ്കില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ തന്നെ ഉണ്ടാകുമെന്നു പറയുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

ആല്‍മരം

ആല്‍മരം

വീടിന്റെ പരിസരത്തോ വീട്ടുവളപ്പിലോ ആല്‍മരം വളരുന്നുവെങ്കില്‍ ഇത് നല്ല സൂചനല്ല. ഇത് ശനി ദേവന്റെ അപ്രീതിയാലാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഇതു പറിച്ചെറിഞ്ഞിട്ടും വീണ്ടും വളരുകയാണെങ്കില്‍.

വീടിന്റെ മതിലോ ചുവരോ

വീടിന്റെ മതിലോ ചുവരോ

വീടിന്റെ മതിലോ ചുവരോ ഇടിഞ്ഞു വീഴുന്നതും ശനി ദേവന്റെ തൃപ്തിക്കുറവാണ് കാണിയ്ക്കുന്നത്. ഈ ലക്ഷണം ശനി ദോഷം കാരണം വീട്ടുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാക്കും. വീടിന്റെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യും. പ്രത്യേകിച്ചും ഇടിഞ്ഞു വീഴാന്‍ സാധ്യതയില്ലാത്തവ ഇടിഞ്ഞു വീഴുമ്പോള്‍.

ചിലന്തി വല

ചിലന്തി വല

വീട്ടില്‍ ചിലന്തി വല പൊതുവേ ദുര്‍ലക്ഷണമാണ്. വൃത്തിക്കുറവിന്റെ ലക്ഷണം മാത്രമല്ല, ഇത്. വീട് എത്ര വൃത്തിയാക്കിയാലും ഇത്തരം എട്ടുകാലി വലയുണ്ടാകുന്നത് ദോഷമാണ്. എട്ടുകാലി വലകളും എട്ടുകാലികളുമെല്ലാം ശനി ദേവന്റെ അപ്രീതി സൂചിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇവ വര്‍ദ്ധിച്ചു വരികയാണെങ്കില്‍.

കറുത്ത പൂച്ച

കറുത്ത പൂച്ച

വീട്ടില്‍ കറുത്ത പൂച്ച പുറത്തു നിന്നും വന്നു താവളമുറപ്പിച്ചാല്‍ ശനി ദേവന്റെ അപ്രീതി സൂചിപ്പിയ്ക്കുന്ന ഒന്നാണ്. കറുത്ത പൂച്ച സാധാരണയായി അപശകുനം എന്നാണ് കണക്കാക്കാറും. കാര്യതടസവും അപകടങ്ങളുമെല്ലാം ഫലമായി പറയും.

ഉറുമ്പുകള്‍

ഉറുമ്പുകള്‍

ഇതുപോലെ വീട്ടില്‍ ഉറുമ്പുകള്‍ വന്നു ചേരുന്നത് ശനി ദേവന്റെ അപ്രീതിയാണെന്നാണ് പറയുന്നത്. ഇത് കേസുകളില്‍ പരാജയവും മേലധികാരികളുമായി വഴക്കുമെല്ലാം ഫലമായി പറയുന്നത്. ജോലിയെ ശനി ദോഷം ഏറെ ബാധിയ്ക്കും. ജോലിയില്‍ ഉയര്‍ച്ചയില്ലാതിരിയ്ക്കുക, പ്രശ്‌നങ്ങളുണ്ടാകുക, ജോലി നഷ്ടപ്പെടുക തുടങ്ങിയ പല ഫലങ്ങളും കാണും.

ന്യായത്തിന്റെ ദേവനാണ്

ന്യായത്തിന്റെ ദേവനാണ്

ന്യായത്തിന്റെ ദേവനാണ് ശനി എന്നാണ് വിശ്വാസം. ശനിയെ പ്രീതിപ്പെടുത്താനുളള നിരവധി വഴികളുമുണ്ട്. ഇതുപോലെ ശനി ദേവന്റെ പ്രീതിയെങ്കില്‍ സമ്പത്തും ഐശ്വര്യവും സന്തോഷവുമെല്ലാം ഫലമായി പറയാം.

English summary

Know If Shani Dev Is Disappointed With You

Know If Shani Dev Is Disappointed With You, Read more to know about,
X
Desktop Bottom Promotion