For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് തുളസിയില പഴ്‌സില്‍ വെക്കൂ, ദാരിദ്ര്യമൊഴിയും

|

തുളസിയിലയുടെ മാഹാത്മ്യം എത്രയെന്ന് നമുക്കറിയാം. പൂജക്ക് വരെ തുളസിയില ഉപയോഗിക്കുന്നത് തന്നെ അതിന്റെ പവിത്രതയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. പണ്ട് പല വീട്ടിലും തുളസിത്തറ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് തുളസിത്തറ പല വീടുകളിലും കാണുന്നില്ല. തുളസി ചെടി വീട്ടിലുണ്ടെങ്കില്‍ യമദേവന്‍ വീട്ടിലേക്ക് കടക്കില്ല എന്നതാണ് വിശ്വാസം. ആരോഗ്യത്തിനും സൗന്ദര്യത്തിനും തുളസി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും.

<strong>Most read; ഈ നക്ഷത്രക്കാര്‍ ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്</strong>Most read; ഈ നക്ഷത്രക്കാര്‍ ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്

എന്നാല്‍ ഇത് ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും തുളസി ചെടി മികച്ചതാണ്. എന്നാല്‍ തുളസിയില ഒന്ന് എടുത്ത് പഴ്‌സില്‍ വെച്ചാല്‍ അത് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് ഒന്ന് അറിയുന്നത് നല്ലതാണ്. തുളസി ചെടി വീട്ടിലുണ്ടെങ്കില്‍ അത് ഒരു തീര്‍ത്ഥാടന കേന്ദ്രമായാണ് കണക്കാക്കുന്നത്. പുണ്യസസ്യമാണ് തുളസി. എന്നാല്‍ തുളസിയെ പഴ്‌സില്‍ വെച്ചാല്‍ എന്തൊക്കെ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്ന് നോക്കാം.

അഞ്ച് തുളസിയില

അഞ്ച് തുളസിയില

അഞ്ച് തുളസിയില പഴ്‌സില്‍ സൂക്ഷിച്ച് വെക്കൂ. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഐശ്വര്യവും നേട്ടവും സാമ്പത്തിക സ്ഥിരതയും നല്‍കുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. അഞ്ച് തുളസിയിലയാണ് പേഴ്‌സില്‍ വെക്കേണ്ടത്. ഇത് ഐശ്വര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടുതല്‍ വിവരങ്ങളിലേക്ക്.

ദാരിദ്ര്യത്തിന് അറുതി

ദാരിദ്ര്യത്തിന് അറുതി

ദാരിദ്ര്യത്തിന് അറുതി നല്‍കുന്നതിന് തുളസിയില പഴ്‌സില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പഴ്‌സില്‍ വെക്കുന്നതിലൂടെ അത് ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പുണ്യ സസ്യമാണ് തുളസി. അതുകൊണ്ട് തന്നെ അതിന്റെ ഇല എടുത്ത് പഴ്‌സില്‍ വെക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലെ ദാരിദ്ര്യത്തിന് അറുതി നല്‍കുന്നുണ്ട് എന്നാണ് വിശ്വാസം.

യാത്ര ശുഭകരമാവുന്നതിന്

യാത്ര ശുഭകരമാവുന്നതിന്

യാത്ര ശുഭകരമാവുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തുളസി. യാത്രക്കിറങ്ങുമ്പോള്‍ അത് ശുഭകരമായ യാത്രയായി മാറുന്നതിന് ഒരു തുളസി ഇല എടുത്ത് ഇത് പഴ്‌സില്‍ വെച്ച് യാത്രക്ക് ഇറങ്ങൂ. ഇത് കൊണ്ട് .യാത്ര ശുഭകരമായി ലക്ഷ്യത്തിലെത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യണം. ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നതിന് തുളസിയിലയിലൂടെ കഴിയുന്നു.

സാമ്പത്തിക നേട്ടം

സാമ്പത്തിക നേട്ടം

സാമ്പത്തിക നേട്ടം പലവിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ വരുന്നത്. എന്നാല്‍ പഴ്‌സില്‍ ഒരു തുളസിയില വെക്കൂ. ഇത് നിങ്ങളുടെ പഴ്‌സിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ കാരണമാകുന്നു. അത്രക്കും വിശ്വസനീയമായ പുണ്യസസ്യമാണ് തുളസി. ഇത് സാമ്പത്തിക നേട്ടത്തിന് കാരണമാകുന്നുണ്ട്. ഒരിക്കലും അശുദ്ധിയോടെ തുളസിയെ സമീപിക്കരുത്.

<strong>Most read: ഗണപതിഭഗവാന് കറുകമാല ആഗ്രഹസാഫല്യം ഫലം</strong>Most read: ഗണപതിഭഗവാന് കറുകമാല ആഗ്രഹസാഫല്യം ഫലം

ഐശ്വര്യം

ഐശ്വര്യം

ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം മികച്ച് നില്‍ക്കുന്ന ഒന്നാണ് തുളസി. തുളസി ചെടി കൊണ്ട് വീട്ടില്‍ ഐശ്വര്യം നിറക്കാവുന്നതാണ്. ഒരു തുളസിയില എടുത്ത പഴ്‌സില്‍ വെക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നു. ദിവസവും തുളസിയെ മൂന്ന് തവണ മന്ത്ര ജപത്തോടെ പ്രദക്ഷിണം വെക്കേണ്ടതാണ്. പഴ്‌സില്‍ മാത്രമല്ല വാഹനത്തിലും ഒരു തുളസി നുള്ളി വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തുളസി ചൂടുമ്പോള്‍

തുളസി ചൂടുമ്പോള്‍

തുളസി ഭഗവാന് അര്‍പ്പിക്കാത്തതാണെങ്കില്‍ അത് ചൂടാന്‍ പാടില്ല എന്നാണ് വിശ്വാസം. ഭഗവാന് അര്‍പ്പിച്ചതിന് ശേഷം മാത്രമേ തുളസി ചൂടാന്‍ പാടുകയുള്ളൂ. മാത്രമല്ല പൂജക്കല്ലാതെ തുളസിപ്പൂവിറുക്കുന്നതിന് പാടില്ല. കൂടാതെ വെള്ളിയാഴ്ച, ചൊവ്വാഴ്ച, ഏകാദശി, സന്ധ്യ സമയം എന്നീ സമയങ്ങളില്‍ ഒരിക്കലും തുളസി പറിക്കാന്‍ പാടില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കൃഷ്ണ തുളസിയുടെ ഇല

കൃഷ്ണ തുളസിയുടെ ഇല

കൃഷ്ണ തുളസിയുടെ ഇലയാണ് എന്തുകൊണ്ടും നല്ലത്. ഇത് അത്രക്കധികം പരിപാവനമായ ഒരു സസ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഐശ്വര്യത്തിന് വേണ്ടി കൃഷ്ണതുളസിയാണ് നട്ടുവളര്‍ത്തേണ്ടത്. മുകളില്‍ പറഞ്ഞ കാര്യങ്ങളും തുളസിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Keep five tulsi leaves in your purse For good luck and prosperity

Keep five Leaf Of Tulsi Or Holy Basil For good luck and prosperity, Take a look.
Story first published: Saturday, May 11, 2019, 12:41 [IST]
X
Desktop Bottom Promotion