For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുണ്യം തുളുമ്പുന്ന കാര്‍ത്തിക മാസം; ജീവിതം ധന്യമാകാന്‍ ചെയ്യേണ്ടത്

|

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ആത്മീയ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാസമാണ് കാര്‍ത്തിക മാസം. കാര്‍ത്തിക മാസമാണ് ഏറ്റവും പരിശുദ്ധമായ മാസമെന്ന് വേദങ്ങള്‍ പറയുന്നു. മഹാവിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന വിശുദ്ധമായ കാര്‍ത്തിക മാസം ഇത്തവണ ഒക്ടോബര്‍ 21 മുതല്‍ ആഘോഷിക്കുന്നു. ഈ മാസത്തില്‍ മഹാവിഷ്ണുവിനെയും അദ്ദേഹത്തിന്റെ അവതാരങ്ങളെയും ആരാധിക്കുന്നത് ഏറ്റവും ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.

Most read: മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെMost read: മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെ

ഈ മാസത്തില്‍ ശ്രീഹരിയെ ആരാധിക്കുന്നതും തുളസിയെ പൂജിക്കുന്നതും ഉത്തമമായി കണക്കാക്കപ്പെടുന്നു. കാര്‍ത്തിക മാസം എങ്ങനെ പുണ്യമാസമായി എന്നും ജീവിതത്തില്‍ ഐശ്വര്യത്തിനായി ഈ മാസത്തില്‍ നിങ്ങള്‍ അനുഷ്ഠിക്കേണ്ട ചടങ്ങുകള്‍ എന്തൊക്കെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കാര്‍ത്തിക മാസം പുണ്യമാസം

കാര്‍ത്തിക മാസം പുണ്യമാസം

കാര്‍ത്തിക മാസത്തില്‍ ഒരു വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ അനേകായിരം കോടി ജന്മങ്ങളുടെ പാപങ്ങള്‍ നശിക്കുന്നു. മന്ത്രങ്ങള്‍ ഇല്ലെങ്കിലും, പുണ്യകര്‍മങ്ങള്‍ ഇല്ലെങ്കിലും, ശുദ്ധി ഇല്ലെങ്കിലും, കാര്‍ത്തിക മാസത്തില്‍ ഒരാള്‍ വിളക്ക് അര്‍പ്പിക്കുമ്പോള്‍ എല്ലാം പൂര്‍ണ്ണമാകും. സ്വന്തം കുടുംബത്തിലെ ആരെങ്കിലും കാര്‍ത്തിക മാസത്തില്‍ കേശവ ഭഗവാനെ ദീപം തെളിയിച്ച് പ്രസാദിപ്പിച്ചാല്‍ സുദര്‍ശന ചക്രം കയ്യില്‍ പിടിച്ചിരിക്കുന്ന ഭഗവാന്റെ കാരുണ്യത്താല്‍ എല്ലാവര്‍ക്കും മുക്തി ലഭിക്കുമെന്ന് പറയപ്പെടുന്നു.

വിളക്ക് അര്‍പ്പിച്ചാല്‍

വിളക്ക് അര്‍പ്പിച്ചാല്‍

കാര്‍ത്തിക മാസത്തില്‍ വീട്ടിലോ ക്ഷേത്രത്തിലോ വിളക്ക് അര്‍പ്പിക്കുന്ന ഒരാള്‍ക്ക് വിഷ്ണു ഭഗവാന്‍ മഹത്തായ ഫലം നല്‍കുന്നു. ശ്രീകൃഷ്ണന് വിളക്ക് അര്‍പ്പിക്കുന്ന ഒരാള്‍ വളരെ മഹത്വമുള്ളവനും ഭാഗ്യവാനുമായിത്തീരുന്നു. കാര്‍ത്തിക മാസത്തില്‍ നെയ്യ് വിളക്ക് അര്‍പ്പിക്കുന്നതിലൂടെ ഒരാള്‍ വലിയ പാപങ്ങളില്‍ നിന്ന് മോചനം നേടുന്നു.

Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍

പുരാണങ്ങള്‍ പറയുന്ന പുണ്യം

പുരാണങ്ങള്‍ പറയുന്ന പുണ്യം

കാര്‍ത്തിക മാസക്കാലത്ത് കേശവന് വിളക്ക് അര്‍പ്പിച്ചാല്‍ തീരാത്ത പാപങ്ങള്‍ മൂന്ന് ലോകത്തും ഇല്ലെന്ന് സ്‌കന്ദ പുരാണം പറയുന്നു. കാര്‍ത്തിക മാസത്തില്‍ ഹരി ഭഗവാന് സ്ഥിരമായ നെയ്യ് വിളക്ക് അര്‍പ്പിക്കുന്ന ഒരാള്‍ ഹരിയുടെ മഹത്തായ ആത്മീയ ലോകത്ത് വിരാചിക്കുമെന്ന് പത്മ പുരാണം പറയുന്നു. എല്ലാ ദാനങ്ങളിലും വച്ച് കാര്‍ത്തിക മാസത്തില്‍ നെയ്യ് വിളക്ക് ദാനം ചെയ്യുന്നത് ഉത്തമമാണ്. ഒരു സമ്മാനവും അതിന് തുല്യമല്ലെന്ന് നാരദപുരാണം പറയുന്നു.

സൂര്യോദയത്തിന് മുമ്പ് കുളിക്കുക

സൂര്യോദയത്തിന് മുമ്പ് കുളിക്കുക

കാര്‍ത്തിക മാസത്തില്‍ കഴിയുമെങ്കില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കണം. അങ്ങനെ ചെയ്യുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. പ്രഭാതത്തില്‍ കുളിച്ചതിനു ശേഷം ലക്ഷ്മി നാരായണനെ ആരാധിക്കണം. ഇതോടൊപ്പം വിഷ്ണു സഹസ്രനാമവും ചൊല്ലണം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും, എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

ഇത് കഴിക്കരുത്

ഇത് കഴിക്കരുത്

കാര്‍ത്തിക മാസത്തില്‍ മത്സ്യം കഴിക്കരുത്. ഹിന്ദു വിശ്വാസമനുസരിച്ച്, ഈ ദിവസങ്ങളില്‍ ശ്രീഹരി വെള്ളത്തിനകത്ത് വസിക്കുന്നു. അതുകൊണ്ട് ഈ മാസം മാംസവും മത്സ്യവും ഉപയോഗിക്കരുത്. ഇതിനൊപ്പം രാവിലെയും വൈകിട്ടും ശ്രീഹരിയുടെ നാമം ചൊല്ലണം. പയര്‍, കടല, കടുക് എന്നിവയും കാര്‍ത്തിക മാസത്തില്‍ കഴിക്കാന്‍ പാടില്ല.

തുളസി ആരാധന

തുളസി ആരാധന

കാര്‍ത്തിക മാസത്തില്‍ ഭഗവാന്റെ പ്രിയപ്പെട്ട തുളസിയെ ആരാധിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. കാര്‍ത്തിക മാസത്തില്‍, തുളസിക്ക് കീഴില്‍ ഒരു മാസം മുഴുവന്‍ വിളക്ക് കത്തിക്കുന്നത് നിങ്ങളുടെ വീട്ടിലെ സമ്പത്ത് വര്‍ദ്ധിപ്പിക്കും. ഈ മാസത്തില്‍ തുളസിമാതാവിനെയും ശാലിഗ്രാമത്തെയും വിവാഹം കഴിക്കുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും സന്തോഷം കൈവരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

നിലത്ത് ഉറങ്ങുന്നു

നിലത്ത് ഉറങ്ങുന്നു

കാര്‍ത്തിക മാസത്തിലെ പ്രധാന നിയമങ്ങളിലൊന്ന് നിലത്ത് ഉറങ്ങുക എന്നതാണ്. നിലത്ത് ഉറങ്ങുന്നത് മനസ്സിലെ ശുദ്ധിയും ആത്മീയതയും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ചെയ്യുമ്പോള്‍, നിങ്ങളുടെ ശ്രദ്ധ ഭഗവാനില്‍ കേന്ദ്രീകരിക്കാന്‍ കഴിയും. ഇതിലൂടെ മനസ്സിന്റെ എല്ലാ അസ്വസ്ഥതകളും നീക്കം ചെയ്യപ്പെടും.

ബ്രഹ്‌മചര്യം പാലിക്കല്‍

ബ്രഹ്‌മചര്യം പാലിക്കല്‍

കാര്‍ത്തിക മാസത്തില്‍ പരമാവധി ബ്രഹ്‌മചര്യം പാലിക്കുകയും ഒരു സന്യാസിയെപ്പോലെ സംയമനം പാലിക്കുകയും മറ്റുള്ളവരെ വിമര്‍ശിക്കാതിരിക്കുകയും കുറച്ച് മാത്രം സംസാരിക്കുകയും വേണം. ഈ മാസം ഒരാള്‍ ആരോടും ദേഷ്യപ്പെടരുത്, സംയമനം പാലിക്കണം. കാര്‍ത്തിക മാസത്തില്‍ ശരീരത്തില്‍ എണ്ണ പുരട്ടരുത്. കാര്‍ത്തിക മാസം മുഴുവനും അതായത് നാരക ചതുര്‍ദശി നാളില്‍ ഒരിക്കല്‍ മാത്രമേ ശരീരത്തില്‍ എണ്ണ പുരട്ടാവൂ എന്ന് പറയപ്പെടുന്നു.

English summary

Kartik Month 2021: Reasons why Kartik Month is The Holiest Month in Malayalam

Kartik is the fourth and last month of Chaturmas, it is also known as Damodar month in Vaishnava tradition. Read on to know more about why this month is considered as the holiest month.
X
Desktop Bottom Promotion