For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കന്നി മാസം 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം

|

ഓണം കഴിഞ്ഞു, മലയാള പുതുവര്‍ഷത്തിന് തുടക്കവും കുറിച്ചു. ചിങ്ങ മാസത്തില്‍ നാം അതിന്റെ അവസാനത്തിലാണ് നില്‍ക്കുന്നത്. കന്നി മാസം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 17-നാണ്. കന്നി മാസത്തില്‍ നിങ്ങള്‍ കാത്തിരിക്കുന്ന നക്ഷത്രഫലത്തെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാവുന്നതാണ്. കന്നി പൊതുവേ നല്ല മാസമായി പലരും കണക്കാക്കാറില്ല. ശുഭകാര്യങ്ങള്‍ നടത്തുന്നതിന് അനുയോജ്യമായ മാസമായി പലപ്പോഴും കന്നി മാസത്തെ പലരും കണക്കാക്കുന്നില്ല.

Kanni (Virgo) Month 2022

വിവാഹം, വിവാഹ നിശ്ചയം, വീട് താമസം, മറ്റ് ശുഭകരമായ കാര്യങ്ങള്‍ ഒന്നും തന്നെ കന്നി മാസത്തില്‍ നടത്തുന്നില്ല എന്നതാണ് സത്യം. കന്നി മാസത്തിന് പുറമേ കുംഭം, കര്‍ക്കിടകം തുടങ്ങിയ മാസങ്ങളിലും ശുഭകരമായ പല കാര്യങ്ങളും നടത്തുന്നില്ല. എന്നാല്‍ കന്നി മാസത്തിന് എന്തൊക്കെയാണ് പ്രത്യേകതകള്‍ ഈ മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എന്താണ് ഫലം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം (അശ്വതി, ഭരണി കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി കാര്‍ത്തിക 1/4)

മേടം രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് കന്നി മാസം പൊതുവേ മികച്ച മാസമായാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസുമായി ബന്ധപ്പെട്ട് നല്ല സമയമായിരിക്കും. അത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. പരീക്ഷയില്‍ വിജയവും സാമ്പത്തിക നേട്ടവും ഇവര്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കന്നി മാസത്തില്‍ പലപ്പോഴും സമാധാനപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. സ്ത്രീകള്‍ക്ക് പലപ്പോഴും കുട്ടികള്‍ മൂലം മാനസിക അസ്വസ്ഥത ഉണ്ടാവുന്നു. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറകിലേക്ക് പോവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പൊതുവേ നല്ല ഫലം ലഭിക്കണം എന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച രീതികള്‍ അവലംബിക്കുന്നതിന് ശ്രദ്ധിക്കണം. യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴിലില്‍ കൃത്യതയില്ലെങ്കില്‍ പലപ്പോഴും അത് നെഗറ്റീവ് ഫലം നിങ്ങള്‍ക്ക് നല്‍കുന്നു.

മിഥുനം (മകയിരം, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം, തിരുവാതിര, പുണര്‍തം 3/4)

ഈ മൂന്ന് നക്ഷത്രക്കാര്‍ വരുന്ന മിഥുനം രാശിയില്‍ ഇവര്‍ വാഹനം സ്വന്തമാക്കി വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. വീട് പണി ആരംഭിക്കുന്നതിനും സാധിക്കുന്നു. ജോലിയിലെ മാറ്റം പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എങ്കിലും കൃത്യതയോടെ ചെയ്ത് തീര്‍ക്കുന്നത് ആഗ്രഹിക്കുന്ന ഫലം നല്‍കുന്നു. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ മാറ്റം സംഭവിക്കുന്നു. ആഗ്രഹിക്കുന്ന ലാഭം ലഭിക്കുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേലധികാരികളില്‍ നിന്ന് അനുകൂല ഫലം ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയ്യം, ആയില്യം)

കര്‍ക്കിടകം (പുണര്‍തം 1/4, പൂയ്യം, ആയില്യം)

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ഗുണദോഷ സമ്മിശ്രഫലങ്ങളാണ് നിങ്ങള്‍ക്ക് ഈ മാസം ഉണ്ടാവുന്നത്. നിങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കുന്നു. സുഹൃത്തുക്കള്‍ സഹോദരങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കേണ്ടതായി വരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സഹായം നല്‍കേണ്ടതായി വരും. ജീവിതത്തില്‍ ആലോചിച്ച് മാത്രമേ എന്ത് തീരുമാനവും ഈ മാസം എടുക്കാവൂ. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കന്നി മാസം വളരെ മോശം ഫലങ്ങളാണ് നല്‍കുന്നത്. ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ പണം ചിലവഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ അനാവശ്യമായി തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഓഫീസില്‍ കാര്യങ്ങളെല്ലാം കുഴഞ്ഞ് മറിയുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായേക്കാം.

കന്നി രാശി (ഉത്രം 3/4, അത്തം, ചിത്തിര)

കന്നി രാശി (ഉത്രം 3/4, അത്തം, ചിത്തിര)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടക്കുന്നതിന് സാധിക്കുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് പല വിധത്തിലുള്ള സഹായവും നിങ്ങള്‍ക്ക് ലഭിക്കാം. വായ്പകള്‍ പെട്ടെന്ന് ലഭിക്കുന്നതിനും ബിസിനസില്‍ ലാഭം ഉണ്ടാക്കുന്നതിനും സാധിക്കുന്നു. വിദേശത്തേക്ക് നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പലവിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നടക്കുന്ന ഒരു സമയമാണ് കന്നി മാസം.

തുലാം രാശി (ചിത്തിര, ചോതി, വിശാഖം 1/4)

തുലാം രാശി (ചിത്തിര, ചോതി, വിശാഖം 1/4)

തുലാം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. എങ്കിലും അവശ്യ സന്ദര്‍ഭങ്ങളില്‍ ഇവരെ തേടി പണം എത്തുന്നു. പക്ഷേ പണത്തിന്റെ ചിലവ് അല്‍പം ഉയര്‍ന്നത് തന്നെയായിരിക്കും. കരുതലോടെ മാത്രമേ കാര്യങ്ങള്‍ ചെയ്യേണ്ടതുള്ളൂ. പൊതുവേ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

വൃശ്ചികം രാശി (വിശാഖം 3/4, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശി (വിശാഖം 3/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും കന്നി മാസം നല്‍കുന്നത് മോശം അവസ്ഥയാണ്. നിങ്ങളുടെ വരുമാനത്തില്‍ തടസ്സങ്ങള്‍ നേരിടുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങളും നിങ്ങളെ തേടി എത്തുന്നു. പണം കിട്ടിയാല്‍ തന്നെ പലപ്പോഴും നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവാം. സാമ്പത്തിക ഇടപാടുകള്‍ അല്‍പം ശ്രദ്ധിച്ച് വേണം. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു രാശിക്കാര്‍ക്ക് ഈ സമയം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഇവരുടെ ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കണ്‍ഫ്യൂഷന്‍ മാറുന്നു. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു. പൊതുവേ അനുകൂല സമയമാണ് ജോലിയുടെ കാര്യത്തില്‍ ധനു രാശിക്കാര്‍ക്ക്. എപ്പോഴും നേട്ടങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കുമെങ്കിലും ഫലം ലഭിക്കാന്‍ അല്‍പം സമയം എടുക്കുന്നു.

മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം)

മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം)

മകരം രാശിക്കാര്‍ക്ക് പൊതുവേ മോശം സമയമാണ് കന്നി മാസം നല്‍കുന്നത്. ഇവര്‍ക്ക് ചെയ്യുന്ന പ്രവൃത്തികളില്‍ എല്ലാം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അര്‍ഹമായ പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈശ്വരഭജനക്ക് വേണ്ടി സമയം മാറ്റി വെക്കേണ്ടതാണ്. ക്ഷേത്രദര്‍ശനം നടത്തുന്നതിനും ഈശ്വരഭജനക്ക് വേണ്ടി സമയം മാറ്റി വെക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഹൃദയവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)

കുംഭം രാശി (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇത് അയനുകൂല സമയമാണ്. പലപ്പോഴും ഭൂമി വാങ്ങിക്കുന്നതിനും ഭൂമി വില്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. പണമിടപാടുകള്‍ കൂടുതലായി നടത്തുന്ന സമയമാണ്. ബാങ്കില്‍ നിന്ന് വായ്പകള്‍ എടുക്കുന്നതിനും അതിലൂടെ ലാഭം കൊണ്ട് വരുന്നതിനും സാധിക്കുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. എല്ലാ വിധത്തിലും ജീവിതത്തില്‍ മാറ്റം വരുത്തുന്ന അവസ്ഥയാണ് ഈ സമയം.

മീനം രാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനം രാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കന്നി മാസം അല്‍പം മോശം സമയമാണ് നല്‍കുന്നത്. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ വളരെയധികം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. മറവി പോലുള്ള അസ്വസ്ഥതകള്‍ ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടാക്കാം. അതുകൊണ്ട് ശ്രദ്ധിക്കണം.

ജന്മനാ അസൂയ ഈ രാശിക്കാര്‍ക്ക് കൂടപ്പിറപ്പ്: പ്രത്യേകിച്ച് സഹോദരങ്ങളോട്ജന്മനാ അസൂയ ഈ രാശിക്കാര്‍ക്ക് കൂടപ്പിറപ്പ്: പ്രത്യേകിച്ച് സഹോദരങ്ങളോട്

most read:ഗണേശ വിഗ്രഹം വാസ്തു പറയും പ്രകാരം വീട്ടില്‍ വെക്കണം

ശ്രദ്ധിക്കേണ്ടത്: ഈ ലേഖനം പൂര്‍ണമായും പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. ഇവക്ക് ശാസ്ത്രീയ സാധുതയുണ്ടോ എന്നത് തര്‍ക്കവിഷയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് ലേഖനം പിന്തുടരുക.

English summary

Kanni (Virgo) Month 2022: Kanni Month Star Prediction in Malayalam

Kanni (Virgo) Month 2022: Here are the Kanni monthly star prediction in malayalam. Take a look.
X
Desktop Bottom Promotion